
തിരുവനന്തപുരം: വിമാനത്തില്‍ നാടന്‍ ബോംബ് വെച്ച കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും. സിആര്‍പിഎഫ് മുന്‍ജീവനക്കാരന്‍ രാജശേഖരന്‍ നായരെയാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് ജില്ലാ കോടതിശിക്ഷിച്ചത്. കിംഗ്ഫിഷര്‍ എയര്‍പോര്‍ട്ട് മാനേജരോടുള്ള വിരോധം തീര്‍ക്കാനാണ് ഇയാള്‍ വിമാനത്തില്‍ നാടന്‍ ബോംബ് വെച്ചത്.
കിംഗ്ഫിഷര്‍ വിമാനത്തില്‍ സാധനങ്ങള്‍ കയറ്റുന്നതിനും ഇറക്കുന്നതിനും നിയോഗിച്ച കരാര്‍ കമ്പനിയിലെ സൂപ്പര്‍വൈസര്‍ ആയിരുന്നു രാജശേഖരന്‍ നായര്‍. 2010 മാര്‍ച്ച് 21ന് ബംഗളൂരുവില്‍ നിന്ന് എത്തിയ കിംഗ്ഫിഷര്‍ വിമാനത്തിലാണ് നാടന്‍ ബോംബ് വച്ചത്.