Month: January 2025

  • NEWS

    മണ്ണാർക്കാട് സ്വദേശിയായ യുവാവ് ജിദ്ദയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

       സൗദി അറേബ്യയിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. പാലക്കാട് മണ്ണാർക്കാട് കുന്തിപ്പുഴ ഫൈസൽ സ്വദേശി മണ്ണാറാട്ടിൽ മുഹമ്മദ് ഫൈസൽ (39) ആണ് മരിച്ചത്. ജിദ്ദ ഖാലിദ് ബിൻ വലീദിൽ താമസിസിച്ചിരുന്ന ഇദ്ദേഹം 16 വർഷത്തോളമായി ടോയ്സ് ആർ അസ് എന്ന കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. ഇന്ന് (ശനി) രാവിലെ 11 മണിയോടെ ജിദ്ദയിലെ ഇർഫാൻ ആശുപത്രിയിൽ വച്ചായിരുന്നു മരണം. ഭാര്യ ഷഹാന മകൻ താമിർ പിതാവ് മുഹമ്മദ് അലി മാതാവ് ഫാത്തിമ. നടപടി ക്രമങ്ങൾക്ക് ശേഷം മയ്യിത്ത് ജിദ്ദയിൽ ഖബറടക്കും. ജിദ്ദയിലെ സന്നദ്ധ പ്രവർത്തകർ സഹായങ്ങൾക്കായി രംഗത്തുണ്ട്.

    Read More »
  • NEWS

    പൊതുപരിപാടിയിൽ വെച്ച് ഗായകനും ഗായികയും  ചുംബിച്ചു, ഇരുവരെയും വിളിച്ചു വരുത്തി റിയാദ് പോലീസ്

        റിയാദിലെ ഒരു പരിപാടിയിൽ പൊതു മൂല്യങ്ങളും ആചാരങ്ങളും ലംഘിച്ചു എന്ന കുറ്റത്തിന് രണ്ട് വ്യക്തികളെ റിയാദ് പൊലീസ് വിളിച്ചുവരുത്തി. സൗദി നിയമപ്രകാരം ശിക്ഷ ലഭിക്കാവുന്ന തരത്തിലുള്ള പ്രവർത്തികളുമായി ഒരു വീഡിയോ ക്ലിപ്പിൽ പ്രത്യക്ഷപ്പെട്ട ഒരു സ്ത്രീയെയും പുരുഷനെയുമാണ് പൊലീസ് വിളിച്ചു വരുത്തിയത്. രണ്ട് പേരുടെയും ഐഡൻ്റിറ്റി അധികൃതർ വെളിപ്പെടുത്തിയിട്ടില്ല, പൊലീസിന്റെ ഔദ്യോഗിക പേജിൽ വീഡിയോയുടെ ഉള്ളടക്കം അവ്യക്തമാക്കിയാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. എന്നാൽ ഇത് പ്രശസ്ത സൗദി ഗായകനും, ഈജിപ്ഷ്യൻ ഗായികയുമാണെന്ന് വിവിധ സോഷ്യൽ മീഡിയ ഹാൻഡിലുകൾ റിപ്പോർട്ട് ചെയ്തു. രണ്ടു പേരും തമ്മിൽ പൊതു പരിപാടിയിൽ വെച്ച് ചുംബിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. സൗദി അറേബ്യയിലെ പൊതു അഭിരുചി സംരക്ഷിക്കുന്നതിനുള്ള നിയമ പ്രകാരം, പൊതുസ്ഥലത്ത് ഇരിക്കുന്ന എല്ലാവരും മൂല്യങ്ങളും ആചാരങ്ങളും പാരമ്പര്യങ്ങളും സംസ്കാരവും മാനിച്ചിരിക്കണം.

    Read More »
  • NEWS

    കെ.ജെ.പി.എസ് സ്‌നേഹസംഗമം

    കുവൈറ്റ് സിറ്റി: കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് ‘സ്‌നേഹസംഗമം 2025’ കബദ് ഫാം ഹൗസില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് അലക്‌സ് മാത്യൂ ഉത്ഘാടനം നിര്‍വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ രാജു വര്‍ഗീസ് സ്വാഗതം ആശംസിച്ചു. ജനറല്‍ സെക്രട്ടറി ബിനില്‍ ദേവരാജന്‍, വനിതാ വേദി ചെയര്‍പേഴ്‌സണ്‍ രന്‍ജന ബിനില്‍, ഫുഡ് കമ്മിറ്റി കണ്‍വീനര്‍ മാത്യു യോഹന്നാന്‍ എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ തമ്പി ലൂക്കോസ് നന്ദി പറഞ്ഞു. ഷാജി ശാമുവല്‍, നൈസാം റൗതര്‍, വര്‍ഗീസ് ഐസക്, അജയ് നായര്‍, വത്സരാജ് സുകുമാരന്‍, ബൈജു മിഥുനം, റെജി മത്തായി, അനില്‍ കുമാര്‍, പ്രമീള്‍ പ്രഭാകരന്‍, അനി ബാബു, ജസ്റ്റിന്‍ സ്റ്റീഫന്‍, സലില്‍ വര്‍മ്മ, സജികുമാര്‍ പിള്ള, റെജി അച്ചന്‍ കുഞ്ഞു, ശശി കുമാര്‍ കര്‍ത്ത, മിനി വര്ഗീസ്, ഗിരിജ അജയ്, ഷബ്ന അല്‍ ആമീന്‍, ലിറ്റി അനി, രഹന നൈസാം, അനിശ്രീ, എന്നിവര്‍ നേതൃത്വം നല്‍കി  

    Read More »
  • NEWS

    ജിൻസൺ അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിലേയ്ക്ക് വീണ്ടും എത്തി, ആസ്‌ട്രേലിയയിലെ ആദ്യ ഇന്ത്യൻ മന്ത്രി ആയി…!

    നഴ്സിംഗ് പഠനവും പരിശീലനവും പൂർത്തിയാക്കി 15 വർഷം മുൻപ് അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിന്റെ പടികൾ ഇറങ്ങി ഓസ്‌ട്രെലിയയിലേക്ക് വിമാനം കയറുമ്പോൾ ജിൻസൻ മനസ്സിൽ ഉറപ്പിച്ചിരുന്നു, താൻ എന്നൊക്കെ നാട്ടിൽ തിരിച്ചു വരുമ്പോളും തന്റെ പ്രിയ തട്ടകത്തിൽ ഒരു വട്ടമെങ്കിലും കയറാതെ പോവില്ല എന്ന്. ആളും ആരവവുമില്ലാതെ ഇത്രയും കാലം ലിറ്റിൽ ഫ്‌ളവർ ഹോസ്പിറ്റലിൽ വന്നു പോയിരുന്ന ജിൻസൻ ആന്റോ ചാൾസ് ഇക്കുറി വന്നപ്പോൾ നാടറിഞ്ഞു, ലിറ്റിൽ ഫ്‌ളവർ ഹോസ്പിറ്റൽ ഇളകി മറിഞ്ഞു. ഓസ്‌ട്രേലിയയിലെ ആദ്യത്തെ ഇന്ത്യൻ വംശജനായ മന്ത്രി എന്ന അപൂർവ്വ നേട്ടത്തിനുടമയായ ജിൻസൻ എന്ന പൂർവ്വ വിദ്യാർത്ഥിക്ക് ലിറ്റിൽ ഫ്‌ളവർ ആശുപത്രിയും നഴ്സിങ് കോളജും ചേർന്ന് നൽകിയ സ്വീകരണം അക്ഷരാർത്ഥത്തിൽ പ്രൗഡ്ഡഗംഭീരമായ പൂർവ്വ വിദ്യാർത്ഥിസംഗമ വേദി കൂടിയായി മാറുകയായിരുന്നു. ‘10000 കണക്കിന് നഴ്സിംഗ് വിദ്യാർത്ഥികളെ പഠിപ്പിച്ചിറക്കിയ എൽ.എഫ് കോളജ് ഓഫ് നേഴ്സിംഗിന് ഒരു പൊൻതൂവൽ ആണ് ഓസ്ട്രേലിയയിൽ ആദ്യ മലയാളി മന്ത്രിയായ ജിൻസൺ’ എന്ന് അധ്യക്ഷൻ ആശുപത്രി ഡയറക്ടർ…

    Read More »
  • Kerala

    അൻവർ കുടുങ്ങും: വിവാദ ഭൂമിയിൽ വിശദ പരിശോധന നടത്തി വിജിലൻസ്,  കെട്ടിടം അനധികൃതമെന്നും പഞ്ചായത്ത്

      പി.വി അന്‍വറിനെതിരായ നടപടികളുടെ വേഗം കൂട്ടി വിജിലന്‍സ്. ആലുവ എടത്തലയില്‍ പാട്ടഭൂമി അനധികൃതമായി പോക്കുവരവ് ചെയ്തെന്ന പരാതി അന്വേഷിക്കുന്ന വിജിലന്‍സ് സംഘം വിവാദ ഭൂമിയിലെത്തി വിശദമായ പരിശോധന നടത്തി. ഒരാഴ്ചയ്ക്കകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് തുടര്‍ നടപടികളിലേക്ക് കടക്കാനാണ് വിജിലന്‍സ് നീക്കം. തിരുവനന്തപുരത്തു നിന്നെത്തിയ വിജിലന്‍സ് സംഘം ആദ്യം എടത്തല പഞ്ചായത്ത് ഓഫിസിലെത്തിയാണ് രേഖകള്‍ പരിശോധിച്ചത്. പിന്നീട്  വില്ലേജ് ഓഫിസര്‍ ഉള്‍പ്പെടെയുളള റവന്യു ഉദ്യോഗസ്ഥരെ ഒപ്പം കൂട്ടി വിവാദ സ്ഥലത്തെ നിര്‍മാണങ്ങളും വിലയിരുത്തി. ഈ ഭൂമിയിലെ പ്രധാന കെട്ടിടത്തിന്‍റെ നിര്‍മാണം അനുമതിയില്ലാതെയാണെന്ന് കാട്ടി പഞ്ചായത്ത് കഴിഞ്ഞ ദിവസം വിജിലന്‍സിന് കത്ത് നല്‍കിയിരുന്നു. നാവികസേനയുടെ ആയുധ സംഭരണശാലയ്ക്ക് സമീപമുളള നിര്‍മാണത്തിന് പ്രതിരോധ വകുപ്പിന്‍റെ എന്‍ ഒ സിയില്ല എന്ന കാര്യവും പഞ്ചായത്ത് വിജിലന്‍സിനെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകളെല്ലാം വിജിലന്‍സ് സംഘം വിശദ പരിശോധനയ്ക്ക് വിധേയമാക്കി. പാട്ടാവകാശം മാത്രമുളള 12 ഏക്കറോളം ഭൂമി അന്‍വറിന്‍റെ ഉടമസ്ഥതയിലുളള പി.വി റിയല്‍ട്ടേഴ്സ് നിയമവിരുദ്ധമായി…

    Read More »
  • Kerala

    മീറ്റർ നിർബന്ധം: ഇല്ലെങ്കിൽ ഓട്ടോറിക്ഷയിൽ യാത്ര സൗജന്യമെന്ന് എംവിഡി, ഉത്തരവ് ഉടൻ

         മീറ്റർ ഘടിപ്പിക്കാത്ത ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നവർ ഇനി യാത്രക്കൂലി നൽകേണ്ട. മാത്രമല്ല അമിതക്കൂലിയും മീറ്റർ പ്രവർത്തിപ്പിക്കാത്തതുമായ പ്രശ്നങ്ങൾക്കും ഒടുവിൽ പരിഹാരമാകുന്നു. മോട്ടോർ വാഹന വകുപ്പ് ഓട്ടോറിക്ഷകളിൽ മീറ്റർ നിർബന്ധമാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ്.  ഇനി മീറ്റർ ഇല്ലാതെ ഓട്ടോറിക്ഷ ഓടിച്ചാൽ യാത്രക്കാർ പണം നൽകേണ്ടി വരില്ല. ഇത് സംബന്ധിച്ചുള്ള സുപ്രധാന ഉത്തരവ് ഉടൻ തന്നെ മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കും. എല്ലാ ഓട്ടോറിക്ഷകളിലും ‘മീറ്റർ ഇല്ലെങ്കിൽ പണം നൽകേണ്ടതില്ല’ എന്ന സ്റ്റിക്കർ നിർബന്ധമായും പതിപ്പിക്കണമെന്ന് ഉത്തരവിൽ ഉണ്ടാകുമത്രേ. ഓട്ടോറിക്ഷാ തൊഴിലാളികൾ തന്നെയാണ് ഈ സ്റ്റിക്കർ പതിപ്പിക്കേണ്ടത്. മീറ്റർ ഉണ്ടായിട്ടും അത് ഉപയോഗിക്കാത്ത ഡ്രൈവർമാർക്കെതിരെയും കർശന നടപടി ഉണ്ടാകും. ഇത് വഴി യാത്രക്കാർക്ക് അവരുടെ അവകാശത്തെക്കുറിച്ച് ബോധ്യം നൽകാനും അമിത ചാർജ് ഈടാക്കുന്നത് തടയാനും സാധിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസം ചേർന്ന ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. മീറ്റർ ഇല്ലാത്ത ഓട്ടോറിക്ഷകൾക്കെതിരെ നിരവധി പരാതികൾ ലഭിച്ചതിന്റെ…

    Read More »
  • Crime

    എറണാകുളം സബ് ജയിലില്‍ തടവുകാരന്‍ ജയില്‍ ചാടി; രക്ഷപ്പെട്ടത് ലഹരിക്കേസ് പ്രതി

    കൊച്ചി: എറണാകുളം സബ് ജയിലില്‍ നിന്ന് തടവുകാരന്‍ ജയില്‍ ചാടി. ലഹരിക്കേസില്‍ പിടിയിലായ പശ്ചിമബംഗാള്‍ സ്വദേശി മണ്ഡി ബിശ്വാസ് എന്ന തടവുകാരനാണ് ജയില്‍ ചാടിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.45-ഓടെയാണ് തടവുകാരന്‍ ജയില്‍ ചാടിയത്. ഇയാളെ കണ്ടെത്താനായി പോലീസ് തിരച്ചിലാരംഭിച്ചു. സബ് ജയിലിനോട് ചേര്‍ന്നുള്ള മംഗളവനം പ്രദേശത്ത് തിരച്ചില്‍ നടത്തുന്നുണ്ട്. ജനല്‍ വഴിയാണ് ഇയാള്‍ ചാടിപ്പോയത് എന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് ലഹരിവില്‍പ്പന കേസില്‍ റിമാന്‍ഡിലായ പ്രതിയെ ജയിലിലെത്തിച്ചത്.

    Read More »
  • Crime

    ഫറോക്കില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കുത്തിവീഴ്ത്തി മറ്റൊരു വിദ്യാര്‍ഥി; അക്രമം പിതാവ് നോക്കിനില്‍ക്കെ

    കോഴിക്കോട്: ഫറോക്കില്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള പ്രശ്‌നം പറഞ്ഞു തീര്‍ക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റു. ചെറുവണ്ണൂരില്‍ പഠിക്കുന്ന വിദ്യാര്‍ഥിക്കാണ് കുത്തേറ്റത്. ഈ വിദ്യാര്‍ഥിയുമായി പ്രശ്‌നമുണ്ടായിരുന്ന മണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ഥിയാണ് തര്‍ക്കം പറഞ്ഞു തീര്‍ക്കുന്നതിനിടെ കഴുത്തില്‍ കത്തികൊണ്ടു കുത്തിയത്. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറുവണ്ണൂരില്‍ പഠിക്കുന്ന വിദ്യാര്‍ഥിയും മണ്ണൂര്‍ സ്വദേശിയായി വിദ്യാര്‍ഥിയും തമ്മില്‍ നേരത്തെയും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായാണ് പറയുന്നത്. ഈ തര്‍ക്കം പറഞ്ഞു തീര്‍ക്കാനാണ് മണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ഥിയുടെ പിതാവ് ഇരുവരെയും വിളിച്ചു വരുത്തിയത്. സംഭവത്തില്‍ ഫറോക്ക് പൊലീസ് കേസെടുത്തു.  

    Read More »
  • Crime

    പെരുമാങ്കണ്ടത്ത് കാര്‍ കത്തി മരണം; മരിച്ചത് റിട്ട.ബാങ്ക് ജീവനക്കാരന്‍

    ഇടുക്കി: തൊടുപുഴ പെരുമാങ്കണ്ടത്ത് കാര്‍ കത്തി ഒരു മരണം. പ്രദേശവാസിയായ ഇ.ബി. സിബി എന്നയാള്‍ മരിച്ചു. രാവിലെ 11.30നായിരുന്നു സംഭവം. കടയില്‍ പോകാനായി വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു സിബി. റബര്‍ തോട്ടത്തിനുള്ളിലാണു സിബിയുടെ കാര്‍ കത്തിയ നിലയില്‍ കണ്ടെത്തിയത്. അപകടകാരണം വ്യക്തമല്ല. കുമാരമംഗലം സഹകരണ ബാങ്കില്‍ നിന്നും വിരമിച്ച ജീവനക്കാരനാണു സിബി. ശരീരത്തിന്റെ പകുതിയും കത്തിയിരുന്നു. ആളൊഴിഞ്ഞ പറമ്പില്‍ കാര്‍ കത്തുന്നതു കണ്ട പ്രദേശവാസികള്‍ അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നു തീയണച്ചു. സംഭവസ്ഥലത്തെത്തിയ ബന്ധുക്കള്‍ മൃതദേഹം സിബിയുടേതാണെന്നു തിരിച്ചറിഞ്ഞു. കാര്‍ കത്തുന്നതിനു മിനിറ്റുകള്‍ക്കു മുന്‍പ് സിബി വണ്ടിയോടിച്ചുപോവുന്നതു കണ്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. കാര്‍ കത്തിയിടത്തുനിന്നു സമീപത്താണു സിബിയുടെ വീട്.

    Read More »
  • NEWS

    അല്‍ഹിദായ മദ്രസാ ഫെസ്റ്റ്; സലാഹുദ്ധീന്‍ അയ്യൂബി ടീം ഓവറോള്‍ ജേതാക്കള്‍

    കുവൈത്ത് സിറ്റി: കുവൈത്തിലെ ഹിദായ മദ്രസാ വിദ്യാര്‍ഥികളുടെ 2024 -25 വര്‍ഷത്തെ മദ്രസാ ഫെസ്റ്റ് സംഘടിപ്പിച്ചു. വിവിധ ടീമുകളായി ആസ്‌പൈര്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന മത്സരത്തില്‍ സലാഹുദ്ധീന്‍ അയ്യൂബി ടീം ഓവറോള്‍ ജേതാക്കളായി. രണ്ടാം സ്ഥാനം മുഹമ്മദ് അല്‍ ഫാതിഹ് ടീമും കരസ്ഥമാക്കി. കുട്ടികളുടെ ഖുര്‍ആന്‍, വിവിധ ഭാഷകളിലുള്ള പ്രസംഗങ്ങള്‍, ഒപ്പന, മൈം, കോല്‍ക്കളി, വട്ടപ്പാട്ട്, നാടകം, ദഫ് മുട്ട് തുടങ്ങി വിവിധ തരം കലാ മത്സരങ്ങള്‍ ഫെസ്റ്റിനെ വര്‍ണ്ണാഭമാക്കി. മത്സര വിജയികള്‍ക്കും ഓവറോള്‍ ചാമ്പ്യന്മാര്‍ക്കും വേദിയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പരിപാടിയില്‍ കുട്ടികളുടെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യവും ശ്രദ്ധേയമായിരുന്നു. സമാപന സമ്മേളനം മുനീര്‍ മൗലവി അല്‍ കാസിമി ഉദ്ഘാടനം ചെയ്തു. കുവൈത്ത് ഔക്കാഫ് പ്രതിനിധി അബ്ദുള്ള അല്‍ ഒതൈബി അജീല്‍ കഴിഞ്ഞ വര്ഷം അഞ്ചാം ക്ളാസില്‍ നിന്നും വിജയിച്ച കുട്ടികള്‍ക്കുള്ള സര്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. അല്‍ ഹിദായ പി ടി എ പ്രസിഡണ്ട് ശഹീദ് ലബ്ബ അധ്യക്ഷത വഹിച്ച പരിപാടിയില്‍.…

    Read More »
Back to top button
error: