Month: March 2025

  • Breaking News

    പുടിന്‍ ഉടന്‍ മരിക്കുമെന്ന സെലന്‍സ്‌കിയുടെ പ്രസ്താവനയ്ക്കു പിന്നാലെ റഷ്യന്‍ പ്രസിഡന്റിന്റെ ലിമോസിന്‍ പൊട്ടിത്തെറിച്ചു; സംഭവം റഷ്യന്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ മൂക്കിനു താഴെ; വധശ്രമമെന്നു റഷ്യ

    ക്രെംലിന്‍: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഉടന്‍ മരിക്കുമെന്നും യുദ്ധം അവസാനിക്കുമെന്നുമുള്ള യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയുടെ പ്രസ്താവനയ്ക്കു പിന്നാലെ പുടിന്റെ ലിമോസിന്‍ പൊട്ടിത്തെറിച്ചു! ലിമോസിന്‍ കാറിനു തീപിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ഇതു പുടിനെതിരേയുള്ള വധശ്രമമാണെന്ന സൂചനകളും ഉയരുന്നത്. റഷ്യന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക കോണ്‍വോയില്‍ ഉള്‍പ്പെടുന്ന ഓറസ് സെനറ്റ് ലിമോസിന്‍ കാറാണു മോസ്‌കോയിലെ തെരുവില്‍വച്ചു പൊട്ടിത്തെറിച്ചു തീപിടിച്ചത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഇന്റലിജന്‍സ് ഏജന്‍സിയായ എഫ്എസ്ബിയുടെ ആസ്ഥാനത്തിനു സമീപമാണു സംഭവം. മാര്‍ച്ച് 29ന് ആണു സംഭവമെന്ന് യൂറോ വീക്ക്‌ലിയും റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയുടെ നേതൃത്വത്തില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയുണ്ടായ സംഭവമായതിനാല്‍ ഇക്കാര്യത്തില്‍ വിവിധ സംശയങ്ങളും ഉയര്‍ന്നിട്ടുണ്ട്. യുദ്ധം നീട്ടിക്കൊണ്ടു പോകാനുള്ള കാരണമായി റഷ്യ ഇത് ഉയര്‍ത്തിക്കാട്ടിയേക്കുമെന്ന ആശങ്കയുമുണ്ട്. കാറില്‍ തീപടര്‍ന്നതിനു പിന്നാലെ സമീപത്തുണ്ടായിരുന്നവര്‍ അഗ്നിശമന ഉപകരണങ്ങള്‍ ഉപയോഗിച്ചു കെടുത്താന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എന്‍ജിനില്‍നിന്നു പടര്‍ന്ന തീ, അകത്തേക്കും ആളിക്കത്തിയിട്ടുണ്ട്. ഈ സമയം കാറിനുള്ളില്‍ ആരൊക്കെയുണ്ടായിരുന്നു എന്നതില്‍ വ്യക്തതയില്ല.…

    Read More »
  • Breaking News

    തുഗ്ലക്ക് പരിഷ്‌കാരങ്ങള്‍ക്ക് തിരിച്ചടി; പ്രതിഷേധത്തില്‍ ടെസ്ലയുടെ ഓഹരികള്‍ കൂപ്പുകുത്തി; കാനഡയിലും ടെസ്ലയ്ക്ക് വിലക്കു വന്നതോടെ ‘പണികളയല്‍’ വകുപ്പിന്റെ ചുമതല ഒഴിയുമെന്ന് ഇലോണ്‍ മസ്‌ക്; കോടതികളിലും കേസുകളുടെ കൂമ്പാരം

    ന്യൂയോര്‍ക്ക്: സര്‍ക്കാര്‍ ജീവനക്കാര്‍ കഴിവുകെട്ടവരെന്നു ചൂണ്ടിക്കാട്ടി കൂട്ടപ്പരിച്ചുവിടലിനു നേതൃത്വം നല്‍കിയ ഇലോണ്‍ മസ്‌കിന് വാഹന വിപണിയില്‍ വന്‍ തിരിച്ചടി. മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയായ ടെസ്ലയുടെ ഓഹരികള്‍ക്കു വന്‍ ഇടിവുണ്ടായതോടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി (ഡോജ്)യില്‍നിന്ന് മാറുമെന്നും മസ്‌ക്. അമേരിക്കയിലെ പണികളയല്‍ വകുപ്പായിട്ടാണു ഡോജിനെ വിമര്‍ശകര്‍ വിലയിരുത്തിയത്. ഒരു സുപ്രഭാതത്തില്‍ പണി പോയവര്‍ വ്യാപകമായി കോടതികളെ സമീപിച്ചിട്ടുമുണ്ട്. ഇതിനിടെയാണു ടെസ്ലയ്‌ക്കെതിരേ വ്യാപക കാമ്പെയ്‌നുമായി ലോകമെമ്പാടുമുള്ളവര്‍ രംഗത്തെത്തിയത്. അടുത്തിടെ കാനഡ മോട്ടോര്‍ ഷോയില്‍ ടെസ്ലയ്ക്കു വിലക്കും ഏര്‍പ്പെടുത്തിയത് വന്‍ തിരിച്ചടിയാണുണ്ടാക്കിയത്. അമേരിക്കയില്‍ കുടിയേറിയവരെ അനധികൃത കുടിയേറ്റക്കാരെന്നു ചൂണ്ടിക്കാട്ടി പുറത്താക്കിയതിലെല്ലാം മസ്‌കിന്റെ ബുദ്ധിയാണു പ്രവര്‍ത്തിച്ചത്. സര്‍ക്കാരിന് ഒരു ട്രില്യണ്‍ ലാഭമുണ്ടാക്കിയതിനുശേഷമാണ് മാറുന്നതെന്നും ചെലവു ചുരുക്കല്‍ പരിപാടികളിലുടെ പ്രതിദിനം 4 ബില്യണ്‍ ഡോളര്‍ ചെലവു ചുരുക്കിയെന്നും മസ്‌ക് പറയുന്നു. 130 ദിവസത്തിനുള്ളില്‍ ഈ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത് ചെറിയ കാര്യമാണെന്നു കരുതുന്നില്ലെന്നും സര്‍ക്കാരിന് ഒരു ട്രില്യണ്‍ ഡോളറിന്റെ ലാഭമുണ്ടാക്കിയെന്നും മസ്‌ക് പറഞ്ഞു. പുതിയ…

    Read More »
  • India

    വിവാദം: ‘എമ്പുരാനി’ലെ കലാപ  രംഗങ്ങൾ ഒഴിവാക്കുന്നു: 17 ‘വെട്ട്’ കഴിഞ്ഞ് പുതിയ പതിപ്പ് വ്യാഴാഴ്ച തിയേറ്ററുകളിൽ

        മോഹൻലാൽ– പൃഥ്വിരാജ് സിനിമ ‌ ‘എമ്പുരാ’നിലെ ചില രംഗങ്ങൾ വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതെളിച്ചു. അതു കൊണ്ടു തന്നെ സിനിമയിലെ 17ലേറെ രംഗങ്ങൾ ഒഴിവാക്കുന്നു. എഡിറ്റ് ചെയ്ത പുതിയ പതിപ്പ് സെൻസറിങ്ങിനു ശേഷം ഉടൻ  തിയേറ്ററിൽ എത്തും. കാര്യമായ മാറ്റങ്ങളില്ലാതെ സിനിമയുടെ സെൻസറിങ് എങ്ങനെ പൂർത്തിയായി എന്നുള്ള അന്വേഷണം കേന്ദ്രസർക്കാർ തുടങ്ങിയിട്ടുണ്ടത്രേ. പ്രശ്നങ്ങൾ വഷളാവുന്നതായി സൂചന ലഭിച്ചതോടെ ആന്റണി പെരുമ്പാവൂർ നിർമാതാവ് ജി സുരേഷ് കുമാറിനെ സമീപിക്കുകയും ഈ പ്രശ്നത്തിൽ ഇടപെടൽ നടത്തണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. സുരേഷ് കുമാറാണ് സിനിമയിലെ വിവാദമായ രംഗങ്ങൾ ഒഴിവാക്കി പുതിയ പതിപ്പ് സെൻസർ ബോർഡിന്റെ മുന്നിൽ സമർപ്പിക്കാൻ നിർദേശിച്ചത്. റീ സെൻസറിങ് കഴിഞ്ഞ് സിനിമ  വ്യാഴാഴ്ച തിയറ്ററുകളിൽ എത്തും. ചില രംഗങ്ങൾ മാറ്റാനും ചില പരാമർങ്ങൾ മ്യൂട്ട് ചെയ്യാനുമാണ് തീരുമാനം. ചിത്രത്തിലെ 17 ലേറെ ഭാഗങ്ങളിൽ മാറ്റം വരും. കലാപത്തിന്റ വിവാധ ദൃശ്യങ്ങൾ, സ്ത്രീകൾക്കെതിരായ ആക്രമണ ദൃശ്യങ്ങൾ എന്നിവയിലും മാറ്റം വരും. വില്ലൻ…

    Read More »
  • Kerala

    മോഹന്‍ലാല്‍ എവിടെ ഉണ്ടോ അവിടെയുണ്ട്; ചെങ്ങന്നൂരില്‍ വന്നപ്പോഴും പൈലറ്റ് പോകാന്‍ ചോദിച്ച് അവസരം വാങ്ങി; ‘ഫാന്‍ബോയി’ ഇന്‍സ്‌പെക്ടര്‍ക്ക് മെമ്മോ…

    പത്തനംതിട്ട: ശബരിമല ദര്‍ശനം ജീവിതസൗഭാഗ്യമാണെന്നും അനുവദിക്കണമെന്നും പറഞ്ഞ് മേലുദ്യോഗസ്ഥനില്‍ നിന്ന് പെര്‍മിഷന്‍ വാങ്ങി മോഹന്‍ലാലിന് എസ്‌കോര്‍ട്ട് പോയ മുന്‍ തിരുവല്ല എസ്എച്ച്ഒ: ബി.കെ. സുനില്‍കൃഷ്ണന്‍ പിടിച്ചത് ശരിക്കും പുലിവാല്‍. സര്‍ക്കാരിന്റെ ഭാഗത്തു നിന്നുളള ക്രമീകരണമാണെന്ന രീതിയില്‍ മോഹന്‍ലാലിനെ തെറ്റിദ്ധരിപ്പിച്ചാണ് പോലീസ് ഇന്‍സ്‌പെക്ടര്‍ പമ്പയില്‍ നിന്ന് ഒപ്പം കൂടിയത് എന്നാണ് വിവരം. ഇതിനായി ആദ്യം തിരുവല്ല ഡിവൈ.എസ്.പി എസ്. അഷാദിനെ തെറ്റിദ്ധരിപ്പിച്ചു. ഇതിനു പിന്നാലെയാണ് അദ്ദേഹം സുനില്‍ കൃഷ്ണന് മെമ്മോ കൊടുത്തത്. ശബരിമല ദര്‍ശനം നടത്താന്‍ അനുമതി നല്‍കണമെന്നാണ് സുനില്‍ കൃഷ്ണ ഡിവൈഎസ്പിയോട് ആവശ്യപ്പെട്ടിരുന്നത്. മോഹന്‍ലാല്‍ അവിടെ വരുന്ന കാര്യവും താന്‍ അദ്ദേഹത്തിനൊപ്പം മല കയറാന്‍ പോവുകയാണെന്ന കാര്യവും മേലുദ്യോഗസ്ഥനില്‍ നിന്ന് മറച്ചു വച്ച സുനില്‍ കൃഷ്ണന്‍ പക്ഷേ, പമ്പയില്‍ ചെന്നതോടെ ഔദ്യോഗിക പരിവേഷം എടുത്തണിഞ്ഞു. മോഹന്‍ലാലിനൊപ്പം ഒട്ടി മുട്ടി നീങ്ങുന്ന തിരുവല്ല എസ്എച്ച്ഓയെ കണ്ട് എസ്പിയും ഡിവൈഎസ്പിയും അടക്കം ഞെട്ടി. ഇങ്ങനെ ഒരു ഡ്യൂട്ടി കൊടുത്ത് ആരും സുനില്‍ കൃഷണനെ പമ്പയ്ക്ക് അയച്ചിരുന്നില്ല.…

    Read More »
  • Kerala

    എഡിഎം നവീന്‍ ബാബുവിന്റെ മരണം; പിപി ദിവ്യ കുറ്റക്കാരി, പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

    കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. നവീന്‍ ബാബുവിന്റെ മരണത്തില്‍ ഏക പ്രതി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയാണെന്ന് പൊലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നു. ദിവ്യ കുറ്റക്കാരിയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തം. ദിവ്യയുടെ പ്രസംഗമാണ് നവീന്‍ ബാബു ജീവനൊടുക്കാന്‍ പ്രേരണയായതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഡിഐജിയുടെ അനുമതി കിട്ടിയതിന് പിന്നാലെയാണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. നവീന്‍ ബാബുവിനെ അപമാനിക്കാന്‍ ദിവ്യ ആസൂത്രണം നടത്തിയെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. യാത്രയയപ്പ് യോഗത്തിലേയ്ക്ക് ക്ഷണമില്ലാതെ പോയത് നവീനെ അപമാനിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു. വീഡിയോ ചിത്രീകരിക്കാന്‍ പ്രാദേശിക ചാനലിനെ ഏര്‍പ്പാടാക്കിയത് ദിവ്യ ആണ്. സ്വന്തം ഫോണില്‍ നിന്ന് പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ ദിവ്യ പ്രചരിപ്പിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. നവീന്‍ ബാബുവിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്താനായിട്ടില്ല. കൊലപാതകത്തിലേയ്ക്ക് നയിക്കുന്ന ഒന്നും ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി. നവീന്റെ കുടുംബാംഗങ്ങള്‍ അടക്കം 82…

    Read More »
  • Kerala

    നിമിഷപ്രിയയുടെ നാളുകള്‍ എണ്ണപ്പെട്ടു? ഈദിന് ശേഷം ഏതുനിമിഷവും വധശിക്ഷ?

    ന്യൂഡല്‍ഹി: നിമിഷപ്രിയയുടേതെന്ന പേരില്‍ പുറത്തുവന്ന ശബ്ദസന്ദേശത്തില്‍ പ്രതികരണവുമായി നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ മെമ്പര്‍ സാമുവല്‍. വധശിക്ഷ നടപ്പാക്കാന്‍ ജയില്‍ അധികൃതര്‍ക്ക് അറിയിപ്പ് ലഭിച്ചെന്നാണ് ശബ്ദ സന്ദേശത്തില്‍ പറയുന്നത്. എന്നാല്‍ യെമനില്‍ ഇപ്പോള്‍ കോടതികള്‍ അവധിയാണെന്നും നിമിഷപ്രിയയുടെ സന്ദേശം ശരിയാണോയെന്ന് ഉറപ്പിക്കാനായിട്ടില്ലെന്നും സാമുവല്‍ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. വിഷയത്തില്‍ അഭിഭാഷകനോട് സംസാരിച്ചു. എന്നാല്‍ വ്യക്തത കിട്ടിയില്ല. ഈദിന് ശേഷം ഏത് നിമിഷവും വധശിക്ഷ നടപ്പിലാക്കാന്‍ സാദ്ധ്യതയുണ്ടെന്നും അടുത്തയാഴ്ച വളരെ നിര്‍ണായകമാണെന്നും അദ്ദേഹം പ്രതികരിച്ചു. നിലവില്‍ നിമിഷപ്രിയയുടെ അമ്മ യെമനില്‍ സാമുവലിന്റെ വീട്ടിലാണ് കഴിയുന്നത്. ‘അരമണിക്കൂര്‍ മുമ്പ് ഒരു കോള്‍ വന്നു. അഡ്വക്കേറ്റായ ഒരു സ്ത്രീ എന്നോട് സംസാരിക്കണമെന്ന് പറഞ്ഞു. ചര്‍ച്ചയുടെ കാര്യങ്ങള്‍ എന്തായെന്ന് അവര്‍ ചോദിച്ചു. ഒന്നുമായില്ലെന്നും കാര്യങ്ങള്‍ നടക്കുന്നുണ്ടെന്നും പറഞ്ഞു. വധശിക്ഷയുടെ ഓര്‍ഡര്‍ ജയില്‍ വരെ എത്തിയിട്ടുണ്ടെന്നും ഈദ് അവധിയൊക്കെ കഴിയുമ്പോഴേക്ക് എന്താകുമെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞു. ഇവിടെ എല്ലാവരും വിഷമത്തോടെയാണ് പെരുമാറുന്നത്.’- എന്നാണ് ശബ്ദ സന്ദേശത്തില്‍ പറയുന്നത്. 2017ല്‍ യെമന്‍…

    Read More »
  • Crime

    കരുനാഗപ്പള്ളി സന്തോഷ് വധം: പ്രതി പങ്കജ് മേനോന് കൊടി സുനി, സി.പി.എം ബന്ധം?

    കൊല്ലം: കരുനാഗപ്പള്ളി താച്ചെയില്‍മുക്കില്‍ സന്തോഷ് വധക്കേസിലെ പ്രതി പങ്കജ് മേനോന് ഗുണ്ടാബന്ധവും രാഷ്ട്രീയബന്ധവുമുണ്ടെന്ന് റിപ്പോര്‍ട്ട്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടുംക്രിമിനല്‍ കൊടി സുനിക്കൊപ്പമുള്ള ചിത്രമാണ് പങ്കജിന്റെ ഫെയ്സ്ബുക്ക് പ്രൊഫൈല്‍ ചിത്രം. സുനിയെ അനുകൂലിച്ചുള്ള പോസ്റ്റുകള്‍ പങ്കജ് പങ്കുവച്ചിട്ടുണ്ട്. സി.പി.എം. ജില്ലാ കമ്മിറ്റി മുന്‍ അംഗം പി.കെ ബാലചന്ദ്രനൊപ്പം നില്‍ക്കുന്ന ചിത്രവും പങ്കജ് പങ്കുവച്ചിട്ടുണ്ട്. ഇവര്‍ തമ്മിലുള്ള ബന്ധത്തെ ചൊല്ലി കരുനാഗപ്പള്ളി സി.പി.എമ്മിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഇടയുകയും പാര്‍ട്ടി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. ബാലചന്ദ്രനും പങ്കജും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന പ്ലക്കാര്‍ഡുകള്‍ ഇവര്‍ പ്രകടനത്തില്‍ ഉപയോഗിച്ചിരുന്നു. 2024 നവംബര്‍ 13-ന് പങ്കജിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് സന്തോഷ്. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ ജയിലില്‍നിന്ന് ഇറങ്ങിയത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടേകാലോടെയാണ് സന്തോഷിനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. വെള്ളനിറത്തിലുള്ള കാറിലാണ് അക്രമിസംഘം എത്തിയത്. അഞ്ചുപേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. അതുല്‍, ഹരി, പ്യാരി, രാജപ്പന്‍ എന്നിവരാണ് മറ്റു പ്രതികള്‍. സംഭവസ്ഥലത്തെത്തിയ ഉടന്‍ ഇവര്‍…

    Read More »
  • Kerala

    സെന്‍സര്‍ ബോര്‍ഡ് പാനലില്‍ നാലു പേര്‍ സംഘ നോമിനികള്‍; ‘എംപുരാന്‍’ വെട്ടാതിരുന്നതില്‍ രൂക്ഷ വിമര്‍ശനം, അതൃപ്തി

    തിരുവനന്തപുരം: മോഹന്‍ലാല്‍ നായകനായ പൃഥ്വിരാജ് ചിത്രം എംപുരാനെതിരായ സംഘപരിവാര്‍ വിമര്‍ശനം നീളുന്നത് ഫിലിം സെന്‍സര്‍ ബോര്‍ഡിലെ സംഘ നോമിനികള്‍ക്കെതിരെ. പ്രത്യക്ഷത്തില്‍ തന്നെ സംഘബന്ധമുള്ള നാലു പേരാണ് എംപുരാന്‍ സര്‍ട്ടിഫൈ ചെയ്ത സെന്‍സര്‍ ബോര്‍ഡ് മേഖലാ പാനലില്‍ ഉണ്ടായിരുന്നത്. ബിജെപിയുടെ സാംസ്‌കാരിക വിഭാഗമായ തപസ്യയുടെ ജനറല്‍ സെക്രട്ടറി ജിഎം മഹേഷ്, ഗവര്‍ണറുടെ പേഴ്സനല്‍ സ്റ്റാഫ് അംഗം ഹരി എസ് കര്‍ത്തയുടെ ഭാര്യ സ്വരൂപാ കര്‍ത്ത, ബിജെപിയുടെ നെടുമങ്ങാട് കൗണ്‍സിലര്‍ മഞ്ജു ഹസന്‍, പാര്‍ട്ടി മുന്‍ സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറി സുനീഷിന്റെ ഭാര്യ റോഷ്നി ദാസ് എന്നിവരാണ് എംപുരാന്‍ സെന്‍സര്‍ ചെയ്ത പാനലില്‍ അംഗമായിരുന്നവര്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ ഇവര്‍ക്കെതിരെയാണ് രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നത്. സംഘപരിവാര്‍ ബന്ധമുള്ള സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് സിനിമയ്ക്കു സര്‍ട്ടിഫിക്കറ്റ് നല്‍കിയതില്‍ കൂടുതല്‍ ഫലപ്രദമായി ഇടപെടാമായിരുന്നു എന്നാണ് യോഗത്തില്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയത്. സംഘത്തെ പ്രതിരോധിക്കുന്നതില്‍ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ പാടേ പരാജയപ്പെട്ടതായും നേതാക്കള്‍ കുറ്റപ്പെടുത്തി.…

    Read More »
  • Crime

    നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍നിന്ന് പിടികൂടിയത് 2 കോടി; മൂന്ന് പേര്‍ കസ്റ്റഡിയില്‍

    കൊച്ചി: നഗരത്തില്‍ ഓട്ടോ റിക്ഷയില്‍നിന്ന് 2 കോടി രൂപ പിടികൂടി. സംഭവത്തില്‍ 3 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓട്ടോ ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശിയായ രാജഗോപാല്‍, ബിഹാര്‍ സ്വദേശി സബിഷ് അഹമ്മദ്, തമിഴ്‌നാട് സ്വദേശിയായ മറ്റൊരാള്‍ എന്നിവരെയാണ് ഹാര്‍ബര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ പണത്തിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തത ലഭിക്കൂ എന്ന് പൊലീസ് വ്യക്തമാക്കി. ഇന്ന് ഉച്ച കഴിഞ്ഞ് പതിവുള്ള വാഹന പരിശോധനയ്ക്കിടെയാണ് പണവുമായി വരികയായിരുന്ന ഓട്ടോറിക്ഷ പിടികൂടിയത്. കൊച്ചി വെല്ലിങ്ടന്‍ ഐലന്റിനടുത്ത് ബിഒടി പാലത്തിനു സമീപമുള്ള വോക് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോ റിക്ഷയിലായിരുന്നു പൊലീസിന്റെ പരിശോധന. ഓട്ടോയില്‍ ഇരുന്നിരുന്ന രണ്ടുപേരും പൊലീസിനെ കണ്ട് പരുങ്ങുന്നതു കണ്ടാണ് വാഹനം പരിശോധിക്കുന്നതും ബാഗില്‍ അടുക്കി വച്ച നിലയില്‍ പണം കണ്ടെത്തുന്നതും. ബാഗില്‍ 2 കോടി രൂപയിലധികം ഉള്ളതായാണ് സൂചന. ഇവരെ കസ്റ്റഡിയിലെടുത്തതിനു പിന്നാലെ സ്ഥലത്തെത്തിയ മറ്റൊരു തമിഴ്‌നാട് സ്വദേശിയേയും പൊലീസ് പിടികൂടി. ഇയാള്‍ പണം ഏറ്റുവാങ്ങാന്‍ വന്നതാണെന്നാണ് പൊലീസിന്റെ നിഗമനം.…

    Read More »
  • LIFE

    ബ്യൂട്ടി ക്യൂനായി എസ്തര്‍, ബ്രാലെറ്റ് ടോപ്പില്‍ സ്‌റ്റൈലിഷായി താരം

    സ്‌റ്റൈലിഷ് ലുക്കില്‍ പതിവിലും സുന്ദരിയായി യുവനടി എസ്തര്‍ അനില്‍. ഏതു വേഷത്തിലും എസ്തര്‍ ബ്യൂട്ടി ക്യൂന്‍ എന്നു ആരാധകര്‍. ഫാഷന്‍ ലോകത്തെ ട്രെന്‍ഡുകള്‍ ഏറെ ശ്രദ്ധിക്കുന്ന എസ്തര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന പല ചിത്രങ്ങളും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ് . അടുത്തിടെ ബ്രാലെറ്റ് ടോപ്പ് ധരിച്ചുള്ള ചില ഫോട്ടോകള്‍ എസ്തര്‍ പങ്കുവച്ചിരുന്നു. ‘ബ്യൂട്ടി ക്യൂന്‍’ എന്നാണ് ആരാധകരില്‍ ഒരാള്‍ ചിത്രത്തിന് കമന്റിട്ടത്. ഓഫ് വൈറ്റ് നിറത്തിലുള്ള ബ്രാലെറ്റ് ടോപ്പിലെ നെറ്റില്‍ ഹാന്റ് എംബ്രോയിഡറി വര്‍ക്കുകളുമുണ്ട്. വസ്ത്രത്തിനിണങ്ങും വിധമുള്ള മേക്കപ്പും എസ്തറിനെ സുന്ദരിയാക്കുന്നു. സ്വിം സ്യൂട്ടില്‍ അതീവ ഗ്ലാമറസ് ലുക്കിലും താരം എത്താറുണ്ട്. ദൃശ്യം സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തില്‍ മകളായി എത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന സുന്ദരിയാണ് എസ്തര്‍. ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും അഭിനയിച്ചു. മിന്‍മിന്‍ എന്ന തമിഴ് ചിത്രത്തിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്.

    Read More »
Back to top button
error: