Month: March 2025
-
India
വ്യാജവാർത്ത എന്ന് ഗായിക കൽപന രാഘവേന്ദർ: ‘ആത്മഹത്യക്കു ശ്രമിച്ചില്ല, കഴിച്ച മരുന്നിന്റെ അളവു കൂടിപ്പോയി’
ഗായിക, നടി, അവതാരക എന്നീ നിലകളിലൊക്കെ പ്രശസ്തയാണ് കൽപ്പന രാഘവേന്ദർ. ടെലിവിഷൻ പരിപാടിയായ സ്റ്റാർ സിംഗർ സീസൺ 5ലെ വിജയിയായ കൽപ്പന പിന്നീട് ഇളയരാജ, എ.ആർ റഹ്മാൻ തുടങ്ങിയ നിരവധി പ്രമുഖ സംഗീത സംവിധായകരോടൊപ്പം വിവിധ ഭാഷകളായി 1600ലധികം ഗാനങ്ങൾ ആലപിച്ചു. കമലഹാസൻ നായകനായ ‘പുന്നഗൈ മന്നൻ’ എന്ന ചിത്രത്തിൽ അതിഥി വേഷവും ചെയ്തിരുന്നു. ജൂനിയർ എൻടിആർ അവതാരകനായ ബിഗ് ബോസ് തെലുങ്ക് സീസൺ ഒന്നിലും കൽപ്പന പങ്കെടുത്തു. പ്രശസ്ത പിന്നണി ഗായകൻ ടി. എസ് രാഘവേന്ദ്രയുടെ മകളായ കൽപ്പനയെക്കുറിച്ച് ഞെട്ടിക്കുന്ന ചില വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങൾ പുറത്തു വിട്ടത്. ഹൈദരാബാദ് നിസാംപേട്ടിലെ വസതിയിൽ വച്ച് താരം ആത്മഹത്യക്കു ശ്രമിച്ചു എന്നും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നുമായിരുന്നു വാർത്തകൾ. പക്ഷേ ആ വാർത്തകൾ തെറ്റാണെന്നും ശരിയായ ഉറക്കം ലഭിക്കാത്ത ഇൻസോമ്നിയ രോഗത്തിന് കഴിച്ച മരുന്നിന്റെ അളവു കൂടിപ്പോയതു കൊണ്ടാണ് ആശുപത്രി വാസം വേണ്ടിവന്നതെന്നുമാണ് കല്പനയുടെ വിശദീകരണം. .…
Read More » -
Kerala
“പ്രൊഫൈല്‍ ചിത്രത്തെ തെറ്റായി വ്യാഖ്യാനിച്ചു, സെക്രട്ടേറിയറ്റില്‍ എടുക്കാത്തതില്‍ ഇച്ഛാഭംഗമോ പ്രയാസമോ ഇല്ല”
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലെടുക്കാത്തതില്‍ അതൃപ്തനാണെന്ന വാര്‍ത്തകള്‍ തളളി സംസ്ഥാനസമിതി അംഗം കടകംപള്ളി സുരേന്ദ്രന്‍. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ തള്ളിയ അദ്ദേഹം മാധ്യമങ്ങളെ കുറ്റപ്പെടുത്തി. ഫെയ്‌സ്ബുക്കിലെ കവര്‍ ചിത്രം മാറ്റിയതില്‍ ദുരുപദിഷ്ടമായ ഒന്നുമില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പാര്‍ട്ടി കാലാകാലങ്ങളില്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വം ഏറെ സത്യസന്ധതയോടെയും ത്യാഗമനോഭാവത്തോടെയും ഏറ്റെടുത്ത ആളാണ് താന്‍. നാളിതുവരെയുള്ള സമ്മേളനങ്ങളില്‍ നിന്നും വ്യത്യസ്തമായി വിഭാഗീയ പൂര്‍ണമായും ഇല്ലാതായ സമ്മേളനമായിരുന്നു കൊല്ലം സമ്മേളനമെന്നും അദ്ദേഹം പറഞ്ഞു. ‘എല്ലാവരും ഒറ്റക്കെട്ടായി പാര്‍ട്ടിക്കൊപ്പം നിന്ന സമ്മേളനം. ഒരു കുറ്റവും മാധ്യമങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. എന്നെ ഉപയോഗിച്ച് പാര്‍ട്ടിയെ ആക്രമിക്കാന്‍ അനുവദിക്കില്ല. എനിക്ക് അര്‍ഹിക്കുന്നതിലേറെ പാര്‍ട്ടി തന്നുവെന്ന് വിശ്വസിക്കുന്നതായാളാണെന്നും’ കടകംപള്ളി പറഞ്ഞു. ‘സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലെടുത്തില്ല എന്നതില്‍ ഒരു ശതമാനം പ്രയാസമില്ല, ഫെയ്സ്ബുക്കില്‍ പ്രൊഫൈല്‍ ചിത്രം മാറ്റിയതില്‍ യാതൊരു ദുരുദ്ദേശ്യവുമില്ല. ഫെയ്സ്ബുക്ക് കൈകാര്യം ചെയ്യുന്നത് ഞാന്‍ നേരിട്ടല്ല. അഭിമാനപൂര്‍വ്വം എനിക്ക് ഉയര്‍ത്തിപ്പിടിക്കാന്‍ സാധിക്കുന്ന ചിത്രമാണ് ഫെയ്‌സുബുക്കില്‍ പങ്കുവെച്ചത്. അന്നത്തെ നവകേരള…
Read More » -
Crime
കശുമാവിന്‍തോട്ടത്തിലെ കെട്ടിടത്തില്‍ യുവതി മരിച്ചനിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍
കണ്ണൂര്‍: ഇരിക്കൂരില്‍ ഭര്‍ത്താവിനൊപ്പം കശുവണ്ടിപെറുക്കല്‍ ജോലിക്ക് വയനാട്ടില്‍നിന്നെത്തിയ യുവതിയെ കശുമാവിന്‍തോട്ടിലെ കെട്ടിടത്തില്‍ മരിച്ചനിലയില്‍ കണ്ടത്തി. വയനാട് തലപ്പുഴ പെരിയ ഇരുമനത്തൂര്‍ കാരിമന്തം പണിയ ഉന്നതിയിലെ ആലാറ്റില്‍ രജനി (37) ആണ് മരിച്ചത്. ഭര്‍ത്താവ് ബാബുവിനെ ഇരിക്കൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ബ്ലാത്തൂര്‍ സ്വദേശി ആഷിഖ് പാട്ടത്തിനെടുത്ത തോട്ടത്തില്‍ കശുവണ്ടി പെറുക്കാന്‍ വന്നവരായിരുന്നു. ചെങ്കല്ല് കൊത്തി ഒഴിവാക്കിയ ഊരത്തൂരിലെ പണയില്‍ കെട്ടിയ ഷെഡിലായിരുന്നു താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രി മദ്യലഹരിയില്‍ ഭാര്യയുമായി വാക്കേറ്റമുണ്ടായതായി ഭര്‍ത്താവ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അതിനുശേഷം താന്‍ കിടന്നുറങ്ങിയെന്നും രാവിലെ ഭാര്യയെ മരിച്ചനിലയില്‍ കണ്ടെന്നുമാണ് ഭര്‍ത്താവ് ബാബു പറയുന്നത്. സമീപത്തെ മുറിയില്‍ താമസിക്കുന്നത് ഇവരുടെ ബന്ധുവായ മിനിയാണ്. മിനിയും ഭര്‍ത്താവ് ബാബുവും ഇതേ തോട്ടത്തിലാണ് പണിയെടുക്കുന്നത്. രാത്രിയില്‍ നടന്ന വാക്കേറ്റത്തെപ്പറ്റി ഇവരും പോലീസിന് മൊഴി നല്‍കിയിരുന്നു. രജനിയുടെ മുഖത്തും ശരീരത്തില്‍ പലയിടത്തും മുറിവുകള്‍ കാണപ്പെട്ടതും സംശയമുയര്‍ത്തുന്നുണ്ട്. ഇവര്‍ക്ക് ഏഴ് മക്കളാണുള്ളത്. അതില്‍ അഞ്ചുപേര്‍ വയനാട്ടിലാണ്. രണ്ട് ചെറിയ കുട്ടികള്‍ ദമ്പതിമാര്‍ക്കൊപ്പം താമസിച്ചുവരികയാണ്.…
Read More » -
Crime
കോട്ടയം മെഡിക്കല്‍ കോളജില്‍ നഴ്സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളി കാമറ; നഴ്സിങ് ട്രെയിനി പിടിയില്‍
കോട്ടയം മെഡിക്കല്‍ കോളജില്‍ നഴ്സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളികാമറ വച്ച നഴ്സിങ് ട്രെയിനിയായ യുവാവ് അറസ്റ്റില്‍. നഴ്‌സിങ് ട്രെയിനി മാഞ്ഞൂര്‍ സ്വദേശി ആന്‍സണ്‍ ജോസഫാണ് ഗാന്ധി നഗര്‍ പൊലീസന്റെ പിടിയിലായത്. കോട്ടയം മെഡിക്കല്‍ കോളജ് ബിഎസ്സി നഴ്സിങ് പൂര്‍ത്തിയാക്കിയ ആന്‍സണ്‍ ഒരു മാസം മുന്‍പാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശീലനത്തിലായി എത്തിയത്. ആന്‍സണിന് ശേഷം വസ്ത്രം മാറാന്‍ മുറിയില്‍ കയറിയ ജീവനക്കാരിയാണ് ക്യാമറ ഓണ്‍ ആക്കിയ നിലയില്‍ ഫോണ്‍ കണ്ടെത്തിയത്. ഉടന്‍ വിവരം അധികൃതരെ അറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഡ്രസിങ് റൂമില്‍ നിന്നും കണ്ടെടുത്ത ഫോണ്‍ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും ഗാന്ധി നഗര്‍ പൊലീസ് അറിയിച്ചു.
Read More » -
Crime
‘ലത്തീഫിന്റെയും സാജിതയുടെയും തലയില്‍ തുടര്‍ച്ചയായി അടിച്ചു, മൃതദേഹത്തിനടുത്തിരുന്ന് സിഗരറ്റ് വലിച്ചു’
തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ കൊലപാതകങ്ങള്‍ നടത്തിയ വീടുകളിലും എലിവിഷവും മുളകുപൊടിയും കൊല്ലാനുപയോഗിച്ച ചുറ്റികയും മറ്റും വാങ്ങിയ കടകളിലും എത്തിച്ച് തെളിവെടുത്തു. ലത്തീഫിനെയും ഭാര്യ സജിത ബീവിയേയും കൊലപ്പെടുത്തിയ രീതി അഫാന്‍ പോലീസിനോട് വിവരിച്ചു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ ലത്തീഫിന്റെ ഫോണും വീടിന്റെ താക്കോലും കണ്ടെടുത്തു. കേസില്‍ തെളിവെടുപ്പിനായി കിളിമാനൂര്‍ പോലീസ് അഫാനെ മൂന്നുദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഇതിനു ശേഷമാണ് ചൊവ്വാഴ്ച രാവിലെ ഏഴര മണിയോടുകൂടി തെളിവെടുപ്പ് ആരംഭിച്ചത്. ആദ്യം അഫാനെ എത്തിച്ചത് ചുള്ളാളം എസ്എന്‍ നഗറിലുള്ള ലത്തീഫിന്റെ വീട്ടിലേക്കാണ്. ഈ തെളിവെടുപ്പിനിടെ അഫാന്‍ പോലീസിനോട് സജിത ബീവിയെ കൊലപ്പെടുത്തിയത് എങ്ങനെയാണെന്നുള്ള കാര്യങ്ങള്‍ വിശദീകരിച്ചു. മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലുള്ള വിവരണമായിരുന്നു അഫാന്റേത്. ആദ്യം സോഫയിലിരുന്ന ലത്തീഫിനെ ആക്രമിക്കുന്നതിനിടയില്‍ ലത്തീഫിന്റെ മൊബൈലിലേക്ക് കോള്‍ വന്നു. ഇതോടെ തുടര്‍ച്ചയായി ചുറ്റികകൊണ്ട് തലയ്ക്കടിച്ചു. ഇതുകണ്ട ലത്തീഫിന്റെ ഭാര്യ സാജിത അടുക്കളയിലേക്ക് ഓടി. രക്ഷപ്പെടാന്‍ ശ്രമിച്ച സാജിത ബീവിയെ ആദ്യം അടിച്ചത് അവരുടെ കൈക്കാണ്. പിന്നാലെ…
Read More » -
Crime
അമ്പലവയലിലെ ആദിവാസി യുവാവിന്റെ മരണം കൊലപാതകം? സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍
ബത്തേരി: അമ്പലവയല്‍ തോമാട്ടുചാലില്‍ ആദിവാസി യുവാവിന്റെ മരണം കൊലപാതകമെന്നു സംശയം. മലയച്ചന്‍ കൊല്ലി ഉന്നതിയിലെ ബിനു (25) തിങ്കളാഴ്ച രാവിലെയാണു ബത്തേരിയില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഞായറാഴ്ച രാത്രി വീടിനടുത്തുള്ള കാപ്പിത്തോട്ടത്തിലാണ് ബിനുവിനെ മര്‍ദനമേറ്റ നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മദ്യപാനത്തെ തുടര്‍ന്നുണ്ടായ മര്‍ദനമാണു മരണകാരണമെന്നാണു സംശയം. ബിനുവിന്റെ സുഹൃത്തുക്കളെയാണു പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സംഭവത്തെക്കുറിച്ച് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
Read More » -
Crime
വൃദ്ധദമ്പതികളെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച; മണിക്കൂറുകള്‍ക്കുള്ളില്‍ യുവതിയടക്കം 3 പേര്‍ പിടിയില്‍
തിരുവനന്തപുരം: വീട്ടില്‍ക്കയറി വൃദ്ധദമ്പതികളെ ആയുധംകാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ചചെയ്ത സംഘത്തെ മിന്നല്‍വേഗത്തില്‍ പിടിയിലാക്കി പോലീസ്. അഖില്‍, സഹോദരന്‍ അജിത്, അജിത്തിന്റെ പെണ്‍സുഹൃത്ത് കാര്‍ത്തിക എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകീട്ട് ഏഴരയോടെയാണ് ആറ്റുകാല്‍ ക്ഷേത്രത്തിന് സമീപമുള്ള നെടുങ്കാട് പ്രതികള്‍ മോഷണം നടത്തിയത്. സാധനങ്ങള്‍ വില്‍ക്കാനെന്ന വ്യാജേനയാണ് മൂവര്‍ സംഘം വൃദ്ധദമ്പതികളുടെ വീട്ടിലെത്തിയത്. വീട്ടുകാര്‍ വാതില്‍ തുറന്നപ്പോള്‍ മൂവര്‍സംഘം കത്തിയും ആയുധങ്ങളും കാട്ടി ഭീഷണിപ്പെടുത്തിയശേഷം നാല് പവനിലധികം വരുന്ന സ്വര്‍ണമാലയും പണവും തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു. വീട്ടുകാര്‍ ഉടന്‍ തന്നെ സംഭവം പോലീസിനെ അറിയിച്ചു. ഇത്തുടര്‍ന്ന് സിറ്റി ഷാഡോ പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം രംഗത്തിറങ്ങി, സിസിടിവി ക്യാമറ പരിശോധിച്ചപ്പോള്‍ കിട്ടിയ ദൃശ്യങ്ങളിലൂടെ പ്രതികളെ തിരിച്ചറിഞ്ഞു. പ്രതികളെ മണിക്കൂറുകള്‍ക്കകം തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Read More » -
Kerala
ജോര്‍ദാനില്‍ വെടിയേറ്റ് മരിച്ച തുമ്പ സ്വദേശിയുടെ മൃതദേഹം വീട്ടിലെത്തിച്ചു
തിരുവനന്തപുരം: ജോര്‍ദാന്‍ അതിര്‍ത്തിയില്‍ വെടിയേറ്റു മരിച്ച തുമ്പ സ്വദേശി തോമസ് ഗബ്രിയേലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. പുലര്‍ച്ചെ 3.30ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് തോമസ് ഗബ്രിയേലിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. അന്തിമോപചാരം അര്‍പ്പിക്കാന്‍ മന്ത്രി ജി.ആര്‍.അനില്‍ അടക്കം നിരവധി പേര്‍ വീട്ടിലെത്തിയിരുന്നു. മൃതദേഹം തുമ്പ സെന്റ്.ജോണ്‍സ് പള്ളിയില്‍ സംസ്‌കരിക്കും. ഫെബ്രുവരി 10 നാണ് ജോര്‍ദാന്‍ഇസ്രയേല്‍ അതിര്‍ത്തിയില്‍ ജോര്‍ദാന്‍ സൈന്യത്തിന്റെ വെടിയേറ്റ് തോമസ് ഗബ്രിയേല്‍ കൊല്ലപ്പെട്ടത്. ജോര്‍ദാനില്‍നിന്നു ഇസ്രയേലിലേക്കു കടക്കാനുള്ള ശ്രമത്തിനിടെയായിരുന്നു ദുരന്തം. ഒപ്പമുണ്ടായിരുന്ന ബന്ധു എഡിസണ്‍ പരുക്കേറ്റ നിലയില്‍ നാട്ടിലെത്തിയപ്പോഴാണു വിവരം പുറത്തറിയുന്നത്. തുമ്പ മേനംകുളം സ്വദേശിയായ തോമസ് ഗബ്രിയേല്‍ ഓട്ടോ ഡ്രൈവറായിരുന്നു. മൂന്നുമാസത്തെ സന്ദര്‍ശക വിസയിലാണു തോമസും ബന്ധു എഡിസണും ജോര്‍ദാനില്‍ എത്തിയത്. ഫെബ്രുവരി 10ന് കാരക് മേഖലയില്‍വച്ച് 4 പേരെ ജോര്‍ദാന്‍ സേന തടഞ്ഞുവെന്നും വെടിവച്ചുവെന്നുമാണ് ഇന്ത്യന്‍ എംബസിയില്‍നിന്നു കിട്ടിയ വിവരം. തോമസിന്റെ തലയിലും എഡിസന്റെ കാലിലും വെടിയേറ്റു. തോമസ് തല്‍ക്ഷണം മരിച്ചു. ജയിലിലായ എഡിസണെ ചികിത്സയ്ക്കു ശേഷം നാട്ടിലേക്കു…
Read More » -
Crime
കബഡി കളിക്കിടെ തര്‍ക്കം; പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ബസില്‍ നിന്നു തള്ളിയിട്ട ശേഷം വെട്ടിപ്പരുക്കേല്‍പ്പിച്ചു: മൂന്ന് വിദ്യാര്‍ത്ഥികള്‍ പിടിയില്‍
ചെന്നൈ: തൂത്തുക്കുടിയില്‍ കബഡി കളിക്കിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്ലസ്വണ്‍ വിദ്യാര്‍ഥിയെ ബസില്‍നിന്നു തള്ളിയിട്ട ശേഷം വെട്ടിപ്പരുക്കേല്‍പ്പിച്ചു. കെട്ടിയമ്മല്‍ പുരത്തിനു സമീപമാണു സംഭവം. ബസില്‍ യാത്ര ചെയ്ത സ്‌കൂള്‍ വിദ്യാര്‍ഥി ദേവേന്ദ്രനാണു വെട്ടേറ്റത്. മൂന്ന് വിദ്യാര്‍ഥികള്‍ പിടിയില്‍. ബസില്‍ യാത്ര ചെയ്യുക ആയിരുന്ന ദേവേന്ദ്രനെ ബൈക്കില്‍ പിന്തുടര്‍ന്ന സംഘം, ബസ് തടഞ്ഞു നിര്‍ത്തി അകത്തുകയറി വിദ്യാര്‍ഥിയെ മര്‍ദിക്കുകയായിരുന്നു. തുടര്‍ന്നു പുറത്തേക്കു തള്ളിയിട്ട ശേഷം തലയില്‍ അടക്കം വെട്ടി. മറ്റു യാത്രക്കാര്‍ ബഹളം വച്ചതോടെ അക്രമിസംഘം കടന്നുകളഞ്ഞു. പൊലീസെത്തിയാണു കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. തലയിലും മുതുകിലും കൈകളിലും അടക്കം 16 വെട്ടുകളുണ്ടായിരുന്നു. കൈവിരലുകളും അറ്റു. പ്രത്യേക സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് 17 വയസ്സുകാരായ 3 പേരെ പിടികൂടിയത്. കബഡി കളിക്കിടെയുണ്ടായ തര്‍ക്കത്തിന്റെ വൈരാഗ്യമാണ് അക്രമത്തിനു പിന്നിലെന്നു പിടിയിലായവര്‍ മൊഴി നല്‍കി. ഗുരുതരമായി പരുക്കേറ്റ കുട്ടി ചികിത്സയിലാണ്.
Read More » -
Kerala
കുവൈത്ത് എയര്‍വേസിലെ ദുരിത യാത്ര; ഡോക്ടര്‍ ദമ്പതികള്‍ക്ക് വിമാനക്കമ്പനി പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
മലപ്പുറം: കുവൈത്ത് എയര്‍വേസില്‍ ഡോക്ടര്‍ ദമ്പതിമാര്‍ക്കു നേരിട്ട ദുരിതയാത്രയ്ക്ക് വിമാനക്കമ്പനി 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മിഷന്‍. വളാഞ്ചേരി സ്വദേശികളായ ഡോ. എന്‍.എം. മുജീബ്‌റഹ്‌മാന്‍, ഡോ. സി.എം. ഷക്കീല എന്നിവര്‍ കുവൈത്ത് എയര്‍വേസിനെതിരേ നല്‍കിയ പരാതിയിലാണ് നഷ്ട പരിഹാരം നല്കാന്‍ ഉത്തരവിട്ടത്. 2023 നവംബര്‍ 30-നും ഡിസംബര്‍ 10-നുമാണ് പരാതിക്കാധാരമായ സംഭവം. നവംബര്‍ 30-ന് കൊച്ചിയില്‍നിന്ന് കുവൈത്ത് വഴി ബാഴ്‌സലോണയിലേക്കും ഡിസംബര്‍ 10-ന് മഡ്രിഡില്‍നിന്ന് തിരിച്ചും യാത്രചെയ്യാന്‍ കുവൈത്ത് എയര്‍വേസില്‍ ബിസിനസ് ക്ലാസില്‍ ഇവര്‍ ടിക്കറ്റ് ബുക്ക്ചെയ്തു. മഡ്രിഡില്‍നിന്ന് കയറിയശേഷമാണ് വിമാനം ദോഹ വഴിയാണ് പോകുന്നതെന്ന് അറിയിച്ചത്. ദോഹയില്‍ ഇവര്‍ക്ക് ബിസിനസ് ക്ലാസ് ടിക്കറ്റില്‍ നല്‍കുന്ന വിശ്രമസൗകര്യമോ ഭക്ഷണമോ നല്‍കിയില്ല. സ്വന്തം ചെലവിലാണ് ഭക്ഷണം വാങ്ങിയത്. തുടര്‍ യാത്രയ്ക്ക് ബോര്‍ഡിങ് പാസ് ലഭിച്ചതിനാല്‍ വിമാനത്തില്‍ കയറിയെങ്കിലും ഇറക്കിവിട്ടു. നേരത്തേ ബുക്ക്ചെയ്തതില്‍നിന്ന് വ്യത്യസ്തമായി 24 മണിക്കൂര്‍ വൈകിയാണ് നാട്ടിലെത്താനായത്. തുടര്‍ന്ന് വിമാനക്കമ്പനിയുടെ സേവനവീഴ്ചയ്ക്കെതിരേ ഉപഭോക്തൃ കമ്മിഷനില്‍ പരാതി…
Read More »