Month: March 2025

  • Crime

    നയതന്ത്ര ബാഗേജ് വഴി സ്വര്‍ണക്കടത്ത്: കേസെടുത്തതിന് പിന്നാലെ യുഎഇയിലേക്ക് കടന്നു; പ്രതി എന്‍ഐഎ പിടിയില്‍

    കൊച്ചി: നയതന്ത്ര ബാഗേജ് ഉപയോഗിച്ച് തിരുവനന്തപുരത്ത് സ്വര്‍ണം കടത്തിയ കേസിലെ പ്രതിയായ മലപ്പുറം സ്വദേശി എന്‍ഐഎ പിടിയില്‍. കേസില്‍ 34-ാം പ്രതിയായ റംസാന്‍ പാറഞ്ചേരി എന്ന സാബു പുല്ലാര (40)യെ ആണ് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്. കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ ഇയാള്‍ യുഎഇയിലേക്ക് കടക്കുകയായിരുന്നു. ഇയാള്‍ക്കായി എന്‍ഐഎ 2020ല്‍ ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. 2020ല്‍ യുഎഇയില്‍ നിന്ന് നയതന്ത്ര ബാഗേജ് ഉപയോഗിച്ച് അനധികൃതമായി സ്വര്‍ണ്ണം അയച്ച കേസിലാണ് ഇയാള്‍ പ്രതിയായത്. ഫെബ്രുവരി 20-ന് കേരളത്തിലെ വിമാനത്താവളങ്ങളിലൊന്നില്‍ അദ്ദേഹം എത്തി. 2020-ല്‍ എന്‍ഐഎ പുറപ്പെടുവിച്ച ലുക്കൗട്ട് സര്‍ക്കുലര്‍ ഉള്ളതിനാല്‍ ഇമിഗ്രേഷന്‍ വകുപ്പ് ഇയാളെ തടഞ്ഞുവെച്ചു. തുടര്‍ന്ന് എന്‍ഐഎ റംസാന്‍ പാറഞ്ചേരിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. മാര്‍ച്ച് 1-ന് കൊച്ചി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നാല് ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലേക്ക് നയതന്ത്ര ബാഗേജ് ഉപയോഗിച്ച് യുഎഇയില്‍ നിന്ന് സ്വര്‍ണം അയച്ച സംഘത്തില്‍ റംസാന്‍ ഉള്‍പ്പെട്ടിരുന്നുവെന്ന്…

    Read More »
  • Crime

    കൊച്ചിയില്‍ ലഹരിക്ക് അടിമയായ ഒന്‍പതാം ക്ലാസുകാരന്‍ ഇളയ സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചു

    കൊച്ചി: ലഹരി ഉപയോഗത്തിന്റെ ഭവിഷ്യത്തുകള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ നഗരത്തെ നടുക്കി പീഡന വാര്‍ത്ത. കൊച്ചിയില്‍ ഒന്‍പതാം ക്ലാസുകാരന്‍ സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവമാണു പുറത്തു വന്നിരിക്കുന്നത്. ലഹരിക്ക് അടിമയാണ് ഒന്‍പതാം ക്ലാസുകാരന്‍. പാലാരിവട്ടം പൊലീസ് പോക്‌സോ വകുപ്പുകള്‍ അടക്കം ചുമത്തി കേസുകളെടുത്തിട്ടുണ്ട്. 2024 ഡിസംബറിലാണു നാടിനെ നടുക്കിയ പീഡനമുണ്ടാകുന്നത്. ലഹരിക്ക് അടിമയായ സഹോദരന്‍ ആറാം ക്ലാസില്‍ പഠിക്കുന്ന സഹോദരിയെ പീഡിപ്പിക്കുകയായിരുന്നു. വീട്ടില്‍ വച്ചായിരുന്നു സംഭവം. ഭയം മൂലം ഇത് ആരോടും പറയാതിരുന്ന പെണ്‍കുട്ടി സ്വകാര്യ ഭാഗത്ത് വേദന അനുഭവപ്പെട്ടതോടെ സഹപാഠികളോടു വിവരം പറയുകയായിരുന്നു. ഇവര്‍ വഴി അധ്യാപകര്‍ അറിഞ്ഞതിനെത്തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ശിശുക്ഷേമ സമിതിയില്‍ വിവരം അറിയിച്ചു. ശിശുക്ഷേമ സമിതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. പെണ്‍കുട്ടിക്കു ശിശുക്ഷേമ സമിതി തുടര്‍ച്ചയായി കൗണ്‍സിലിങ് നടത്തുന്നുണ്ട്. ശിശുക്ഷേമ സമിതിയില്‍നിന്നു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒന്‍പതാം ക്ലാസുകാരനെ കുറിച്ച് അന്വേഷിച്ച പൊലീസിനു ഞെട്ടിക്കുന്ന മറ്റൊരു വിവരം കൂടി ലഭിച്ചു. ഒന്‍പതാം ക്ലാസുകാരന്‍ ലഹരിക്ക് അടിമ…

    Read More »
  • Crime

    കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: എസ്ഡിപിഐ ദേശീയ പ്രസിഡന്റ് അറസ്റ്റില്‍

    കോഴിക്കോട്: എസ്ഡിപിഐ ദേശിയ പ്രസിഡന്റ് മൊയ്തീന്‍ കുട്ടി ഫൈസിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. തിങ്കളാഴ്ച അര്‍ധരാത്രിയോടെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് ഫൈസിയെ അറസ്റ്റ് ചെയ്തതെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ എംകെ ഫൈസിക്ക് ഇഡി സമന്‍സ് അയച്ചിരുന്നു. ഹാജരാകാത്ത സാഹചര്യത്തിലാണ് അറസ്റ്റ്. ഫൈസിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇഡിയുടെ ഡല്‍ഹി യൂണിറ്റാണ് ഫൈസിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 2012ലാണ് എസ്ഡിപിയുടെ ദേശീയ പ്രസിന്റായി എംകെ ഫൈസിയെ തെരഞ്ഞെടുത്തത്. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് എംകെ ഫൈസിയെന്നും ആരോപണമുണ്ട്.

    Read More »
  • Crime

    നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ കടത്തിണ്ണയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

    എറണാകുളം: പറവൂര്‍ മുന്‍സിപ്പല്‍ ഓഫീസിനു സമീപത്തുള്ള കെട്ടിടത്തിന്റെ വരാന്തയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പറവൂര്‍ കെടാമംഗലം സ്വദേശി രാഗേഷ് ആര്‍. മേനോനെ (36) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയാണ് വടക്കന്‍ പറവൂര്‍ മുനിസിപ്പല്‍ കവലയ്ക്ക് സമീപത്തുള്ള കടയുടെ മുന്നില്‍ ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൂന്നുമാസം മുന്‍പ് എക്‌സൈസ് ഉദ്യോഗസ്ഥന്റെ വീടുകയറി ആക്രമിച്ചതടക്കമുള്ള നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറയുന്നു. പറവൂര്‍ പോലീസ് എത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

    Read More »
  • Kerala

    ‘കള്ള് ഗ്ലൂക്കോസിനെക്കാള്‍ പവര്‍ഫുള്‍, ഇളനീരിനെക്കാള്‍ ഔഷധവീര്യം; ഗോവിന്ദന്‍ മാഷ് പറഞ്ഞത് മദ്യത്തെ കുറിച്ച്’

    കണ്ണൂര്‍: ഗ്ലൂക്കോസിനേക്കാള്‍ പവര്‍ഫുള്ളായ പാനീയമായിരുന്നു തെങ്ങില്‍നിന്നു ശേഖരിക്കുന്ന ഇളംകള്ളെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍. തെങ്ങില്‍നിന്നുള്ള നീര് ഏറ്റവും ഗുണകരമായ പോഷകാഹാരം തന്നെയായിരുന്നു. ഇളനീരിനേക്കാളും ഔഷധവീര്യമുള്ളതാണ് ഇതെന്നും ജയരാജന്‍ പറഞ്ഞു. മദ്യപാനികളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവനയെ കുറിച്ചുള്ള ചോദ്യങ്ങളോടായിരുന്നു ജയരാജന്റെ പ്രതികരണം. ”ഗോവിന്ദന്‍ മാഷ് പറഞ്ഞതു മദ്യത്തെ കുറിച്ചാണ്. തെങ്ങില്‍ നിന്നുണ്ടാവുന്ന നീര്, അതു ശേഖരിക്കാന്‍ അടുത്തകാലത്തു പദ്ധതി തയാറാക്കിയിരുന്നു. തെങ്ങില്‍നിന്നു ശേഖരിക്കുന്ന നീര് സമയപരിധി വച്ച് കെമിക്കല്‍ ഉപയോഗിച്ചുകൊണ്ട് മദ്യമാക്കി മാറ്റാന്‍ പറ്റും. എന്നാല്‍, തെങ്ങില്‍നിന്നു എടുക്കുന്ന ഇളംകള്ള്, ഇളനീരിനേക്കാള്‍ ഔഷധവീര്യമുള്ളതാണ്. പണ്ടുകാലത്തു നാട്ടില്‍ പ്രസവിച്ചുകഴിഞ്ഞാല്‍, വീടിന്റെ മുറ്റത്തുള്ള തെങ്ങ് ചെത്തി അതില്‍നിന്നു എടുക്കുന്ന നീര് ചെറിയ പ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് കൊടുക്കും. ഇന്നത്തെ ഗ്ലൂക്കോസിനേക്കാള്‍ കൂടുതല്‍ പവര്‍ഫുള്ളായ പ്രകൃതി തരുന്ന ലിക്വിഡ് ആയിരുന്നു അത്. ആ കള്ള് അതുപോലെ എടുത്ത് കുടിച്ചാല്‍ മദ്യമല്ല. എന്നാല്‍, അതു മറ്റുവസ്തുക്കള്‍…

    Read More »
  • Crime

    ഭര്‍തൃവീട്ടില്‍ ഷൈനി നേരിടേണ്ടി വന്നത് ക്രൂരമായ പീഡനം; മകനെ കൊണ്ട് പരാതി കൊടുപ്പിച്ചതോടെ പെണ്‍മക്കളുമായി സ്വന്തം വീട്ടിലേക്ക് പോയി; ബി.എസ്‌സി നഴ്‌സിങ് പാസായിട്ടും വാഴക്കുലചുമന്ന് ജീവിക്കേണ്ടി വന്നു; ഒടുവില്‍ ഗത്യന്തരമില്ലതെ കൂട്ടആത്മഹത്യ…

    കോട്ടയം: ഏറ്റുമാനൂരില്‍ അമ്മയും മക്കളും ട്രെയിന്‍ മുന്നില്‍ ചാടി മരിച്ച സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തണമെന്ന് നിര്‍ദേശിച്ച് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചത് കഴിഞ്ഞ ദിവസമാണ്. സൈബറിടത്തില്‍ അടക്കം ഈ വിഷയം സജീവമായി ചര്‍ച്ചയായതോടയാണ് വിശദമായി അന്വേഷിക്കണമെന്ന ആവശ്യം ശക്തമായത്. ഇതോട അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ പോലീസ് മേധാവിയോട് നിര്‍ദേശം നല്‍കുകയാിയുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാറോലിക്കല്‍ സ്വദേശി ഷൈനിയും മക്കളായ അലീനയും ഇവാനെയും ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്. ഷൈനിയെയും മക്കളെയും ആത്മഹത്യയിലേക്ക് തള്ളിവിട്ടത് ഭര്‍തൃവീട്ടുകാരുടെ കണ്ണില്‍ ചോരയില്ലാത്ത പെരുമാറ്റമായിരുന്നു എന്നാണ അയല്‍വാസികള്‍ സാക്ഷ്യപ്പെടുത്തുന്നത്. ഭര്‍ത്താവിന്റെ നിരന്തര മര്‍ദ്ദനം അടക്കം സഹിക്കാന്‍ കഴിയാതെയാണ് അവര്‍ സ്വന്തം വീട്ടിലേക്ക് തിരിച്ചു പോന്നതും. ജോലിനേടി കുടുംബത്തെ പോറ്റാന്‍ ശ്രമിച്ചെങ്കിലും ജീവിതത്തില്‍ ഒറ്റപ്പെട്ടു എന്ന തോന്നല്‍ ഉണ്ടായതോടെ കൂട്ട ആത്മഹത്യയിലേക്ക് നീങ്ങുകയായിരുന്നു. ഇന്നലെ തൊടുപുഴ ചുങ്കം സെന്റ്. മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനാ പള്ളിയിലായിരുന്നു സംസ്‌കാരം നടന്നത്. വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്‌ക്കാര ചടങ്ങുകള്‍ നടന്നത്.…

    Read More »
  • Crime

    പ്രണയം മൂത്ത് വിവാഹം, അവിഹിതം സംശയമായപ്പോള്‍ വെടിയുതിര്‍ത്ത് ദാമ്പത്യം തീര്‍ത്തു; ഭാര്യയെ കൊന്നത് വാട്സാപ്പില്‍ കൊലവിളി നടത്തി; വണ്ടാഴിയിലെ കൃഷ്ണകുമാറിന് ആ തോക്ക് എവിടെ നിന്ന് കിട്ടി?

    പാലക്കാട്: വണ്ടാഴി സ്വദേശി കൃഷ്ണകുമാര്‍ ആത്മഹത്യക്കും ഭാര്യയെ കൊലപ്പെടുത്താനും ഉപയോഗിച്ച 12 എം എം ബോര്‍ വലിപ്പത്തിലുള്ള തോക്കിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം. നാടന്‍ നിര്‍മിത തോക്കാണ് കൃഷ്ണകുമാര്‍ ഉപയോഗിച്ചത്. പ്രാദേശികമായി വ്യാജമായി നിര്‍മ്മിച്ചതാണ് തോക്ക് എന്നാണ് നിഗമനം. 2.5 എം എം തിര ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലുള്ള തോക്ക് കോയമ്പത്തൂരില്‍ നിന്നോ ബംഗളൂരുവില്‍ നിന്നോ വാങ്ങിയതാണെന്നാണ് നിഗമനം. സിനിമാ സ്റ്റൈല്‍ തോക്കാണ് ഇത്. സാധാരണ തോക്കിനേക്കാള്‍ നീളം കുറവാണിതിന്. മടക്കി ചെറിയ ബാഗിനുള്ളിലാക്കി കൊണ്ടുപോകാന്‍ കഴിയും, ഭാര്യക്ക് കോയമ്പത്തൂരില്‍ ഡോക്ടറായ ഒരാളുമായി ബന്ധമുണ്ടെന്ന സംശയത്താലാണ് കൊലപാതകമെന്നാണ് പോലീസ് നിഗമനം. തോക്കിന്റെ വിശദ പരിശോധനയ്ക്കായി എ.ആര്‍. ക്യാമ്പിലെ ആംസ് വിഭാഗത്തിന് മംഗലംഡാം പോലീസ് കത്തുനല്‍കിയിട്ടുണ്ട്. കൃഷ്ണകുമാര്‍ വെടിയുതിര്‍ത്തപ്പോഴുണ്ടായ ശക്തിയില്‍ തെറിച്ചുപോയ തോക്ക് മൃതദേഹത്തില്‍നിന്ന് പത്തുമീറ്ററോളം മാറിയാണ് കണ്ടെത്തിയത്. 20 ഇഞ്ചോളം നീളമുള്ള തോക്കിന് ലൈസന്‍സില്ല. ചിലഭാഗങ്ങള്‍ തുരുമ്പിച്ച നിലയിലാണ്. അതുകൊണ്ട് ഏറെ പഴക്കമുള്ളതായാണ് കരുതുന്നത്. എയര്‍ഗണ്ണിനോട് സമാനമായി തോന്നുമെങ്കിലും എയര്‍ഗണ്ണില്‍ ഉപയോഗിക്കുന്നതുപോലുള്ള…

    Read More »
  • Kerala

    നഗരസഭയുടെ  പൊതുകിണറില്‍ യുവാവിന്റെ മൃതദേഹം, സംഭവം കട്ടപ്പനയിൽ

       ഇടുക്കി: കട്ടപ്പന നഗരസഭയുടെ പൊതു കിണറില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുന്തളംപാറ വട്ടുകുന്നേല്‍പടി കുന്നുപറമ്പില്‍ ജോമോന്‍ (38) ആണ് മരിച്ചത്. കട്ടപ്പന ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി കിണറ്റില്‍ നിന്നും മൃതദേഹം പുറത്തെടുത്തു. കിണറും പരിസരവും വൃത്തിയാക്കാനെത്തിയ തൊഴിലാളികളാണ് കഴിഞ്ഞ ദിവസം രാവിലെ മൃതദേഹം കണ്ടത്. ഇവര്‍ പൊലീസിലും ഫയര്‍ഫോഴ്‌സിലും വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ കട്ടപ്പന പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. അതേസമയം, ജോമോന്‍ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ഞായറാഴ്ച ജോമോന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു എന്നു ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ 20 വര്‍ഷത്തോളമായി കെട്ടിട നിര്‍മ്മാണ തൊഴിലാളിയായി ജോലി ചെയ്ത് വരികയായിരുന്നു ഇയാള്‍. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

    Read More »
  • NEWS

    യുകെയില്‍ മലയാളി കുടുംബത്തിന് നേരേ വംശീയാക്രമണം; ദുരനുഭവം നേരിട്ടത് മലപ്പുറം സ്വദേശിനിക്കും ഭര്‍ത്താവിനും

    ലണ്ടന്‍: യുകെയില്‍ മലയാളി നഴ്‌സും കുടുംബവും വംശീയാക്രമണത്തിന് ഇരയായി. ഗ്രാന്തം ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന മലപ്പുറം നിലമ്പൂര്‍ സ്വദേശിനിയായ നഴ്‌സ് ട്വിങ്കിള്‍ സാമും കുടുംബവും മാര്‍ച്ച് 1ന് വൈകിട്ട് 7.30 ന് ഷോപ്പിങ് കഴിഞ്ഞ് മടങ്ങവെയാണ് വംശീയ അധിക്ഷേപത്തിന് ഇരയായത്. ദമ്പതികളെ ബ്രിട്ടിഷ് യുവതി വംശീയമായി അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തതായി ട്വിങ്കിള്‍ അറിയിച്ചു. ആദ്യം ഭര്‍ത്താവ് സാമിനെ ശാരീരികമായി ആക്രമിക്കുകയും പിന്നീട് ട്വിങ്കിളിനെ ബലമായി റോഡിലേക്ക് തള്ളിയിടുകയും ചെയ്തതായിട്ടാണ് റിപ്പോര്‍ട്ട്. സാരമായ പരുക്കുകള്‍ക്ക് പുറമെ ട്വിങ്കിളിന് പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ (പിടിഎസ്ഡി) അനുഭവപ്പെട്ടു. പൊലീസ് പ്രാഥമിക മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കുടുംബം തങ്ങളുടെ പ്രാദേശിക പാര്‍ലമെന്റ് അംഗത്തിന്റെയും കൗണ്‍സിലറുടെയും സഹായം തേടിയിട്ടുണ്ട്. ഈ ആക്രമണം യുകെയിലെ ഇന്ത്യന്‍ സമൂഹത്തില്‍ വലിയ ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ഭയം ജനിപ്പിക്കാനും സുരക്ഷിതത്വബോധം ഇല്ലാതാക്കാനും സാധ്യതയുണ്ടെന്ന് ഒട്ടനവധി പ്രദേശവാസികള്‍ അഭിപ്രായപ്പെട്ടിരുന്നു. സമൂഹ മാധ്യമത്തിലൂടെ തങ്ങളുടെ അനുഭവം പങ്കുവെച്ച കുടുംബത്തിന് നിരവധി പേര്‍ പിന്തുണ അറിയിച്ചു.…

    Read More »
  • Kerala

    പാഴ്സല്‍ ആയി പച്ചക്കറികളും മത്സ്യവും വേണ്ട; ഡെലിവറി ഓര്‍ഡര്‍ നിര്‍ത്തിവെച്ച് കെഎസ്ആര്‍ടിസി

    കൊച്ചി: ’16 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ എവിടെയും എത്തിക്കും’ കെഎസ്ആര്‍ടിസിയുടെ കൊറിയര്‍ ആന്റ് പാഴ്സല്‍ സംരംഭത്തിന്റെ ടാഗ്ലൈന്‍ ഇതാണ്. പാഴ്സല്‍ സര്‍വീസ് ക്ലിക്ക് ആകാന്‍ ഈ ടാഗ് ലൈന്‍ സഹായിച്ചതോടെ, പച്ചക്കറികള്‍, മത്സ്യം തുടങ്ങി പെട്ടെന്ന് കേടാകുന്ന വസ്തുക്കളുമായി പാഴ്സല്‍ കൗണ്ടറിന് മുന്നില്‍ ഉപഭോക്താക്കള്‍ ക്യൂ നില്‍ക്കുന്നതിന് ഇത് കാരണമായി. പെട്ടെന്ന് കേടാകുന്ന വസ്തുക്കള്‍ വേഗത്തില്‍ ഡെലിവറി ചെയ്യുമെന്ന പ്രതീക്ഷയാണ് ഉപഭോക്താക്കളെ കെഎസ്ആര്‍ടിസിയുടെ പാഴ്സല്‍ സര്‍വീസിലേക്ക് ആകര്‍ഷിച്ചത്. എന്നാല്‍ ഇത്തരം പാഴ്സല്‍ സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നതോടെ പെട്ടെന്ന് കേടാകുന്ന വസ്തുക്കളുടെ ഡെലിവറി ഓര്‍ഡര്‍ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ് കെഎസ്ആര്‍ടിസി. കഴിഞ്ഞ 11 മാസത്തിനുള്ളില്‍ പാഴ്സല്‍ സര്‍വീസിലൂടെ എട്ടു കോടി രൂപയുടെ വരുമാനമാണ് കെഎസ്ആര്‍ടിസി നേടിയത്. അതിനിടെ എളുപ്പം കേടാകുന്ന വസ്തുക്കളുടെ ഡെലിവറിയുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയര്‍ന്നതോടെയാണ് ഇവയുടെ ഓര്‍ഡര്‍ സ്വീകരിക്കുന്നത് കെഎസ്ആര്‍ടിസി നിര്‍ത്തിവെച്ചത്. ‘2023 മധ്യത്തിലാണ് കൊറിയര്‍ സേവനം ആരംഭിച്ചത്. കുറച്ചുനാളുകള്‍ക്ക് ശേഷമാണ് കൂണ്‍, മത്സ്യം, പച്ചക്കറികള്‍ തുടങ്ങി പെട്ടെന്ന് കേടാകുന്ന ഭക്ഷ്യവസ്തുക്കളുടെ ഡെലിവറി…

    Read More »
Back to top button
error: