NEWSWorld

2 തവണ ശ്വാസതടസ്സം; മാര്‍പാപ്പയുടെ ആരോഗ്യനില വീണ്ടും വഷളായി

വത്തിക്കാന്‍ സിറ്റി: ശ്വാസകോശ അണുബാധമൂലം ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ (88) ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായി. മാര്‍പാപ്പയ്ക്കു 2 തവണ ശ്വാസതടസ്സമുണ്ടായെന്നു വത്തിക്കാന്‍ അറിയിച്ചു. കടുത്ത അണുബാധയും കഫക്കെട്ടും മാറിയിട്ടില്ല. കൃത്രിമശ്വാസം നല്‍കുന്നുണ്ട്.

മാര്‍പാപ്പ ക്ഷീണിതനാണെന്നും അപകടനില പൂര്‍ണമായും തരണം ചെയ്തിട്ടില്ലെന്നും കര്‍ശന നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇരു ശ്വാസകോശത്തിലും ന്യുമോണിയ ബാധിച്ച് ഫെബ്രുവരി 14 മുതല്‍ റോമിലെ ജെമെല്ലി ആശുപത്രിയിലാണു മാര്‍പാപ്പ കഴിയുന്നത്.

Back to top button
error: