‘സില്‍ക്ക് സ്മിത മരണശേഷവും അപമാനിതയായി, ആ വിഐപികള്‍ക്ക് അവരെ തൊടാന്‍ ആഗ്രഹമുണ്ടായിരുന്നു’

തെന്നിന്ത്യന്‍ നടി സില്‍ക്ക് സ്മിതയ്ക്ക് മരണത്തിനുശേഷവും ഏറെ അപമാനങ്ങള്‍ നേരിടേണ്ടി വന്നുവെന്ന് തമിഴ് മാദ്ധ്യമപ്രവര്‍ത്തകന്‍ സബിത ജോസഫ്. ഒരു തമിഴ് യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
‘സില്‍ക്ക് സ്മിത ആത്മഹത്യ ചെയ്തുവെന്നറിഞ്ഞ് ഞാന്‍ അവരുടെ വീട്ടില്‍ പോയിരുന്നു. സാരിയിലാണ് തൂങ്ങിമരിച്ചതെന്നാണ് അറിഞ്ഞത്. മരിച്ചതിനുശേഷവും അവരുടെ മുഖം അത്രയും സുന്ദരമായിരുന്നു. തൂങ്ങിമരിക്കുന്നവരുടെ നാക്ക് പുറത്ത് വരും. എന്നാല്‍ സ്മിതയുടെ മരണം അങ്ങനെയായിരുന്നില്ല. പിന്നെ പണം ഉണ്ടെങ്കില്‍ മരണം ആത്മഹത്യയാക്കാന്‍ സാധിക്കും.

മൃതദേഹം രാജീവ് ഗാന്ധി ആശുപത്രിയില്‍ കിടത്തിയപ്പോള്‍ ശരീരത്തില്‍ ഒരു വസ്ത്രം പോലുമില്ലായിരുന്നു. ഇത്രയും വലിയ നടിയല്ലേ, ഇങ്ങനെ അപമാനിക്കല്ലേ, അവരുടെ ദേഹത്ത് ഒരു തുണിയെങ്കിലും എടുത്തിടൂവെന്ന് ഞാന്‍ പറഞ്ഞു. അവിടെയുണ്ടായിരുന്ന വിഐപികളില്‍ ചിലര്‍ക്ക് അവരെ തൊടണം എന്ന ആഗ്രഹമുണ്ടായിരുന്നു. ബ്‌ളാക്ക് ടിക്കറ്റ് എടുത്ത് സിനിമ കാണുന്നത് പോലെ അവരെ തൊടാനുള്ള അവസരവും അവിടെ ഉണ്ടായി’- എന്നാണ് മാദ്ധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍.
ആന്ധ്രയിലെ ഡെണ്ട്ലുരു എന്ന ഗ്രാമത്തിലായിരുന്നു വിജയലക്ഷ്മി എന്ന സില്‍ക്ക് സ്മിതയുടെ ജനനം. സിനിമയില്‍ ടച്ച് അപ്പ് ആര്‍ട്ടിസ്റ്റായാണ് സ്മിത തുടക്കം കുറിച്ചത്. പിന്നീട് കൊച്ച് കൊച്ച് വേഷങ്ങളിലൂടെ മുഖം കാണിക്കാന്‍ തുടങ്ങി. നടനും സംവിധായകനുമായ വിനു ചക്രവര്‍ത്തി എ.വി.എം സ്റ്റുഡിയോയ്ക്ക് സമീപത്തുള്ള ഒരു ഫ്‌ളോര്‍ മില്ലില്‍ വച്ച് സില്‍ക്കിനെ കണ്ടതാണ് അവരുടെ ജീവിതത്തില്‍ വഴിത്തിരിവായത്.
1980ല്‍ ആണ് സ്മിതയ്ക്ക് സിനിമയിലെ ആദ്യ ബ്രേക്ക് ലഭിച്ചത്. വണ്ടിച്ചക്രം എന്ന സിനിമയിലെ ‘സില്‍ക്ക്’ എന്ന ബാര്‍ഗേളിന്റെ കഥാപാത്രം സ്മിതയുടെ ജീവിതം തന്നെ മാറ്റിമറിക്കുകയായിരുന്നു. പിന്നീട് തെന്നിന്ത്യയുടെ സൗന്ദര്യറാണിയായി മാറിയ സ്മിത 1996ല്‍ മുപ്പത്തിയാറാമത്തെ വയസിലാണ് ആത്മഹത്യ ചെയ്തത്. മരണത്തിന്റെ യഥാര്‍ത്ഥ കാരണം ഇന്നും ദുരൂഹമായി തുടരുന്നു.