CrimeNEWS

മാസിക വില്‍ക്കാന്‍ വീട്ടിലെത്തിയ യുവതിയെ ബലാത്സംഗം ചെയ്തൂ; വില്ലേജ് ഓഫീസര്‍ക്ക് 10 വര്‍ഷം തടവ്

കണ്ണൂര്‍: കുട്ടികളുടെ മാസിക വില്‍ക്കാന്‍ വീട്ടിലെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ വില്ലേജ് ഓഫീസര്‍ക്ക് ശിക്ഷ വിധിച്ച് കോടതി. 22-കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പള്ളിക്കുന്ന് സ്വദേശി രഞ്ജിത്ത് ലക്ഷ്മണനെ(44)യാണ് കോടതി ശിക്ഷിച്ചത്. 10 വര്‍ഷം തടവിനും 20,000 രൂപ പിഴയടയ്ക്കാനും കണ്ണൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി എം.ടി.ജലജാറാണി ശിക്ഷ വിധിച്ചത്.

പിഴയടച്ചില്ലെങ്കില്‍ നാലുമാസം കൂടി ശിക്ഷ അനുഭവിക്കേണ്ടി വരും. പുഴാതി വില്ലേജ് ഓഫീസറായിരുന്ന രഞ്ജിത്ത് ലക്ഷ്മണന്‍ നിലവില്‍ സസ്‌പെന്‍ഷനിലാണ്. 2021- ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം.

Signature-ad

കണ്ണൂരിലെ സ്ഥാപനത്തില്‍ സെയില്‍സ് ഗേളായി ജോലി ചെയ്തിരുന്ന പരാതിക്കാരി കുട്ടികളുടെ മാസിക വില്പന നടത്തുന്നതിനായി വില്ലേജ് ഓഫീസറുടെ വീട്ടിലെത്തിയപ്പോഴാണ് പീഡനം നടന്നത്. വീട്ടില്‍ അമ്മയുണ്ടെന്ന വ്യാജേന ഹാളില്‍ വിളിച്ചുവരുത്തി ഗൂഗിള്‍ പേ ചെയ്യുകയും, യുപിഎ നമ്പര്‍ എഴുതുന്ന സമയം പിടിച്ചുവലിച്ച് കിടപ്പുമുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: