Month: February 2025

  • Kerala

    വാഹന നികുതി: ഒറ്റതവണ നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ മാര്‍ച്ച് 31 വരെ

    തിരുവനന്തപുരം: മോട്ടോര്‍ വാഹന നികുതി കുടിശ്ശിക, ഇളവുകളോടെ ഒടുക്കി ബാദ്ധ്യതയില്‍നിന്നും, നിയമ നടപടികളില്‍ നിന്നും ഒഴിവാകാനുള്ള ഒറ്റതവണ നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31 ന് അവസാനിക്കും. 2020 മാര്‍ച്ച് 31 വരെ നികുതി ഒടുക്കിയതിന് ശേഷം നികുതി ഒടുക്കുവാന്‍ കഴിയാത്ത വാഹന ഉടമകള്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. 2020 ഏപ്രില്‍ 1 മുതല്‍ 2024 മാര്‍ച്ച് 31 വരെയുള്ള നികുതിയും അധിക നികുതിയും പലിശയും ഉള്‍പ്പെടുന്ന ആകെ തുകയുടെ 30 ശതമാനം മാത്രം ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും 40 ശതമാനം മാത്രം നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും ഒടുക്കി നികുതി ബാദ്ധ്യത ഒഴിവാക്കാം. 2020 മാര്‍ച്ച് 31 വരെയുള്ള നികുതി കുടിശ്ശിക പൂര്‍ണ്ണമായും ഒഴിവാക്കി. വാഹനത്തിന്റെ രജിസ്ട്രേഷന്‍ നിലനില്‍ക്കുന്ന ആര്‍.ടി.ഒ/സബ് ആര്‍ ടി ഓഫീസുകളില്‍ കുടിശ്ശിക തീര്‍പ്പാക്കാന്‍ സൗകര്യമുണ്ട്. പദ്ധതി പ്രകാരം നികുതി ഒടുക്കുന്നതിന് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി വരിസംഖ്യ അടച്ച രശീത് എന്നിവ…

    Read More »
  • India

    ഗുജറാത്ത് കലാപത്തിന്റെ ഇര സാക്കിയ ജഫ്രി അന്തരിച്ചു

    അഹമ്മദാബാദ്: മുന്‍ കോണ്‍ഗ്രസ് എം.പി. എഹ്സാന്‍ ജഫ്രിയുടെ വിധവയും 2002-ലെ ഗുജറാത്ത് കലാപത്തിന്റെ ഇരയുമായ സാക്കിയ ജഫ്രി (86) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ പ്രശ്നങ്ങളെ തുടര്‍ന്ന് ശനിയാഴ്ച അഹമ്മദാബാദില്‍വെച്ചായിരുന്നു അന്ത്യം. അഹമ്മദാബാദില്‍ കഴിഞ്ഞിരുന്ന സാകിയ രാവിലെ 11.30 ഓടെ അന്തരിച്ചതായി മകന്‍ തന്‍വീര്‍ സ്ഥിരീകരിച്ചു. അഹമ്മദാബാദില്‍ ഭര്‍ത്താവിന്റെ ഖബറിടത്തോട് ചേര്‍ന്ന് അവരെ സംസ്‌കരിച്ചേക്കും. 2002 ഫെബ്രുവരി 27-ന് നടന്ന ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ സംഭവത്തെത്തുടര്‍ന്നുണ്ടായ ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയെ അതിജീവിച്ചയാളായിരുന്നു സാക്കിയ ജഫ്രി. ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ നടന്ന കലാപത്തിലാണ് എഹ്സാന്‍ ജഫ്രി കൊല്ലപ്പെട്ടത്. കലാപാനന്തരം 2006 മുതല്‍ ഗുജറാത്ത് സര്‍ക്കാരിനെതിരേ ദീര്‍ഘകാലം നിയമപോരാട്ടം നടത്തിയ അവര്‍ കലാപത്തിലെ ഇരകള്‍ക്ക് നീതിക്കായുള്ള പോരാട്ടത്തിന്റെ മുഖമായി മാറി. കലാപത്തില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിക്കും മറ്റ് നിരവധി പേര്‍ക്കും പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ക്ലീന്‍ ചിറ്റ് നല്‍കിയതിനെ ചോദ്യം ചെയ്ത് അവര്‍ നല്‍കിയ ഹര്‍ജി 2022-ല്‍ സുപ്രീം കോടതി തള്ളിയിരുന്നു.…

    Read More »
  • Crime

    മാതാപിതാക്കളെ കൊല്ലാന്‍ ദിവസങ്ങള്‍ നീണ്ട ആസൂത്രണം, പെട്രോള്‍ വാങ്ങി ശേഖരിച്ചു; മകന്റെ കുറ്റസമ്മതം

    ആലപ്പുഴ: മാന്നാറില്‍ വീടിനു തീവച്ച് വൃദ്ധദമ്പതികളെ കൊന്നത് മകന്‍ വിജയനാണെന്ന് ജില്ല പൊലീസ് മേധാവി എം.പി. മേഹനചന്ദ്രന്‍. ചോദ്യംചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. കൊലപാതകം നടത്തിയത് ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിനു ശേഷമാണ്. കൊലപാതകത്തിനുശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി. ഈ സമയത്താണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് വിജയന്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാനെത്തിയത്. നേരത്തെ മറ്റൊരു സഹോദരനും മക്കളുമാണ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നത്. എന്തു ചെയ്താലും അതെല്ലാം മാതാപിതാക്കള്‍ക്ക് പ്രശ്‌നമായിരുന്നു. അങ്ങനെയാണ് ഇവരെ ഇല്ലാതാക്കാന്‍ തീരുമാനിച്ചത്. ഇതിനായി പെട്രോള്‍ വാങ്ങി ശേഖരിച്ചു. പമ്പില്‍നിന്ന് പെട്രോള്‍ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യവും ലഭിച്ചിട്ടുണ്ട്. പെട്രോളൊഴിച്ചാണ് പ്രതി വീടിനു തീയിട്ടതെന്നും ജില്ല പൊലീസ് മേധാവി മോഹനചന്ദ്രന്‍ പറഞ്ഞു. ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെ വീടിനു തീപിടിച്ചത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പൊലീസിനേയും ഫയര്‍ഫോഴ്സിനെയും വിവരം അറിയിക്കുന്നത്. 92 കാരനായ രാഘവന്റെയും 90 കാരിയായ ഭാര്യ ഭാരതിയുടെയും മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ഒപ്പം താമസിച്ചിരുന്ന ഇവരുടെ മൂന്നാമത്തെ മകനായ വിജയനെ കാണാനില്ലായിരുന്നു.…

    Read More »
  • India

    ബജറ്റിൽ കേരളത്തിന് വട്ടപ്പൂജ്യം: എന്തിനൊക്കെ വില കുറയും, വില കൂടും എന്നറിയുക

       ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ബിഹാറിനും ആന്ധ്രയ്ക്കും മറ്റും വാരിക്കോരി കൊടുത്തു. പക്ഷേ  കേരളത്തെ പൂർണമായി കൈവിട്ടു. കേരളം ആവശ്യപ്പെട്ടതിൽ ഒന്നു പോലും നൽകിയില്ലെന്നു മാത്രമല്ല, രാജ്യത്തെ ഏറ്റവും വലിയ ട്രാൻസ്ഷിപ്മെന്റ് തുറമുഖം എന്ന ഖ്യാതിയോടെ യാഥാർഥ്യമായ വിഴിഞ്ഞം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ ചെലുത്താവുന്ന സ്വാധീനം പോലും കണക്കിലെടുത്തില്ല. 5000 കോടിയുടെ അടിസ്ഥാനസൗകര്യ വികസന പാക്കേജാണ് വിഴിഞ്ഞത്തിനായി ചോദിച്ചിരുന്നത്. കോഴിക്കോട് കിനാലൂരിൽ സ്ഥലം കണ്ടെത്തി അറിയിച്ചിട്ടും എയിംസിന്റെ കാര്യം കേന്ദ്രം മറന്നു. വയനാട് തുരങ്കപാതയ്ക്കും സഹായമില്ല. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഭാഗമായി കേന്ദ്രം ചെലവഴിക്കേണ്ട തുകയിൽ സംസ്ഥാനം ചെലവിട്ട 3686 കോടി രൂപയും ചോദിച്ചിരുന്നു. പുതിയ ഒന്നും കിട്ടിയില്ലെന്നു മാത്രമല്ല, പഴയതിന്റെ കാര്യത്തിൽ ഉറപ്പുമില്ല. പ്രളയദുരിതം നേരിടാൻ ബിഹാറിനു മാത്രം 11,500 കോടിയുടെ സഹായമാണു  പ്രഖ്യാപിച്ചത്. 2 പ്രളയങ്ങൾ അതിജീവിച്ച കേരളത്തിന് ആ വഴിക്കും പരിഗണന കിട്ടിയില്ല. വളത്തിന്റെ സബ്സിഡി കുറച്ചതും തൊഴിലുറപ്പു പദ്ധതി വിഹിതം കുറച്ചതും  തിരിച്ചടിയാകും.…

    Read More »
  • Crime

    പിതാവിന്റെ അവിഹിത ബന്ധം: 16കാരനായ മകൻ അച്ഛൻ്റെ 24കാരിയായ കാമുകിയെ കൊലപ്പെടുത്തി, സംഭവം കൊൽക്കത്തയിൽ; അമ്മയും കൂട്ടാളിയും അറസ്റ്റിൽ

       പിതാവിന്റെ അവിഹിത ബന്ധം തിരിച്ചറിഞ്ഞ 16 കാരനായ മകൻ 24കാരിയായ അച്ഛൻ്റെ കാമുകിയെ കുത്തിക്കൊലപ്പെടുത്തി. സംഭവത്തിൽ പതിനാറുകാരന്റെ അമ്മയെയും കൂട്ടാളിയായ 22കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കൻ കൊൽക്കത്തയിലെ തിരക്കേറിയ ഇ.എം ബൈപാസ് റോഡിലുള്ള ചായക്കടയിൽ വച്ചായിരുന്നു സംഭവം.  രാത്രി 9 മണിയോടെ യുവതി പ്രതിയുടെ പിതാവിനൊപ്പം ചായക്കടയിൽ എത്തിയപ്പോഴാണ് 16കാരൻ കൊലപ്പെടുത്തിയത്. യുവതിയെ ഉടൻതന്നെ എൻആർഎസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പ്രതി ഉപയോഗിച്ച മൂർച്ചയേറിയ ആയുധം  പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പിതാവിന്റെ അവിഹിത ബന്ധം അറിഞ്ഞതിനെ തുടർന്നാണ് 16കാരനും അമ്മയും ചേർന്നു കൊലപാതകത്തിനു പദ്ധതിയിട്ടത്. പിതാവ് ഇവിടെയുണ്ടെന്നു തിരിച്ചറിഞ്ഞത് കാറിന്റെ ജിപിഎസ് പരിശോധിച്ചാണ്. പ്രതി പ്രായപൂർത്തിയാകാത്തതിനാൽ പൊലീസ് ആരുടെയും പേര് പുറത്തുവിട്ടിട്ടില്ല.   പ്രതിയുടെ പിതാവും യുവതിയും കാറിൽ ചായക്കടയിൽ എത്തിയതിനു പിന്നാലെ 16കാരനും അമ്മയും സഹായിയായ 22കാരനും മറ്റൊരു കാറിൽ എത്തുകയായിരുന്നു. കാറിലിരുന്ന് ചായ കുടിച്ച യുവതിക്കു നേരെ പാഞ്ഞടുത്ത 16കാരൻ ഡോർ തുറന്ന് വലിച്ചിറക്കി കത്തികൊണ്ട് കുത്തുകയായിരുന്നു.…

    Read More »
  • Crime

    പോലീസുകാര്‍ മസാജില്‍ മുഴുകി; കൂടെയുണ്ടായിരുന്ന പ്രതി രക്ഷപ്പെട്ടു

    ഭോപ്പാല്‍: പോലീസുകാര്‍ സ്പാ സെന്ററിലെ മസാജില്‍ മുഴുകവെ കൂടെയുണ്ടായിരുന്ന മോഷണക്കേസിലെ പ്രതി രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. മധ്യപ്രദേശിലാണ് സംഭവം നടന്നത്. കവര്‍ച്ചാ കേസിലെ പ്രതിയായ രോഹിത് ശര്‍മ്മയാണ് പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. സ്പാ സെന്ററില്‍ നിന്ന് ഇയാള്‍ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 2024 ഡിസംബറില്‍ 18 ലക്ഷം രൂപ കവര്‍ന്ന കേസിലാണ് രോഹിത് ശര്‍മ്മയെ പോലീസ് പിടികൂടിയത്. ഡിസംബര്‍ 30ന് നാഗ്ദ നഗരത്തിലെ മദ്യവ്യാപാരിയുടെ ഓഫീസിലാണ് മോഷണം നടന്നത്. ഈ കേസില്‍ രോഹിത് ശര്‍മ്മ ഉള്‍പ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഉജ്ജെയിനിലെ സബ് ജയിലില്‍ വിചാരണ കാത്തുകഴിയുകയായിരുന്നു ഇയാള്‍. രോഹിതിന്റെ കാലിനേറ്റ പരിക്കിന്റെ ചികിത്സയുടെ ഭാഗമായാണ് ഇയാളെ ജയിലിനുപുറത്തേക്ക് കൊണ്ടുവന്നത്. ജയില്‍ ചീഫ് ഗാര്‍ഡായ രാജേഷും മറ്റൊരു ഉദ്യോഗസ്ഥനായ നിതിനും ചേര്‍ന്നാണ് രോഹിതിനെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചത്. ചൊവ്വാഴ്ച 11 മണിയോടെയാണ് ഇവര്‍ ആശുപത്രിയിലെത്തിയത്. പന്ത്രണ്ടരയോടെ ഇവര്‍ ആശുപത്രിയില്‍ നിന്ന് ഇറങ്ങുകയും ചെയ്തു. എന്നാല്‍, പ്രതിയേയും കൊണ്ട് നേരെ ജയിലിലേക്ക്…

    Read More »
  • LIFE

    സുഹൃത്ബന്ധത്തില്‍ ഉലച്ചില്‍, പ്രമുഖ നടനുനേരെ പെണ്‍സുഹൃത്ത് വെടിയുതിര്‍ത്തു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

    സിനിമാ മേഖലയിലെ അറിയാക്കഥകള്‍ പ്രേക്ഷകരുമായി പങ്കുവയ്ക്കുന്ന സംവിധായകനാണ് ആലപ്പി അഷ്‌റഫ്. പ്രേം നസീറും കനകയും അടക്കമുള്ള പല താരങ്ങളെക്കുറിച്ചും മലയാളികള്‍ക്ക് അറിയാത്ത കാര്യങ്ങള്‍ അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിരുന്നു. മലയാള സിനിമാ രംഗത്ത് ഹാസ്യ ശ്രേണിയില്‍ വ്യത്യസ്തമായതും കാലാതീതവുമായ മുഹൂര്‍ത്തങ്ങള്‍ നല്‍കി തന്റെതായ സിംഹാസനം അരക്കെട്ടുറപ്പിച്ച കുതിരവട്ടം പപ്പുവിനെക്കുറിച്ചാണ് അദ്ദേഹം തന്റെ പുതിയ വീഡിയോയില്‍ പറയുന്നത്. അസൂയ, കുശുമ്പ്, പാരവെപ്പ് തുടങ്ങിയവയൊന്നും പപ്പുവേട്ടന്റെ നിഘണ്ടുവിലേ ഇല്ലാത്ത കാര്യമാണെന്ന് ആലപ്പി അഷ്‌റഫ് പറയുന്നു. ഒരു ശുദ്ധ ഹൃദയത്തിനുടമയും നല്ലൊരു ഭക്ഷണപ്രിയനുമായിരുന്നു പപ്പുവേട്ടനെന്ന് സംവിധായകന്‍ പറയുന്നു. ‘അധികമാരും അറിയാത്ത ഒരു കറുത്ത ഏട് പപ്പുവേട്ടന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. ഞാന്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായിരിക്കുമ്പോള്‍ മദ്രാസിലാണ് സംഭവം നടക്കുന്നത്. തമിഴിലും ഇംഗ്ലീഷിലുമൊക്കെയുള്ള പേപ്പറുകളില്‍ മുന്‍പേജ് വാര്‍ത്തയായി വന്നത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു. ആ സംഭവം എന്താണെന്നുവച്ചാല്‍ പപ്പുവേട്ടന്റെ ഒരു പെണ്‍സുഹൃത്ത് അദ്ദേഹത്തിന്റെ തലയ്ക്ക് നേരെ നിറയൊഴിച്ചുവെന്നതാണ്. തോക്കുപയോഗിച്ച് ഒന്നുരണ്ട് വെടിയുതിര്‍ത്തു. എന്നാല്‍ പപ്പുവേട്ടന്റെ ചെവിയുടെ അരികിലൂടെ ഉണ്ടകള്‍…

    Read More »
  • Kerala

    ഡയപ്പറും സാനിറ്ററി നാപ്കിനുകളും കളയുന്നത് ഇനി തലവേദനയല്ല; വരാന്‍ പോകുന്നത് വമ്പന്‍ മാറ്റം!

    പത്തനംതിട്ട: റോഡിലും തോട്ടുവക്കിലും ഇനി ഡയപ്പറും സാനിറ്ററി നാപ്കിനുകളും തള്ളേണ്ട. വീടുകളിലേത് ശേഖരിച്ച് സംസ്‌കരിക്കാന്‍ ഇലന്തൂരില്‍ പ്‌ളാന്റ് വരുന്നു. ജില്ലയില്‍ ആദ്യമായാണ് തദ്ദേശ സ്ഥാപനം ഡയപ്പര്‍, സാനിട്ടറി മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് ശുചിത്വമിഷന്റെ സഹായത്തോടെ പ്‌ളാന്റ് സ്ഥാപിക്കുന്നത്. ജില്ലാ പഞ്ചായത്ത്, ഇലന്തൂര്‍ ബ്‌ളോക്ക് പഞ്ചായത്ത്, എഴ് ഗ്രാമപഞ്ചായത്തുകള്‍ എന്നിവയാണ് പ്‌ളാന്റ് നിര്‍മ്മാണത്തിന്റെ ചെലവ് വഹിക്കുന്നത്. പ്രവര്‍ത്തന ചുമതല ബ്ലോക്ക് പഞ്ചായത്തിനായിരിക്കും. മാലിന്യം ശേഖരിക്കുന്നതിന് ഹരിത കര്‍മ്മസേന ഇപ്പോള്‍ വാങ്ങുന്ന രീതിയിലുള്ള യൂസര്‍ ഫീ ഈടാക്കാന്‍ ആലോചിക്കുന്നുണ്ട്. ഡയപ്പര്‍, സാനിട്ടറി പാഡുകള്‍ വേര്‍തിരിച്ച് വീടുകളില്‍ സൂക്ഷിക്കണം. ഇലന്തൂര്‍ ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസിന് പിന്നിലെ ഒരേക്കറോളം സ്ഥലമാണ് പ്‌ളാന്റിനായി കണ്ടെത്തിയിരിക്കുന്നത്. നേരത്തെ, സാമൂഹിക വനവല്‍ക്കരണത്തിനായി വനം വകുപ്പിന് വിട്ടുനല്‍കിയതാണ് സ്ഥലം. പ്‌ളാന്റ് നിര്‍മ്മിക്കാന്‍ ആവശ്യമായ ഭാഗത്തെ പതിനെട്ട് മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് ജില്ലാ പഞ്ചായത്ത് മുഖേന വനംവകുപ്പിന് കത്തുനല്‍കും. മാലിന്യം സംസ്‌കരിക്കുമ്പോഴുള്ള പുക മലിനീകരണം തടയുന്നതിന് പ്‌ളാന്റില്‍ സംവിധാനമുണ്ടാകുമെന്ന് ബ്‌ളോക്ക് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. കറുത്ത പുക…

    Read More »
  • Crime

    അനൂപിന്റെ ലക്ഷ്യം പണം തട്ടലും മുതലെടുപ്പും മാത്രമെന്ന് പൊലീസ്; ചോറ്റാനിക്കര പെണ്‍കുട്ടിയുടെ സംസ്‌കാരം ഇന്ന്

    കൊച്ചി: ചോറ്റാനിക്കരയില്‍ പോക്‌സോ അതിജീവിത മരിച്ച സംഭവത്തില്‍ പ്രതി അനൂപിനെതിരെ കൊലപാതകക്കുറ്റം ചുമത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ഇന്‍സ്റ്റഗ്രാം വഴിയുള്ള പരിചയം മുതലെടുത്ത് പെണ്‍കുട്ടിയില്‍ നിന്ന് പണം തട്ടുകയും ലൈംഗികമായി ഉപയോഗിക്കുകയുമായിരുന്നു പ്രതി അനൂപിന്റെ ലക്ഷ്യമെന്നാണ് പൊലീസ് പറയുന്നത്. അനൂപിന്റെ വാക്കുകള്‍ വിശ്വസിച്ച് അമ്മയോട് പോലും പെണ്‍കുട്ടി തര്‍ക്കിച്ചിരുന്നു. തന്റെ ക്രിമിനല്‍ പശ്ചാത്തലം മറച്ചു പിടിച്ചാണ് അനൂപ് പെണ്‍കുട്ടിയുമായി അടുത്തത്. ആറ് ദിവസം വെന്റിലേറ്ററില്‍ കഴിഞ്ഞ ശേഷമാണ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്. അതിക്രൂരനായിരുന്നു അനൂപ് എന്നാണ് പൊലീസ് പറയുന്നത്. ക്രിമിനല്‍ വാസനയുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അനൂപ് മുതലെടുപ്പ് മാത്രം ലക്ഷ്യമിട്ടാണ് പെണ്‍കുട്ടിയുമായി സൗഹൃദം നടിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ലഹരി ഉപയോഗിക്കാന്‍ അനൂപ് സ്ഥിരമായി പെണ്‍കുട്ടിയില്‍ നിന്ന് പണം വാങ്ങുമായിരുന്നുവെന്നും പൊലീസ് പറയുന്നു. അതേസമയം, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിലേക്ക് എത്തിക്കും. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വീട്ടിലെ പൊതുദര്‍ശനത്തിന്…

    Read More »
  • India

    ആദായനികുതി ഇളവില്‍ ചരിത്രപ്രഖ്യാപനം; 12 ലക്ഷംവരെ വരുമാനമുള്ളവര്‍ നികുതിയടക്കേണ്ട!

    ന്യൂഡല്‍ഹി: ആദായനികുതി പരിധി 12 ലക്ഷമാക്കി ഉയര്‍ത്തിക്കൊണ്ട് കേന്ദ്ര ബജറ്റിലെ വമ്പന്‍ പ്രഖ്യാപനം. ആദായ നികുതി സ്ലാബ് നിലവില്‍ വന്നതിനുശേഷമുള്ള ഏറ്റവും വലിയ ഇളവാണ് ധനമന്ത്രി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം ഇടത്തരം-മധ്യവര്‍ഗ കുടുംബങ്ങളിലെ നികുതിദായകര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. റിബേറ്റടക്കം 12.75 ലക്ഷം വരെ വരുമാനമുള്ളവര്‍ നികുതിയടക്കേണ്ട. ഇതുപ്രകാരമുള്ള പുതിയ നികുത് സ്ലാബ് ധനമന്ത്രി പ്രഖ്യാപിച്ചു. വരുമാനം സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ അടക്കമുള്ള 12.75 ലക്ഷം പരിധി കടന്നാല്‍ താഴെപ്പറയും പ്രകാരമുള്ള സ്ലാബ് അനുസരിച്ചാണ് നികുതി നല്‍കേണ്ടിവരിക. 12 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ സ്ലാബ് പ്രകാരം നികുതി നല്‍കേണ്ടിവരും. പുതിയ സ്ലാബ് ഇങ്ങനെ 0-4 ലക്ഷംവരെ നികുതി ഇല്ല 4-8 ലക്ഷം- അഞ്ച് ശതമാനം നികുതി 8-12 ലക്ഷം- 10 ശതമനം നികുതി 12-16 ലക്ഷം -15 ശതമാനം നികുതി 16-20 ലക്ഷം വരെ 20 ശതമാനം നികുതി 20-24 ലക്ഷം- 25 ശതമാനം നികുതി 25ന് മുകളില്‍ 30…

    Read More »
Back to top button
error: