Month: January 2025

  • Kerala

    വയനാട്ടില്‍ ദൗത്യസംഘത്തിന് നേരെ കടുവയുടെ ആക്രമണം; ആര്‍ആര്‍ടി ഉദ്യോഗസ്ഥന് പരിക്ക്

    മാനന്തവാടി: വയനാട്ടിലെ നരഭോജി കടുവയെ കണ്ടെത്തിയതായി സൂചന. പഞ്ചാരക്കൊല്ലിക്ക് സമീപം തറാട്ടിലാണ് കടുവയെ കണ്ടതായി സംശയമുള്ളത്. ഇതിനിടെ കടുവയെ കണ്ടെത്താനുള്ള ദൗത്യസംഘത്തിലെ ആര്‍.ആര്‍.ടി ഉദ്യോഗസ്ഥന് കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റു. കടുവയെ കണ്ടെത്താന്‍ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം പഞ്ചാരക്കൊല്ലിയിലെ വനപ്രദേശങ്ങളിലേക്ക് പോയിരുന്നു. രാധ കൊല്ലപ്പെട്ട തറാട്ടില്‍ എന്ന ഭാഗത്ത് വെച്ചാണ് കടുവ ഉദ്യോഗസ്ഥനെ ആക്രമിക്കുന്നത്. ആര്‍ആര്‍ടി സംഘാംഗം ജയസൂര്യയെയാണ് കടുവ ആക്രമിച്ചത്. ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കൈക്കും ശരീരത്തിന്റെ പലഭാഗങ്ങളിലും പരിക്കുണ്ട്. കൂടിനു സമീപം വരെ കടുവ എത്തിയെങ്കിലും കൂട്ടിലേക്ക് കയറിയിരുന്നില്ല. കടുവയെ കണ്ടെത്തിയാല്‍ നിയമപ്രകാരമുള്ള നടപടിയുമായി മുന്നോട്ട് പോകുമെന്നും വെടിവെക്കേണ്ട സാഹചര്യമുണ്ടായാല്‍ വെടിവെക്കുമെന്നും മന്ത്രി ഒ.ആര്‍. കേളു വ്യക്തമാക്കി.

    Read More »
  • Kerala

    റിപ്പബ്ലിക് ദിന പരേഡില്‍ ഗവര്‍ണര്‍ പ്രസംഗിക്കുന്നതിനിടെ സിറ്റി പൊലീസ് കമ്മിഷണര്‍ കുഴഞ്ഞുവീണു

    തിരുവനന്തപുരം: സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ റിപ്പബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്ത് ഗവര്‍ണര്‍ സംസാരിക്കുന്നതിനിടെ സിറ്റി പൊലീസ് കമ്മിഷണര്‍ തോംസണ്‍ ജോസ് കുഴഞ്ഞുവീണു. കമ്മിഷണറെ ഉടന്‍ സഹപ്രവര്‍ത്തകര്‍ ആംബുലന്‍സിലേക്ക് മാറ്റി. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം അദ്ദേഹം തിരിച്ചെത്തി. ഗവര്‍ണര്‍ പരേഡ് വീക്ഷിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സമീപത്തു നില്‍ക്കുകയായിരുന്നു കമ്മിഷണര്‍. വിവിധ സേനാ വിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ച ശേഷം ഗവര്‍ണര്‍ പ്രസംഗിക്കാനായി വന്ന സമയത്താണ് കമ്മിഷണര്‍ കുഴഞ്ഞുവീണത്. മുന്നിലേക്കു മറിഞ്ഞു വീണ അദ്ദേഹത്തെ, സഹപ്രവര്‍ത്തകര്‍ ഓടിയെത്തി ആംബുലന്‍സിലേക്ക് മാറ്റുകയായിരുന്നു.  

