Month: March 2025
-
Crime
യാസിറിന്റെ രതിവൈകൃതത്തിനും ഷിബില ഇരയായി; കൂടെ പോകില്ലെന്ന് തീര്‍ത്തുപറഞ്ഞു
കോഴിക്കോട്: താമരശ്ശേരി ഈങ്ങാപ്പുഴയില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭര്‍ത്താവ് യാസിറിന്റെ പക്കല്‍നിന്നു രണ്ടു കത്തികള്‍ കണ്ടെത്തി. കൈതപ്പൊയില്‍ അങ്ങാടിയില്‍നിന്നു വാങ്ങിയ പുതിയ സ്റ്റീല്‍ കത്തിയും മറ്റൊരു ചെറിയ കത്തിയുമാണ് അന്വേഷണസംഘം കണ്ടെടുത്തത്. കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജ് പാര്‍ക്കിങ് ഗ്രൗണ്ടില്‍വച്ച് കസ്റ്റഡിയില്‍ എടുക്കുന്നതിനിടെയാണ് യാസിറിന്റെ പക്കല്‍നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്ത്. ഇവ ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഷിബിലയ്ക്ക് 11 കുത്തുകള്‍ ഏറ്റിരുന്നെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മുറിവുകളില്‍ ചിലത് ചെറിയതരം കത്തിപോലുള്ള ആയുധമുപയോഗിച്ച് കുത്തിയ തരത്തിലുള്ളവയായിരുന്നു. മൂര്‍ച്ചയുള്ള ഒന്നിലേറെ ആയുധങ്ങള്‍ കൃത്യത്തിനായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. രണ്ടു കത്തികളും പൊലീസ് കോടതിയില്‍ ഹാജരാക്കും. യാസിറിനെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനുള്ള അപേക്ഷയും ഇന്നു നല്‍കിയേക്കും. യാസിറിന്റെ ലൈംഗിക വൈകൃതത്തിനും ഷിബില ഇരയാകേണ്ടി വന്നതായും വിവരമുണ്ട്. മുന്‍പ് ഷിബില നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഷിബിലയേയും യാസിറിനേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഷിബിലയെ കൂടെ കൊണ്ടുപോകണമെന്നാണ് യാസിര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ യാസിറിന്റെ കൂടെ പോകാനികില്ലെന്ന് ഷിബില തീര്‍ത്തു പറഞ്ഞു.…
Read More » -
NEWS
ഒച്ചവെച്ചാൽ കത്തിക്കും!! പെൺസുഹൃത്തിനോട് സംസാരിച്ച യുവാവിന് കാപ്പക്കേസ് പ്രതിയുടെ വക ‘പണി’ സ്റ്റൈൽ മർദ്ദനം- വീഡിയോ ചിത്രീകരിച്ച് വാട്സാപ് വാട്സാപ്പിൽ സ്റ്റാറ്റസുമാക്കി
കൊച്ചി: കൊച്ചിയിൽ പെൺസുഹൃത്തിനോട് സംസാരിച്ച യുവാവിന് ക്രൂരമർദ്ദനം. എറണാകുളം സ്വദേശിയും കാപ്പാ കേസ് പ്രതിയുമായ ശ്രീരാജാണ് യുവാവിനെ ഇരുമ്പുവടിയുപയോഗിച്ച് ക്രൂരമായി മർദ്ദിച്ചത്. യുവാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ ഇയാൾ ഫോണിൽ പകർത്തി വാട്സാപ്പിൽ സ്റ്റാറ്റസും ആക്കി. ഇരുമ്പ് വടിയും കമ്പിയും ഉപയോഗിച്ചാണ് യുവാവിനെ മർദ്ദിച്ചത്. ശ്രീരാജ് യുവതിയേയും അക്രമിച്ചതായാണ് പരാതി. മൊബൈൽ ഫോൺ തട്ടിയെടുക്കുകയും സർട്ടിഫിക്കറ്റുകൾ കത്തിച്ചു കളഞ്ഞതായും യുവതി നൽകിയ പരാതിയിൽ പറയുന്നു. ഇങ്ങനെ പോകുകയാണെങ്കില്‍ പലര്‍ക്കും സിനിമ കാണാനാകില്ല! ടിക്കറ്റുകള്‍ വില്‍പ്പന ചൂടപ്പംപോലെ, ബുക്ക് മൈ ഷോ സെര്‍വര്‍ നിലച്ചു പണി സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അതിക്രമം കാണിച്ചതെന്ന് ഇയാൾ പോലീസിന് മൊഴി നൽകിയിരിക്കുന്നത്. പണി സിനിമയിൽ ഡേവി എന്ന കഥാപാത്രത്തെ ആക്രമിക്കുന്നതിന് സമാനമായിട്ടായിരുന്നു ശ്രീരാജ്, യുവാവിനോട് ക്രൂരത കാട്ടിയത്. ഒച്ചവെച്ചാൽ കത്തിക്കുമെന്നും ഒച്ച പുറത്ത് കേട്ടാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു മർദ്ദനം. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവാവിനെ കത്തിയുമായെത്തിയാണ് പ്രതി ആക്രമിച്ചത്. പെൺകുട്ടിയുമായുള്ള അടുപ്പം പറഞ്ഞായിരുന്നു ആക്രമണം. ആക്രമണ ദൃശ്യങ്ങൾ…
Read More » -
Movie
ഇങ്ങനെ പോകുകയാണെങ്കില്‍ പലര്‍ക്കും സിനിമ കാണാനാകില്ല! ടിക്കറ്റുകള്‍ വില്‍പ്പന ചൂടപ്പംപോലെ, ബുക്ക് മൈ ഷോ സെര്‍വര്‍ നിലച്ചു
ഈ മാസം ഇരുപത്തിയേഴിനാണ് ബിഗ് ബഡ്ജറ്റ് ചിത്രം ‘എമ്പുരാന്‍’ തീയേറ്ററുകളിലെത്തുന്നത്. മോഹന്‍ലാല്‍ ഫാന്‍സോ പൃഥ്വിരാജ് ഫാന്‍സോ മാത്രമല്ല സിനിമാ പ്രേമികള്‍ ഒന്നടങ്കം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. സിനിമയുടെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റുപോകുന്നു. റിലീസ് ദിവസം ചില തീയേറ്ററുകളില്‍ ടിക്കറ്റ് ഏകദേശം തീര്‍ന്നു. എന്തിനേറെപ്പറ്റയുന്നു ഒരു ഘട്ടത്തില്‍ ബുക്ക് മൈ ഷോ ടിക്കറ്റ് ബുക്കിംഗ് സൈറ്റ് പോലും നിലച്ചുപോയ അവസ്ഥയുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇങ്ങനെപോകുകയാണെങ്കില്‍ റിലീസ് ദിവസം ഹൗസ് ഫുള്ളായത് മൂലം പലര്‍ക്കും എമ്പുരാന്‍ കാണാതെ മടങ്ങേണ്ടിവരും 2019 ല്‍ റിലീസ് ചെയ്ത ബ്ലോക് ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാന്‍ എത്തുന്നത്. മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഖുറേഷി-അബ്രാം/സ്റ്റീഫന്‍ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് , സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ലിന്‍, ബൈജു, സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍,…
Read More » -
NEWS
ലണ്ടനില്‍ സബ്‌സ്റ്റേഷനില്‍ പൊട്ടിത്തെറി; വിമാനത്താവളം അടച്ചു, വീടുകളിലും കറന്റില്ല
ലണ്ടന്‍: വൈദ്യുതി സബ്‌സ്റ്റേഷനിലെ പൊട്ടിത്തെറിയെ തുടര്‍ന്നു ഹീത്രൂ വിമാനത്താവളം അടച്ചു. ഇന്ന് അര്‍ധരാത്രി വരെയാണു വിമാനത്താവളം അടച്ചിടുകയെന്നു അധികൃതര്‍ പറഞ്ഞു. ലണ്ടനിലെ ഹെയ്സിലുള്ള നോര്‍ത്ത് ഹൈഡ് ഇലക്ട്രിക്കല്‍ സബ്‌സ്റ്റേഷനിലായിരുന്നു പൊട്ടിത്തെറി. കാരണം തിരിച്ചറിഞ്ഞിട്ടില്ല. ”ഹീത്രൂ വിമാനത്താവളത്തിലേക്കു വൈദ്യുതി വിതരണം ചെയ്യുന്ന സബ്‌സ്റ്റേഷനില്‍ ഉണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്നു വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. യാത്രക്കാരുടെയും സഹപ്രവര്‍ത്തകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി 21ന് അര്‍ധരാത്രി വരെ ഹീത്രൂ വിമാനത്താവളം അടച്ചിടും. പ്രശ്‌നം പെട്ടെന്നു പരിഹരിക്കാനാണു ശ്രമിക്കുന്നത്” വിമാനത്താവള അധികൃതര്‍ എക്‌സില്‍ അറിയിച്ചു. യാത്രക്കാരോട് ഹീത്രൂ വിമാനത്താവളത്തിലേക്കു വരരുതെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് എയര്‍ലൈനുകളുമായി ബന്ധപ്പെടണമെന്നും നിര്‍ദേശം നല്‍കി. വൈദ്യൂതി എപ്പോള്‍ പുനഃസ്ഥാപിക്കും എന്നതിനെ കുറിച്ച് കൃത്യമായ വിവരം ലഭ്യമല്ല. സബ്സ്റ്റേഷനിലുണ്ടായ തീപിടിത്തം ആയിരക്കണക്കിനു വീടുകളിലെ വൈദ്യുതി ബന്ധവും താറുമാറാക്കി. തീ അണയ്ക്കുന്നതിന് 10 ഫയര്‍ എന്‍ജിനുകളും 70 അഗ്‌നിരക്ഷാ ജീവനക്കാരും സ്ഥലത്തുണ്ട്. വിമാനത്താവളത്തിനു സമീപം താമസിക്കുന്ന 150 പേരെ ഒഴിപ്പിച്ചു.
Read More » -
Crime
കൊച്ചിയില്‍ ‘പണി’ മോഡല്‍ ആക്രമണം; വീട്ടില്‍ ഉറങ്ങിക്കിടന്ന യുവാവിന് കാപ്പാ കേസ് പ്രതിയുടെ ക്രൂരപീഡനം, വീഡിയോ ഷൂട്ട് ചെയ്ത് വാട്സാപ്പ് സ്റ്റാറ്റസാക്കി
കൊച്ചി: തൃക്കാക്കരയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന യുവാവിനെ കാപ്പാ കേസ് പ്രതി ആക്രമിച്ചത് ‘പണി’ സിനിമ മോഡലിലെന്ന് മൊഴി. കഴിഞ്ഞദിവസം അറസ്റ്റിലായ ശ്രീരാജ് അതിക്രമം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. പെണ്‍കുട്ടിയുമായുള്ള അടുപ്പം ആരോപിച്ചായിരുന്നു യുവാവിനെ ആക്രമിച്ചത്. പിന്നീട് ഭീഷണിപ്പെടുത്തി വീടിനു പുറത്തെത്തിച്ച് കാല് തല്ലിയൊടിച്ചു. സംഭവത്തിന് പിന്നാലെ പൊലീസ് പിടിയിലായപ്പോഴാണ് അടുത്തിടെ പുറത്തിറങ്ങിയ ‘പണി’ സിനിമയിലെ ദൃശ്യങ്ങള്‍ താന്‍ അനുകരിച്ചാതാണെന്നു ശ്രീരാജ് മൊഴി നല്‍കിയത്. ഒരു പെണ്‍കുട്ടിയുമായി യുവാവിന് അടുപ്പമുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സംഭവത്തിന്റെ വീഡിയോ യുവാവിന്റെ തന്നെ വാട്സാപ്പില്‍ സ്റ്റാറ്റസാക്കുകയും ചെയ്തു ഇയാള്‍. കാപ്പ നിയമം ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചതിന് ഇയാളെ രണ്ട് ദിവസം മുന്‍പ് മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. താന്തോണിത്തുരുത്ത് സ്വദേശിയായ ശ്രീരാജിനെ (28) രഹസ്യവിവരത്തെ തുടര്‍ന്നാണ് മുളവുകാട് പൊലീസ് അന്ന് അറസ്റ്റ് ചെയ്തത്. കൊലപാതക ശ്രമം, പോക്സോ കേസുകള്‍ ഉള്‍പ്പെടെ 10 കേസില്‍ പ്രതിയാണ് ശ്രീരാജ്. കാപ്പ ചുമത്തിയെങ്കിലും പൊലീസിന്റെ കണ്ണുവെട്ടിച്ച് തുരുത്തില്‍ താമസിക്കുകയായിരുന്നു. പലതവണ…
Read More » -
Kerala
കാരണമില്ലാതെ ഭര്‍ത്താവിനെ ഉപേക്ഷിച്ചു; ഭാര്യയ്ക്ക് ജീവനാംശത്തിന് അവകാശമില്ലെന്ന് ഹൈക്കോടതി
കൊച്ചി: ന്യായമായ കാരണമില്ലാതെ ഭര്‍ത്താവില്‍നിന്നു വേര്‍പിരിഞ്ഞ് താമസിക്കാന്‍ തീരുമാനിക്കുന്ന ഭാര്യയ്ക്ക് ജീവനാംശത്തിന് അവകാശപ്പെടാന്‍ അര്‍ഹതയില്ലെന്ന് ഹൈക്കോടതി. പരസ്പരം അവകാശം, ആശ്വാസം, സ്നേഹം എന്നിവ വിവാഹത്തിന്റെ ഒരു അടിസ്ഥാന വശമാണ്. ഇണകളില്‍ ഒരാള്‍ ബന്ധത്തില്‍ പിന്‍മാറുന്നത് വൈവാഹിക ബാധ്യതകളില്‍ നിന്നുള്ള പിന്‍മാറ്റമാണെന്നും കോടതി പറഞ്ഞു. വിവാഹം പ്രത്യുല്‍പ്പാദനത്തിനും കുട്ടികളെ വളര്‍ത്തുന്നതിനും പുറമെ സൗഹൃദവും വൈകാരികമായ പിന്തുണയും കൂടി ഉറപ്പു നല്‍കുന്നതാണ്. വിവാഹം ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്ക് പ്രത്യേക അവകാശങ്ങളും ബാധ്യതകളും ഉണ്ടാക്കുന്നുണ്ട്. വിവാഹത്തിലേര്‍പ്പെടുന്ന വ്യക്തികള്‍ക്ക് ഒരുമിച്ച് ജീവിക്കാനും ദാമ്പത്യ ബന്ധത്തില്‍ ചില ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനുമുള്ള പ്രതിബദ്ധതയുണ്ടെന്നും കോടതി പറഞ്ഞു. ഭാര്യയ്ക്ക് ജീവനാംശം നല്‍കണമെന്ന ഉത്തരവിനെ ചോദ്യം ചെയ്ത് ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ന്യായമായ കാരണങ്ങളില്ലാതെ ഭാര്യ വേര്‍പിരിഞ്ഞു താമസിക്കുന്നതിനാല്‍ ജീവനാംശം ആവശ്യപ്പെടാന്‍ അര്‍ഹതയില്ലെന്ന് ഭര്‍ത്താവ് വാദിച്ചു. 2008ല്‍ കക്ഷികള്‍ വിവാഹിതരായി. ഇരുവര്‍ക്കും ഒരു മകളുണ്ട്. ഭര്‍ത്താവ് കുടുംബ കോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കുകയും 2017ല്‍ ഇവര്‍ക്ക് വിവാഹമോചനം ലഭിക്കുകയും ചെയ്തു. മതിയായ കാരണമില്ലാതെ ഭാര്യ തന്നെയും…
Read More » -
Crime
എസ്ഐയെന്ന് പരിചയപ്പെടുത്തി സൗഹൃദം സ്ഥാപിച്ചു; കൊല്ലത്ത് കടയില്‍നിന്ന് അന്‍പതിനായിരം രൂപ മോഷ്ടിച്ചയാള്‍ പിടിയില്‍
കൊല്ലം: കുണ്ടറ എസ്ഐയെന്ന് പരിചയപ്പെടുത്തി പെരുമ്പുഴയിലെ വ്യാപാരസ്ഥാപനത്തില്‍നിന്ന് 50,000 രൂപയുമായി കടന്നയാള്‍ പിടിയില്‍. കിഴക്കേ കല്ലട ഉപ്പൂട് ക്ലാച്ചേരത്തില്‍ വീട്ടില്‍ ജോണ്‍സനാ(48)ണ് മോഷണം നടത്തി 48 മണിക്കൂറിനകം കുണ്ടറ പോലീസിന്റെ പിടിയിലായത്. ജങ്ഷനുസമീപം അബ്ദുള്‍ കലാമിന്റെ നാഷണല്‍ സ്റ്റോഴ്സില്‍നിന്നാണ് പണം കവര്‍ന്നത്. വ്യാഴാഴ്ച വൈകിട്ടോടെ തിരുവല്ലയില്‍നിന്നാണ് പ്രതിയെ പിടികൂടിയത്. നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങളും മൊബൈല്‍ ഫോണ്‍ ലൊക്കേഷനും കേന്ദ്രീകരിച്ച് കുണ്ടറ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30-ഓടെയായിരുന്നു മോഷണം. കടയില്‍ അബ്ദുള്‍ കലാം മാത്രമാണുണ്ടായിരുന്നത്. കടയിലെത്തിയ ജോണ്‍സണ്‍ ഉടമയുമായി സൗഹൃദം സ്ഥാപിച്ചു. മരുമകന്റെ കടയിലേക്ക് സാധനങ്ങള്‍ വേണമെന്നും അവന്‍ ഉടന്‍ എത്തുമെന്നും പറഞ്ഞത് കട ഉടമ വിശ്വസിച്ചു. എസ്ഐയാണെന്ന ഉറപ്പില്‍ പണം സൂക്ഷിക്കുന്ന മേശപൂട്ടി താക്കോല്‍ സമീപത്തെ അറയിലിട്ടാണ് ഉടമ നിസ്‌കാരത്തിനു പള്ളിയിലേക്ക് പോയത്. തിരിച്ചെത്തിയപ്പോള്‍ പണം നഷ്ടപ്പെട്ടെന്ന് മനസ്സിലായതോടെ കുണ്ടറ പോലീസില്‍ പരാതി നല്‍കി. ഉടന്‍തന്നെ അന്വേഷണം ആരംഭിച്ച പോലീസ്, പണവുമായി പ്രതി ഓട്ടോറിക്ഷയില്‍ കുണ്ടറ…
Read More » -
Kerala
“അത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ ഞാൻ മനുഷ്യനാകില്ല, പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നു!! സസ്പെൻഷൻ എന്നോ പ്രതീക്ഷിച്ചതാണ്- കെഇ ഇസ്മയിൽ
പാലക്കാട്: അന്തരിച്ച മുൻ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജുവിനെ അനുകൂലിച്ച് പറഞ്ഞ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നുവെന്ന് സിപിഐ നേതാവ് കെഇ ഇസ്മയിൽ. സിപിഐ സംസ്ഥാന നേതൃത്വത്തിൻ്റെ സസ്പെൻഷൻ നടപടി സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. നടപടി വന്നാലും താൻ പാർട്ടിയിൽ ഉറച്ചുനിൽക്കും. താൻ പറഞ്ഞ കാര്യങ്ങളിൽ ഖേദമില്ല. പറയേണ്ട കാര്യം മാത്രമാണ് പറഞ്ഞത്. അത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ ഞാൻ മനുഷ്യനാകില്ല. പാർട്ടി നടപടിയിൽ അത്ഭുതമില്ല. ഇത് എന്നോ പ്രതീക്ഷിച്ചതാണ്. നടപടി എന്തു കൊണ്ട് വൈകി എന്നാണ് ചിന്തിക്കുന്നത്. സംസ്ഥാന സെക്രട്ടറി തന്നെ വിളിച്ചിട്ടില്ല. എന്നാൽ നിരവധി പാർട്ടി പ്രവർത്തകരും സംസ്ഥാന നേതാക്കളും പിന്തുണ അറിയിച്ചു വിളിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സന്തോഷ് അവിവാഹിതൻ!! രാധാകൃഷ്ണന്റെ ഭാര്യയും സന്തോഷും സഹപാഠികൾ, സൗഹൃദം തുടരുന്നതിനെ രാധാകൃഷ്ണൻ എതിർത്തു, കൊലപാതകത്തിനു പിന്നിൽ വ്യക്തിവൈരാഗ്യം ഏതാനു നാളുകൾക്കു മുൻപ് അന്തരിച്ച എറണാകുളം മുൻ ജില്ലാ സെക്രട്ടറി പി രാജുവിൻറ മരണത്തിൽ പാർട്ടിക്കെതിരെ കുടുംബമാണ് ആദ്യം രംഗത്തെത്തിയത്. പാർട്ടിയുടെ അച്ചടക്കനടപടിയിൽ രാജുവിന്…
Read More » -
Breaking News
സന്തോഷ് അവിവാഹിതൻ!! രാധാകൃഷ്ണന്റെ ഭാര്യയും സന്തോഷും സഹപാഠികൾ, സൗഹൃദം തുടരുന്നതിനെ രാധാകൃഷ്ണൻ എതിർത്തു, കൊലപാതകത്തിനു പിന്നിൽ വ്യക്തിവൈരാഗ്യം
കണ്ണൂർ: ബിജെപി പ്രാദേശിക നേതാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൈതപ്രം സ്വദേശി കെകെ രാധാകൃഷ്ണനെ (51) കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പെരുമ്പടവ് സ്വദേശി സന്തോഷിന്റെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. അതേസമയം വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് എഫ്ഐആറിൽ പറയുന്നു. രാധാകൃഷ്ണന്റെ ഭാര്യയും സന്തോഷും സഹപാഠികളായിരുന്നു. ഇവരുമായുള്ള സൗഹൃദം തുടരാനാകാത്തതാണ് സന്തോഷിൽ വൈരാഗ്യമുണ്ടാക്കിയെന്നാണ് എഫ്ഐ ആറിൽ പറയുന്നത്.സന്തോഷ് അവിവാഹിതനാണ്. രാധാകൃഷ്ണന് ഭാര്യയും രണ്ട് മക്കളുമുണ്ട്. രാധാകൃഷ്ണന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഇന്ന് തന്നെ സംസ്‌കാരവും നടക്കും. പ്രതി മദ്യലഹരിയിലാണ് കൃത്യം ചെയ്‌തത്. ഫേസ്‌ബുക്കിൽ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്‌ത ശേഷമായിരുന്നു കൊല നടത്തിയത്. രാധാകൃഷ്ണന്റെ നിർമാണത്തിലിരിക്കുന്ന വീട്ടിൽ ഇന്നലെ വൈകിട്ട് ആറരയോടെയാണ് കൊലപാതകം നടന്നത്. വെടിയൊച്ച കേട്ട് അയൽവാസികൾ എത്തിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന രാധാകൃഷ്ണനെയാണ് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ സമയം സന്തോഷ് ഫേസ്ബുക്കിൽ അടുത്ത പോസ്റ്റിട്ടിരുന്നു. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ.…
Read More » -
Breaking News
‘നിന്റെ കഷ്ടകാലം തുടങ്ങി, പറയുന്നത് റെക്കോർഡ് ചെയ്ത് വെച്ചോ, കൊല്ലാൻ അറിയാം, ഭാര്യ സൗദിയിലല്ലേ അവിടെ നിന്ന് പൊക്കും’, ക്ലബ്ബ് അംഗങ്ങൾക്കു നേരെ ലഹരി സംഘത്തിന്റെ കൊലവിളി
മലപ്പുറം; മലപ്പുറത്ത് ലഹരി സംഘത്തെ പിടികൂടിയ ക്ലബ്ബ് അംഗങ്ങൾക്കും കുടുംബത്തിനും നേരെ കൊലവിളി. തുവ്വൂരിലെ ഗ്യാലക്സി ക്ലബ്ബ് അംഗങ്ങൾക്ക് നേരെയാണ് ലഹരി സംഘത്തിന്റെ ഭീഷണ. പഞ്ഞിക്കിടുമെന്നും കൊല്ലനറിയാമെന്നും ഭാര്യയെ സൗദിയിലെത്തി പൊക്കുമെന്നും ലഹരി സംഘം ഭീഷണി മുഴക്കി. അതേസമയം ഫോണിൽ വിളിച്ചുള്ള ഭീഷണിയുടെ ശബ്ദരേഖയും പുറത്തുവന്നു. കഴിഞ്ഞ ദിവസമാണ് മലപ്പുറം തുവ്വൂരിൽ കഞ്ചാവുമായി മൂന്നംഗ സംഘത്തെ ക്ലബ്ബ് അംഗങ്ങൾ പിടികൂടിയത്. ഷെഫീഖ്, അജ്മൽ, ഇബ്രാഹിം എന്നിവരായിരുന്നു പിടിയിലായത്. ഇതിന് ശേഷം സംഘത്തെ ക്ലബ്ബ് അംഗങ്ങൾ ഇവരെ പോലീസിൽ ഏൽപിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു പ്രതികളിൽ ഒരാൾ ക്ലബ്ബ് അംഗങ്ങളിൽപ്പെട്ടയാളെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. പ്രതിയുടെ ഭീഷണി ഇങ്ങനെയായിരുന്നു,- ‘നിന്റെ കഷ്ടകാലം തുടങ്ങി, ഈ പറയുന്നത് റെക്കോർഡ് ചെയ്ത് വെച്ചോ’. തുവ്വൂരിൽ നിനക്ക് എന്ത് അവാർഡ് കിട്ടിയാലും പഞ്ഞിക്കിടും. വീട്ടിൽ കയറി തല്ലും. കൊല്ലാൻ അറിയാം. ഭാര്യ സൗദിയിലാണെന്ന് അറിയാം, അവരെ…
Read More »