Month: February 2025
-
India
സസ്പെൻസ് അവസാനിച്ചു: രേഖഗുപ്ത ഡൽഹി മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ന്യൂഡൽഹി: 11 ദിവസത്തെ സസ്പെൻസിനൊടുവിൽ ഡൽഹി മുഖ്യമന്ത്രിയായി ബിജെപി നേതാവ് രേഖ ഗുപ്തയെ തെരഞ്ഞെടുത്തു. ദില്ലിയിലെ ചരിത്രപ്രസിദ്ധമായ രാംലീല മൈതാനത്ത് ഇന്ന് (വ്യാഴം) രാവിലെ 11മണിക്കു രേഖ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഉപമുഖ്യമന്ത്രിയായി പർവേശ് വർമയും സത്യപ്രതിജ്ഞ ചെയ്യും. ഇന്നലെ ബിജെപി നിയമസഭാ പാർട്ടി യോഗത്തിൽ ഉണ്ടായ തീരുമാനത്തെ തുടർന്നാണ് രേഖ ഗുപ്തയെ തെരഞ്ഞെടുത്തത്. ഷാലിമാർ ബാഗ് സീറ്റിൽ ആം ആദ്മി പാർട്ടിയുടെ ബന്ദന കുമാരിയേയും കോൺഗ്രസിന്റെ പർവീൺ കുമാർ ജെയിനിനെയും പരാജയപ്പെടുത്തിയാണ് വിജയിച്ചത്. 29,595 വോട്ടുകളുടെ ഭൂരിപക്ഷം നേടി അവർ ആദ്യമായി നിയമസഭയിലെത്തി. പർവേഷ് വർമ്മ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ മറികടന്നാണ് ബിജെപി നേതൃത്വം രേഖയെ ഡൽഹി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. ഇത് പാർട്ടിയുടെ ഭാവി നീക്കങ്ങളെ സൂചിപ്പിക്കുന്നതായി വിലയിരുത്തലുണ്ട്. ഡൽഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രി എന്ന റേക്കോർഡ് രേഖ സ്വന്തമാക്കി. മുൻമുഖ്യമന്ത്രിമാരായ ഷീല ദീക്ഷിത്, സുഷമ സ്വരാജ്, അതിഷി എന്നിവരോടൊപ്പം അവർ ഈ സ്ഥാനത്തേക്ക് എത്തുന്ന നാലാമത്തെ വനിതയാണ്.…
Read More » -
Crime
‘നല്ല കള്ളന്‍’! മോഷ്ടിച്ച സ്‌കൂട്ടര്‍ തിരികെയെത്തിച്ച് യുവാവ്, അതും ഫുള്‍ടാങ്ക് പെട്രോളും പുത്തന്‍ ടയറും സഹിതം
മലപ്പുറം: മോഷണം പോയ സ്‌കൂട്ടര്‍ മാസങ്ങള്‍ക്ക് ശേഷം ഫുള്‍ടാങ്ക് പെട്രോളോടെ, പുത്തന്‍ ടയറോടെയും കണ്ടുകിട്ടിയതിന്റെ അമ്പരപ്പിലാണ് ഉടമ കെ.പി ഷാഫി. മലപ്പുറം വടക്കേമണ്ണയിലാണ് സംഭവം. വടക്കേമണ്ണ എച്ച്എംസി ഡെക്കറേഷന്‍ ജീവനക്കാരനായ വാഹനഉടമ കെ പി ഷാഫി, മറ്റൊരു ജീവനക്കാരനായ ബാവ എന്നിവര്‍ ഡിസംബര്‍ അവസാന ആഴ്ച നമസ്‌കാര സമയം ടൗണ്‍ മസ്ജിദിലേക്ക് പോയ സമയത്താണ് വാഹനം മോഷണം പോയത്. മോഷണ സമയം കുറച്ച് പെട്രോള്‍ മാത്രമേ ആക്ടീവ സ്‌കൂട്ടറില്‍ ഉണ്ടായിരുന്നുള്ളു. മോഷണം പോയതറിഞ്ഞ ശേഷം ഷാഫി പൊലീസില്‍ പരാതി നല്‍കി. അടുത്തുള്ള സ്ഥാപനത്തിലെ സിസിടിവി പരിശോധിച്ചപ്പോള്‍ ഒരു യുവാവ് ഒതുക്കുങ്ങല്‍ ഭാഗത്തുകൂടി സ്‌കൂട്ടര്‍ ഓടിച്ചുപോകുന്നത് കണ്ടു. എന്നാല്‍ അന്വേഷണത്തില്‍ സ്‌കൂട്ടര്‍ കണ്ടെത്താനായില്ല. രണ്ട് മാസത്തിന് ശേഷം തിങ്കളാഴ്ച രാവിലെ കട തുറക്കാന്‍ എത്തിയപ്പോഴാണ് സ്‌കൂട്ടര്‍ കടയുടെ മുന്നില്‍ കണ്ടത്. തുടര്‍ന്ന് അടുത്തുള്ള സിസിടിവി പരിശോധിച്ചപ്പോള്‍ തലേന്ന് രാത്രി 10.27ന് മലപ്പുറം ഭാഗത്തുനിന്നും സ്‌കൂട്ടര്‍ ഓടിച്ചുവന്ന ഒരു യുവാവ് വാഹനം സ്ഥാപനത്തിന് മുന്നില്‍…
Read More » -
LIFE
കൊതുകും ഈച്ചയും പറപറക്കും; ഒരു കഷ്ണം ഏലയ്ക്ക മതി…
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും രോഗം പരത്തുന്ന ജീവിയാണ് കൊതുക്. കൊതുക് കുത്തുന്നതിലൂടെ പലര്‍ക്കും അലര്‍ജി പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവാനും സാദ്ധ്യതയുണ്ട്. എത്രതന്നെ ശ്രമിച്ചാലും കൊതുക് എപ്പോഴും വീട്ടിലും പരിസരത്തും ഉണ്ടാകും. ഇതിനെ തുരത്താനായി പല തരത്തിലുള്ള കെമിക്കലുകളാണ് നമ്മളില്‍ പലരും ഇപ്പോള്‍ ഉപയോഗിക്കുന്നത്. എന്നാല്‍, ദീര്‍ഘനാള്‍ ഇങ്ങനെ ചെയ്യുന്നത് മനുഷ്യരില്‍ പല തരത്തിലുള്ള രോഗങ്ങളുണ്ടാകാന്‍ കാരണമാകുന്നു. വീട്ടിലുള്ള സാധനങ്ങള്‍ ഉപയോഗിച്ച് കെമിക്കലുകള്‍ ഇല്ലാതെ കൊതുകുകളെയും ഈച്ചയെയും തുരത്തുന്ന വഴി പരിചയപ്പെടാം. ആവശ്യമായ സാധനങ്ങള്‍ പഞ്ഞി – ഒരു പിടി ഗ്രാമ്പു – 4 എണ്ണം കറുവപ്പട്ട – 1 കഷ്ണം പെരുംജീരകം – 20 എണ്ണം വയണയില ഉണക്കിയത് – ചെറിയ കഷ്ണം വെളിത്തുള്ളിയുടെ തോല് – ചെറിയ കഷ്ണം ഏലയ്ക്കയുടെ തോല് – 2 എണ്ണത്തിന്റേത് കോട്ടണ്‍ തുണി – 1 എണ്ണം എള്ളെണ്ണ – ആവശ്യത്തിന് തയ്യാറാക്കുന്ന വിധം പഞ്ഞി നന്നായി വിടര്‍ത്തി എടുത്ത ശേഷം അതിനുള്ളിലേക്ക് ഗ്രാമ്പു, കറുവപ്പട്ട,…
Read More » -
NEWS
ഡ്രോണ്‍ ആക്രമണം: ലബനനിലെ ഹമാസ് തലവനെ ഇസ്രയേല്‍ വധിച്ചു
ജെറുസലം: തെക്കന്‍ ലബനനില്‍ ഇന്നലെ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ലബനനിലെ ഹമാസിന്റെ തലവന്‍ മുഹമ്മദ് ഷഹീന്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ അവകാശപ്പെട്ടു. സ്‌ഫോടനത്തില്‍ കത്തുന്ന ഒരു കാറിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തു വിട്ടിട്ടുണ്ട്. ഇസ്രയേല്‍ഹിസ്ബുല്ല വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി തെക്കന്‍ ലബനനില്‍നിന്ന് ഇസ്രയേല്‍ പിന്മാറുന്നതിനുള്ള അവസാന ദിവസം ഇന്നാണ്. വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടെങ്കിലും തെക്ക്, പടിഞ്ഞാറ് ലബനനില്‍ ഇസ്രയേല്‍ വ്യോമാക്രമണം അവസാനിപ്പിച്ചിരുന്നില്ല. കൊല്ലപ്പെട്ട ഹമാസ്, ഹിസ്ബുള്ള നേതാക്കളുടെ ചിത്രങ്ങളുമായി തൃത്താല ദേശോത്സവത്തില്‍ ആനയെഴുന്നള്ളത്ത് സിദനിലെ മുനിസിപ്പല്‍ സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തിനു സമീപമുള്ള സൈനിക ചെക്ക് പോസ്റ്റിനടുത്തുവച്ചാണ് ഷഹീനു നേരെ ആക്രമണമുണ്ടായത്. ഇറാന്റെ ഒത്താശയോടെ ഇസ്രയേല്‍ പൗരന്മാര്‍ക്കെതിരെ ആക്രമണം നടത്താന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നതായി ഇസ്രയേല്‍ ആരോപിച്ചു.
Read More » -
Kerala
മൂന്നാര്‍ റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ ബസിന്റെ ചില്ല് തകര്‍ന്നു; ജീവനക്കാരാണ് കാരണമെന്ന് കെഎസ്ആര്‍ടിസി
ഇടുക്കി: മൂന്നാറിലെ റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ ബസിന്റെ ചില്ല് തകര്‍ന്നു. കഴിഞ്ഞ ദിവസം അറ്റകുറ്റ പണികള്‍ക്കായി വര്‍ക്ക് ഷോപ്പിലേക്ക് കയറ്റുന്നതിനിടെയാണ് സംഭവം. ജീവനക്കാരുടെ അശ്രദ്ധ മൂലമാണ് ചില്ല് തകര്‍ന്നതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ ഗതാഗത മന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊട്ടിയ ചില്ല് ഇന്നുതന്നെ മാറ്റുമെന്നും കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ ഏറ്റവും പുതിയ സംരംഭമായ ‘കെഎസ്ആര്‍ടിസി റോയല്‍ വ്യൂ ‘ പദ്ധതിയുടെ ഭാഗമാണ് ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ്. കെഎസ്ആര്‍ടിസിയുടെ ആര്‍എന്‍ 765 (കെഎല്‍ 15 9050) ഡബിള്‍ ഡക്കര്‍ ബസാണ് മൂന്നാറില്‍ സര്‍വീസ് നടത്തുന്നത്. ഈ ബസിന്റെ മുകള്‍ നിലയിലെ മുന്‍ഭാഗത്തെ ചില്ലാണിപ്പോള്‍ തകര്‍ന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് വിനോദ സഞ്ചാരികള്‍ക്കായി കെഎസ്ആര്‍ടിസി റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ ബസിന്റെ സര്‍വീസ് ആരംഭിച്ചത്. ഗതാഗത മന്ത്രി കെബി ഗണേശ് കുമാറാണ് ഉദ്ഘാടനം ചെയ്തത്. ബസില്‍ വച്ചിരിക്കുന്ന ലൈറ്റുകള്‍ ഒന്നും തെളിക്കാനുള്ളതല്ലെന്നും രാത്രിയില്‍ ഈ ബസ് സര്‍വീസ്…
Read More » -
Kerala
ഉപയോഗം കഴിഞ്ഞ മരുന്നുകള്‍ എന്തു ചെയ്യണം? പദ്ധതിയുമായി ആരോഗ്യവകുപ്പ്, രാജ്യത്ത് ആദ്യം
തിരുവനന്തപുരം: കാലഹരണപ്പെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകള്‍ ശാസ്ത്രീയമായി ശേഖരിച്ച് സംസ്‌കരിക്കുന്നതിനായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് എന്‍പ്രൗഡ് (nPROUD: New Programme for Removal of Unused Drugs) എന്ന പേരില്‍ ഒരു പദ്ധതി ആവിഷ്‌ക്കരിക്കുന്നതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഉപയോഗ ശൂന്യമായ മരുന്നുകള്‍ വീട്ടില്‍ നിന്നും ശേഖരിച്ച് കൊണ്ടു പോകുകയോ നിശ്ചിത സ്ഥലങ്ങളില്‍ നിക്ഷേപിക്കാന്‍ സൗകര്യമൊരുക്കുകയോ ചെയ്യും. രാജ്യത്ത് തന്നെ ആദ്യമായാണ് സര്‍ക്കാര്‍ തലത്തില്‍ ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. കോഴിക്കോട് കോര്‍പ്പറേഷനിലും, കോഴിക്കോട് ജില്ലയിലെ ഉള്ള്യേരി പഞ്ചായത്തിലുമാണ് ഇത് ആദ്യമായി നടപ്പിലാക്കുന്നത്. തുടര്‍ന്ന് ഈ പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കാലഹരണപെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകള്‍ അലക്ഷ്യമായി മണ്ണിലേക്കും ജലാശയങ്ങളിലേക്കും വലിച്ചെറിയാന്‍ പാടില്ല. ഇതിലൂടെ ആന്റിമൈക്രോബിയല്‍ പ്രതിരോധത്തിനും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിസ്ഥിതി മലിനീകരണത്തിനും കാരണമാകുന്നു. ഇത്തരം ഔഷധങ്ങള്‍ ശേഖരിക്കുവാനോ ശാസ്ത്രീയമായി സംസ്‌കരിക്കുവാനോ പര്യാപ്തമായ സംവിധാനങ്ങളൊന്നും നിലവിലില്ലാത്തതിനാലാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ഇതേറ്റെടുത്ത് നടപ്പിലാക്കുന്നത്. ഉപയോഗയോഗ്യമല്ലാത്ത മരുന്നുകളുടെ അശാസ്ത്രീയമായ…
Read More » -
Health
മീനും പാലും ഒരുമിച്ച് കഴിച്ചാല്‍ വെള്ളപ്പാണ്ട് വരുമോ? ആരോഗ്യത്തിന് ഹാനികരമാണോ? സത്യാവസ്ഥയെന്ത്
‘മീനും പാലും ഒരുമിച്ച് കഴിക്കരുതെ’ന്ന് പലപ്പോഴും നാം കേട്ടിട്ടുള്ള നിര്‍ദേശമാകും. ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് ദോഷമാണെന്നും, വെള്ളപ്പാണ്ട് പോലുള്ള രോഗങ്ങളുണ്ടാക്കുമെന്നുമാണ് അവകാശവാദം. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ ഈ വാദത്തിന് വലിയ രീതിയില്‍ പ്രചാരം ലഭിക്കുന്നുമുണ്ട്. എന്നാല്‍ ഈ വാദത്തില്‍ യാഥാര്‍ത്ഥ്യമുണ്ടോ? ഇല്ലെന്ന് ഒറ്റവാക്കില്‍ തന്നെ ഉത്തരം പറയാം. പാലും മീനും ഒന്നിച്ച് കഴിക്കുന്നത് വെള്ളപ്പാണ്ട് രോഗം ഉണ്ടാക്കുമെന്ന് തെളിയിക്കുന്ന യാതൊരു തരത്തിലുള്ള ശാസ്ത്രീയ തെളിവുകളുമില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. വെള്ളപ്പാണ്ട് രോഗമുള്ളവര്‍ പാലും മീനും ഒരേ സമയം കഴിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും എന്നാല്‍ ഇവ ഒരുമിച്ച് കഴിക്കുന്നത് രോഗമുണ്ടാക്കുമെന്നതിന് യാതൊരു ശാസ്ത്രീയ തെളിവുകളോ ഡാറ്റകളോ ഇല്ലെന്നും ഇന്ത്യന്‍ ജേണല്‍ ഓഫ് ഡെര്‍മറ്റോളജിയില്‍ പബ്ലിഷ് ചെയ്ത ലേഖനത്തില്‍ പറയുന്നു. മത്സ്യം, പാല്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ഭക്ഷണമോ കഴിക്കുന്നത് നമ്മുടെ ശരീരത്തിന് ആ ഭക്ഷണം ദഹിപ്പിക്കാന്‍ കഴിയുമോ എന്നതിനെ ആശ്രയിച്ചാണിരിക്കുന്നതെന്ന് ന്യൂഡല്‍ഹി എയിംസിലെ ന്യൂട്രീഷ്യനിസ്റ്റ് ഡോ. കപില്‍ ഉമേഷ് ദ വീക്കിന്റെ ഫാക്ട്ചെക്ക് ടീമിനോട്…
Read More » -
India
കെ.സിയെ ഒഴിവാക്കി രാഹുല്‍-തരൂര്‍ കൂടിക്കാഴ്ച; കേരള നേതൃത്വത്തെ പാടേ തള്ളി ഹൈക്കമാന്‍ഡ്, പരസ്യപ്രസ്താവനയ്ക്ക് വിലക്ക്
ന്യൂഡല്‍ഹി: ലേഖന വിവാദത്തില്‍ ശശി തരൂരിനെതിരെ ഒറ്റക്കെട്ടായി രംഗത്തുവന്ന സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ ഹൈക്കമാന്‍ഡ് തീര്‍ത്തും തള്ളിയതായി സൂചന. രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തരൂര്‍ മുന്നോട്ടുവച്ച വാദങ്ങള്‍ ഹൈക്കമാന്‍ഡ് അംഗീകരിച്ചതായാണ് സൂചന. ഇതിനു പിന്നാലെയാണ് പരസ്യപ്രസ്താവനകള്‍ വേണ്ടെന്ന് സംസ്ഥാന നേതാക്കളോട് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചത്. ഡല്‍ഹി ജന്‍പഥിലെ സോണിയാഗാന്ധിയുടെ വസതിയില്‍ അരമണിക്കൂറോളമാണ് വിഷയത്തില്‍ രാഹുല്‍ ഗാന്ധിയും ശശി തരൂരും ചര്‍ച്ച നടത്തിയത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഈ സമയം സോണിയയുടെ വസതിയില്‍ ഉണ്ടായിരുന്നെങ്കിലും കൂടിക്കാഴ്ചയില്‍ പങ്കാളിയാക്കിയിരുന്നില്ല. വിഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ താന്‍ പറയുമ്പോള്‍ മാത്രമാണ് വിവാദമാക്കുന്നതെന്ന് ശശി തരൂര്‍ രാഹുലിനോട് സൂചിപ്പിച്ചതായാണ് വിവരം. കേരള നേതൃത്വത്തിന്റെ നിസ്സഹകരണവും എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള കഴിവില്ലായ്മയും തരൂര്‍ കൂടിക്കാഴ്ചയില്‍ ഉന്നയിച്ചതായാണ് റിപ്പോര്‍ട്ട്. രാഷ്ട്രീയമായ പോരാട്ടം കേരളത്തില്‍ നടത്തുമ്പോള്‍ അതിന് ബലം നല്‍കുന്ന പരാമര്‍ശങ്ങളാണ് തരൂരില്‍ നിന്നും പാര്‍ട്ടി പ്രതീക്ഷിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. മൂന്നു വര്‍ഷത്തിനു ശേഷമാണ് ശശി…
Read More » -
Crime
ഗോപന്‍ സ്വാമിയുടെ ആത്മാവ് ശരീരത്തില്‍ കയറിയെന്ന് അവകാശവാദം; യുവാവിന്റെ പരാക്രമത്തില്‍ 3 പേര്‍ക്ക് പരിക്ക്, വാഹനം അടിച്ചു തകര്‍ത്തു
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സാമിയുടെ ആത്മാവ് ശരീരത്തില്‍ കയറിയെന്ന അവകാശവാദവുമായി യുവാവ്. ചെമ്പരത്തിവിള സ്വദേശി അനീഷാണ് പരാക്രമം കാണിച്ചത്. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. നെയ്യാറ്റിന്‍കര ചെമ്പരത്തിവിള തൊഴുക്കലിലാണ് യുവാവിന്റെ പരാക്രമം അരങ്ങേറിയത്. അനീഷ് ക്ഷേത്രത്തിലെ പൂജാരി ആണെന്നാണ് വിവരം. ആക്രമത്തിനിടയില്‍ ഇയാള്‍ മൂന്നു യുവാക്കളെ മര്‍ദ്ദിക്കുകയും ബൈക്കുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. നെയ്യാറ്റിന്‍കര പോലീസ് യുവാവിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയിലും അക്രമാസക്തനായി പെരുമാറിയ യുവാവിനെ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. നെയ്യാറ്റിന്‍കര ഗോപന്റെ മരണം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ജനുവരി 16-ാം തീയതിയാണ് കല്ലറയുടെ സ്ലാബ് മാറ്റി ഗോപന്റെ മൃതദേഹം പുറത്തെടുത്തത്. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. നെഞ്ച് വരെ പൂജാദ്രവ്യങ്ങള്‍ മൂടിയും അഴുകിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയിരുന്നത്. നെയ്യാറ്റിന്‍കരയില്‍ പിതാവ് സമാധിയായെന്ന് മക്കള്‍ പോസ്റ്റര്‍ പതിക്കുകയും അടക്കം ചെയ്യുകയും ചെയ്തതോടെയാണ് ഗോപന്റെ മരണം ചര്‍ച്ചയായത്. പുറത്തെടുത്ത ഗോപന്റെ മൃതശരീരം പിന്നീട് സംസ്‌കരിച്ചിരുന്നു. പൊളിച്ച സമാധി തറയ്ക്ക് പകരം പുതിയ…
Read More » -
Crime
പരസ്ത്രീ ബന്ധത്തെച്ചൊല്ലി തര്‍ക്കം, ആട്ടുകല്ല് തലയിലിട്ട് ഭര്‍ത്താവിനെ കൊന്നു
ചെന്നൈ: പരസ്ത്രീ ബന്ധത്തെക്കുറിച്ചുള്ള വഴക്കിനൊടുവില്‍ ഭാര്യ ഭര്‍ത്താവിനെ ആട്ടുകല്ല് തലയിലിട്ടു കൊന്നു. തമിഴ്നാട്ടില്‍ കുംഭകോണത്തെ മാതുലംപേട്ടയിലാണ് സംഭവം. വിരുദുനഗര്‍ സ്വദേശി കലൈവാണി(38)യാണ് ഉറങ്ങിക്കിടക്കുന്ന ഭര്‍ത്താവ് അന്‍പരശ(42)ന്റെ തലയില്‍ ആട്ടുകല്ലിട്ടത്. പത്തുവര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. തിരുഭുവനത്തെ ബേക്കറിയില്‍ ചായയുണ്ടാക്കുന്ന ജോലിയായിരുന്നു അന്‍പരശന്. അവിടെ ജോലിചെയ്യുന്ന സ്ത്രീയുമായി അദ്ദേഹം അടുപ്പത്തിലായി. ഇക്കാര്യമറിഞ്ഞ് കലൈവാണി വഴക്കിട്ടപ്പോള്‍ അന്‍പരശന്‍ ഏതാനും മാസം മുന്‍പ് ബേക്കറിയിലെ ജോലി ഉപേക്ഷിച്ച് മരപ്പണിക്കു പോയി. എന്നാല്‍, കഴിഞ്ഞ ദിവസം ബേക്കറിയിലെ സ്ത്രീയ്‌ക്കൊപ്പം അന്‍പരശനെ കലൈവാണി കണ്ടു. ഇതേച്ചൊല്ലി ഞായറാഴ്ച ഇരുവരും തമ്മില്‍ വഴക്കുണ്ടായി. വഴക്കു കഴിഞ്ഞ് അന്‍പരശന്‍ ഉറങ്ങിയപ്പോഴാണ് കൊല നടത്തിയത്. കലൈവാണിയെ പോലീസ് അറസ്റ്റു ചെയ്തു. രണ്ടു മക്കളുണ്ട്.
Read More »