    Read More »
  • Kerala

    പത്തനംതിട്ടയില്‍ കനാലില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി, മരിച്ചത് എസ്പിസി കേഡറ്റുകള്‍

    പത്തനംതിട്ട: കിടങ്ങന്നൂരില്‍ ഇന്നലെ കാണാതായ പത്താം ക്‌ളാസ് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. അഭിരാജ്, അനന്തുനാഥ് എന്നിവരുടെ മൃതദേഹങ്ങളാണ് പിഎപി കനാലില്‍ നിന്ന് കണ്ടുകിട്ടിയത്. കിടങ്ങന്നൂര്‍ നാക്കാലിയ്ക്കല്‍ എസ്വിജിഎച്ച്എസ് വിദ്യാര്‍ത്ഥികളാണ്. ഇന്ന് റിപ്പബ്‌ളിക് ദിന പരേഡില്‍ പങ്കെടുക്കേണ്ടിയിരുന്ന എസ്പിസി കേഡറ്റുകളായ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് ഇരുവരും കനാലില്‍ ഇറങ്ങിയത്. പിന്നാലെ കാണാതാവുകയായിരുന്നു. രാവിലെ അഗ്‌നിരക്ഷാസേന നടത്തിയ തെരച്ചിലിലാണ് 200 മീറ്റര്‍ അകലെ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൂന്ന് വിദ്യാര്‍ത്ഥികളാണ് കനാലില്‍ കുളിക്കാന്‍ എത്തിയത്. ഒരാള്‍ ഒഴുക്കില്‍പ്പെട്ടതോടെ മറ്റെയാള്‍ രക്ഷിക്കാനിറങ്ങിയതായിരുന്നു.

    Read More »
  • Crime

    വിമാനത്തില്‍ നാടന്‍ ബോംബ് വെച്ച കേസ്; പ്രതിക്ക് 10 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും

    തിരുവനന്തപുരം: വിമാനത്തില്‍ നാടന്‍ ബോംബ് വെച്ച കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും. സിആര്‍പിഎഫ് മുന്‍ജീവനക്കാരന്‍ രാജശേഖരന്‍ നായരെയാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് ജില്ലാ കോടതിശിക്ഷിച്ചത്. കിംഗ്ഫിഷര്‍ എയര്‍പോര്‍ട്ട് മാനേജരോടുള്ള വിരോധം തീര്‍ക്കാനാണ് ഇയാള്‍ വിമാനത്തില്‍ നാടന്‍ ബോംബ് വെച്ചത്. കിംഗ്ഫിഷര്‍ വിമാനത്തില്‍ സാധനങ്ങള്‍ കയറ്റുന്നതിനും ഇറക്കുന്നതിനും നിയോഗിച്ച കരാര്‍ കമ്പനിയിലെ സൂപ്പര്‍വൈസര്‍ ആയിരുന്നു രാജശേഖരന്‍ നായര്‍. 2010 മാര്‍ച്ച് 21ന് ബംഗളൂരുവില്‍ നിന്ന് എത്തിയ കിംഗ്ഫിഷര്‍ വിമാനത്തിലാണ് നാടന്‍ ബോംബ് വച്ചത്.

    Read More »
  • Crime

    പൂട്ടിക്കിടന്ന വീട്ടില്‍ മോഷണം, 70 പവനും ഭൂമിയുടെ രേഖകളും കവര്‍ന്നു

    കൊച്ചി: കലൂര്‍ ദേശാഭിമാനി റോഡില്‍ പൂട്ടിക്കിടന്ന വീട്ടില്‍ നിന്ന് 70 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. കെഎസ്ഇബി എഞ്ചിനീയറുടെ വീട്ടില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു മോഷണം. സംഭവത്തില്‍ നോര്‍ത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷ്ടാക്കള്‍ വീടിന്റെ മതില്‍ ചാടിക്കടന്ന ശേഷം ശുചിമുറിയുടെ വെന്റിലേഷന്‍ ജനല്‍ തകര്‍ത്ത് വീടിനുള്ളില്‍ കയറിയെന്നാണ് പൊലീസ് കണ്ടെത്തല്‍. അലമാരയില്‍ ഉണ്ടായിരുന്ന 70 പവന്‍ സ്വര്‍ണാഭരണങ്ങളും 10,000 രൂപയും ഭൂമിയുടെ രേഖകളുമാണ് കവര്‍ന്നത്. സ്വര്‍ണാഭരണങ്ങള്‍ക്ക് മാത്രം 45 ലക്ഷം രൂപ വില വരും. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും പൊലീസ് ഡോഗ്‌സ്‌ക്വാഡ് അടക്കം സംഭവസ്ഥലത്തെത്തി പരിശോധിച്ചു. വീട് കഴിഞ്ഞ മാര്‍ച്ചു മുതല്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. വീട്ടുടമ തൃശൂരിലാണ് താമസം. ബാങ്ക് ജീവനക്കാരിയായ ഭാര്യ ബെംഗളൂരുവിലാണ്. ദമ്പതികളുടെ മക്കള്‍ മറ്റു സംസ്ഥാനങ്ങളിലുമാണ് ജോലി ചെയ്യുന്നത്.  

    Read More »
  • Kerala

    ഡി.എഫ്.ഒയുടെ വാര്‍ത്താ സമ്മേളനം എസ്.എച്ച്.ഒ തടഞ്ഞു; പഞ്ചാരക്കൊല്ലിയില്‍ വാക്കുതര്‍ക്കം

    വയനാട്: പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കുന്നതിനിടെ ഡി.എഫ്.ഒയെ തടഞ്ഞ് എസ്.എച്ച്.ഒ. രംഗത്തെത്തിയത് തര്‍ക്കങ്ങള്‍ക്കിടയാക്കി. ഡി.എഫ്.ഒ മാര്‍ട്ടിന്‍ ലോവല്‍ മാധ്യമങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടയില്‍ കയറിയ മാനന്തവാടി എസ്.എച്ച്.ഒ അഗസ്റ്റിന്‍ അദ്ദേഹത്തെ തടസ്സപ്പെടുത്തുകയും മാധ്യപ്രവര്‍ത്തകരെ അപമാനിക്കുന്ന രീതിയില്‍ ഇടപെടുകയുമായിരുന്നു. ജനങ്ങള്‍ ഒന്നടങ്കം ഭീതിയിലും ആശങ്കയിലും കഴിയുന്ന സാഹചര്യത്തില്‍ ഇന്നത്തെ ദൗത്യത്തിന്റെ കാര്യങ്ങള്‍ സംസാരിക്കുകയായിരുന്നു ഡി.എഫ്.ഒ. ഇതിനിടയിലാണ് ലൈവിലേക്ക് ഇടിച്ചുകയറി മാനന്തവാടി എസ്.എച്ച്.ഒ പ്രകോപകരമായ ഡി.എഫ്.ഒയെ തടസ്സപ്പെടുത്തിയത്. ഡി.എഫ്.ഒയെ മാധ്യമങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്താനും എസ്.എച്ച്.ഒ ശ്രമിച്ചു. ഇന്നിവിടെ ലൈവും വാര്‍ത്താ സമ്മേളനവുമൊന്നുമില്ലെന്ന് പറഞ്ഞാണ് എസ്.എച്ച്.ഒ മാധ്യമങ്ങളെ തടഞ്ഞത്. ഇതോടെ എസ്.എച്ച്.ഒയും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കമായി. എന്തിനാണ് സംസാരം തടസ്സപ്പെടുത്തിയത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കൃത്യമായി മറുപടി പറയാന്‍ എസ്.എച്ച്.ഒ തയ്യാറായില്ല. കടുവാ ദൗത്യം ഇന്നും തുടരുന്നുണ്ടെന്നാണ് ഡി.എഫ്.ഒ മാധ്യമങ്ങളോട് അറിയിച്ചത്. കടുവയെ കൂടുവെച്ച് പിടികൂടുന്നതിനാണ് പരിഗണന നല്‍കുന്നത്. ഇന്നലെ കടുവയെ കണ്ടു എന്ന് പറയുന്ന പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും സാന്നിധ്യം…

    Read More »
  • India

    ഹൃദയ ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ.കെ.എം.ചെറിയാന്‍ അന്തരിച്ചു

    ബംഗളൂരു: ഹൃദയ ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. കെ.എം.ചെറിയാന്‍ (82) അന്തരിച്ചു. ഇന്നലെ രാത്രി 11.50ന് മണിപ്പാല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ബെംഗളൂരുവില്‍ സുഹൃത്തിന്റെ മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാജ്യത്തെ ആദ്യത്തെ കൊറോണി ആര്‍ട്ടറി ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയ ഡോക്ടറാണ് ചെറിയാന്‍. ആദ്യത്തെ പീഡിയാട്രിക് ട്രാന്‍സ്പ്ലാന്റ്, ആദ്യത്തെ ടിഎംആര്‍ (ലേസര്‍ ഹാര്‍ട്ട് സര്‍ജറി) എന്നിവ നടത്തിയതും അദ്ദേഹമാണ്. 1990 മുതല്‍ 1993 വരെ രാഷ്ട്രപതിയുടെ ഓണററി സര്‍ജനായിരുന്ന അദ്ദേഹത്തെ രാജ്യം 1991ല്‍ പത്മശ്രീ നല്‍കി ആദരിച്ചു. വേള്‍ഡ് കോണ്‍ഗ്രസ് ഓഫ് തൊറാസിക് കാര്‍ഡിയാക് സര്‍ജന്‍ പ്രസിഡന്റാകുന്ന ആദ്യ ഇന്ത്യക്കാരനും ഇന്ത്യയില്‍ നിന്നുള്ള അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് തൊറാസിക് സര്‍ജറിയിലെ ആദ്യ അംഗവുമായിരുന്നു. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് കാര്‍ഡിയാക് തൊറാസിക് സര്‍ജന്റെ സെക്രട്ടറിയും പ്രസിഡന്റുമായിരുന്നു. പീഡിയാട്രിക് കാര്‍ഡിയാക് സൊസൈറ്റി ഓഫ് ഇന്ത്യയുടെയും പ്രസിഡന്റായിരുന്നു. ചെന്നൈയിലെ മദ്രാസ് മെഡിക്കല്‍ മിഷന്റെ (എംഎംഎം) സ്ഥാപക വൈസ് പ്രസിഡന്റും ഡയറക്ടറുമായിരുന്നു.…

    Read More »
  • Kerala

    സംവിധായകൻ ഷാഫി വിട പറഞ്ഞു: ചിരിയുടെ തമ്പുരാന് പക്ഷേ മലയാളികളുടെ മനസിൽ മരണമില്ല

      മലയാളിയെ കുടുകുടെ ചിരിപ്പിച്ച നിരവധി ഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകൻ ഷാഫി (56) വിട പറഞ്ഞു. തലച്ചോറിലെ  രക്തസ്രാവത്തെ തുടർന്ന് ഒരാഴ്ച മുൻപ് ആസ്റ്റർ മെഡ്‌സിറ്റിയിൽ പ്രവേശിപ്പിച്ച ഷാഫി 7 ദിവസമായി അതീവ ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു. ഇന്നലെ രാത്രി 11.30നായിരുന്നു വിയോഗം. എറണാംകുളം പുല്ലേപ്പടിയിൽ 1968 ഫെബ്രുവരിയിൽ  റഷീദ് എം.എച്ച് എന്ന ഷാഫി ജനിച്ചു. പിതാവ് എം.പി ഹംസ, മാതാവ് നബീസുമ്മ. പ്രശസ്ത സംവിധായകൻ സിദ്ദീഖ് ഷാഫിയുടെ അമ്മാവനാണ്. റാഫി മെക്കാർട്ടിൻ ടീമിലെ റാഫി  സഹോദരനും. കുട്ടിക്കാലത്തു തന്നെ  മനസിൽ സിനിമാ മോഹമുദിച്ച ഷാഫി സ്കൂൾ കാലത്ത് മിമിക്രിയും മോണോ ആക്ടും അവതരിപ്പിച്ചു. അമ്മാവൻ സിദ്ദീഖ് സിനിമയിൽ എത്തിയതോടെ സിനിമാ മോഹം ശക്തവുമായി. രാജസേനൻ സംവിധാനം ചെയ്ത ‘ദില്ലിവാലാ രാജകുമാര’നിൽ അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ ജീവിതം തുടങ്ങി. 2001ല്‍ സഹോദരന്‍ റാഫിയും മെക്കാര്‍ട്ടിനും ചേര്‍ന്ന് രചന നിര്‍വഹിച്ച ‘വണ്‍മാന്‍ഷോ’ ആയിരുന്നു ഷാഫിയുടെ ആദ്യ സംവിധാന സംരംഭം. ജയറാമും ലാലും സംയുക്ത വർമ്മയും…

    Read More »
  • India

    രാജ്യം 76-ാം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ, സംസ്ഥാനത്തും വർണാഭമായ ആഘോഷങ്ങൾ

        ന്യൂഡൽഹി: 76-ാം റിപ്പബ്ലിക്‌ ദിന നിറവില്‍ രാജ്യം. രാവിലെ പ്രധാനമന്ത്രി യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. ഡൽഹിയിലെ കർത്തവ്യപഥിൽ ഇന്ത്യയുടെ സംസ്കാരവും സൈനികശേഷിയും ആഘോഷിക്കുന്ന പരേഡ്‌ അരങ്ങേറും. ആറു കുതിരകളെ കെട്ടിയപ്രത്യേക വാഹനത്തിൽ എത്തുന്ന രാഷ്ട്രപതിയെ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ചേർന്ന് സ്വീകരിക്കും. പത്തരയോടെ പരേഡ് ആരംഭിക്കും. ഭരണഘടനയുടെ പ്ലാറ്റിനം ജൂബിലി ആഘോഷവേളയിൽ ഇന്തോനേഷ്യൻ പ്രസിഡന്റ്‌ പ്രവോബോ സുബിയാന്തോ മുഖ്യാതിഥിയാകും. പരേഡിൽ ഇൻഡോനേഷ്യയെ പ്രതിനിധീകരിക്കുന്ന ബാന്റുസംഘവും മാർച്ചുചെയ്യും. റിപ്പബ്ലിക്‌ ദിന പരേഡിൽ പങ്കെടുക്കുന്ന നാലാമത്തെ ഇന്തോനേഷ്യൻ പ്രസിഡന്റാണ്‌ സുബിയാന്തോ. വിവിധ സേനാവിഭാഗങ്ങൾക്കൊപ്പം 5000 ആദിവാസികൾ അണിനിരക്കുന്ന കലാരൂപങ്ങളും പരേഡിൽ അണിനിരക്കും. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി തലസ്ഥാന നഗരമേഖല കനത്ത സുരക്ഷാ വലയത്തിലാണ്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 9ന് ഗവർണർ ദേശീയ പതാക ഉയർത്തുന്നതോടെ സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കമാകും. ഗവർണറോടൊപ്പം മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എൻ.സി.സി, സ്കൗട്സ്, ഗൈഡ്സ്,…

    Read More »
  • India

    കേരളമെന്ന പേർ കേട്ടാൽ: എയര്‍ മാര്‍ഷല്‍ ബി മണികണ്ഠനും സാജു ബാലകൃഷ്ണനും പരം വിശിഷ്ട സേവാമെഡൽ, എം.ടിക്കും ശോഭനയ്ക്കും  പത്മഭൂഷണ്‍: പി.ആര്‍ ശ്രീജേഷിനും ജോസ് ചാക്കോയ്ക്കും പത്മവിഭൂഷണ്‍

       സൈന്യത്തിലെ വിശിഷ്ടസേവനത്തിലുള്ള രാഷ്ട്രപതിയുടെ സേനാമെഡലുകളിലും പത്മ അവാർഡുകളിലും മലയാളികൾക്കു തിളക്കമാർന്ന നേട്ടം. വ്യോമസേനയില്‍ നിന്ന് 2 മലയാളികള്‍ പരം വിശിഷ്ട സേവാമെഡലിന് അര്‍ഹത നേടി. സതേണ്‍ എയര്‍ കമാന്‍ഡ് മേധാവി എയര്‍ മാര്‍ഷല്‍ ബി മണികണ്ഠന്‍, കമാന്‍ഡ് ഇന്‍ ചീഫ് എയര്‍ മാര്‍ഷല്‍ സാജു ബാലകൃഷ്ണനുമാണ് പരം വിശിഷ്ട സേവാ മെഡൽ ലഭിച്ചത്. കോട്ടയം സ്വദേശിയാണ് എയര്‍ മാര്‍ഷല്‍ ബി മണികണ്ഠന്‍. കരസേനയില്‍ നിന്ന് ലഫ്.ജനറല്‍ ഭുവന കൃഷ്ണനും പരം വിശിഷ്ട സേവാ മെഡല്‍ നേടി. 2025 ലെ പത്മപുരസ്‌കാരങ്ങളിലും  മലയാളികൾ വിവിധ പത്മ അവാർഡുകൾ കരസ്ഥമാക്കി. അന്തരിച്ച വിഖ്യാത സാഹിത്യകാരൻ എം.ടി വാസുദേവൻ നായർക്ക് രാജ്യം മരണാനന്തര ബഹുമതിയായി പത്മ വിഭൂഷൺ നൽകി ആദരിച്ചു. 2005 ൽ അദ്ദേഹത്തിന് പത്മഭൂഷൺ ലഭിച്ചിരുന്നു. ഡിസംബര്‍ 25നാണ് എം.ടി വിടവാങ്ങിയത്. തമിഴ് ചലച്ചിത്ര താരം അജിത്, നടി ശോഭന എന്നിവർക്കും പത്മഭൂഷൺ നൽകി  ആദരിച്ചു. ആകെ139 പത്മ അവാർഡുകളിൽ 7 പേർക്കാണ്…

    Read More »
Back to top button
error: