MovieNEWS

മാളികപ്പുറം 100 കോടി കളക്ഷന്‍ നേടിയിട്ടില്ല, യഥാര്‍ത്ഥ കളക്ഷന്‍ വെളിപ്പെടുത്തി നിര്‍മ്മാതാവ്

ണ്ണി മുകുന്ദന്‍ നായകനായി സൂപ്പര്‍ഹിറ്റായ ചിത്രമാണ് മാളികപ്പുറം. വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത മാളികപ്പുറം ഉണ്ണി മുകുന്ദന്റെ ആദ്യത്തെ 100 കോടി ക്ലബ് ചിത്രം എന്ന നിലയിലാണ് വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍ മാളികപ്പുറം 100 കോചി രൂപ കളക്ഷന്‍ നേടിയിട്ടില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി. തന്റെ ആദ്യചിത്രമായ മാമാങ്കവും 100 കോടി നേടിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വേണു കുന്നപ്പിള്ളിയുടെ വെളിപ്പെടുത്തല്‍.

മാളികപ്പുറം 100 കോടി കളക്ട് ചെയ്തിരുന്നില്ല. ആകെ 75 കോടി മാത്രമാണ് നേടിയത്. സാറ്റലൈറ്റ്, ഒ.ടി.ടി റൈറ്റ്സ്, ബാക്കി ബിസിനസ് ഒക്കെ ചേര്‍ത്തായിരുന്നു 75 കോടി. എന്നാല്‍, 2018 ചിത്രത്തിന്റെ 200 കോടി പോസ്റ്റര്‍ സത്യമായിരുന്നു. ആ ചിത്രം തിയേറ്ററില്‍ നിന്നും 170 കോടിയോളം കളക്ട് ചെയ്തിരുന്നു. ബാക്കി ഒ.ടി.ടി, സാറ്റ്ലൈറ്റ് എല്ലാം ചേര്‍ത്ത് 200 കോടിയുടെ ബിസിനസ് നേടി.’- വേണു കുന്നപ്പിള്ളി പറഞ്ഞു.

Signature-ad

മാളികപ്പുറം പോലെ തന്നെ തന്റെ ആദ്യ ചിത്രമായ മാമാങ്കവും 100 കോടി ക്ലബില്‍ ഇടം നേടിയിരുന്നില്ല. സിനിമയുടെ കളക്ഷന്‍ താഴോട്ട് പോയപ്പോള്‍ ഉണ്ടായ അബദ്ധമായിരുന്നു. ജീവിതത്തില്‍ പല തരത്തിലെ മണ്ടത്തരങ്ങള്‍ പറ്റും. എന്റെയടുത്ത് പല ആളുകളും അന്ന് പറഞ്ഞത് ഇങ്ങനെ ഇട്ട് കഴിഞ്ഞാലേ ജനങ്ങള്‍ കയറുകയുള്ളൂ എന്നായിരുന്നു. സിനിമ തിയേറ്ററില്‍ വന്ന ആദ്യത്തെ രണ്ട് മൂന്ന് ദിവസം ഭയങ്കര കളക്ഷന്‍ ഉണ്ടായിരുന്നു. പിന്നീട്, താഴോട്ട് പോയപ്പോഴാണ് ഈ പറയുന്ന 135 കോടിയുടെ പോസ്റ്റര്‍ എഴുതാം എന്നൊക്കെ ചിലര്‍ പറഞ്ഞത്.’- വേണു കുന്നപ്പിള്ളി വ്യക്തമാക്കി.

ആ സമയത്ത് പരിചയക്കുറവ് കൊണ്ട് സംഭവിച്ചതാണ് ഇതെല്ലാം. നമ്മുടെ ആള്‍ക്കാര്‍ തന്നെ എന്റെ അടുത്ത് പറഞ്ഞു ടി ഡി എം ഹാള്‍ ഗ്രൗണ്ടില്‍ ഒരു പരിപാടി സംഘടിപ്പിച്ച് കേക്ക് മുറിക്കാമെന്ന്. അതൊക്കെ അന്നായിരുന്നു. ഇന്ന്, സിനിമ എന്താണെന്ന് പഠിച്ചു. ഡയറക്ടര്‍ എന്തെന്ന് മനസിലാക്കി അയാളുടെ സ്വഭാവം മനസിലാക്കി സിനിമ ചെയ്യാന്‍ പഠിച്ചു.’- വേണു കുന്നപ്പിള്ളി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: