Month: March 2025

  • Breaking News

    അവസാന മൂന്നുമാസം ധനേഷ് സഹോദരിമാരെ പീഡിപ്പിച്ചത് അമ്മയുടെ അറിവോടെ!! പ്രതി ലൈം​ഗിക വൈകൃതത്തിനു‍ടമ

    കൊച്ചി : എറണാകുളം കുറുപ്പംപടിയിൽ സഹോദരിമാരെ രണ്ടു വർഷത്തോളം പീഡിപ്പിച്ച കേസിൽ അമ്മയേയും പ്രതിചേർക്കും. പെൺകുട്ടികളെ പീഡിപ്പിച്ചിരുന്നത് അമ്മയുടെ അറിവോടെയും സമ്മതത്തോടെയുമാണെന്ന് പ്രതി ധനേഷ് പോലീസിനു മൊഴി നൽകി. അവസാന മൂന്ന് മാസത്തോളം പെൺകുട്ടികളെ പീഡിപ്പിച്ചിരുന്നത് അമ്മ അറിഞ്ഞിരുന്നുവെന്നും ഇയാൾ പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ ധനേഷ് ലൈം​ഗിക വൈകൃതമുള്ളയാളാണെന്നും പീഡനവിവരം പുറത്ത് പറയാതിരിക്കാൻ കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കാരണം അജ്ഞാതം: കണ്ണൂരിൽ 49കാരനെ വെടിവെച്ചു കൊന്നു, കൊലപ്പെടുത്തും മുമ്പ് ഭീഷണി സന്ദേശവും തോക്കേന്തിയ ചിത്രവും അതേസമയം പീഡനത്തിനിരയായ കുട്ടികളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി. മൊഴിയുടെ പകർപ്പ് ലഭ്യമായ ശേഷമായിരിക്കും അമ്മയെ പ്രതി ചേർക്കുക. കുട്ടികളുടെ അച്ഛൻ നേരത്തെ മരിച്ചിരുന്നു. കുട്ടികളുടെ അച്ഛൻ ആശുപത്രിയിലായിരുന്ന സമയത്താണ് അമ്മ ധനേഷുമായി അടുത്തത്. ടാക്സി ഡ്രൈവറായിരുന്ന ഇയാളുടെ കാറിലായിരുന്നു ഇവർ ആശുപത്രിയിൽ പോയിരുന്നത്. കുട്ടികളുടെ അച്ഛൻ മരിച്ചതോടെ പെൺകുട്ടികളുടെ അമ്മയോടൊപ്പം ധനേഷ് താമസമാക്കി. പെൺകുട്ടികളെ രണ്ട് വർഷത്തോളം ഇയാൾ പീഡിപ്പിച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.…

    Read More »
  • Crime

    കാരണം അജ്ഞാതം: കണ്ണൂരിൽ 49കാരനെ വെടിവെച്ചു കൊന്നു, കൊലപ്പെടുത്തും മുമ്പ് ഭീഷണി സന്ദേശവും തോക്കേന്തിയ ചിത്രവും

          കണ്ണൂർ: കൈതപ്രത്ത് 49 കാരൻ വെടിയേറ്റ് കൊല്ലപ്പെട്ടു. ഇരിക്കൂർ കല്ല്യാട് സ്വദേശി രാധാകൃഷ്ണനാണ് കൊല്ലപ്പെട്ടത്. പ്രതി പെരുമ്പടവ് സ്വദേശി സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 7.30 ഓടെയാണ് സംഭവം നടന്നത്. നിർമാണം നടക്കുന്ന വീട്ടിൽ വെച്ചാണ് കൊലപാതകം നടന്നത്. അതിനു മുമ്പ് പ്രതി സന്തോഷ് ഫേസ്ബുക്കിൽ കൂടി ഭീഷണി സന്ദേശം പോസ്റ്റ് ചെയ്യുകയും ചെയ്തു. വെടിയൊച്ച കേട്ട് സമീപത്തു നിന്ന്  ആളുകൾ ഓടിയെത്തുമ്പോൾ രാധാകൃഷ്ണൻ രക്തത്തിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ഇയാളെ പരിയാരം മെഡി.കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. തികച്ചും ആസൂത്രിതമായിട്ടായിരുന്നു കൊലപാതകം. വ്യക്തിപരമായ കാരണമാണത്രേ കൊലപാതകത്തിലേക്ക് നയിച്ചത്. വെടിവെച്ചു കൊലപ്പെടുത്തുന്നതിന് മുമ്പ് സന്തോഷ് തോക്കേന്തിയ ചിത്രവും ഭീഷണി സന്ദേശവും ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇതിൽ കൊല്ലുമെന്ന രീതിയിലുള്ള കുറിപ്പുകളായിരുന്നു. രാധാകൃഷ്ണന്റെ പണി നടന്നു കൊണ്ടിരിക്കുന്ന വീട്ടിൽ വെച്ചായിരുന്നു കൊലപാതകം. രാത്രി ഏഴരയോടെയായിരുന്നു സന്തോഷ് രാധാകൃഷ്ണന്റെ വീട്ടിൽ എത്തുന്നത്.  സന്തോഷ് മദ്യപിച്ചിട്ടാണ് …

    Read More »
  • Kerala

    അമ്മയുമായി അടുപ്പം സ്ഥാപിച്ച് 2 പെൺമക്കളെയും പീഡിപ്പിച്ചു, അത് അവരുടെ അമ്മയെ ഒഴിവാക്കാനെന്നു പ്രതി, കുട്ടികളുടെ കൂട്ടുകാരികളെയും ഇയാൾ ഉന്നം വച്ചു

         എറണാകുളം കുറുപ്പംപടിയിൽ പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാരെ ലൈംഗീകമായി പീഡിപ്പിച്ച ടാക്സി ഡ്രൈവറെ പൊലീസ് അറസ്റ്റു ചെയ്തു. അമ്മയുടെ അടുപ്പക്കാരനായ അയ്യമ്പുഴ സ്വദേശി ധനേഷ് ആണ് പ്രായപൂർത്തിയാകാത്ത പെൺ കുട്ടികളെ പീഡിപ്പിച്ചത്. ഇയാൾ പെൺകുട്ടികളുടെ കൂട്ടുകാരികളേയും ലക്ഷ്യമിട്ടു എന്ന വിവരം പുറത്തുവന്നു. കൂട്ടുകാരിയെ കൂട്ടുക്കൊണ്ടുവരാന്‍ മൂത്ത കുട്ടിയോട് ധനേഷ് ആവശ്യപ്പെട്ടു. ഇയാൾ 2 വർഷമായി കുട്ടികളെ പീഡിപ്പിക്കുന്നുണ്ട്. ഒരുകുട്ടി സഹപാഠിക്കെഴുതിയ കത്തിലൂടെയാണ് സംഭവം പുറത്തായത്. സഹപാഠി ഈ കത്ത് അധ്യാപികക്ക് കൈമാറി. വിവരം അധ്യാപികയാണ് പൊലീസിനെ അറിയിച്ചത്. അമ്മയുടെ അറിവോടെയാണോ ഇതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പെണ്‍കുട്ടികളുടെ  അച്ഛന്‍ ചികിത്സയിലായ സമയത്താണ് അമ്മയുമായി ധനേഷ് അടുക്കുന്നത്. അച്ഛനെ ചികിത്സയ്ക്കായി ആശുപത്രിയിലേക്കും മറ്റും കൊണ്ടുപോയിരുന്നത് ധനേഷിന്റെ ടാക്‌സിയിലാണ്. ഈ ഘട്ടത്തില്‍ ധനേഷുമായി പെണ്‍കുട്ടികളുടെ അമ്മ അടുത്തു. ഇതിനിടെ ചികിത്സയിലായിരുന്ന ഇവരുടെ അച്ഛന്‍ മരിക്കുകയും ചെയ്തു. ഇതോടെ ധനേഷ് ഇവര്‍ക്കൊപ്പം താമസമാക്കി. കുറുപ്പംപടിയില്‍ ഒരു വാടക വീട്ടിലായിരുന്നു ഈ കുടുംബവും താമസിച്ചിരുന്നത്. 2023…

    Read More »
  • India

    ദാരുണം: മൂർഖനെ പിടിക്കുമ്പോൾ കടിയേറ്റ് പ്രശസ്ത പാമ്പുപിടുത്തക്കാരൻ സന്തോഷ് കുമാർ മരിച്ചു

          തമിഴ്നാട്ടിലെ പ്രശസ്ത പാമ്പുപിടുത്തക്കാരനും പാമ്പുകളുടെ രക്ഷകനുമായ സന്തോഷ് കുമാർ (39) പാമ്പുകടിയേറ്റ് മരണപ്പെട്ടു. വടവള്ളിയിലെ ഒരു വീട്ടിൽ കയറിയ മൂർഖനെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് അദ്ദേഹത്തിന് കടിയേറ്റത്. വീട്ടിൽ മൂർഖൻ പാമ്പിനെ കണ്ടതിനെ തുടർന്ന് വീട്ടുകാർ സന്തോഷ് കുമാറിനെ വിവരമറിയിച്ചിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ സന്തോഷ് പാമ്പിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി പാമ്പിന്റെ കടിയേൽക്കുകയായിരുന്നു. അദ്ദേഹത്തെ ഉടൻതന്നെ  കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്താൻ ശ്രമിച്ചെങ്കിലും ബുധനാഴ്ച രാത്രിയോടെ സന്തോഷ് കുമാർ മരണത്തിന് കീഴടങ്ങി. കോയമ്പത്തൂർ സ്വദേശിയായ സന്തോഷ് കുമാർ ചെറുപ്പം മുതലേ പാമ്പുകളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. പതിനഞ്ചാം വയസ്സിൽ തന്നെ പാമ്പുകളെ പിടികൂടാൻ തുടങ്ങിയ അദ്ദേഹം ഈ രംഗത്ത് സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ചു. തമിഴ്‌നാട് സർക്കാരിൻ്റെ ഔദ്യോഗിക പാമ്പുപിടുത്തക്കാരുടെ പട്ടികയിൽ സന്തോഷ് കുമാർ അംഗമായിരുന്നു. ജനവാസ കേന്ദ്രങ്ങളിൽ എത്തുന്ന പാമ്പുകളെ പിടികൂടി അവയെ ഉപദ്രവിക്കാതെ സുരക്ഷിതമായി വനത്തിലേക്ക്…

    Read More »
  • Crime

    കുടുംബകലഹം; പരസ്പരം വെടിയുതിര്‍ത്ത് കേന്ദ്രമന്ത്രിയുടെ അനന്തരവന്‍മാര്‍, ഒരു മരണം

    പട്‌ന: കേന്ദ്രമന്ത്രി നിത്യാനന്ദ റായിയുടെ സഹോദരീ പുത്രന്മാര്‍ പരസ്പരം വെടിയുതിര്‍ക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച രാവിലെ ബിഹാറിലെ ജഗത്പുരിലായിരുന്നു സംഭവം. നിത്യാനന്ദ റായിയുടെ അനന്തരവന്‍മാരായ വിശ്വജീതും ജയജീതും തമ്മില്‍ കുടിവെള്ള ടാപ്പിനെ ചൊല്ലി തര്‍ക്കമുണ്ടാകുകയും ഇതിനിടിയില്‍ പരസ്പരം വെടിയുതിര്‍ക്കുകയുമായിരുന്നു. വിശ്വജീത്താണ് മരിച്ചത്. മന്ത്രിയുടെ സഹോദരിക്കും അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. തര്‍ക്കം രൂക്ഷമായപ്പോള്‍, സഹോദരന്മാരില്‍ ഒരാള്‍ മറ്റേയാള്‍ക്ക് നേരെ വെടിയുതിര്‍ത്തു. പിന്നാലെ പരിക്കേറ്റ സഹോദരന്‍ തോക്ക് തട്ടിയെടുത്ത് മറ്റേ സഹോദരന് നേരെ വെടിയുതിര്‍ത്തു. ഇരുവരെയും ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിശ്വജീത് മരണപ്പെടുകയായിരുന്നു. ജയ്ജീതിന്റെ നില ഗുരുതരമാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Read More »
  • Crime

    കോട്ടയത്ത് എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീട്ടില്‍ ഇഡി റെയ്ഡ്; ഒറ്റപ്പാലത്ത് പ്രവാസി വ്യവസായിയുടെ വസതിയിലും പരിശോധന

    കോട്ടയം: വാഴൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരുടെ റെയ്ഡ്. വാഴൂര്‍ ചാമംപതാല്‍ എസ്ബിടി ജംഗ്ഷനില്‍ താമസിക്കുന്ന നിഷാദ് നടക്കേമുറിയിലിന്റെ വീട്ടിലാണ് റെയ്ഡ്. ഇന്ന് രാവിലെ മുതലാണ് പരിശോധന തുടങ്ങിയത്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഡിവിഷണല്‍ സെക്രട്ടറിയായിരുന്നു നിഷാദ്. ഡല്‍ഹിയില്‍ നിന്നുള്ള ഇഡി സംഘമാണ് നിഷാദിന്റെ വീട്ടില്‍ പരിശോധന നടത്തുന്നത്. നേരത്തേ, കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം.കെ.ഫൈസിയെ ഇ.ഡി അറസ്റ്റുചെയ്തിരുന്നു. ഇയാളെ ചോദ്യംചെയ്തതിലും പിന്നീട് നടത്തിയ അന്വേഷണത്തിലും നിഷാദുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഒറ്റപ്പാലം പനമണ്ണയിലെ പ്രവാസി വ്യവസായിയുടെ വസതിയിലും ഇഡിയുടെ പരിശോധന നടക്കുകയാണ്. കൊച്ചിയില്‍ നിന്നുള്ള സംഘമാണ് പരിശോധന നടത്തുന്നത്. രാവിലെ ഏഴ് മണിക്ക് തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. പ്രവാസി വ്യവസായിയുടെ വീടിന് സമീപത്തുള്ള ഒരു ബന്ധുവിനെയും ഇ.ഡി വിളിച്ചുവരുത്തിയിട്ടുണ്ട്. വന്‍ സുരക്ഷാ സന്നാഹത്തോടുകൂടിയാണ് പരിശോധന നടക്കുന്നത്.

    Read More »
  • India

    പുള്ളിപുലിയുമായി മല്‍പ്പിടുത്തം:  വളര്‍ത്തുനായയുടെ ജീവൻ രക്ഷിക്കാൻ മധ്യവയസ്ക്കൻ്റെ ശ്രമം, ഒടുവില്‍  സംഭവിച്ചതോ

          സ്വന്തം വളര്‍ത്തുനായയുടെ ജീവൻ രക്ഷിക്കാൻ വേണ്ടി ഒരു മധ്യവയസ്ക്കനും ഭാര്യയും പുള്ളിപ്പുലിയുമായി നേരിട്ട് ഏറ്റുമുട്ടിയ വാർത്ത ആരെയും ആവേശം കൊള്ളിക്കും. മഹാരാഷ്ട്രയിലെ രത്നഗിരിയിലാണ് ഈ അസാധാരണ സംഭവംനടന്നത്. ആശിഷ് മഹാജന്‍ എന്ന 55കാരനായ മാനസികാരോഗ്യ വിദഗ്ധനും ഭാര്യയുമാണ് നായയെ രക്ഷിക്കാനായി പുള്ളിപ്പുലിയെ നേരിട്ടത്. അരമണിക്കൂറിലേറെ  നീണ്ട മൽപ്പിടുത്തത്തിനൊടുവില്‍  ആശിഷ് മഹാജന്റെ ആക്രമണത്തില്‍ പുള്ളിപ്പുലി കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെയാണ് അവിശ്വസനീയമായ സംഭവം അരങ്ങേറിയത്. ചിപ്ലുനിലെ തൊണ്ടാലി വരേലി സ്വദേശിയായ ആശിഷ് മഹാജന്റെ വളര്‍ത്തുനായയെ ആണ് പുള്ളിപ്പുലി ലക്ഷ്യമിട്ടത്. പുലര്‍ച്ചെ നായ അസാധാരണമായി കുരയ്ക്കുന്ന ശബ്ദം കേട്ടാണ് ഇദ്ദേഹം വീടിന് പുറത്ത് എത്തിയത്. വളര്‍ത്തുനായയെ കൊല്ലാനൊരുങ്ങുന്ന പുള്ളിപ്പുലിയെ ആണ് വീടിന് പുറത്ത് ആശിഷ് കണ്ടത്. കയ്യിലുണ്ടായിരുന്ന ഫ്‌ലാഷ് ലൈറ്റ് ഉപയോഗിച്ച് പുള്ളിപ്പുലിയെ ഓടിക്കാന്‍ ശ്രമിച്ച് ഫലം കാണാതെ വന്നപ്പോഴാണ് ഭാര്യ കത്തിയുമായി വന്നത്. ഇതോടെ മറ്റൊന്നും നോക്കാതെ ആശിഷ് പുള്ളിപ്പുലിയുടെ ദേഹത്തേക്ക് ചാടിവീണ് ആ വന്യമൃഗത്തെ ആക്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ…

    Read More »
  • Crime

    പാരമ്പര്യ വൈദ്യന്‍ ഷാബാ ഷരീഫ് വധം; 3 പേര്‍ കുറ്റക്കാര്‍, വിധി മൃതദേഹമോ അവശിഷ്ടങ്ങളോ കണ്ടെത്താത്ത കേസില്‍

    മലപ്പുറം: മൈസൂരുവിലെ പാരമ്പര്യവൈദ്യന്‍ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി തടവിലിട്ടു കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ കുറ്റക്കാരെന്ന് കോടതി. ഒന്നാം പ്രതി ഷൈബിന്‍, രണ്ടാം പ്രതി ഷിഹാബ്, ആറാം പ്രതി നിഷാദ് എന്നിവര്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞു. ഒമ്പതുപേരെ കോടതി വെറുതെവിട്ടു. മഞ്ചേരി ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരി?ഗണിച്ചത്. കേസില്‍ ശനിയാഴ്ച ശിക്ഷ വിധിക്കും. 2022 ഏപ്രില്‍ 23-ന് ഏതാനുംപേര്‍ തന്റെ വീട്ടില്‍ കയറി തന്നെ മര്‍ദിച്ചുവെന്ന ഷൈബിന്‍ അഷ്‌റഫിന്റെ പരാതിയാണ് ഷാബാ ഷെരീഫ് കൊലപാതകക്കേസ് പുറത്തുക്കൊണ്ടുവന്നത്. ഇയാളെ അക്രമിച്ച കേസിലെ അഞ്ചുപ്രതികള്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനുമുന്‍പില്‍ തീ കൊളുത്തി ആത്മഹത്യാ ഭീഷണി മുഴക്കുകയും ഷാബാ ഷെരീഫ് കൊലപാതകമടക്കമുള്ള ഷൈബിന്റെ കുറ്റകൃത്യങ്ങള്‍ വെളിപ്പെടുത്തുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. 2019 ഓഗസ്റ്റില്‍ മൈസൂരുവില്‍നിന്ന് തട്ടിക്കൊണ്ടുവന്ന നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫിനെ ഒന്നരവര്‍ഷത്തോളം ഷൈബിന്റെ മുക്കട്ടയിലെ വീട്ടില്‍ തടവിലാക്കിയശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തല്‍. കൊലപാതകവുമായി ബന്ധപ്പെട്ട് ചെറിയ തെളിവുകള്‍ ഷൈബിന്റെ വീട്ടില്‍നിന്ന് ലഭിച്ചിരുന്നു. എങ്കിലും…

    Read More »
  • Crime

    കൂത്താട്ടുകുളത്തെ ലോഡ്ജില്‍ മുറിയെടുത്തത് പെയിന്റ് പണിക്കെന്ന് പറഞ്ഞ്; പൈന്റടിച്ച് രാത്രി മുഴുവന്‍ അലമ്പുണ്ടാക്കിയതോടെ ഇറക്കിവിട്ടു; പുലര്‍ച്ചെ മടങ്ങിയെത്തി മാനേജരുടെ തലതല്ലിപ്പൊളിച്ചു, ക്യാമറയും തകര്‍ത്തു; മലപ്പുറം സ്വദേശികള്‍ പിടിയില്‍

    എറണാകുളം: ലോഡ്ജില്‍ റൂം എടുത്ത് മദ്യപിച്ച് ബോധമില്ലാതെ മാനേജറെ അടക്കം ആക്രമിച്ച കേസിലെ പ്രതികളെ കൈയ്യോടെ പൊക്കി പോലീസ്. മലപ്പുറം സ്വാദേശികളായ യുവാക്കളാണ് പിടിയിലായിരിക്കുന്നത്. കൂത്താട്ടുകുളത്തുള്ള ഒരു ലോഡ്ജില്‍ വെളുപ്പിന് മൂന്നുമണിയോടെ മദ്യപിച്ചു അതിക്രമം കാണിച്ച മലപ്പുറം സ്വദേശികളായ യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൂത്താട്ടുകുളം റിലയന്‍സ് പെട്രോള്‍ പമ്പിന് സമീപം സൗപര്‍ണിക ലോഡ്ജിലാണ് സംഭവം നടന്നത്. മലപ്പുറം ആലങ്കോട് ഒസാരു വീട്ടില്‍ സുഹൈലിനെയും മലപ്പുറം ആലങ്കോട് ഒരുളൂര്‍ ഇട്ടി പറമ്പില്‍ അസീസിനെയുമാണ് സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പെയിന്റിംഗ് ജോലിക്കാരണെ എന്ന് പറഞ്ഞ് ഇവര്‍ ഹോട്ടലില്‍ മുറിയെടുക്കുകയായിരുന്നു. പിന്നാലെ രാത്രി ആയതും മദ്യപിച്ച് ബഹളം ഉണ്ടാക്കിയെന്ന മാനേജരുടെ പരാതിയെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇവരെ ഇറക്കിവിട്ടിരുന്നു. രാത്രി മൂന്നു മണിയോടെ തിരിച്ചുവന്നാണ് ഇവര്‍ ആക്രമണം നടന്നത്. ലോഡ്ജില്‍ എത്തിയ സംഘം മാനേജര്‍ വിജയനെ ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ച് മര്‍ദ്ദിക്കുകയും സി.സി ടി.വി ക്യാമറയും ഡിവി.ആറും വാട്ടര്‍…

    Read More »
  • Crime

    മുസ്‌കാനെ മയക്കുമരുന്നിന് അടിമയാക്കിയത് കാമുകന്‍; മകളെ വെട്ടിച്ച് ‘ഒളിസേവ’; ഭര്‍ത്താവ് നാട്ടിലെത്തിയതോടെ ലഹരി മുടങ്ങുമെന്ന് ആശങ്ക, പക… ഒടുവില്‍ കൊല

    ലഖ്നൗ: മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി സിമന്റിട്ട് മൂടിയ കേസില്‍ ഭാര്യയും ആണ്‍സുഹൃത്തും പിടിയിലായ. മീററ്റിലാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. സൗരഭ് കുമാര്‍ ആണ് കൊല്ലപ്പെട്ടത്. ലണ്ടനില്‍ നിന്ന് തിരിച്ചെത്തിയ സൗരഭ് കുമാറിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ ഭാര്യ ഭാര്യ മുസ്‌കാന്‍ റസ്‌തോഗിയും കാമുകന്‍ സാഹില്‍ ശുക്ലയും അറസ്റ്റിലായി. ഇപ്പോഴിതാ, കേസില്‍ വളരെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അരുംകൊല നടന്നതിന് ശേഷം സൗരഭിനെ കാണാതായതോടെ ആളുകള്‍ അന്വേഷിച്ചു തുടങ്ങിയപ്പോള്‍ സൗരഭ് മണാലിയില്‍ പോയിരിക്കുകയാണെന്നാണ് ഇവരോട് മുസ്‌കാന്‍ പറഞ്ഞത്. ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ സാഹിലിനൊപ്പം മണാലിയില്‍ പോയി ചിത്രങ്ങളെടുത്ത് സൗരഭിന്റെ സമൂഹമാധ്യമ പേജുകളില്‍ പോസ്റ്റ് ചെയ്തു. എന്നാല്‍ സൗരഭിനെ ഫോണിലൂടെ ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് മുസ്‌കാനെയും സാഹിലിനെയും കസ്റ്റഡിയിലെടുത്തു നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തുവരുന്നത്. മൃതദേഹത്തെ കുറിച്ചു പ്രതികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍…

    Read More »
Back to top button
error: