Month: February 2025

  • Kerala

    കാരണം സ്വത്ത് തർക്കം: വൃദ്ധ ദമ്പതികൾ മരിച്ചത് മകൻ വീടിന് പെട്രോൾ ഒഴിച്ചു തീകൊളുത്തിയതു മൂലം

        ആലപ്പുഴ: മാന്നാറിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ച സംഭവത്തിൽ മകൻ വിജയൻ കുറ്റം സമ്മതിച്ചു. സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വീടിന് പെട്രോൾ ഒഴിച്ച് തീയിട്ടതാണെന്ന് വിജയൻ സമ്മതിച്ചു. ഇന്ന് രാവിലെയാണ് ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ (92), ഭാര്യ ഭാരതി (90) എന്നിവരെയാണ് പുലർച്ചെ വീടിന് തീപിടിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഇവർക്ക് 5 മക്കളാണുള്ളത്. മൂന്നാമത്തെ മകനാണ് വിജയൻ. ഇയാൾ ഭാര്യയും മക്കളുമായി പിണങ്ങി കഴിയുകയാണ്. ഇടയ്ക്ക് രാഘവനും ഭാരതിയും താമസിക്കുന്ന വീട്ടിലേക്ക് എത്താറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇയാൾ മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കുകയും രാഘവനെ ക്രൂരമായി മർദിക്കുകയും ചെയ്തു. ഇതിൽ ഇവർ പൊലീസിൽ പരാതി നൽകിയിരുന്നു. വിജയൻ മാതാപിതാക്കളെ ഉപദ്രവിച്ചിരുന്നതായി ബന്ധുക്കളും നാട്ടുകാരും പറയുന്നു. ടിൻ ഷീറ്റ് കൊണ്ട്…

    Read More »
  • Crime

    ചായയുടെ പണം ചോദിച്ചതിന് കടയുടമയെ കുത്തിക്കൊന്നു; പ്രതിക്ക് ജീവപര്യന്തം

    കൊല്ലം: ചായ കുടിച്ചതിന്റെ പണം ചോദിച്ചതിന് കടയുടമയെ കുത്തിക്കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. ചക്കുവള്ളി ഒസ്താമുക്കില്‍ ചായക്കട നടത്തിവന്നിരുന്ന പോരുവഴി കമ്പലടി കൂരക്കോട്ട് സുധീറിനെ (44) കുത്തിക്കൊന്ന കേസില്‍ പ്രതിയായ കന്യാകുമാരി മാര്‍ത്താണ്ഡം സ്വദേശി വര്‍ഗീസിനെ(44)യാണ് ജീവപര്യന്തം കഠിനതടവിനു ശിക്ഷിച്ചത്. ഒരുലക്ഷം രൂപ പിഴയടയ്ക്കാനും കൊല്ലം ഫസ്റ്റ് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി.എന്‍.വിനോദ് വിധിച്ചു. 2017 ഡിസംബര്‍ 21-നായിരുന്നു സംഭവം. റബ്ബര്‍ ടാപ്പിങ് ജോലി ചെയ്യാനായി ഒസ്താമുക്കിനു സമീപമുള്ള അയന്തിവയലില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു പ്രതി. സുധീറിന്റെ ചായക്കടയിലെ പറ്റുകാരനായിരുന്നു. ചായ കുടിച്ച വകയില്‍ 200 രൂപ പ്രതി കൊടുക്കാനുണ്ടായിരുന്നു. വൈകിട്ട് കടയുടെ മുന്നില്‍വെച്ച് സുധീര്‍ പ്രതിയോട് കാശ് ചോദിച്ചെങ്കിലും കേള്‍ക്കാത്ത ഭാവത്തില്‍ പോയി. തുടര്‍ന്ന് പ്രതിയുടെ വീട്ടില്‍ച്ചെന്ന് പണം ചോദിച്ചപ്പോള്‍ ടാപ്പിങ് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പ്രതിയോടൊപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശി രാജന്‍ സംഭവം കണ്ടിരുന്നെങ്കിലും അയാള്‍ പ്രതിക്ക് അനുകൂലമായി കൂറുമാറിയിരുന്നു. ‘വര്‍ഗീസ് എന്നെ കുത്തി’ എന്നു…

    Read More »
  • Crime

    സ്‌കൂട്ടറും ലാപ്ടോപ്പും വിലകുറച്ച് വാങ്ങാന്‍ പോയവര്‍ക്ക് പണികിട്ടി; നഷ്ടമായത് കോടികള്‍

    എറണാകുളം: വിവിധ കമ്പനികളുടെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് പകുതിവിലയ്ക്ക് ടുവീലര്‍ നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വിവിധ സ്ഥലങ്ങളില്‍നിന്ന് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി പിടിയില്‍. തൊടുപുഴ കോളപ്ര ചക്കുളത്തുകാവ് ക്ഷേത്രത്തിന് സമീപം ചൂരകുളങ്ങര വീട്ടില്‍ അനന്ദുകൃഷ്ണനെയാണ് (26) അറസ്റ്റുചെയ്തത്. മൂവാറ്റുപുഴ സോഷ്യോ ഇക്കണോമിക് ഡെവലപ്പ്മെന്റ് സൊസൈറ്റി എന്ന പേരില്‍ ബ്ലോക്കിനുകീഴില്‍ സൊസൈറ്റിയുണ്ടാക്കിയായിരുന്നു 9 കോടിയോളം രൂപയുടെ ആദ്യതട്ടിപ്പ്. സംസ്ഥാനത്തെ എല്ലാ ബ്ലോക്കിനു കീഴിലും ഇത്തരം സൊസൈറ്റികള്‍ ഉണ്ടാക്കി പണപ്പിരിവ് നടത്തിയിട്ടുണ്ട്. 2022 മുതല്‍ സ്‌കൂട്ടര്‍, ഗൃഹോപകരണങ്ങള്‍, ലാപ്ടോപ്, തയ്യല്‍മെഷീന്‍ തുടങ്ങിയവ 50ശതമാനം ഇളവില്‍ നല്‍കുമെന്ന് പറഞ്ഞ് സന്നദ്ധസംഘടനകളെയും മറ്റ് സൊസൈറ്റികളെയും സ്വാധീനിച്ചായിരുന്നു തട്ടിപ്പ്. സ്വന്തം പേരില്‍ വിവിധ കണ്‍സല്‍ട്ടന്‍സികള്‍ ഉണ്ടാക്കിയായിരുന്നു ഇടപാടുകള്‍ നടത്തിയിരുന്നത്. ആദ്യഘട്ടത്തില്‍ ബുക്കുചെയ്തവര്‍ക്ക് വാഹനം നല്‍കാനും പിന്നീട് ആര്‍ഭാടജീവിതത്തിനും സ്വത്തുവകകള്‍ വാങ്ങിക്കൂട്ടുന്നതിനുമാണ് തട്ടിപ്പ് നടത്തിയ പണം ചെലവഴിച്ചത്. പ്രതി അടിമാലി സ്റ്റേഷനിലെ തട്ടിപ്പ്കേസില്‍ റിമാന്‍ഡിലായിട്ടുണ്ട്. എറണാകുളം കച്ചേരിപ്പടിയില്‍ മറ്റൊരു തട്ടിപ്പിനായി ചര്‍ച്ച നടന്നുകൊണ്ടിരിക്കുമ്പോഴാണ് റൂറല്‍ ജില്ലാ…

    Read More »
  • Crime

    ‘സേവ് ദ് ഡേറ്റി’ന്റെ മറവില്‍ നവവധുവിനെ ഉപദ്രവിച്ചു; സ്വര്‍ണം കൈക്കലാക്കി യുവാവ് മുങ്ങി

    കോട്ടയം: വിവാഹത്തിന് ശേഷം നവവധുവിനെ കബളിപ്പിച്ചു യുവാവ് കടന്നു കളഞ്ഞതായി പരാതി. റാന്നി സ്വദേശിയായ യുവാവിനെതിരെയാണ് വധുവിന്റെ വീട്ടുകാര്‍ കടുത്തുരുത്തി പൊലീസില്‍ പരാതി നല്‍കിയത്. ജനുവരി 23ന് ആയിരുന്നു ഇവരുടെ വിവാഹം. അടുത്തദിവസം വധുവിനെ അവരുടെ വീട്ടിലാക്കിയ ശേഷം വരന്‍ കടന്നു കളഞ്ഞെന്നാണു പരാതി. പിന്നീട് അന്വേഷിച്ചപ്പോള്‍ വിദേശത്തേക്കു കടന്നതായി മനസിലായെന്നു പരാതിയില്‍ പറയുന്നു. വിവാഹസമയത്ത് സ്വര്‍ണം കൈക്കലാക്കിയെന്നും സേവ് ദ് ഡേറ്റിന്റെ മറവില്‍ കുമരകത്തെത്തിച്ച് ഉപദ്രവിച്ചതായും പരാതിയിലുണ്ട്. പെണ്‍കുട്ടിയെക്കുറിച്ചു സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നെന്നും ആരോപണമുണ്ട്. ഗാര്‍ഹിക പീഡനത്തിന് ഉള്‍പ്പെടെ പൊലീസ് യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. ഇയാളെ നാട്ടിലെത്തിച്ചു ചോദ്യം ചെയ്താല്‍ മാത്രമേ സംഭവത്തിന്റെ ദുരൂഹത അഴിയുകയുള്ളൂവെന്നു പൊലീസ് അറിയിച്ചു.  

    Read More »
  • Crime

    കിണറ്റിലിട്ടത് ഉള്‍വിളിവന്ന്, കുട്ടിയെ കൊന്ന ദിവസം മുറിക്ക് തീയിട്ടു; അച്ഛന്റെ മരണത്തിലും ദുരൂഹത

    തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ടു വയസ്സുകാരിയുടെ കൊലപാതകത്തിന്റെ ചുരുളഴിക്കാനാകാതെ കുഴങ്ങി പോലീസ്. പ്രതിയായ ഹരികുമാര്‍ പരസ്പരവിരുദ്ധമായ മൊഴികള്‍ നല്‍കുന്നതാണ് പോലീസിനെ കുഴപ്പിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഉള്‍വിളി ഉണ്ടായെന്നും അപ്പോള്‍ കുട്ടിയെ കിണറ്റിലേക്കിടുകയാണ് ചെയ്തതെന്നാണ് ഹരികുമാര്‍ പറയുന്നത്. ഒരു മൊഴി നല്‍കി മിനിറ്റുകള്‍ക്കകം അത് മാറ്റി പറയുകയും ചെയ്യും. ഇത് പോലീസിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. കൂടാതെ കുട്ടിയുടെ അമ്മയും ഹരികുമാറിന്റെ സഹോദരിയുമായ ശ്രീതുവിനും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് പോലീസിന്റെ സംശയം. ഒരാഴ്ച മുമ്പ് മരണപ്പെട്ട ഹരികുമാറിന്റെ അച്ഛന്‍ ഉദയകുമാറിന്റെ മരണത്തിലും ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പോലീസ് വിശദമായ അന്വേഷണത്തിലേക്ക് കടന്നിട്ടുണ്ട്. പ്രദേശവാസികളുമായി അടുപ്പംകാണിച്ചിട്ടില്ലാത്ത കുടുംബം മൂന്നുവര്‍ഷം മുന്‍പാണ് മിഠാനുക്കോണത്തുള്ള കുടുംബവീട്ടില്‍നിന്ന് കോട്ടുകാല്‍ക്കോണം മുത്താരമ്മന്‍ കോവില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു മുന്നിലുള്ള വീട്ടില്‍ വാടകയ്ക്ക് എത്തിയത്. ദേവേന്ദുവിന്റെ അമ്മ ശ്രീതു, മൂത്തമകള്‍ പൂര്‍ണേന്ദു, അമ്മ ശ്രീകല, അച്ഛന്‍ ഉദയന്‍, അറസ്റ്റിലായ ഹരികുമാര്‍ എന്നിവരായിരുന്നു വീട്ടിലെ താമസക്കാര്‍. ഹരികുമാറിനു പൂജയ്ക്കുപോകുന്ന ജോലിയാണെന്നാണ് നാട്ടുകാരോടു പറഞ്ഞിരുന്നത്. ഇയാള്‍…

    Read More »
  • NEWS

    യുഎസില്‍ വീണ്ടും വിമാനാപകടം; ഷോപ്പിങ് സെന്ററിനു സമീപം തകര്‍ന്നുവീണത് ചെറുവിമാനം

    ഫിലാഡല്‍ഫിയ: യുഎസില്‍ വീണ്ടും വിമാനം അപകടത്തില്‍പ്പെട്ടു. 2 പേരുമായി പറക്കുകയായിരുന്ന ചെറിയ വിമാനമാണു വടക്കുകിഴക്കന്‍ ഫിലാഡല്‍ഫിയയിലെ ഷോപ്പിങ് സെന്ററിനു സമീപം തകര്‍ന്നുവീണത്. ആളപായത്തെപ്പറ്റി വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഫിലാഡല്‍ഫിയ വിമാനത്താവളത്തില്‍നിന്നു മിസോറിയിലെ സ്പ്രിങ്ഫീല്‍ഡ്-ബ്രാന്‍സനിലേക്കു പോകുകയായിരുന്ന ലിയര്‍ജെറ്റ് 55 വിമാനമാണു പ്രാദേശിക സമയം വൈകിട്ട് ആറരയോടെ തകര്‍ന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നു ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) അറിയിച്ചു. ഫിലാഡല്‍ഫിയ മേയറുമായി സംസാരിച്ചതായും സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ടെന്നും പെന്‍സില്‍വേനിയ ഗവര്‍ണര്‍ ജോഷ് ഷാപ്രിയോ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. വലിയ അപകടം നടന്നതായി സ്ഥിരീകരിച്ച ഫിലാഡല്‍ഫിയ ഓഫിസ് ഓഫ് എമര്‍ജന്‍സി മാനേജ്മെന്റ്, റൂസ്വെല്‍റ്റ് മാള്‍ പരിസരത്തെ റോഡുകള്‍ അടച്ചതായും ഇതുവഴി യാത്ര ഒഴിവാക്കണമെന്നും നിര്‍ദേശിച്ചു. ബുധനാഴ്ച വാഷിങ്ടനിലെ റൊണാള്‍ഡ് റെയ്ഗന്‍ നാഷനല്‍ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ യാത്രാവിമാനം ആകാശത്തു ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് കത്തി പൊട്ടോമാക് നദിയില്‍ പതിച്ചിരുന്നു. വിമാനത്തിലെ 60 യാത്രക്കാരും 4 ജീവനക്കാരും ഹെലികോപ്റ്ററിലെ 3 സൈനികരും മരിച്ചു.…

    Read More »
  • Kerala

    വീടിനു തീപിടിച്ച് വൃദ്ധദമ്പതികൾ മരിച്ചു: മകൻ കസ്റ്റഡിയിൽ, തീ കൊളുത്തിയതെന്നു സംശയം 

           ആലപ്പുഴ ജില്ലയിലെ  ചെന്നിത്തലയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ. ചെന്നിത്തല പടിഞ്ഞാറ് കറ്റോട്ട് രാഘവൻ(96), ഭാര്യ ഭാരതി (86) എന്നിവരാണ് മരിച്ചത്. ഇന്ന് (ശനി) പുലർച്ചെ മൂന്നരയോടെയാണ് സംഭവം. ടിൻ ഷീറ്റ് കൊണ്ട് നിർമിച്ച വീട് പൂർണമായും കത്തി നശിച്ചു. ഇത് കൊലപാതകമാണെന്ന സംശയത്തിലാണ് പോലീസ്. മദ്യപാനിയായ മകൻ വിജയൻ വീടിന് തീവെച്ചതാണെന്ന സംശയവും പോലീസിനുണ്ട്. വിജയനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പുലർച്ചെ നടന്ന സംഭവം ഒരു ഓട്ടോ ഡ്രൈവറാണ് ആദ്യം കാണുന്നത്. ഇദ്ദേഹം പരിസരവാസികളെ അറിയിച്ച് തീ അണയ്ക്കാനുള്ള ശ്രമവും നടത്തിയിരുന്നു. എന്നാൽ, ടിൻ ഷെഡ് ആയതിനാൽ അതിവേ​ഗം കത്തിയമർന്നു. ഈ സമയം മകൻ വിജയൻ നടന്നുപോകുന്നത് കണ്ടതായും ആളുകൾ പറയുന്നു.

    Read More »
  • NEWS

    വ്യാജ പ്രചാരണം: സൗദി ഇന്ത്യയിലേയ്ക്കുള്ള  മൾട്ടിപ്പിൾ എൻട്രി ഫാമിലി വിസിറ്റ് വിസ നിർത്തിയിട്ടില്ല 

         ജിദ്ദ: ഇന്ത്യയുൾപ്പെടെയുളള 14 രാജ്യങ്ങൾക്ക് സൗദി അറേബ്യ മൾട്ടിപ്പിൾ എൻട്രി ഫാമിലി വിസിറ്റ് വിസ നിർത്തിയതായി വ്യാജ പ്രചാരണം. സോഷ്യൽ മീഡിയയിൽ ഇത് സംബന്ധിച്ച വ്യാജ പോസ്റ്റർ പ്രചരിക്കുന്നത് ഒട്ടേറെപ്പേരെ ആശങ്കയിലാക്കിയിട്ടുണ്ട്. എന്നാൽ ഇത്തരത്തിലുള്ള യാതൊരു അറിയിപ്പുകളും ജവാസാത്തിൽ നിന്നോ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നോ ഔദ്യോഗികമായി പുറത്തിറങ്ങിയിട്ടില്ല എന്നതാണ് വസ്തുത. അത് കൊണ്ട് തന്നെ ഇത്തരം വ്യാജ പോസ്റ്ററുകളിൽ പ്രവാസികൾ ആശങ്കപ്പെടേണ്ടതില്ല. ഇത് പൊലുള്ള സുപ്രധാന വിഷയങ്ങൾ ജവാസാത്ത്, വിദേശ കാര്യമന്ത്രാലയം എന്നിവ ഔദ്യോഗികമായി അവയുടെ പ്ലാറ്റഫോമുകളിലൂടെ അറിയിക്കുന്ന കാര്യങ്ങളാണെന്നും അല്ലാതെ ഏതെങ്കിലും വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി അറിയേണ്ട കാര്യങ്ങളല്ലെന്നും ജിദ്ദയിലെ സാമൂഹിക പ്രവർത്തകൻ അബ്ദുൽ റസാഖ് വിപി ചേറൂർ  അറിയിച്ചു.

    Read More »
Back to top button
error: