
ചെറിയ നിക്ഷേപത്തിലൂടെ വലിയ തുക സമ്പാദിക്കാന്‍ കഴിയുന്ന ഒട്ടനവധി പദ്ധതികള്‍ തപാല്‍ വകുപ്പിന്റെ കീഴിലുണ്ട്. കൂടുതല്‍ ആളുകളും ഭാഗമാകുന്ന ഒരു പദ്ധതിയാണ് പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് അല്ലെങ്കില്‍ ആര്‍ഡി. വെറും 100 രൂപ നിക്ഷേപിച്ച് ആര്‍ഡിയുടെ ഭാഗമാകാന്‍ സാധിക്കുമെന്നത് മറ്റൊരു പദ്ധതിക്കും ഇല്ലാത്ത സവിശേഷതയാണ്.
ഏതൊരു വ്യക്തിക്കും ഈ പദ്ധതിയുടെ ഭാഗമാകാം. ഈ പദ്ധതിയില്‍ നിക്ഷേപിക്കേണ്ട തുകയ്ക്ക് യാതൊരു പരിധിയുമില്ല. നിങ്ങളുടെ സാമ്പത്തികശേഷിക്ക് അനുസരിച്ച് നിക്ഷേപം നടത്താവുന്നതാണ്. ദിവസവും വെറും 333 രൂപ മാറ്റിവച്ചാല്‍ 17 ലക്ഷം രൂപ സ്വന്തമാക്കാന്‍ കഴിയുന്ന ആര്‍ഡി നിക്ഷേപം പരിചയപ്പെടാം. അഞ്ച് വര്‍ഷമാണ് പദ്ധതിയുടെ കാലാവധി. അത് പത്ത് വര്‍ഷത്തേക്കും ദീര്‍ഘിപ്പിക്കാനുളള അവസരം ഒരുക്കിയിട്ടുണ്ട്. നിലവിലെ കണക്ക് പ്രകാരം 6.7 ശതമാനം പലിശനിരക്കാണ് ആര്‍ഡിക്കുളളത്.

എല്ലാ നിക്ഷേപകര്‍ക്കും ഈ പലിശനിരക്ക് ബാധകമാണ്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും ഈ പദ്ധതിയില്‍ ചേരാം. മാതാപിതാക്കളുടെ വിവരങ്ങള്‍ കൂടി സമര്‍പ്പിക്കേണ്ടതുണ്ട്. അക്കൗണ്ട് ആരംഭിച്ചതിനുശേഷം പദ്ധതിയില്‍ തുടരാന്‍ സാധിക്കാതെ വന്നാല്‍ അതിനുളള അവസരവും ആര്‍ഡി ഒരുക്കിയിട്ടുണ്ട്. കൂടാതെ നിങ്ങളുടെ നിക്ഷേപത്തില്‍ നിന്ന് വായ്പ എടുക്കാനുളള അവസരവും ആര്‍ഡി വാഗ്ദാനം ചെയ്യുന്നുണ്ട്.
അക്കൗണ്ട് ആരംഭിച്ച് ഒരു വര്‍ഷത്തിനുശേഷം നിക്ഷേപ തുകയുടെ 50 ശതമാനം വരെ വായ്പയായി എടുക്കാന്‍ സാധിക്കും. നിങ്ങള്‍ക്ക് ലഭിക്കുന്ന പലിശനിരക്കിനേക്കാള്‍ രണ്ട് ശതമാനത്തില്‍ കൂടുതല്‍ ഇത്തരം വായ്പകള്‍ക്ക് പലിശ ഈടാക്കും എന്നതും ഓര്‍ക്കുക.
ദിവസവും 333 രൂപ മാറ്റിവയ്ക്കുകയാണെങ്കില്‍ പ്രതിമാസം നിങ്ങള്‍ക്ക് 9,990 രൂപ ആര്‍ഡിയില്‍ നിക്ഷേപിക്കാന്‍ സാധിക്കും. ഇങ്ങനെ ഒരു വര്‍ഷം കൊണ്ട് നിങ്ങളുടെ ആകെ നിക്ഷേപം 1,19,880 ലക്ഷം രൂപയാകും. അഞ്ച് വര്‍ഷം കൊണ്ട് നിങ്ങളുടെ നിക്ഷേപം 7,12,941 ലക്ഷം രൂപയാണ്. പലിശയിനത്തില്‍ 1,13,541 ലക്ഷം രൂപയും ലഭിക്കും. എന്നാല്‍ നിങ്ങള്‍ ഈ അക്കൗണ്ട് അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടുകയാണെങ്കില്‍ മെച്യൂരിറ്റി തുക ഇരട്ടിയിലധികമാവും. പത്ത് വര്‍ഷം കൊണ്ട് നിങ്ങള്‍ നിക്ഷേപിക്കുന്ന മൊത്തം തുക 11,98,800 രൂപയാകും. അതായത് ലഭിക്കുന്ന മൊത്തം മെച്യൂരിറ്റി തുക 17,06,837 രൂപയായിരിക്കും. ഇതിലൂടെ പലിശ മാത്രം 5,08,037 രൂപയും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി അടുത്തുളള പോസ്റ്റ് ഓഫീസ് ശാഖയുമായി ബന്ധപ്പെടേണ്ടതാണ്.