CrimeNEWS

അനൂപിന്റെ ലക്ഷ്യം പണം തട്ടലും മുതലെടുപ്പും മാത്രമെന്ന് പൊലീസ്; ചോറ്റാനിക്കര പെണ്‍കുട്ടിയുടെ സംസ്‌കാരം ഇന്ന്

കൊച്ചി: ചോറ്റാനിക്കരയില്‍ പോക്‌സോ അതിജീവിത മരിച്ച സംഭവത്തില്‍ പ്രതി അനൂപിനെതിരെ കൊലപാതകക്കുറ്റം ചുമത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ഇന്‍സ്റ്റഗ്രാം വഴിയുള്ള പരിചയം മുതലെടുത്ത് പെണ്‍കുട്ടിയില്‍ നിന്ന് പണം തട്ടുകയും ലൈംഗികമായി ഉപയോഗിക്കുകയുമായിരുന്നു പ്രതി അനൂപിന്റെ ലക്ഷ്യമെന്നാണ് പൊലീസ് പറയുന്നത്. അനൂപിന്റെ വാക്കുകള്‍ വിശ്വസിച്ച് അമ്മയോട് പോലും പെണ്‍കുട്ടി തര്‍ക്കിച്ചിരുന്നു.

തന്റെ ക്രിമിനല്‍ പശ്ചാത്തലം മറച്ചു പിടിച്ചാണ് അനൂപ് പെണ്‍കുട്ടിയുമായി അടുത്തത്. ആറ് ദിവസം വെന്റിലേറ്ററില്‍ കഴിഞ്ഞ ശേഷമാണ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്. അതിക്രൂരനായിരുന്നു അനൂപ് എന്നാണ് പൊലീസ് പറയുന്നത്. ക്രിമിനല്‍ വാസനയുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അനൂപ് മുതലെടുപ്പ് മാത്രം ലക്ഷ്യമിട്ടാണ് പെണ്‍കുട്ടിയുമായി സൗഹൃദം നടിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

Signature-ad

ലഹരി ഉപയോഗിക്കാന്‍ അനൂപ് സ്ഥിരമായി പെണ്‍കുട്ടിയില്‍ നിന്ന് പണം വാങ്ങുമായിരുന്നുവെന്നും പൊലീസ് പറയുന്നു. അതേസമയം, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിലേക്ക് എത്തിക്കും.

പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം തൃപ്പുണിത്തുറ നടമേല്‍ മാര്‍ത്ത മറിയം പള്ളിയിലാണ് സംസ്‌കാരം. അനൂപിന്റെ ക്രൂരമായ ആക്രമണത്തിന് ഇരയായ 19 കാരി ഇന്നലെയാണ് മരിച്ചത്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: