IndiaNEWS

ആദായനികുതി ഇളവില്‍ ചരിത്രപ്രഖ്യാപനം; 12 ലക്ഷംവരെ വരുമാനമുള്ളവര്‍ നികുതിയടക്കേണ്ട!

ന്യൂഡല്‍ഹി: ആദായനികുതി പരിധി 12 ലക്ഷമാക്കി ഉയര്‍ത്തിക്കൊണ്ട് കേന്ദ്ര ബജറ്റിലെ വമ്പന്‍ പ്രഖ്യാപനം. ആദായ നികുതി സ്ലാബ് നിലവില്‍ വന്നതിനുശേഷമുള്ള ഏറ്റവും വലിയ ഇളവാണ് ധനമന്ത്രി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം ഇടത്തരം-മധ്യവര്‍ഗ കുടുംബങ്ങളിലെ നികുതിദായകര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. റിബേറ്റടക്കം 12.75 ലക്ഷം വരെ വരുമാനമുള്ളവര്‍ നികുതിയടക്കേണ്ട. ഇതുപ്രകാരമുള്ള പുതിയ നികുത് സ്ലാബ് ധനമന്ത്രി പ്രഖ്യാപിച്ചു. വരുമാനം സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ അടക്കമുള്ള 12.75 ലക്ഷം പരിധി കടന്നാല്‍ താഴെപ്പറയും പ്രകാരമുള്ള സ്ലാബ് അനുസരിച്ചാണ് നികുതി നല്‍കേണ്ടിവരിക.

12 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ സ്ലാബ് പ്രകാരം നികുതി നല്‍കേണ്ടിവരും.

Signature-ad

പുതിയ സ്ലാബ് ഇങ്ങനെ

0-4 ലക്ഷംവരെ നികുതി ഇല്ല
4-8 ലക്ഷം- അഞ്ച് ശതമാനം നികുതി
8-12 ലക്ഷം- 10 ശതമനം നികുതി
12-16 ലക്ഷം -15 ശതമാനം നികുതി
16-20 ലക്ഷം വരെ 20 ശതമാനം നികുതി
20-24 ലക്ഷം- 25 ശതമാനം നികുതി
25ന് മുകളില്‍ 30 ശതമാനം നികുതി

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: