Month: March 2025
-
Crime
ഭാര്യ വിവാഹ മോചന കേസ് നല്‍കിയതിന് പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ആക്കി മുങ്ങി; ആറു വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് അറസ്റ്റില്‍
കോഴിക്കോട്: ഭാര്യ വിവാഹ മോചന കേസ് നല്‍കിയതിന് പിന്നാലെ മുങ്ങിയ ഭര്‍ത്താവിനെ ആറു വര്‍ഷത്തിന് ശേഷം പോലിസ് പിടികൂടി. എരഞ്ഞിക്കല്‍ സ്വദേശി സ്വപ്‌നേഷിനെയാണ് ആറ് വര്‍ഷത്തിന് ശേഷം എലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹ മോചന കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു ഇയാള്‍ രാമനാട്ടുകര പാറമ്മലില്‍ വച്ച് കഴിഞ്ഞ ദിവസമാണ് ഇയാള്‍ പിടിയിലാകുന്നത്. തന്നെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയും സ്വര്‍ണം കൈക്കലാക്കുകയും ചെയ്തുവെന്ന് കാണിച്ച് സ്വപ്‌നേഷിന്റെ ഭാര്യ ഇയാള്‍ക്കെതിരെ കേസ് നല്‍കിയിരുന്നു. കൂടാതെ വിവാഹ മോചനത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു. കേസ് നടക്കുന്നതിനിടെ 2019 ല്‍ ഇയാള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് കോടതി ഇത് ലോങ് പെന്‍ഡിംഗ് കേസ് വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. എലത്തൂര്‍ ഇന്‍സ്‌പെക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐ ടി സജീവന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വികെടി ഷമീര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വപ്‌നേഷിനെ പിടികൂടിയത്.
Read More » -
Movie
മാളികപ്പുറം 100 കോടി കളക്ഷന്‍ നേടിയിട്ടില്ല, യഥാര്‍ത്ഥ കളക്ഷന്‍ വെളിപ്പെടുത്തി നിര്‍മ്മാതാവ്
ഉണ്ണി മുകുന്ദന്‍ നായകനായി സൂപ്പര്‍ഹിറ്റായ ചിത്രമാണ് മാളികപ്പുറം. വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത മാളികപ്പുറം ഉണ്ണി മുകുന്ദന്റെ ആദ്യത്തെ 100 കോടി ക്ലബ് ചിത്രം എന്ന നിലയിലാണ് വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍ മാളികപ്പുറം 100 കോചി രൂപ കളക്ഷന്‍ നേടിയിട്ടില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി. തന്റെ ആദ്യചിത്രമായ മാമാങ്കവും 100 കോടി നേടിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വേണു കുന്നപ്പിള്ളിയുടെ വെളിപ്പെടുത്തല്‍. മാളികപ്പുറം 100 കോടി കളക്ട് ചെയ്തിരുന്നില്ല. ആകെ 75 കോടി മാത്രമാണ് നേടിയത്. സാറ്റലൈറ്റ്, ഒ.ടി.ടി റൈറ്റ്സ്, ബാക്കി ബിസിനസ് ഒക്കെ ചേര്‍ത്തായിരുന്നു 75 കോടി. എന്നാല്‍, 2018 ചിത്രത്തിന്റെ 200 കോടി പോസ്റ്റര്‍ സത്യമായിരുന്നു. ആ ചിത്രം തിയേറ്ററില്‍ നിന്നും 170 കോടിയോളം കളക്ട് ചെയ്തിരുന്നു. ബാക്കി ഒ.ടി.ടി, സാറ്റ്ലൈറ്റ് എല്ലാം ചേര്‍ത്ത് 200 കോടിയുടെ ബിസിനസ് നേടി.’- വേണു കുന്നപ്പിള്ളി പറഞ്ഞു. മാളികപ്പുറം പോലെ തന്നെ തന്റെ ആദ്യ…
Read More » -
Kerala
മേശ തുടച്ചപ്പോള്‍ ദേഹത്ത് വെള്ളം വീണു, ചേര്‍ത്തലയില്‍ സിപിഎം നേതാക്കളും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ കൂട്ടയടി
ആലപ്പുഴ: ചേര്‍ത്തലയില്‍ ഹോട്ടല്‍ ജീവനക്കാരും ഡിവൈഎഫ്ഐ-സിപിഎം നേതാക്കളും തമ്മില്‍ ഏറ്റുമുട്ടി. കൂട്ടയടിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ചേര്‍ത്തല എക്സ്‌റേ ജംഗ്ഷനിലുള്ള മധു എന്നയാളുടെ ഹോട്ടലിലാണ് സംഘര്‍ഷമുണ്ടായത്. ഹോട്ടലിലെ മേശ തുടച്ചപ്പോള്‍ നേതാക്കളുടെ മേല്‍ വെള്ളം വീണെന്നുപറഞ്ഞായിരുന്നു തര്‍ക്കം ആരംഭിച്ചത്. പിന്നീടിത് കയ്യാങ്കളിയിലും കൂട്ടത്തല്ലിലും എത്തുകയായിരുന്നു. കഴിഞ്ഞദിവസം നടന്ന സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഡിവൈഎഫ്ഐ ബ്‌ളോക്ക് പ്രസിഡന്റ്, സിപിഎം സംസ്ഥാന കമ്മിറ്റിയംഗത്തിന്റെ മകന്‍, മുന്‍ ലോക്കല്‍ സെക്രട്ടറി എന്നിവരാണ് ജീവനക്കാരുമായ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട മൂന്നുപേരും അഭിഭാഷകരാണ്. അതേസമയം, പൊലീസ് സ്ഥലത്തെത്തിയെങ്കിലും വിഷയത്തില്‍ കേസ് എടുത്തിട്ടില്ല. ഹോട്ടല്‍ ഉടമയും സംഭവത്തില്‍ പരാതി നല്‍കിയിട്ടില്ല.
Read More » -
Kerala
സി.പിഎമ്മില്‍ അതൃപ്തി പടരുന്നു; ഫെയ്‌സ്ബുക്കില്‍ കവര്‍ചിത്രം മാറ്റി കടകംപള്ളിയുടെ പ്രതിഷേധം, കൗതുകമായി ‘ആശ്ചര്യചിഹ്നം’
തിരുവനന്തപുരം: സംസ്ഥാന സമ്മേളനം തീര്‍ന്നതിനു പിന്നാലെ സിപിഎം നേതൃത്വത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി വര്‍ധിക്കുന്നു. ഫെയ്‌സ്ബുക്കിലെ കവര്‍ചിത്രം മാറ്റിയാണ് മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായ കടകംപള്ളി സുരേന്ദ്രന്‍ പ്രതിഷേധം അറിയിച്ചത്. ‘നവകേരള മാര്‍ച്ചിന്റെ സമാപന സമ്മേളനം, 2016 ഫെബ്രുവരി 15!’ എന്ന അടിക്കുറിപ്പോടെയാണ് കടകംപള്ളി സുരേന്ദ്രന്‍ കവര്‍ചിത്രം മാറ്റിയിരിക്കുന്നത്. എന്നാല്‍ വാചകത്തിന് അവസാനമുള്ള ആശ്ചര്യചിഹ്നം വെറുതെയല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. പാര്‍ട്ടി പ്രവര്‍ത്തകരുടെ വലിയ കൂട്ടത്തെ വേദിയില്‍ നിന്ന് കടകംപള്ളി അഭിസംബോധന ചെയ്യുന്നതാണ് ചിത്രം. കടകംപള്ളിയെ സിപിഎം സംസ്ഥാന സെക്രട്ടെറിയറ്റിലേക്ക് പരിഗണിക്കുമെന്നാണ് കരുതിയതെങ്കിലും ഉള്‍പ്പെടുത്തിയില്ല. പ്രതിഷേധം അറിയിച്ചുകൊണ്ട് എ പത്മകുമാറും എന്‍ സുകന്യയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റുകള്‍ ചര്‍ച്ചയായിരുന്നു. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിനു മുന്‍പായി മുഖ്യമന്ത്രി പിണറായി വിജയന്‍ നയിച്ച നവകേരള യാത്രയുടെ സമാപന സമ്മേളനം ശ്രദ്ധിക്കപ്പെട്ടിരുന്നു. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്ന കടകംപള്ളി ആയിരുന്നു അന്ന് ശംഖുമുഖത്തെ മഹാറാലിയുടെ പ്രധാന സംഘാടകന്‍. ജില്ലയില്‍ സിപിഎമ്മിന്റെ സംഘടനാശേഷിയുടെ തെളിവായാണ് സമ്മേളനത്തെ നേതൃത്വം അന്ന് വിശേഷിപ്പിച്ചത്.
Read More » -
Crime
കൊല്ലത്ത് പള്ളിവളപ്പില്‍ സ്യൂട്ട്കേസിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തി
കൊല്ലം: പള്ളിവളപ്പില്‍ സ്യൂട്ട്കേസിനുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ശരദമഠം സിഎസ്ഐ പള്ളി സെമിത്തേരിക്ക് സമീപമുള്ള പറമ്പില്‍ രാവിലെ ഒമ്പതു മണിയോടെയാണ് തലയോട്ടി അടക്കമുള്ള അസ്ഥികൂടം കണ്ടെത്തിയത്. പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പള്ളിസെമിത്തേരിയോടു ചേര്‍ന്ന് പൈപ്പിടാന്‍ കുഴിയെടുക്കുന്നതിനിടെയാണ് മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ സ്യൂട്ട്കേസ് കണ്ടെത്തുന്നത്. പള്ളിയിലെ ജീവനക്കാരാണ് ഇത് ആദ്യം കാണുന്നത്. അവര്‍ ഈ സ്യൂട്ട്കേസ് തുറന്ന് പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടത്തിന്റെ പല ഭാഗങ്ങളും ദ്രവിച്ച നിലയിലായിരുന്നു. ഇതോടെ ആരെങ്കിലും ഇവിടെ വര്‍ഷങ്ങള്‍ക്കു മുമ്പ് കുഴിച്ചിട്ടതാകാമെന്നാണ് സംശയിക്കുന്നതെന്ന് സിറ്റി പോലീസ് കമ്മിഷ്ണര്‍ വ്യക്തമാക്കി. കൊല്ലം ഈസ്റ്റ് പോലീസാണ് സംഭവം അന്വേഷിക്കുന്നത്. ഫോറന്‍സിസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് കാണാതായവരെ പറ്റിയുള്ള വിവരങ്ങള്‍ പോലീസ് ശേഖരിക്കുന്നുണ്ട്. ആരെയെങ്കിലും കൊന്ന് സ്യൂട്ട്കേസിനകത്താക്കി കുഴിച്ചിട്ടതാണോ എന്ന സംശയവും പോലീസിനുണ്ട്. അസ്ഥികൂടത്തിന്റെ കാലപ്പഴക്കം എത്രയെന്നതാണ് ആദ്യം പരിശോധിക്കുക. നഗരഹൃദത്തിലാണ് ശരദമഠം സിഎസ്ഐ പള്ളിയും അസ്ഥികൂടം കണ്ടെത്തിയ സ്ഥലവും…
Read More » -
Crime
ഉത്തര്‍ പ്രദേശില്‍ ബിജെപി നേതാവ് കൊല്ലപ്പെട്ടു; വിഷം കുത്തിവച്ച് കടന്നുകളഞ്ഞ് മൂന്നംഗ സംഘം
ലക്‌നൗ: മുതിര്‍ന്ന ബിജെപി നേതാവ് ഗുല്‍ഫാം സിങ് യാദവിനെ (60) വിഷം കുത്തിവച്ച് കൊലപ്പെടത്തി. ഉത്തര്‍പ്രദേശിലെ സംഭാലില്‍ തിങ്കളാഴ്ചയാണു സംഭവം. ഡഫ്റ്റാരയിലെ തന്റെ ഫാം ഹൗസിലായിരുന്ന ഗുല്‍ഫാം സിങിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വിഷം കുത്തിവച്ച് കൊലപ്പെടുത്തിയത്. വിഷം കുത്തിവച്ച ശേഷം ഇവര്‍ കടന്നുകളഞ്ഞെന്ന് പോലീസ് പറഞ്ഞു. നേതാവിനെ സന്ദര്‍ശിക്കാനെന്ന പേരില്‍ എത്തിയതായിരുന്നു അക്രമികള്‍. സുഖവിവരങ്ങള്‍ അന്വേഷിച്ചതിനു പിന്നാലെ യാദവില്‍നിന്നും വെള്ളം വാങ്ങിക്കുടിക്കുകയും ചെയ്തു. വെള്ളം നല്‍കിയതിനു പിന്നാലെ മുറിയില്‍ കിടക്കാന്‍ പോയ യാദവിന്റെ വയറ്റില്‍ പ്രതികള്‍ വിഷം കുത്തിവയ്ക്കുകയായിരുന്നു. പിന്നാലെ വേദനകൊണ്ടു നിലവിളിച്ച യാദവിനെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ മരിച്ചു. സംഭവ സ്ഥലത്തുനിന്നും ഹെല്‍മറ്റും സിറിഞ്ചും ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നു പോലീസ് അറിയിച്ചു. 2004ല്‍ ഗുന്നൗര്‍ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എസ്പി നേതാവ് മുലായം സിങ് യാദവിനെതിരെ, ബിജെപി ടിക്കറ്റില്‍ യാദവ് മത്സരിച്ചിരുന്നു. ബിജെപിയില്‍ നിരവധി പദവികളും വഹിച്ചിട്ടുണ്ട്. സംഭവത്തില്‍ ഇതുവരെ…
Read More » -
Kerala
കേരളത്തെ ഗ്രസിച്ച് രാസലഹരി: വിദേശങ്ങളിൽ നിന്നും ലഹരി കടത്തുന്ന ‘ഡ്രഗ്സ് ഡോൺ’ കൊച്ചിയിൽ പിടിയിൽ
ഒരു ഗ്രാം എംഡിഎംഎയുടെ ഒമാനിലെ വില 300 രൂപ. ഇതിന് ബെംഗളൂരുവിൽ 1000 രൂപ. എയർപോർട്ടു വഴിയും കൊറിയർ വഴിയും കടത്തുന്നത് കിലോക്കണക്കിന് രാസലഹരി. കേരളത്തിലെ ഗ്രാമങ്ങളെ മുന്‍പെങ്ങുമില്ലാത്തവിധം ലഹരി പിടികൂടുന്നുവെന്നു കണക്കുകള്‍. കഴിഞ്ഞ രണ്ടാഴ്ചയായുള്ള പരിശോധനയില്‍ നഗരപരിധിക്കു പുറത്തുനിന്നാണ് കൂടുതല്‍പ്പേരും പിടിയിലായതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്ത് 1.664 കിലോഗ്രാം എംഡിഎംഎയാണ് പോലീസ് പിടികൂടിയത്. ഇതില്‍ 400 ഗ്രാമോളം നഗരപരിധിക്കു പുറത്തുനിന്നാണ് പിടികൂടിയത്. 180 കിലോ കഞ്ചാവ് പിടികൂടിയതിലും പകുതിയിലധികവും ഗ്രാമങ്ങളിൽ നിന്നാണ്. കോഴിക്കോട് റൂറല്‍ പ്രദേശത്തുനിന്ന് മൂന്നുകിലോ കഞ്ചാവ് എഡിഎംഎ, ചിലതരം ലഹരിഗുളികകള്‍, ഹെറോയിന്‍, ബ്രൗണ്‍ഷുഗര്‍ എന്നിവയും പോലീസിന്റെ ഡി-ഹണ്ടിന്റെ ഭാഗമായി പിടികൂടി. മാര്‍ച്ച് ആദ്യ ആഴ്ചയില്‍ നടത്തിയ പോലീസ് റെയ്ഡില്‍ 266 പേരാണ് അറസ്റ്റിലായത്. തിരുവനന്തപുരത്ത് അറസ്റ്റിലായ 49 പേരില്‍ 43 പേരും നഗരപരിധിക്ക് പുറത്തുനിന്നാണ് പിടിയിലായത്. കേരളത്തിലേക്ക് കടത്തുന്ന ലഹരിമരുന്നുമായി ബന്ധപ്പെട്ട് പൊലീസിന്റെയും എക്സൈസിന്റെയും സംശയമുന തീരെ ഇല്ലാത്ത സ്ഥലമായിരുന്നു ഗൾഫ് രാജ്യങ്ങൾ. ലഹരിക്കെതിരെ…
Read More » -
India
സ്വർണക്കടത്തിലെ രാജ്ഞി നടി രന്യയ്ക്ക് ഉന്നത ബന്ധങ്ങൾ, ഉരുക്ക് ഫാക്ടറി സ്ഥാപിക്കാൻ നടിക്ക് മുൻ ബിജെപി സർക്കാർ 2 ഏക്കർ ഭൂമി അനുവദിച്ചു; കോൺഗ്രസ് മന്ത്രിമാർ നടിയെ രക്ഷിക്കാർ ശ്രമിച്ചതായും ആരോപണം
ബെംഗളൂരു വിമാനത്താവളത്തിൽ സ്വർണ കള്ളക്കടത്ത് കേസിൽ അറസ്റ്റിലായ നടി രന്യ റാവുവിന് ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ. ഉരുക്ക് ഫാക്ടറി സ്ഥാപിക്കാൻ കർണാടകയിലെ മുൻ ബിജെപി സർക്കാർ 12 ഏക്കർ ഭൂമി അനുവദിച്ചതായി രേഖകൾ പുറത്ത് വന്നു. കന്നഡ സിനിമ നടിയും കർണാടക കേഡറിലെ ഡിജിപി റാങ്കിലുള്ള ഐ.പി.എസ് ഉദ്യോഗസ്ഥൻ രാമചന്ദ്ര റാവുവിൻ്റെ വളർത്തു മകളുമായ രന്യ റാവു ദുബൈയിൽ നിന്ന് സ്വർണം കടത്തിയ കേസിൽ ഈ മാസം 4നാണ് അറസ്റ്റിലായത്. നടിയെ കർണാടക ഹൈക്കോടതി 24 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇതിനിടെ കേസിൽനിന്നു രക്ഷപ്പെടാൻ നടി സിദ്ധരാമയ്യ സർക്കാരിലെ മന്ത്രിമാരുടെ സഹായം ലഭിച്ചതായി ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.വൈ വിജയേന്ദ്ര നിയമസഭയിൽ ആരോപിച്ചു. സ്വർണക്കടത്തു കേസിൽ ഒരാളെ കൂടി ഇന്നലെ ഡിആർഐ അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ ഹോട്ടൽ ഉടമയുടെ മകനാണ് അറസ്റ്റിലായത്. രന്യ റാവുവിന്റെ സ്വർണക്കടത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥർക്കും ജ്വല്ലറി ഉടമകൾക്കും പങ്കുള്ളതായാണു സൂചന.…
Read More » -
LIFE
മദ്യപിച്ചിരിക്കുന്ന ഷക്കീലയെ വിളിച്ചാല്‍… അനുരാധ പറയുന്നു; ഒരു ബിയറില്‍ തുടങ്ങിയ ശീലമെന്ന് നടി
തമിഴ് ഓണ്‍ലൈന്‍ മീഡിയകളില്‍ സജീവ സാന്നിധ്യമാണ് നടി ഷക്കീലയിന്ന്. സിനിമകളില്‍ ഷക്കീലയെ കണ്ടിട്ട് നാളേറെയായി. ഒരു കാലത്ത് ബി ?ഗ്രേഡ് സിനിമകളില്‍ അഭിനയിച്ച ഷക്കീല പിന്നീട് സിനിമകളില്‍ ചെറിയ വേഷവും ചെയ്തിട്ടുണ്ട്. ഇന്ന് തമിഴ് ഷോകളിലൂടെയാണ് ഷക്കീല ലൈം ലൈറ്റില്‍ സാന്നിധ്യം അറിയിക്കുന്നത്. സഹോദരങ്ങളുമായി അകല്‍ച്ചയിലാണ് ഷക്കീല. ജീവിതത്തില്‍ പലപ്പോഴും ഷക്കീലയ്ക്ക് ആശ്വാസമായത് സുഹൃത്തുക്കളാണ്. ഷക്കീലയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് നടി അനുരാധ. ഷക്കീലയെക്കുറിച്ച് പുതിയ അഭിമുഖത്തില്‍ അനുരാധ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. എന്തെങ്കിലും വിഷമമോ സാമ്പത്തിക പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ ഞാന്‍ ഷക്കീലയെ വിളിക്കും. അവളെനിക്ക് പരിഹാരം പറഞ്ഞ് തരും. തുടക്ക കാലം മുതല്‍ ഷക്കീലയെ കാണുന്നതാണ്. അവളുടെ സ്ട്രഗിള്‍സ് എനിക്കറിയാം. അത് കൊണ്ട് ഷക്കീല തനിക്ക് പ്രിയപ്പെട്ടയാളാണെന്നും അനുരാധ പറഞ്ഞു. റെഡ്‌നൂല്‍ എന്ന തമിഴ് മീഡിയയോടാണ് പ്രതികരണം. ഷക്കീലയും അനുരാധയ്‌ക്കൊപ്പം അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. തന്റെ മദ്യപാനത്തെക്കുറിച്ച് ഷക്കീല സൂചിപ്പിച്ചപ്പോള്‍ അനുരാധ ഇതേക്കുറിച്ച് വിശദീകരിച്ചു. ഏഴ് മണിക്ക് ശേഷം കോള്‍…
Read More » -
Health
ക്ഷീണം, നെഞ്ചിടിപ്പ് കൂടുക എന്നീ ലക്ഷണങ്ങള്‍ ഉണ്ടോ? ഡോക്ടറെ കാണാന്‍ മറക്കരുത്
വേനല്‍ക്കാലം തുടങ്ങി കഴിഞ്ഞു. മാര്‍ച്ച് മാസത്തില്‍ തന്നെ കേരളത്തിലെ പല ജില്ലകളിലും ഉയര്‍ന്ന താപനില രേഖപ്പെടുത്തിക്കഴിഞ്ഞു. ചൂട് കൂടുന്നതിനനുസരിച്ച് രോഗങ്ങളും വന്നു തുടങ്ങും. തലവേദന, ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചുവപ്പ്, ചൂടുകുരു എന്നു തുടങ്ങി സൂര്യാഘാതം, മഞ്ഞപ്പിത്തം എന്നീ തീവ്രത കൂടിയ അസുഖങ്ങളിലേയ്ക്ക് പട്ടിക നീളുന്നു. ചൂടുകുരു, ചര്‍മ്മത്തില്‍ ചുവപ്പ് വെയില്‍ കൊള്ളുമ്പോള്‍ ചര്‍മ്മത്തില്‍ പതിക്കുന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ കാരണം ചുവപ്പ്, ചൊറിച്ചില്‍, വരള്‍ച്ച എന്നീ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നു. കൂടുതല്‍ നേരം ഉയര്‍ന്ന താപനില ശരീരം അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ അല്ലെങ്കില്‍ ദേഹാധ്വാനം വേണ്ടുന്ന പ്രവര്‍ത്തികളില്‍ വേനല്‍ സമയത്ത് ഏര്‍പ്പെടുമ്പോളാണ് ഈ ലക്ഷണങ്ങള്‍ കാണുക. പനി, ഛര്‍ദ്ദില്‍ എന്നീ ലക്ഷണങ്ങളും ചിലരില്‍ കാണാറുണ്ട്. തൊലി കൂടുതല്‍ പൊള്ളുന്നതിനനുസരിച്ച് കുമിളകള്‍ വരുക, തൊലി അടര്‍ന്നു മാറുക എന്നീ പ്രശ്നങ്ങള്‍ ഉണ്ടാകാം. കൂടുതല്‍ വിയര്‍ക്കുന്നവരില്‍ ചൂടുകുരുവും ഫംഗസ് ബാധയും കാണാറുണ്ട്. ചര്‍മ്മ രോഗങ്ങള്‍ വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നവയാണ്. പ്രതിരോധം കഴിയുന്നതും ശക്തമായ വെയില്‍ ഉള്ളപ്പോള്‍ പുറത്ത് ഇറങ്ങാതിരിക്കുക,…
Read More »