Month: March 2025
-
Kerala
ദുബായില്‍നിന്നു 4 ദിവസത്തെ അവധിക്കെത്തി; വീട്ടിലേക്കുള്ള യാത്രക്കിടെ അപകടം, വനിതാ ഡോക്ടര്‍ക്കു ദാരുണാന്ത്യം
കൊല്ലം: വിദേശത്തു നിന്നെത്തി വീട്ടിലേക്കു പോകവേ വനിതാ ഡോക്ടര്‍ വാഹനാപകടത്തില്‍ മരിച്ചു. ചന്ദനപ്പള്ളി വടക്കേക്കര വീട്ടില്‍ ഡോ. ബിന്ദു ഫിലിപ്പ് (48) ആണ് മരിച്ചത്. കൊട്ടാരക്കര എംസി റോഡില്‍ വയയ്ക്കല്‍ കമ്പംകോടിനു സമീപം തിങ്കളാഴ്ച രാവിലെ ആറ് മണിയോടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് ഡിവൈഡറില്‍ ഇടിച്ചു മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കാര്‍ ഡ്രൈവര്‍ ബൈജു ജോര്‍ജ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. 10 വര്‍ഷമായി ദുബായില്‍ ഗൈനക്കോളജിസ്റ്റായ ബിന്ദു ഫിലിപ്പ് തിങ്കളാഴ്ച പുലര്‍ച്ചെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഇവിടെ നിന്നു വീട്ടിലേക്കുള്ള യാത്രയിലായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമായി കരുതുന്നതെന്നു പൊലീസ് വ്യക്തമാക്കി. മെയ് നാലിനു കൂദാശ നടത്താന്‍ നിശ്ചയിച്ചിരുന്ന പുതിയ വീടിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ആവശ്യങ്ങള്‍ക്കായി നാല് ദിവസത്തെ അവധിക്കാണ് അവര്‍ നാട്ടിലേക്ക് വന്നത്. ഭര്‍ത്താവ് അജി പി വര്‍ഗീസ് രണ്ട് വര്‍ഷം മുന്‍പ മരിച്ചു.…
Read More » -
Kerala
ജനത്തെ കബളിപ്പിക്കുന്ന സ്വകാര്യ ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾ: എത്ര വിദഗ്ധ ചികിത്സ നൽകിയാലും ക്ലെയിം നിഷേധിച്ച് നിവയും സ്റ്റാറും, ഒടുവിൽ പിഴ ചുമത്തി ഉപഭോക്തൃ കോടതി
മമ്മൂട്ടി നായകനായ ‘ഇമ്മാനുവൽ’ സ്വകാര്യ ഇൻഷ്വറൻസ് കമ്പനികളുടെ തട്ടിപ്പുകളുടെ ഉള്ളറകളിലേയ്ക്കു വെളിച്ചം വീശുന്ന സിനിമയാണ്. പല വാഗ്ദാനങ്ങളും നൽകി പ്രലോഭിപ്പിച്ച് സ്വകാര്യ ഇൻഷ്വറൻസ് കമ്പനികളിൽ ചേർത്ത ശേഷം രോഗത്തിനു ചികിത്സ തേടി ക്ലെയിമിനു സമീപിക്കുമ്പോൾ കൈമലർത്തുന്നു. അതാണ് ഈ സിനിമയുടെ ഉളളടക്കം. നിവ ഹെൽത്ത് ഇൻഷുറൻസ്, സ്റ്റാർ ഹെൽത്ത് തുടങ്ങിയ പ്രധാന സ്വകാര്യ ഇൻഷ്വറൻസ് കമ്പനികളെക്കുറിച്ച് വ്യാപക പരാതികളാണ് ഉയർന്നു കേൾക്കുന്നത്. കഴുത്തുവേദനയുമായി ആശുപത്രിയിൽ അഡ്മിറ്റായി അഞ്ചുദിവസം കഴിഞ്ഞ് വേദന മാറി ഡിസ്ചാർജ് ആയപ്പോൾ ഇൻഷുറൻസ് കമ്പനിയുടെ വാദം, അവിടെ നടന്നത് ചികിത്സയല്ലെന്നും വെറും നിരീക്ഷണം മാത്രമെന്നും അതിനാൽ ക്ലെയിം അനുവദിക്കാൻ കഴിയില്ലെന്നും! ഇതോടെയാണ് കോതമംഗലം സ്വദേശി ഡോൺ ജോയ്, നിവ ഹെൽത്ത് ഇൻഷുറൻസ് കമ്പനിക്കെതിരെ എറണാകുളം ജില്ലാ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. പരാതിക്കാരൻ സമർപ്പിച്ച രേഖകളിൽ, സ്റ്റിറോയ്ഡ് അടക്കം വേദനസംഹാരികൾ നൽകി ചികിത്സ നടത്തിയതിൻ്റെ വിവരങ്ങളുണ്ട്. ഇൻജക്ഷൻ, ഫിസിയോതെറാപ്പി അടക്കം പലതും ചെയ്തതും വ്യക്തമാണെന്ന് ഉപഭോക്തൃ കോടതി നിരീക്ഷിച്ചു.…
Read More » -
Crime
ഗുണ്ടയുടെ കാമുകിക്ക് ‘ഹലോ’ അയച്ചു; അരൂക്കുറ്റിയില്‍ യുവാവിന്റെ വാരിയെല്ല് അടിച്ചൊടിച്ചു
ആലപ്പുഴ: ഗുണ്ടയുടെ പെണ്‍സുഹൃത്തിന് ഇന്‍സ്റ്റഗ്രാമില്‍ ഹെലോ എന്ന് സന്ദേശമയച്ചതിന് ക്രൂര മര്‍ദ്ദനമേറ്റതായി പരാതി. അരൂക്കുറ്റിയിലായിരുന്നു സംഭവം. യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് വിവരം. മര്‍ദനമേറ്റ ജിബിന്റെ വാരിയെല്ലൊടിഞ്ഞ് ശ്വാസകോശത്തിന് ക്ഷതമേറ്റു. ഗുരുതര പരിക്കുകളോടെ ജിബിനെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു ജിബിന്‍. കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടിക്ക് ഇന്‍സ്റ്റഗ്രാമില്‍ ഹെലോ എന്ന് സന്ദേശം അയച്ചതിന്റെ പ്രകോപനത്തിലാണ് അരൂക്കുറ്റി പാലത്തില്‍വെച്ച് ഗുണ്ടകള്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതെന്നാണ് ആരോപണം. ഇതിന് ശേഷം ജിബിന്റെ ബൈക്കില്‍ തന്നെ അരൂക്കുറ്റിക്ക് അടുത്തുള്ള ഒഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയി കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് വിവരം. പ്രഭിജിത്, കൂട്ടാളി സിന്തല്‍ എന്നിവര്‍ ചേര്‍ന്നാണ് ജിബിനെ മര്‍ദിച്ചതെന്ന് ജിബിന്റെ സഹോദരന്‍ ലിബിന്‍ പറഞ്ഞു. ഒഴിഞ്ഞ വീട്ടില്‍ വെച്ച് പട്ടികകൊണ്ട് തുടയിലും ശരീരത്തിലും ആഞ്ഞടിച്ചെന്നും ലിബിന്‍ പറഞ്ഞു. മര്‍ദ്ദനത്തിന് ശേഷം ഗുണ്ടകള്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി. ബോധം വന്നപ്പോള്‍ വീട്ടില്‍ ഗുണ്ടകളെയൊന്നും കാണാത്തതിനെത്തുടര്‍ന്ന് അവിടെ നിന്ന് ജിബിന്‍…
Read More » -
Crime
വിവാഹേതര ബന്ധം കൊണ്ട് പൊറുതിമുട്ടി; ഗുളികകൊടുത്തു മയക്കി കഴുത്തറത്തു; ഭാര്യയും അമ്മായിയമ്മയും അറസ്റ്റില്‍
ബംഗളൂരു: 37 കാരനായ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്റെ മരണത്തില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും പിടികൂടി ബെംഗളൂരു പൊലീസ്. വിവാഹേതര ബന്ധങ്ങളും നിയമവിരുദ്ധ ബിസിനസ് ഇടപാടുകളും ആരോപിച്ചാണ് ലോക്‌നാഥ് സിങിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ലോക്‌നാഥ് സിങിന്റെ ഭാര്യ യശസ്വിനി (17), ഭാര്യാ മാതാവ് ഹേമാ ഭായി (37) എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. ശനിയാഴ്ച കര്‍ണാടകയിലെ ചിക്കബനവാരയിലെ വിജനമായ പ്രദേശത്ത് കാണപ്പെട്ട കാറില്‍ നിന്നാണ് ലോക്‌നാഥ് സിങ്ങിന്റെ മൃതദേഹം ലഭിച്ചത്. പ്രദേശവാസികളാണ് മൃതദേഹം കണ്ട വിവരം പൊലീസിനെ അറിയിച്ചതെന്ന് നോര്‍ത്ത് ബെംഗളൂരു ഡിസിപി സൈദുല്‍ അദാവത് പറഞ്ഞു. ഭക്ഷണത്തില്‍ ഉറക്കഗുളികകള്‍ ചേര്‍ത്ത് ലോക്‌നാഥിനെ പ്രതികള്‍ മയക്കികിടത്തി. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കത്തി ഉപയോഗിച്ച് കഴുത്ത് അറുക്കുകയായിരുന്നു. ലോക്‌നാഥിനുണ്ടായിരുന്ന വിവാഹേതര ബന്ധങ്ങള്‍ ഭാര്യയും ഭാര്യാമാതാവും കണ്ടെത്തിയിരുന്നു. വിവാഹത്തിനു പിന്നാലെ ഭാര്യയെ ലോക്‌നാഥ് അവരുടെ മാതാപിതാക്കളുടെ വീട്ടിലാക്കിയിരുന്നു. വിവാഹേതര ബന്ധത്തെ ചൊല്ലി ദമ്പതികള്‍ നിരന്തരം വഴക്കിടുകയും വിവാഹമോചനം നേടാന്‍ ലോക്‌നാഥ് ആലോചിക്കുകയും ചെയ്തു. ഇതോടെ…
Read More » -
Crime
അമ്മയും മകനും എംഡിഎംഎയുമായി പിടിയിൽ: രാസലഹരി വിദ്യാർഥികൾക്ക് വിൽപനക്ക് എത്തിച്ചത്
കാറിൽ കടത്തിയ 12 ഗ്രാം എംഡിഎംഎയുമായി അമ്മയും മകനും അറസ്‌റ്റിൽ. വാളയാർ എക്സൈസ് ചെക്ക്പോസ്‌റ്റിൽ വാഹന പരിശോധനയ്ക്കിടെ ഇന്നലെ (തിങ്കൾ) രാത്രി എട്ടരയോടെയാണ് സംഘം പിടിയിലായത്. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി അശ്വതി (39), മകൻ ഷോൺസണ്ണി (20) എന്നിവർക്കൊപ്പം അശ്വതിയുടെ സുഹൃത്തുക്കളായ കോഴിക്കോട് എലത്തൂർ സ്വദേശി മൃദുലും (29), അശ്വിൻലാലും (26) അറസ്‌റ്റിലായി. ഈ 4 അംഗ സംഘത്തിൽ മൃദുലും അശ്വിൻലാലും ഐടി പ്രഫഷനലുകളാണ്. അശ്വതി ഉൾപ്പെട്ട സംഘം വർഷങ്ങളായി ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നുണ്ട് എന്നാണ് എക്സൈസ് നൽകുന്ന വിവരം. ബെംഗളൂരുവിൽ നിന്നെത്തിച്ച രാസലഹരി വസ്തുക്കൾ കോഴിക്കോട്ടെത്തിച്ചു കോളജ് വിദ്യാർഥികൾക്കിടയിൽ ഇവർ വിൽപന നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. ദേശീയപാതയിൽ വാഹന പരിശോധനയിലുണ്ടായിരുന്ന എക്സൈസ് ഉദ്യോഗസ്‌ഥരെ കണ്ട ഉടൻ കാർ അമിത വേഗത്തിൽ പാഞ്ഞു പോയെങ്കിലും ഉദ്യോഗസ്ഥർ പിന്തുടർന്ന് ചന്ദ്രാപുരത്തു വച്ചു ഇവരെ പിടികൂടി. ബെംഗളൂരിൽ നിന്നു കോഴിക്കോട്ടേക്കാണ് ഇവർ പോയിരുന്നത്. വാളയാർ എക്സൈസ് ചെക്പോസ്‌റ്റ് സ്പെക്‌ടർ എ.മുരുകദാസ്, അസി. ഇൻസ്പെക്‌ടർ…
Read More » -
Movie
രാജ്യാന്തര ചലച്ചിത്രമേളകളില്‍ നൂറിന്റെ അവാര്‍ഡ് തിളക്കവുമായി ‘റോട്ടന്‍ സൊസൈറ്റി’, ഒരു എസ്.എസ് ജിഷ്ണുദേവ് ചിത്രം
വരാഹ് പ്രൊഡക്ഷന്‍സിന്റെയും ഇന്റിപെന്‍ഡന്റ് സിനിമ ബോക്‌സിന്റെയും ബാനറില്‍ ജിനു സെലിന്‍, സ്‌നേഹല്‍ റാവു എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് എസ് എസ് ജിഷ്ണുദേവ് സംവിധാനം ചെയ്ത ചിത്രം ‘റോട്ടന്‍ സൊസൈറ്റി’ രാജ്യാന്തര ചലച്ചിത്രമേള അവാര്‍ഡുകളില്‍ സെഞ്ച്വറി തികച്ചു. സമകാലിക പ്രശ്‌നങ്ങള്‍ വരച്ചു കാട്ടുകയും വിമര്‍ശിക്കുകയും ചെയ്യുന്ന സിനിമ ഒരു ഭ്രാന്തന്റെ വീക്ഷണത്തിലൂടെയാണ് അവതരിപ്പിക്കുന്നത്. അവിചാരിതമായി തെരുവില്‍ ഉപേക്ഷിക്കപ്പെട്ട ഒരു ന്യൂസ് റിപ്പോര്‍ട്ടറുടെ ക്യാമറ ഒരു ഭ്രാന്തന്റെ കയ്യില്‍ കിട്ടുകയും തന്റെ ചുറ്റുമുള്ള സംഭവങ്ങള്‍ അയാള്‍ ആ ക്യാമറയില്‍ പകര്‍ത്തുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. നര്‍മ്മവും ചിന്തയും സമന്വയിപ്പിച്ച ഒരു റിയലിസ്റ്റിക് പരീക്ഷണ ചിത്രമാണ് റോട്ടന്‍ സൊസൈറ്റി. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഭ്രാന്തനെ അവതരിപ്പിച്ചിരിക്കുന്നത് ടി സുനില്‍ പുന്നക്കാടാണ്. മൈസൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, വേഗാസ് മൂവി അവാര്‍ഡ്‌സ്, ഇന്റര്‍നാഷണല്‍ പനോരമ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ബാംഗ്‌ളൂര്‍ തുടങ്ങി മികച്ച നടനുള്ള ഇരുപത്തിയഞ്ചോളം അവാര്‍ഡുകള്‍ ടി സുനില്‍ പുന്നക്കാടിന് ഇതിനോടകം ലഭിച്ചു കഴിഞ്ഞു. ചിത്രത്തിന്റെ അവതരണം…
Read More » -
LIFE
ജീന്‍സ് ഒരിക്കലും ഇങ്ങനെ കഴുകരുത്, ശ്രദ്ധിച്ചില്ലെങ്കില്‍ പിന്നെ ഉപയോഗിക്കാനാവില്ല
ജീന്‍സ് മറ്റു വസ്ത്രങ്ങളെ പോലെ കഴുകേണ്ട കാര്യമില്ല എന്നതാണ് പൊതുവേ പറഞ്ഞു കേള്‍ക്കാറുള്ളത്. ഇത് അനുസരിക്കുന്നവരും എന്നാല്‍ ഉപയോഗത്തിന് ശേഷം സ്ഥിരമായി കഴുകുന്നവരുമുണ്ട്.വാഷിംഗ് മെഷീന്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇപ്പോള്‍ വലിയ ആയാസമില്ലാതെ തന്നെ ജീന്‍സ് കഴുകിയുണക്കിയെടുക്കാം എന്നുള്ളതും സ്ഥിരമായ കഴുകുന്ന പ്രവണത വര്‍ദ്ധിപ്പിക്കുന്നു. ഇടയ്ക്ക് കഴുകുന്നത് ഒഴിവാക്കാനായി തന്നെ നിര്‍മിക്കപ്പെട്ട ഒന്നാണ് ജീന്‍സ് എന്ന കാര്യം ഈ സമയത്ത് ഓര്‍ക്കുക. അതിനാല്‍ മൂന്ന് നാല് തവണയില്‍ കൂടുതല്‍ ഇട്ടതിന് ശേഷം ജീന്‍സ് കഴുകുന്നതായിരിക്കും നല്ലത്. ഇതിനര്‍ത്ഥം എത്ര വൃത്തിഹീനമായ രീതിയിലും ജീന്‍സ് ധരിക്കാമെന്നല്ല. അഴുക്ക് പുരളുന്ന സമയത്ത് കൃത്യമായി കഴുകുക. അല്ലാത്ത സമയം വായു സഞ്ചാരമുള്ളിടത്തോ വെയിലത്തോ ഇട്ട് വിയര്‍പ്പിന്റെ അംശം മാറ്റിയ ശേഷം വീണ്ടും ഉപയോഗിക്കാവുന്നതാണ്. ഇവ ശ്രദ്ധിക്കുക •പുതിയ ജീന്‍സ് ആണെങ്കില്‍ തണുത്ത വെള്ളത്തില്‍ കുറച്ച് ഉപ്പ് ചേര്‍ത്ത ശേഷം അതില്‍ മുക്കി വെയ്ക്കുക. ഇത് നിറം പോകാതെ ഇരിക്കാന്‍ സഹായിക്കും. •അധിക സമയം സൂര്യ പ്രകാശത്തിന് കീഴില്‍ ഉണങ്ങാനിടുന്നതും…
Read More » -
Crime
ലഹരി നല്‍കി യുവതിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി; പ്രായപൂര്‍ത്തിയാവാത്ത മകന് അയച്ചുകൊടുത്തു; വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച പ്രതി കരിപ്പൂരില്‍ പിടിയില്‍
കോഴിക്കോട്: ജ്യൂസില്‍ മദ്യം കലര്‍ത്തി നല്‍കി യുവതിയെ മയക്കി നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വടകര വില്യാപള്ളിയിലെ മുഹമ്മദ് ജാസ്മിനെയാണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്. നഗ്‌നദൃശ്യങ്ങള്‍ യുവതിയുടെ പ്രായപൂര്‍ത്തിയാവാത്ത മകന് അയച്ചുനല്‍കിയ കേസില്‍ ഇയാള്‍ക്കെതിരേ പയ്യന്നൂര്‍ പോലീസ് പോക്സോ കേസും രജിസ്റ്റര്‍ ചെയ്തു. ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന യുവതിയെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഇയാള്‍ പരിചയപ്പെടുന്നത്. നാല് ദിവസം വീട്ടില്‍ യുവതിയുടെ കൂടെ താമസിക്കുകയും ചെയ്തു. ഇതിനിടയിലാണ് ജ്യൂസില്‍ മദ്യം കലര്‍ത്തി നല്‍കി നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഫോട്ടോ ഭര്‍ത്താവിനും മകള്‍ക്കും നല്‍കുമെന്ന് ഭീഷണിപ്പെടുത്തി. യുവതിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന് വീഡിയോ അയച്ചു കൊടുക്കുകയും ചെയ്തു. ഒടുവില്‍ യുവതി ചന്തേര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത് അന്വേഷണം തുടങ്ങിയപ്പോള്‍ ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെ വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച പ്രതിയെ കരിപ്പൂര്‍ വിമാനത്താവളത്തില്‍വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
Read More »

