Month: March 2025

  • Kerala

    ‘മീനച്ചിലില്‍ 400 പെണ്‍കുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടു; 24 വയസിനു മുമ്പ് അവരെ കല്യാണം കഴിപ്പിക്കണം’

    തിരുവനന്തപുരം: മത വിദ്വേഷ പരാമര്‍ശത്തില്‍ ജാമ്യത്തില്‍ കഴിയുന്നതിനിടെ വീണ്ടും പി.സി. ജോര്‍ജിന്റെ വിവാദ പ്രസംഗം. കേരളത്തില്‍ ലൗ ജിഹാദ് വര്‍ധിക്കുന്നുവെന്നാണ് ജോര്‍ജിന്റെ ആരോപണം. പാലായില്‍ നടന്ന ലഹരി വിരുദ്ധ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മീനച്ചില്‍ താലൂക്കില്‍ മാത്രം 400 പെണ്‍കുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടു. 41 പേരെ മാത്രമാണ് തിരികെ കിട്ടിയത്. ക്രിസ്ത്യാനികള്‍ 24 വയസിനു മുന്‍പു പെണ്‍കുട്ടികളെ കല്യാണം കഴിപ്പിക്കാന്‍ തയാറാകണം. യാഥാര്‍ഥ്യം മനസിലാക്കി രക്ഷിതാക്കള്‍ പെരുമാറണമെന്നുമാണ് പി.സി. ജോര്‍ജ് പ്രസംഗിച്ചത്. കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയില്‍ പിടികൂടിയ സ്‌ഫോടക വസ്തുക്കള്‍ കേരളം മുഴുവന്‍ കത്തിക്കാനുള്ളതുണ്ടെന്നും പി.സി. ജോര്‍ജ് പ്രസംഗത്തില്‍ പറഞ്ഞു. ”അത് എവിടെ കത്തിക്കാന്‍ ആണെന്നും അറിയാം, പക്ഷേ പറയുന്നില്ല. രാജ്യത്തിന്റെ പോക്ക് അപകടകരമായ നിലയിലാണ്” ജോര്‍ജ് പറഞ്ഞു. ഇക്കഴിഞ്ഞ ജനുവരി ആറിന് ഒരു ചാനല്‍ ചര്‍ച്ചയില്‍ പി.സി. ജോര്‍ജ് നടത്തിയ പരാമര്‍ശത്തിനെതിരെയാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തതും പി.സി. ജോര്‍ജ് ജയിലിലായതും. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

    Read More »
  • Crime

    ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഉറക്കഗുളിക നല്‍കിയില്ല; മെഡിക്കല്‍ ഷോപ്പ് അടിച്ചുതകര്‍ത്ത് യുവാക്കള്‍

    തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ സ്വകാര്യ മെഡിക്കല്‍ ഷോപ്പ് അടിച്ചുതകര്‍ത്ത് നാലംഗസംഘം. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഗുളിക നല്‍കില്ലെന്ന് മെഡിക്കല്‍ ഷോപ്പ് ജീവനക്കാരന്‍ പറഞ്ഞതിനെ തുടര്‍ന്ന് പ്രകോപിതരായ യുവാക്കള്‍ മെഡിക്കല്‍ ഷോപ്പ് അടിച്ച് തകര്‍ക്കുകയായിരുന്നു. നെയ്യാറ്റിന്‍കര ഹോസ്പിറ്റല്‍ ജംങ്ഷന് സമീപം പ്രര്‍ത്തിക്കുന്ന അപ്പോളൊ മെഡിക്കല്‍ ഷോപ്പിലായിരുന്നു ആക്രമണം. പുലര്‍ച്ചെ രണ്ടുമണിയോടെ ബൈക്കിലെത്തിയ സംഘം ജീവനക്കാരനായ അനസിനോട് പുറത്തുവരാന്‍ ആവശ്യപ്പെട്ടു. ഇയാള്‍ പുറത്തുവരാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് ഗ്ലാസുകളും വാതിലുകളും കട്ടകളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് തുറക്കാന്‍ ശ്രമിച്ചു. ഇത് നടക്കാതെ വന്നതോടെ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരന്റെ ബൈക്ക് തകര്‍ക്കുകയായിരുന്നു. പിന്നീട് മെഡിക്കല്‍ ഷോപ്പിന്റെ ഗ്ലാസുകളും അടിച്ച് തകര്‍ക്കുകയായിരുന്നു. ബഹളം കേട്ട് പരിസരവാസികളും മറ്റും ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ ബൈക്കുകളില്‍ കടന്നുകളഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിച്ചു. പ്രതികളെ തിരയുകയാണെന്നും പോലീസ് വ്യക്തമാക്കി. ലഹരിമരുന്നിന് പകരമായി പോലും ഉപയോഗിക്കാറുള്ള ഉറക്കഗുളികയാണ് സംഘം ഇന്നലെ വൈകീട്ടെത്തി ആവശ്യപ്പെട്ടതെന്ന് മെഡിക്കല്‍ ഷോപ്പ് ഉടമ നല്‍കിയ പരാതിയില്‍…

    Read More »
  • Crime

    സംശയകരമായ സാഹചര്യത്തില്‍ കണ്ടത് ചോദ്യം ചെയ്തു; ലഹരിക്ക് അടിമയായ യുവാവ് ഗൃഹനാഥനെ കിണറ്റില്‍ തള്ളിയിട്ടു

    കോട്ടയം: ലഹരിക്ക് അടിമയായ യുവാവ് 44 വയസ്സുകാരനെ കിണറ്റില്‍ തള്ളിയിട്ടതായി പരാതി. ജോലി കഴിഞ്ഞ് കടയില്‍നിന്ന് വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പോയ ഇലയ്ക്കാട് കല്ലോലില്‍ കെ.ജെ. ജോണ്‍സണ്‍ (44) ആണ് കിണറ്റില്‍ വീണത്. ശനിയാഴ്ച രാത്രി ഏഴുമണിയോടെ ഇലയ്ക്കാട് ബാങ്ക് ജംക്ഷനു സമീപത്താണ് സംഭവം. ഡ്രൈവറായ ജോണ്‍സണ്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാനായി കടയിലേക്ക് പോകുന്ന വഴി ഇലയ്ക്കാട് സ്വദേശി നിതിനെ (38) സംശയകരമായ സാഹചര്യത്തില്‍ കണ്ടത് ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതനായ നിതിന്‍ ജോണ്‍സനെ കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കയര്‍ ഉപയോഗിച്ച് ജോണ്‍സണെ കയറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മരങ്ങാട്ടുപിള്ളി പൊലിസും പാലായില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് സംഘവും സ്ഥലത്ത് എത്തിയാണ് ജോണ്‍സനെ കിണറ്റില്‍ നിന്നും കയറ്റിയത്. വീഴ്ചയില്‍ പരുക്കേറ്റ ജോണ്‍സണ്‍ കുറവിലങ്ങാട് ഗവ. ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടി. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.

    Read More »
  • Kerala

    333 രൂപ പോക്കറ്റിലുണ്ടോ? 17 ലക്ഷം അക്കൗണ്ടിലെത്തും; വരുമാനം റോക്കറ്റ് പോലെ!

    ചെറിയ നിക്ഷേപത്തിലൂടെ വലിയ തുക സമ്പാദിക്കാന്‍ കഴിയുന്ന ഒട്ടനവധി പദ്ധതികള്‍ തപാല്‍ വകുപ്പിന്റെ കീഴിലുണ്ട്. കൂടുതല്‍ ആളുകളും ഭാഗമാകുന്ന ഒരു പദ്ധതിയാണ് പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് അല്ലെങ്കില്‍ ആര്‍ഡി. വെറും 100 രൂപ നിക്ഷേപിച്ച് ആര്‍ഡിയുടെ ഭാഗമാകാന്‍ സാധിക്കുമെന്നത് മറ്റൊരു പദ്ധതിക്കും ഇല്ലാത്ത സവിശേഷതയാണ്. ഏതൊരു വ്യക്തിക്കും ഈ പദ്ധതിയുടെ ഭാഗമാകാം. ഈ പദ്ധതിയില്‍ നിക്ഷേപിക്കേണ്ട തുകയ്ക്ക് യാതൊരു പരിധിയുമില്ല. നിങ്ങളുടെ സാമ്പത്തികശേഷിക്ക് അനുസരിച്ച് നിക്ഷേപം നടത്താവുന്നതാണ്. ദിവസവും വെറും 333 രൂപ മാറ്റിവച്ചാല്‍ 17 ലക്ഷം രൂപ സ്വന്തമാക്കാന്‍ കഴിയുന്ന ആര്‍ഡി നിക്ഷേപം പരിചയപ്പെടാം. അഞ്ച് വര്‍ഷമാണ് പദ്ധതിയുടെ കാലാവധി. അത് പത്ത് വര്‍ഷത്തേക്കും ദീര്‍ഘിപ്പിക്കാനുളള അവസരം ഒരുക്കിയിട്ടുണ്ട്. നിലവിലെ കണക്ക് പ്രകാരം 6.7 ശതമാനം പലിശനിരക്കാണ് ആര്‍ഡിക്കുളളത്. എല്ലാ നിക്ഷേപകര്‍ക്കും ഈ പലിശനിരക്ക് ബാധകമാണ്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും ഈ പദ്ധതിയില്‍ ചേരാം. മാതാപിതാക്കളുടെ വിവരങ്ങള്‍ കൂടി സമര്‍പ്പിക്കേണ്ടതുണ്ട്. അക്കൗണ്ട് ആരംഭിച്ചതിനുശേഷം പദ്ധതിയില്‍ തുടരാന്‍ സാധിക്കാതെ വന്നാല്‍ അതിനുളള അവസരവും…

    Read More »
  • LIFE

    ‘സില്‍ക്ക് സ്മിത മരണശേഷവും അപമാനിതയായി, ആ വിഐപികള്‍ക്ക് അവരെ തൊടാന്‍ ആഗ്രഹമുണ്ടായിരുന്നു’

    തെന്നിന്ത്യന്‍ നടി സില്‍ക്ക് സ്മിതയ്ക്ക് മരണത്തിനുശേഷവും ഏറെ അപമാനങ്ങള്‍ നേരിടേണ്ടി വന്നുവെന്ന് തമിഴ് മാദ്ധ്യമപ്രവര്‍ത്തകന്‍ സബിത ജോസഫ്. ഒരു തമിഴ് യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ‘സില്‍ക്ക് സ്മിത ആത്മഹത്യ ചെയ്തുവെന്നറിഞ്ഞ് ഞാന്‍ അവരുടെ വീട്ടില്‍ പോയിരുന്നു. സാരിയിലാണ് തൂങ്ങിമരിച്ചതെന്നാണ് അറിഞ്ഞത്. മരിച്ചതിനുശേഷവും അവരുടെ മുഖം അത്രയും സുന്ദരമായിരുന്നു. തൂങ്ങിമരിക്കുന്നവരുടെ നാക്ക് പുറത്ത് വരും. എന്നാല്‍ സ്മിതയുടെ മരണം അങ്ങനെയായിരുന്നില്ല. പിന്നെ പണം ഉണ്ടെങ്കില്‍ മരണം ആത്മഹത്യയാക്കാന്‍ സാധിക്കും. മൃതദേഹം രാജീവ് ഗാന്ധി ആശുപത്രിയില്‍ കിടത്തിയപ്പോള്‍ ശരീരത്തില്‍ ഒരു വസ്ത്രം പോലുമില്ലായിരുന്നു. ഇത്രയും വലിയ നടിയല്ലേ, ഇങ്ങനെ അപമാനിക്കല്ലേ, അവരുടെ ദേഹത്ത് ഒരു തുണിയെങ്കിലും എടുത്തിടൂവെന്ന് ഞാന്‍ പറഞ്ഞു. അവിടെയുണ്ടായിരുന്ന വിഐപികളില്‍ ചിലര്‍ക്ക് അവരെ തൊടണം എന്ന ആഗ്രഹമുണ്ടായിരുന്നു. ബ്‌ളാക്ക് ടിക്കറ്റ് എടുത്ത് സിനിമ കാണുന്നത് പോലെ അവരെ തൊടാനുള്ള അവസരവും അവിടെ ഉണ്ടായി’- എന്നാണ് മാദ്ധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍. ആന്ധ്രയിലെ ഡെണ്ട്ലുരു എന്ന ഗ്രാമത്തിലായിരുന്നു വിജയലക്ഷ്മി എന്ന…

    Read More »
  • Kerala

    ‘പിണറായി മാറിയാല്‍ സിപിഎമ്മില്‍ സര്‍വനാശം, മൂന്നാം തവണയും മുഖ്യമന്ത്രിയാകണം’

    ആലപ്പുഴ: പിണറായി വിജയന്‍ മാറിയാല്‍ സിപിഎമ്മില്‍ സര്‍വനാശമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തുടര്‍ഭരണത്തില്‍ പിണറായിയെ മാറ്റി ആരെ നേതാവായി അവതരിപ്പിച്ചാലും അത് പരാജയമായിരിക്കും. മാത്രമല്ല, കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ തന്നെ സ്ഥാനത്തിനായി വെട്ടിമരിക്കാനായി പല ആളുകളും വരും. പിണറായിയുടെ സീറ്റിലേക്ക് വരാന്‍ യോഗ്യരായ ആരുമില്ല എന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സ്ഥാനമോഹികളായ നേതാക്കള്‍ പാര്‍ട്ടില്‍ ഒരുപാടുണ്ട്. പിണറായി വിജയന്‍ ശക്തനായ ഭരണാധികാരിയും ശക്തനായ നേതാവുമാണ്. സംസ്ഥാന സമ്മേളന ചര്‍ച്ചയിലൊന്നും ആരും പിണറായിയെ തൊട്ടില്ലല്ലോ?, ആരും അദ്ദേഹത്തെപ്പറ്റി ഒന്നും പറഞ്ഞില്ല. പുറത്തു നിന്ന് ആരെങ്കിലും എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകാം. എന്നാല്‍ സമ്മേളനത്തില്‍ എല്ലാവരും ഒരേ സ്വരത്തില്‍ പിണറായിയെ വാഴ്ത്തുകയും പുകഴ്ത്തുകയുമാണ് ചെയ്തത്. അത് പിണറായി വിജയന്റെ നേതൃപാടവമാണ്. വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഒരു പള്ളിയില്‍ 16 പട്ടക്കാര്‍ ആകരുത്. ഒരു പള്ളിയില്‍ ഒരു പട്ടക്കാരന്‍ മതി. 16 പട്ടക്കാരായാല്‍ ഈ 16 പട്ടക്കാരും തമ്മില്‍ ദിവസവും അടിയായിരിക്കും ഉണ്ടാകുക. പിണറായി വിജയന്‍…

    Read More »
  • Crime

    കേരളത്തില്‍ ഹാന്‍സും കഞ്ചാവും വിറ്റു, ഭൂമിവാങ്ങി ആഡംബരവീട്; ബിഹാര്‍ സ്വദേശി അറസ്റ്റില്‍

    പാലക്കാട്: കഞ്ചിക്കോട്ടെ വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ച ബിഹാര്‍ സ്വദേശിയെ വാളയാര്‍ പോലീസ് അറസ്റ്റു ചെയ്തു. ബിഹാര്‍ സുല്‍ത്താന്‍പുര്‍ സ്വദേശിയും കഞ്ചിക്കോട് കൊയ്യാമരക്കാട് സ്ഥിരതാമസക്കാരനുമായ യാസീന്‍ അന്‍സാരിയെയാണ് (32) 1.7 കിലോ കഞ്ചാവുസഹിതം ശനിയാഴ്ച പോലീസ് പിടികൂടിയത്. ഒന്‍പത് വര്‍ഷം മുമ്പാണ് തൊഴില്‍ തേടി യാസീന്‍ അന്‍സാരി കഞ്ചിക്കോട് എത്തുന്നത്. ആരംഭകാലത്ത് ചെറിയ ജോലികള്‍ ചെയ്ത ഇയാള്‍ പിന്നീട് വ്യവസായമേഖലയില്‍ കട വാടകയ്ക്ക് എടുത്ത് നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുകയായിരുന്നു ഇയാള്‍. പിന്നീട് കഞ്ചാവുവില്‍പ്പന സ്ഥിരമാക്കി. തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്നതിനായി എത്തിച്ച കഞ്ചാവാണെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കി. പുകയില ഉത്പന്നങ്ങളും കഞ്ചാവും വിറ്റ പണംകൊണ്ട് ഇയാള്‍ കഞ്ചിക്കോട് ഭൂമി വാങ്ങി ആഡംബരവീട് നിര്‍മിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരേ മുമ്പും കേസുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

    Read More »
  • Kerala

    പൊലീസുകാരിയുടെ മുഖത്ത് കൈകൊണ്ടത് അബദ്ധത്തില്‍; സിപിഎം കൗണ്‍സിലര്‍ക്കെതിരായ പരാതിയുടെ മുനയൊടിച്ച് സിസിടിവി ദൃശ്യം

    തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിനുള്ളില്‍ പ്രവേശനം തടഞ്ഞ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സിപിഎം കൗണ്‍സിലര്‍ ആര്‍.ഉണ്ണിക്കൃഷ്ണന്‍ ആക്രമിച്ചെന്ന കേസില്‍ പരാതിയുടെ മുനയൊടിച്ച് സിസിടിവി ദൃശ്യം. വഴിമാറാന്‍ ആവശ്യപ്പെട്ട വനിതാ സിവില്‍ പൊലീസ് ഓഫിസറെ കൗണ്‍സിലര്‍ വലതു കൈമുട്ടുമടക്കി നെറ്റിയില്‍ ശക്തമായി ഇടിച്ചെന്നും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥയെ ദേഹോപദ്രവം ചെയ്‌തെന്നും ആയിരുന്നു കേസ്. ഫോര്‍ട്ട് പൊലീസാണ് സംഭവത്തില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഇതു കെട്ടിച്ചമച്ച പരാതിയാണെന്ന കൗണ്‍സിലറുടെ വാദം ശരിവയ്ക്കുന്ന തരത്തിലുള്ള ദൃശ്യമാണ് ഇന്നലെ പുറത്തുവന്നത്. പടിഞ്ഞാറെ നടയുടെ കവാടത്തില്‍ എസ്‌ഐയും 2 വനിതാപൊലീസുകാരും അടക്കം 4 പേരാണ് ഡ്യൂട്ടിയില്‍ നില്‍ക്കുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ സമയം തിരക്കുണ്ടായിരുന്നില്ല. കവാടം വഴി ഭക്തര്‍ അകത്തേക്കും പുറത്തേക്കും പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. പ്രായമായ നടക്കാന്‍ പ്രയാസപ്പെടുന്ന 2 സ്ത്രീകളെ കൈപിടിച്ച് കൗണ്‍സിലര്‍ ഇവിടേക്കു വരുമ്പോള്‍ എസ്‌ഐ കുറുകെ കയറി തടസ്സം നില്‍ക്കുകയും കൈവീശി ഇവരോട് മാറിപ്പോകാന്‍ ആവശ്യപ്പെടുന്നതുമാണ് ദൃശ്യത്തില്‍ കാണുന്നത്. പിന്നീട് കൗണ്‍സിലറും…

    Read More »
  • NEWS

    പറക്കുന്ന കാർ വരുന്നു: 2.62 കോടിയുടെ, ആകാശത്ത് പറക്കുന്ന ലോകത്തിലെ ആദ്യ കാർ പറന്നുയർന്നു

       ഹോളിവുഡ് സയൻസ് ഫിക്ഷൻ സിനിമകളിൽ മാത്രം കണ്ടിരുന്ന ആകാശത്ത് പറക്കുന്ന കാർ യാഥാർഥ്യമാകുന്നു. അമേരിക്കൻ കമ്പനിയായ അലെഫ് എയറോനോട്ടിക്സ് തങ്ങളുടെ ‘മോഡൽ സീറോ’ എന്ന പറക്കുന്ന കാറിന്റെ കുതിപ്പിന്റെ ആദ്യ വീഡിയോ പുറത്തുവിട്ടു. ഹെലികോപ്റ്ററുകൾ പോലെ പറക്കുന്ന കാറുകളിൽ നിന്ന് വ്യത്യസ്തമായി, അലെഫിന്റെ ഈ പുതിയ കാർ ‘ഫ്ലബ്ബർ’, ‘സ്പേസ്ബോൾസ്’ തുടങ്ങിയ സിനിമകളിലെ പറക്കും കാറുകളുടെ ഓർമകൾ ഉണർത്തുന്നു. ഒരു സാധാരണ കാറിൻ്റെ രൂപകൽപ്പനയിലാണ് ഈ കാറിൻ്റെ പ്രോട്ടോടൈപ്പ് തയ്യാറാക്കിയിട്ടുള്ളത്. കാലിഫോർണിയ ആസ്ഥാനമായുള്ള അലെഫ് എയറോനോട്ടിക്സ് നിർമ്മിച്ച ഈ കാർ ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ് (eVTOL) എന്ന വിഭാഗത്തിൽ പെടുന്നു. അതായത് വൈദ്യുതി ഉപയോഗിച്ച് മുകളിലേക്ക് പറന്നുയരാനും താഴേക്ക് ഇറങ്ങാനും കഴിയുന്ന വാഹനം. സാധാരണ ഹെലികോപ്റ്ററുകൾ പോലെ റൺവേ ആവശ്യമില്ലാതെ എവിടെ നിന്നും പറന്നുയരാനും ഇറങ്ങാനും ഇവയ്ക്ക് സാധിക്കും. പൊതുറോഡുകളിൽ നിന്ന് ലംബമായി പറന്നുയരാൻ കഴിവുള്ള ലോകത്തിലെ ആദ്യ പറക്കും കാറാണിത്. നിരവധി റിപ്പോർട്ടുകൾ പ്രകാരം,…

    Read More »
  • NEWS

    പറക്കുന്ന കാർ എത്തുന്നു: 2.62 കോടിയുടെ, ആകാശത്ത് പറക്കുന്ന ലോകത്തിലെ ആദ്യ കാർ പറന്നുയർന്നു

    ഹോളിവുഡ് സയൻസ് ഫിക്ഷൻ സിനിമകളിൽ മാത്രം കണ്ടിരുന്ന ആകാശത്ത് പറക്കുന്ന കാർ യാഥാർഥ്യമാകുന്നു. അമേരിക്കൻ കമ്പനിയായ അലെഫ് എയറോനോട്ടിക്സ് തങ്ങളുടെ ‘മോഡൽ സീറോ’ എന്ന പറക്കുന്ന കാറിന്റെ കുതിപ്പിന്റെ ആദ്യ വീഡിയോ പുറത്തുവിട്ടു. ഹെലികോപ്റ്ററുകൾ പോലെ പറക്കുന്ന കാറുകളിൽ നിന്ന് വ്യത്യസ്തമായി, അലെഫിന്റെ ഈ പുതിയ കാർ ‘ഫ്ലബ്ബർ’, ‘സ്പേസ്ബോൾസ്’ തുടങ്ങിയ സിനിമകളിലെ പറക്കും കാറുകളുടെ ഓർമകൾ ഉണർത്തുന്നു. ഒരു സാധാരണ കാറിൻ്റെ രൂപകൽപ്പനയിലാണ് ഈ കാറിൻ്റെ പ്രോട്ടോടൈപ്പ് തയ്യാറാക്കിയിട്ടുള്ളത്. കാലിഫോർണിയ ആസ്ഥാനമായുള്ള അലെഫ് എയറോനോട്ടിക്സ് നിർമ്മിച്ച ഈ കാർ ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ് (eVTOL) എന്ന വിഭാഗത്തിൽ പെടുന്നു. അതായത് വൈദ്യുതി ഉപയോഗിച്ച് മുകളിലേക്ക് പറന്നുയരാനും താഴേക്ക് ഇറങ്ങാനും കഴിയുന്ന വാഹനം. സാധാരണ ഹെലികോപ്റ്ററുകൾ പോലെ റൺവേ ആവശ്യമില്ലാതെ എവിടെ നിന്നും പറന്നുയരാനും ഇറങ്ങാനും ഇവയ്ക്ക് സാധിക്കും. പൊതുറോഡുകളിൽ നിന്ന് ലംബമായി പറന്നുയരാൻ കഴിവുള്ള ലോകത്തിലെ ആദ്യ പറക്കും കാറാണിത്. നിരവധി റിപ്പോർട്ടുകൾ പ്രകാരം, ഈ…

    Read More »
Back to top button
error: