Month: February 2025

  • Kerala

    റീല്‍സ് പതിവായി കണ്ടാൽ ദോഷങ്ങൾ ഏറെ:  ശ്രദ്ധക്കുറവും ഇന്‍സോമിയ പോലുള്ള ഉറക്കപ്രശ്‌നങ്ങള്‍ക്കും സാധ്യത

    സദാ സമയവും മൊബൈലിൽ കണ്ണും നട്ടിരുന്ന് റീൽസ് കാണുന്നവർ ഒരു കാര്യം വിസ്മരിക്കരുത്, വിനോദത്തിന് ആരംഭിക്കുന്ന  ഈ റീല്‍ കാണല്‍ ശീലം ഒരു ആസക്തിയായി മാറാനുള്ള സാധ്യത കൂടുതലാണ്. ഒന്നില്‍ തുടങ്ങി മറ്റൊന്നിലേക്ക് സ്‌ക്രോള്‍ ചെയ്തുകൊണ്ടേയിരിക്കും. ഈ ശീലം നമ്മുടെടെ തലച്ചോറിന് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെ ദുർബലപ്പെടുത്തുമെന്ന് ടിയാന്‍ജിന്‍ നോര്‍മല്‍ സര്‍വകലാശാല നടത്തിയ പഠനം വ്യക്തമാക്കുന്നു.17നും 30നും ഇടയിൽ പ്രായമായ 111 പേരാണ് പഠനത്തിന്റെ ഭാഗമായത്. ഇവരോട് 2 മാസം ശരാശരി 95 മിനിറ്റ് വരെ ഇത്തരം ഷോര്‍ട്ട് വിഡിയോകള്‍ കാണാന്‍ ആവശ്യപ്പെട്ടു. എംആര്‍ഐ ഉപയോഗിച്ച് ഓരോരുത്തരുടെയും തലച്ചോറിന്റെ പ്രവര്‍ത്തനം വിലയിരുത്തുകയും ചെയ്തു. പരിശോധന ഫലം ഞെട്ടിക്കുന്നതായിരുന്നു. ഈ ശീലം ആളുകളെ തീവ്രമായ ആസക്തിയിലേക്ക് തള്ളിവിടുന്നതായി കണ്ടെത്തി. കൂടാതെ തിരുമാനമെടുക്കല്‍, വികാര നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിന്റെ ഭാഗങ്ങളായ ഓര്‍ബിറ്റോഫ്രോണ്ടല്‍ കോര്‍ട്ടെക്‌സിലും സെറിബെല്ലത്തിലും ഇത് സ്വാധീക്കുന്നുണ്ടെന്നും ​ഗവേഷകർ പറയുന്നു. പഠനത്തിൽ പങ്കെടുത്തവരുടെ തലച്ചോറിന്റെ പോസ്റ്റീരിയര്‍ സിംഗുലേറ്റ് കോര്‍ട്ടെക്‌സിലെയും ഡോര്‍സോളാറ്ററല്‍ പ്രീഫ്രോണ്ടല്‍ കോര്‍ട്ടെക്‌സിലെയും…

    Read More »
  • Kerala

    കള്ളം, പച്ചക്കള്ളം…! ‘സിപിഎം വിഡ്ഢികളുടെ പാർട്ടി’ എന്ന് താൻ പറഞ്ഞിട്ടില്ലെന്ന് എംഎൻ കാരശ്ശേരി

       സി.പിഎമ്മിനെ തല്ലാൻ കിട്ടുന്ന ഏതു ചുള്ളിക്കമ്പും ഉപയോഗിക്കുക എന്നതാണ് കേരളത്തിലെ മാധ്യമങ്ങളുടെ രീതി. സാംസ്കാരിക പ്രവർത്തകർ തുടങ്ങി അപ്രസക്തരായ വ്യക്തികൾ വരെ പുലമ്പുന്ന സിപിഎം വിരുദ്ധത മധ്യമങ്ങളിൽ വൻ വാർത്തയാണ്. ഇപ്പോഴിതാ അദ്ധ്യാപകനും എഴുത്തുകാരനുമായ എംഎൻ കാരശ്ശേരിയുടെ പേരിലാണ് ചില വാർത്തകൾ പ്രചരിക്കുന്നത്. ‘സിപിഎം എന്ന രാഷ്ട്രീയ പാർട്ടി ഇല്ലായിരുന്നുവെങ്കിൽ ഒരുപക്ഷെ കേരളത്തിൽ നമുക്കിത്രയേറെ വിഡ്ഢികളെ കിട്ടില്ലായിരുന്നു’ എന്ന് എംഎൻ കാരശ്ശേരി പറഞ്ഞതായി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. സാമൂഹ്യവിമർശകനുമായ എംഎന്‍ കാരശ്ശേരി ഇങ്ങനെ പറഞ്ഞുവോ?  എംഎൻ കാരശ്ശേരി എല്ലാ രാഷ്ട്രീയ പാർട്ടികൾക്കെതിരെയും നിശിതമായ വിമർശനങ്ങൾ ഉന്നയിക്കാറുള്ള ആളാണ്. അദ്ദേഹത്തിന്റെ വിമർശനത്തിന് ഇരയാകാറുള്ളവരുടെ കൂട്ടത്തിൽ സിപിഎമ്മും ഉണ്ട്. എങ്കിലും ഒരു പാർട്ടിയിൽ മുഴുവൻ വിഡ്ഢികളാണെന്ന് കാരശ്ശേരി പറഞ്ഞോ എന്നതാണ് പ്രശ്നം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാചകത്തിലെ കീവേഡുകൾ ഉപയോഗിച്ച് ചിലർ ഇന്റർനെറ്റിൽ സെർച്ച് നടത്തി. കാരശ്ശേരി ഇത്തരമൊരു പ്രസ്താവന നടത്തിയതായി എവിടെയും കാണാൻ കഴിഞ്ഞില്ല. സിപിഎമ്മിനെ നിശിതമായി വിമർശിക്കുന്ന ധാരാളം…

    Read More »
  • Kerala

    ഭര്‍ത്താവിന്റെ ഫോണിലെ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കി: ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു, മൊബൈൽ ടെക്നീഷ്യനെതിരേ കേസ്

        പത്തനംതിട്ട: ഭര്‍ത്താവും രഹസ്യ കാമുകിയുമായുള്ള സംഭാഷണവും ചിത്രങ്ങളും മൊബൈല്‍ഫോണില്‍ നിന്ന് ചോര്‍ത്തി ഭാര്യയ്ക്കു നൽകി. സമചിത്തത നഷ്ടപ്പെട്ട ഭാര്യ ഉടൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഭര്‍ത്താവിന്റെ പരാതിയില്‍ മൊബൈൽ ടെക്നീഷ്യനായ യുവാവിനെതിരേ പെലീസ് കേസെടുത്തു. തണ്ണിത്തോട് കാര്‍ത്തിക ഭവനം നവീന്‍ പ്രസാദി(30)നെതിരേയാണ് തണ്ണിത്തോട് പൊലീസ് കേസെടുത്തത്. നന്നാക്കാൻ കിട്ടിയ മൊബൈൽ ഫോണിൽ നിന്നാണ് ടെക്നീഷ്യൻ വിവരങ്ങൾ ചോർത്തിയത്. ഫോണിൻ്റെ  ഗാലറിയും വാട്‌സാപ്പും മെസേജിങ് ആപ്പുകളുമൊക്കെ തുറന്ന് കണ്ട ഇയാൾ കാമുകിയുമായുള്ള ചാറ്റും കോൾ റെക്കോർഡും ഫോട്ടോകളുമെല്ലാം ഫോൺ ഉടമയുടെ ഭാര്യയ്ക്ക്  എത്തിച്ചു കൊടുത്തു. തണ്ണിത്തോട് സ്വദേശിയായ 56 കാരനാണ് പരാതിക്കാരന്‍. ഇദ്ദേഹം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നതില്‍ അറിവുള്ളയാളല്ല. ഫോണ്‍ ഹാങ് ആയതിനെ തുടര്‍ന്നാണ് കഴിഞ്ഞ സെപ്റ്റംബറിൽ പരാതിക്കാരന്‍ നവീന് പരിശോധനയ്ക്ക് നല്‍കിയത്. ഫോണ്‍ പരിശോധിച്ച നവീന്‍ അതിലെ കാള്‍ റെക്കോഡുകളും മറ്റും സ്വന്തം ഫോണിലേക്ക് മാറ്റി. തുടർന്ന് അവ പരാതിക്കാരന്റെ  ബന്ധുക്കള്‍ക്ക് ആദ്യം അയച്ചു കൊടുത്തു. പിന്നീട് പരാതിക്കാരനായ ഗൃഹനാഥൻ…

    Read More »
  • India

    ഡൽഹിയിലെ 8 എംഎൽഎമാരുടെ രാജി: ആം ആദ്മിയുടെ വിജയത്തെ ഈ രാജി ബാധിക്കുമോ…?

    നിയമസഭാ തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യാൻ 3  ദിവസം മാത്രം ശേഷിക്കെ ഡൽഹിയിൽ പാർട്ടിവിട്ട് 8  ആം ആദ്മി  എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നു. ഈ രാജി രാഷ്ട്രീയ വൃത്തങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ഈ രാജികൾ തിരഞ്ഞെടുപ്പിൽ എന്ത് സ്വാധീനം ചെലുത്തുമെന്ന് ചർച്ച ആരംഭിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവർ ഉൾപ്പെടെ 18 എം.എൽ.എമാർക്ക് മത്സരിക്കാനുള്ള അവസരം പാർട്ടി നിഷേധിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു രാജി. ഗിരീഷ് സോണി, പവൻ കുമാർ ശർമ, ഭാവ്‌ന ഗൗഡ്, ഭൂപീന്ദർ സിങ് ജൂൺ, മദൻ ലാൽ, രാജേഷ് ഋഷി, രോഹിത് കുമാർ, നരേഷ് യാദവ് എന്നിവരാണ്  രാജിവെച്ച് ബി.ജെ.പിയിൽ അം​ഗത്വമെടുത്തത്. രാജിക്ക് പിന്നിലെ കാരണങ്ങൾ രാജിവെച്ച എംഎൽഎമാരുടെ പ്രധാന ആരോപണം, ആം ആദ്മി പാർട്ടിയും  ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളും തങ്ങളോട് വിശ്വാസവഞ്ചന ചെയ്തുവെന്നാണ്. ആം ആദ്മി പാർട്ടി ദലിത്/വാൽമീകി സമുദായത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് രോഹിത് കുമാർ ആരോപിച്ചിട്ടുണ്ട്. ‘ഞങ്ങൾ അധികാരത്തിൽ വരുമ്പോൾ ദലിത് സമുദായത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് പറഞ്ഞിരുന്നു.…

    Read More »
  • Crime

    വയനാട്ടിൽ യുവാവിനെ കൊന്ന് കഷണങ്ങളാക്കി ബാഗുകളിൽ ഉപേക്ഷിച്ച സംഭവം, ഭാര്യയും ഭർത്താവും അറസ്റ്റിൽ

        വയനാട് വെള്ളമുണ്ടയിൽ അതിഥി തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തിൽ ദമ്പതിമാർ അറസ്റ്റിൽ. ഉത്തർ പ്രദേശ് സഹറാൻപുർ സ്വദേശികളായ മുഹമ്മദ് ആരിഫ്, ഭാര്യ സൈനബ് എന്നിവരാണ് അറസ്റ്റിലായത്. ഉത്തർ പ്രദേശ് സ്വദേശിയായ മുഖീം അഹമ്മദ് ആണ് കൊല്ലപ്പെട്ടത്. മൂളിത്തോട് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.  യുവാവിനെ പ്രതികൾ ക്വാർട്ടേഴ്സിലേക്ക് വിളിച്ചുവരുത്തി കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് പുതിയതായി വാങ്ങിയ കത്തി ഉപയോഗിച്ച് മൃതദേഹം കഷണങ്ങളാക്കി ബാഗുകളിലാക്കി മാലിന്യമെന്ന വ്യാജേന ഉപേക്ഷിച്ചു. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകം നടത്തിയതെന്ന് പ്രതി മൊഴി നൽകി. കൊലയ്ക്ക് ഒത്താശ ചെയ്തത് സൈനബാണ് എന്നാണ്  പൊലീസ് പറയുുന്നത്. വെള്ളിയാഴ്ച വൈകുന്നേരമാണ്  സംഭവം നടന്നത്. പ്രതി ആരിഫ് ബാ​ഗുകളുമായി ഒരു ഓട്ടോയിൽ കയറുകയും യാത്രയ്ക്കിടെ കല്ലോടി മൂളിത്തോട് പാലത്തിന് മുകളിൽ നിന്ന് ബാഗ് താഴേക്കെറിയുകയും ചെയ്തു. സംശയം തോന്നിയ ഓട്ടോ ഡ്രൈവർ ഈ വിവരം പോലീസിൽ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി ആരിഫിനെ…

    Read More »
  • Kerala

    തലയോലപ്പറമ്പില്‍ കുര്‍ബാനയ്ക്കിടെ വൈദികന് നേരെ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്

    കോട്ടയം: തലയോലപ്പറമ്പ് വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയില്‍ കുര്‍ബാനക്കിടെ വൈദികന് നേരെ ആക്രമണം. എറണാകുളം- അങ്കമാലി അതിരൂപതയിലെ പള്ളിയിലാണ് കുര്‍ബാനയ്ക്കിടെ വിമതവിഭാഗം ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഫാദര്‍ ജോണ്‍ തോട്ടുപുറത്തിന് പരിക്കേറ്റു. അക്രമികള്‍ മൈക്കും ബലിവസ്തുക്കളും തട്ടിത്തെറിപ്പിച്ചു. വിമത വികാരിയുടെ നേതൃത്വത്തില്‍ ഒരു സംഘമാണ് ആക്രമണം നടത്തിയത് എന്നാണ് ആരോപണം. സംഘര്‍ഷത്തിനിടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് തലയോലപ്പറമ്പ് പോലീസ് പള്ളി പൂട്ടിച്ചു. ഏകീകൃത കുര്‍ബാനയുമായി ബന്ധപ്പെട്ട് തര്‍ക്കം നില്‍ക്കുന്ന പള്ളിയിലാണ് സംഘര്‍ഷം ഉണ്ടായത്. പ്രസാദഗിരി പള്ളിയില്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ആയി നിയമിതനായ ഫാദര്‍ ജോണ്‍ തോട്ടുപുറം കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ ആയിരുന്നു സംഘര്‍ഷം.      

    Read More »
  • Crime

    സ്ത്രീകളെ ശല്യം ചെയ്തതു ചോദ്യം ചെയ്തു; ഡിവൈഎഫ്‌ഐ നേതാവിന്റെ വീട്ടിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞു

    കോഴിക്കോട്: പേരാമ്പ്ര നടുവണ്ണൂര്‍ പഞ്ചായത്തിലെ വെള്ളിയൂരില്‍ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കളുടെ വീടിനു നേരെ അജ്ഞാതര്‍ സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞു. നടുവണ്ണൂര്‍ പഞ്ചായത്തിലെ കരുവണ്ണൂര്‍ അഞ്ചാം വാര്‍ഡിലെ പുതുവാണ്ടി മീത്തല്‍ ഗിരീഷിന്റെ വീടാണ് ആക്രമിക്കപ്പെട്ടത്. ഗിരീഷിന്റെ മക്കളാണ് കരുവണ്ണൂര്‍ ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുമായ ജഗനും, ഡിവൈഎഫ്‌ഐ കരുവണ്ണൂര്‍ യൂണിറ്റ് അംഗമായ സ്‌നേഹയും. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. ആക്രമണ സമയത്ത് ജഗനും സ്‌നേഹയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഗിരീഷ് വിദേശത്താണ് ജോലി ചെയ്യുന്നത്. രാത്രിയില്‍ ഉറങ്ങിയ വീട്ടുകാര്‍ പുറത്തുനിന്ന് കനത്ത ശബ്ദം കേട്ടതിനെ തുടര്‍ന്ന് വീടിനു പുറത്തെത്തിയപ്പോഴേക്കും അജ്ഞാതര്‍ രക്ഷപ്പെട്ടിരുന്നു. ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തു വീടിനുള്ളിലേക്ക് എത്താതിരുന്നത് വലിയ അപകടം ഒഴിവാക്കി. ജഗന്‍ ജനലിനു സമീപം കിടന്നുറങ്ങുകയായിരുന്നു. സമീപത്തെ ക്ഷേത്രോത്സവത്തിനിടയില്‍ ഉണ്ടായ തര്‍ക്കം ആക്രമണത്തിലേക്ക് നയിച്ചതാകാമെന്ന് സംശയിക്കപ്പെടുന്നു. ഉത്സവപ്പറമ്പില്‍ ലഹരി ഉപയോഗിച്ച് ചിലര്‍ സ്ത്രീകളെ ശല്യം ചെയ്തതതു പ്രദേശവാസികള്‍ ചോദ്യം ചെയ്തിരുന്നു. ഇതിനുള്ള പ്രതികാരമാകാമെന്നാണ് വീട്ടുകാരുടെ…

    Read More »
  • Kerala

    വധു ട്രാന്‍സ്‌ജെന്‍ഡർ: വിവാഹപ്പിറ്റേന്ന് വരൻ ഇറ്റലിക്കു പറന്നു, ചതിയെന്ന പരാതിയുമായി യുവതിയുടെ ബന്ധുക്കൾ പൊലീസിൽ; സംഭവം റാന്നിയില്‍

       കടുത്തുരുത്തി: വിവാഹത്തിന് പിന്നാലെ വധുവിനെ വീട്ടില്‍ കൊണ്ടാക്കി സ്വര്‍ണാഭരണങ്ങളും കൈക്കലാക്കി വരന്‍ നാടുവിട്ടെന്ന് വധുവിന്റെ ബന്ധുക്കളുടെ പരാതി. എന്നാല്‍, താന്‍ വിവാഹം കഴിച്ചത് ട്രാന്‍സ്‌ജെന്‍ഡറിനെയാണെന്ന് ആദ്യരാത്രി തന്നെ മനസിലാക്കിയ വരന്‍ പിറ്റേന്ന് എമര്‍ജന്‍സി ടിക്കറ്റ് എടുത്ത് ജോലി സ്ഥലത്തേക്ക് മടങ്ങുകയായിരുന്നുവെന്ന് ബന്ധുക്കളുടെ വിശദീകരണം. ഇറ്റലിയില്‍ ജോലി ചെയ്യുന്ന റാന്നി സ്വദേശിയായ യുവാവ് ജനുവരി 23നാണ് കടുത്തുരുത്തിയിലുള്ള യുവതിയെ വിവാഹം കഴിച്ചത്. പിറ്റേന്ന് തന്നെ യുവതിയെ കടുത്തുരുത്തിയിലെ വീട്ടിലാക്കി യുവാവ് ഇറ്റലിക്ക്  മടങ്ങി. യുവതിയെ  ഉപദ്രവിച്ചുവെന്നും വിവാഹത്തിന് നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയെന്നും കാട്ടി യുവതിയുടെ ബന്ധുക്കള്‍ കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കി. ഇതോടെയാണ് വരന്റെ ചില ബന്ധുക്കളുടെ ശബ്ദസന്ദേശം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നത്. വിവാഹദിവസം രാത്രി മണിയറയിലേക്ക് ചെന്ന വരന്‍ ഞെട്ടി. പാന്റ്‌സ് മാത്രം ധരിച്ച് ഒരു യുവാവ് കട്ടിലില്‍ കിടക്കുന്നു. താന്‍ വിവാഹം ചെയ്ത യുവതിയാണ് അതെന്ന തിരിച്ചറിവില്‍ യുവാവ് പരിഭ്രാന്തനായി. വിവാഹത്തിന് വധുവിന്റെ കഴുത്തില്‍ അണിയിച്ച 5…

    Read More »
  • Crime

    ഭാസ്കര കാരണവർ കൊലപാതകം, ഒരു ഫ്ലാഷ് ബാക്ക്: ഷെറിനെ മോചിപ്പിക്കരുതെന്ന് രമേശ് ചെന്നിത്തല ഗവർണർക്ക് കത്ത് നൽകി

          ചെങ്ങന്നൂർ ചെറിയനാട് സ്വ​ദേശി ഭാസ്കരകാരണവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് 2009 നവംബർ 7നാണ്. ഇയാളുടെ ഇളയ മകൻ ബിനു പീറ്ററിൻ്റെ ഭാര്യ ഷെറിനായിരുന്നു ഒന്നാം പ്രതി. കോട്ടയം സ്വദേശി ബാസിത് അലി രണ്ടാം പ്രതി. കൊലപാതകത്തിന് സഹായം നൽകിയ ഷാനു റാഷിദ്,  നിഥിൻ എന്നിവരാണ് മറ്റ് പ്രതികൾ. ഷെറിനുമായി രഹസ്യ ബന്ധം പുലർത്തിയവരായായിരുന്നു മൂവരും. ശാരീരിക വെല്ലുവിളികളുള്ള മകൻ ബിനു പീറ്ററാൻ്റെ ഭാവി സുരക്ഷിതമാക്കാം എന്ന ലക്ഷ്യത്തോടെയാണ് 2001ൽ കാരണവർ ഷെറിനുമായുള്ള വിവാഹം  നടത്തിയത്. വിവാഹശേഷം ഷെറിനെയും അമേരിക്കയിലേക്ക് കൊണ്ടുപോയി.  ഭാസ്കരകരണവർക്കും ഭാര്യ അന്നമ്മക്കും ഒപ്പമായിരുന്നു ഷെറിൻ്റെയും താമസം. അവിടെ ജോലിക്ക് കയറിയ ഷെറിൻ ഒരു മോഷണക്കേസിൽ പിടിക്കപ്പെട്ടു. തുടർന്ന് ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ആരംഭിച്ചു. തുടർന്ന്  കൈക്കുഞ്ഞുമായി ഷെറിനും ഭർത്താവ് ബിനുവും നാട്ടിലേക്ക് മടങ്ങി. ഭാര്യയുടെ മരണത്തോടെ 2007ൽ കാരണവരും അമേരിക്കയിലെ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. ഷെറിനും ബിനുവും തമ്മിലുള്ള പൊരുത്തക്കേടുകളും ഷെറിനും മറ്റു പുരുഷന്മാരുമായുണ്ടായിരുന്ന…

    Read More »
  • Crime

    പ്രണയം നടിച്ച് 16കാരിയെ പീഡിപ്പിച്ച 22കാരന് 25 വര്‍ഷം കഠിന തടവ്

    ഇടുക്കി: 16കാരിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 22കാരന് 25 വര്‍ഷം കഠിന തടവും 1,60,000 രൂപ പിഴയും ശിക്ഷ. ബയ്‌സണ്‍വാലി കാക്കക്കട സ്വദേശിയായ അജയഘോഷിനെയാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജി ലൈജുമോള്‍ ഷെരീഫ് ശിക്ഷിച്ചത്. പെണ്‍കുട്ടിയുമായി പ്രണയബന്ധം സ്ഥാപിച്ച ശേക്ഷം രാത്രികാലങ്ങളില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയം മനസിലാക്കി പല ദിവസങ്ങളില്‍ കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു കേസ്. പിഴയൊടുക്കുന്ന തുക അതിജീവിതക്ക് നല്‍കണമെന്നും അല്ലാത്ത പക്ഷം അധിക ശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. കൂടാതെ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നല്‍കാനും കോടതി ശിപാര്‍ശ ചെയ്തു. വിവിധ വകുപ്പുകളിലെ ഏറ്റവും ഉയര്‍ന്ന ശിക്ഷയായ 20 വര്‍ഷം അനുഭവിച്ചാല്‍ മതിയാകും. 2021ല്‍ രാജാക്കാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 17 സാക്ഷികളെയും 17 രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ അഡ്വ. ഷിജോമോന്‍…

    Read More »
Back to top button
error: