Month: January 2025

  • Kerala

    പിണറായിയെ വെല്ലുവിളിച്ച് അന്‍വര്‍ ജയിലിലേയ്ക്ക്:14 ദിവസം റിമാൻഡ്, ഇന്ന് ജാമ്യാപേക്ഷ നൽകും

          നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തല്ലി തകർത്ത കേസിൽ  റിമാൻഡിലായ നിലമ്പൂർ എംഎൽഎ പിവി അൻവറിനെ തവനൂര്‍ ജയിലിൽ എത്തിച്ചു. അതിനു മുന്നോടിയായി അൻവറിനെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് രണ്ടാം തവണയും വൈദ്യപരിശോധന നടത്തി. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.  നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത കേസിൽ അൻവർ ഒന്നാം പ്രതിയാണ്. ജാമ്യമില്ലാ വകുപ്പുകൾ അടക്കം ചുമത്തിയ കേസിൽ അൻവർ അടക്കം 11 പ്രതികളാണുളളത്.  കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കം വകുപ്പുകളാണ് ചുമത്തിയത്. ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിലാണ് വനംവകുപ്പ് ഓഫീസ് ആക്രമിച്ചതും അടിച്ചു തകർത്തതും. രാത്രി ഒന്‍പതരയോടെ എടവണ്ണ ഒതായിയിലെ വീട്ടിലെത്തിയാണ് പി വി അന്‍വറിനെ അറസ്റ്റ് ചെയ്തത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു. ഈ വിവരം അറിഞ്ഞ് ഡിഎംകെ പ്രവര്‍ത്തകര്‍ അടക്കം നിരവധി പേർ വീടിന് മുന്നില്‍ തടിച്ചുകൂടി.   മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കൊണ്ടായിരുന്നു പി വി…

    Read More »
  • Kerala

    എ കെ ശശീന്ദ്രനെ കൈവിടാതെ പിണറായി വിജയൻ, ഒടുവിൽ മന്ത്രി മാറ്റത്തിൽ തോറ്റമ്പി പി.സി ചാക്കോ

         തിരുവനന്തപുരം: മന്ത്രിയെ മാറ്റണമെന്ന ആവശ്യം എൻസിപി ഒടുവിൽ ഉപേക്ഷിക്കുന്നു. എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാൻ സാദ്ധ്യമല്ലെന്ന് മുഖ്യമന്ത്രി വീണ്ടും എൻസിപി സംസ്ഥാന പ്രസിഡന്‍റ് പി.സി ചാക്കോയോട് വ്യക്തമാക്കിയതോടെയാണ് എൻസിപി പിന്നോട്ടു പോയത്. ഇനി അവകാശവാദം ഉന്നയിക്കില്ലെന്ന് പിസി ചാക്കോ ഭാരവാഹിയോഗത്തെ അറിയിച്ചു. ശശീന്ദ്രനും ചാക്കോയും തോമസ് കെ തോമസും ഒരുമിച്ച് സംസ്ഥാന പര്യടനം നടത്തും. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും മന്ത്രിയെ മാറ്റാനാകാതെ നാണം കെട്ട് പിൻവാങ്ങി എൻസിപി സംസ്ഥാന നേതൃത്വം. ദേശീയ നേതൃത്വവും ബഹുഭൂരിപക്ഷം ജില്ലാ പ്രസിഡന്‍റുമാരും തോമസ് കെ തോമസിനെ മന്ത്രിയാക്കാനുള്ള നീക്കത്തിനൊപ്പമായിട്ടും നടക്കാതെ പോയതിന് കാരണം മുഖ്യമന്ത്രിയുടെ ഒറ്റ നിലപാടാണ്. കഴിഞ്ഞ ദിവസം രാത്രിയിലെ കൂടിക്കാഴ്ചയിലും തോമസിനെ മന്ത്രിയാക്കാൻ പറ്റില്ലെന്ന് പിണറായി വിജയൻ ചാക്കോയോട് തീർത്തുപറഞ്ഞു. ഇന്നലെ ചേർന്ന ഭാരവാഹി യോഗത്തിൽ ഒടുവിൽ ചാക്കോ ഇക്കാര്യം വ്യക്തമാക്കി. ഇനി മന്ത്രിമാറ്റത്തിന് അവകാശവാദം ഉന്നയിക്കില്ല. ഇതോടെ ഐക്യസന്ദേശം പാർട്ടിക്കാർക്ക് നൽകണമെന്നായി…

    Read More »
  • Kerala

    ‘മാതൃഭൂമി’യിലെ സ്ത്രീ പീഡനം: എച്ച്.ആർ മേധാവി ജി.ആനന്ദിനെതിരെ പത്രപ്രവർത്തക അഞ്ജന ശശിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ…!

     പത്രപ്രവർത്തക അഞ്ജന ശശി മാതൃഭൂമിയുടെ പടിയിറങ്ങിയത് 17 വര്‍ഷത്തെ സേവനങ്ങൾക്കു ശേഷം ഈ ഒക്ടോബറിലാണ്. അഞ്ജനയുടെ പരാതിയിൽ കേസെടുത്ത പൊലീസ് റിപ്പോർട്ടിൽ മാതൃഭൂമിയുടെ എച്ച്.ആര്‍ സീനിയര്‍ ജനറല്‍ മാനേജര്‍ ജി.ആനന്ദ് പ്രതിസ്ഥാനത്താണ്. എന്നാൽ രാജിയിലേക്ക് നയിച്ച കാരണങ്ങൾ വിശദീകരിച്ച് പരാതിക്കാരി രംഗത്ത് എത്തിയതോടെ മാതൃഭൂമി മാനേജ്മെൻ്റും പ്രതിക്കൂട്ടിലായി. കാബിനില്‍ വിളിച്ചുവരുത്തി അശ്ലീല ആംഗ്യം കാണിക്കുകയും വളരെ  മോശമായി സംസാരിക്കുകയും ചെയ്തുവെന്ന പരാതിയിൽ നടപടിയില്ലാതെ 3 വർഷമാണ് മാതൃഭൂമി നീട്ടിക്കൊണ്ടുപോയത്. ഈ കാലയളവിലെല്ലാം പത്രത്തിന്റെ എം.ഡി അടക്കമുള്ളവർ പരാതി ഒഴിവാക്കാൻ അഞ്ജനയോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഇതിനെക്കുറിച്ച് അഞ്ജന പറയുന്നത് ഇങ്ങനെ: “അസുഖബാധിതയായതിനാല്‍ രാത്രി ഷിഫ്റ്റിലെ ജോലിയില്‍ നിന്നും മാതൃഭൂമി എന്നെ ഒഴിവാക്കിയിരുന്നു. എന്നാല്‍ എഡിറ്റര്‍ മാറിയപ്പോൾ രാത്രി ഷിഫ്റ്റിലേക്ക് വീണ്ടും മാറ്റി. ഇതുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ എച്ച്.ആര്‍ ജനറല്‍ മാനേജര്‍ ജി.ആനന്ദ് വിളിപ്പിച്ചത് പ്രകാരമാണ് കാബിനില്‍ എത്തിയത്. രാത്രി ഷിഫ്റ്റില്‍ നിന്നും ഒഴിവാക്കാന്‍ അദ്ദേഹം തയ്യാറായില്ല.  സംസാരം നടക്കുമ്പോള്‍ എച്ച്.ആര്‍ ജനറല്‍ മാനേജര്‍ അശ്ലീല…

    Read More »
  • Crime

    കൊച്ചിയില്‍ ഹോട്ടലിന് സമീപം പാര്‍ക്ക് ചെയ്ത കാറില്‍ ഡ്രൈവര്‍ മരിച്ചനിലയില്‍; അന്വേഷണം

    കൊച്ചി: കണ്ണാടിക്കാട് ഹോട്ടലിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ഡ്രൈവര്‍ മരിച്ച നിലയില്‍. ആലുവ സ്വദേശി ജോഷി വി കെ (65) ആണ് മരിച്ചത്. മരണകാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. യാത്രികനുമായി ഇന്നലെ രാത്രിയാണ് ജോഷി ഹോട്ടലില്‍ എത്തിയത്. പിന്നാലെ ഇയാള്‍ വാഹനത്തില്‍ തന്നെ തങ്ങുകയായിരുന്നു. മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാരാണ് ഇന്ന് പുലര്‍ച്ചെ ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടത്. എസിയില്‍ നിന്ന് വിഷപ്പുക ചോര്‍ന്നത് മൂലമാണോ അതോ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണോ മരണം സംഭവിച്ചത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

    Read More »
  • Crime

    വീട്ടുകാരുടെ കെണിയാണെന്ന് ഡോക്ടര്‍ അറിഞ്ഞില്ല, കാറില്‍ ബീച്ചിലെത്തി; 16കാരിക്ക് അശ്ലീലസന്ദേശമയച്ച ഡോക്ടര്‍ പിടിയില്‍

    കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് സമൂഹമാധ്യമം വഴി അശ്ലീല സന്ദേശം അയച്ച ഡോക്ടര്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശി അലന്‍ അലക്‌സാണ് കോഴിക്കോട് ബീച്ചില്‍ വച്ച് പിടിയിലായത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇയാളെ വിളിച്ചുവരുത്തിയശേഷം പൊലീസിന് കൈമാറുകയായിരുന്നു. കോഴിക്കോട് സ്വകാര്യ ക്ലിനിക്കിലാണ് ഇയാള്‍ പ്രാക്ടീസ് ചെയ്യുന്നത്. സമൂഹ മാധ്യമം വഴിയാണ് അലന്‍ അലക്‌സ് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. 16 വയസ് പ്രായമുള്ള പെണ്‍കുട്ടിക്ക് ഡോക്ടര്‍ നിരന്തരം അശ്ലീല സന്ദേശം അയച്ചുവെന്നാണ് പരാതി. ശല്യം വര്‍ധിച്ചതോടെ പെണ്‍കുട്ടി ഇക്കാര്യം ബന്ധുക്കളെ അറിയിച്ചു. ബന്ധുക്കള്‍ പറഞ്ഞത് അനുസരിച്ചാണ് ഡോക്ടറോട് പെണ്‍കുട്ടി കോഴിക്കോട് ബീച്ചിലേക്ക് എത്താന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞദിവസം ഉച്ചയോടെ അലന്‍ അലക്‌സ് സ്വന്തം കാറില്‍ ബീച്ചില്‍ എത്തി. അവിടെ കാത്തിരുന്ന പെണ്‍കുട്ടിയെ കാറില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടയാണ് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു. പിന്നീട് ഇയാളെ പോലീസില്‍ ഏല്‍പ്പിച്ചു. പോക്‌സോ വകുപ്പ് ചേര്‍ത്ത് കേസ് എടുത്ത വെള്ളയില്‍ പൊലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.  

    Read More »
  • India

    പരിശീലന പറക്കലിനിടെ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു; 3 മരണം

    അഹമ്മദാബാദ്: കോസ്റ്റ് ഗാര്‍ഡിന്റെ ധ്രുവ് ഹെലികോപ്റ്റര്‍ ഗുജറാത്തിലെ പോര്‍ബന്തര്‍ വിമാനത്താവളത്തില്‍ തകര്‍ന്നുവീണു. അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. ഇതില്‍ 2 പേര്‍ പൈലറ്റുമാരാണ്. പരിശീലന പറക്കലിനിടെയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്. അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ (എഎല്‍എച്ച്) ധ്രുവ് ആണ് അപകടത്തില്‍പ്പെട്ടത്. തകര്‍ന്നുവീണതിനു പിന്നാലെ ഹെലികോപ്റ്ററിനു തീപിടിച്ചു. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ എയര്‍ എന്‍ക്ലേവിലാണ് അപകടമുണ്ടായത്. പരുക്കേറ്റ ഏതാനും പേരെ ആശുപത്രിയിലേക്ക് മാറ്റി. കര, നാവിക, വ്യോമ സേനകള്‍ ഉപയോഗിക്കുന്ന എഎല്‍എച്ച് ധ്രുവ് ഹെലികോപ്റ്ററുകള്‍ക്ക് രണ്ടു വര്‍ഷം മുന്‍പ് ചില സാങ്കേതികപിഴവുകള്‍ കണ്ടെത്തിയിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

    Read More »
  • Crime

    ഇന്‍സ്റ്റഗ്രാമില്‍ മകള്‍ക്ക് സന്ദേശം അയച്ചതിന് ഭീഷണി; പത്താംക്ലാസുകാരന്റെ മരണത്തില്‍ ഒളില്‍വിപ്പോയ ദമ്പതികള്‍ അറസ്റ്റില്‍

    കൊല്ലം: കുന്നത്തൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികളായ ദമ്പതികള്‍ അറസ്റ്റില്‍. കുന്നത്തൂര്‍ പടിഞ്ഞാറ് തിരുവാതിരയില്‍ ഗീതു, ഭര്‍ത്താവ് സുരേഷ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കൊല്ലം സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ഓഫാക്കിയ ശേഷം ഒളിവില്‍ പോയ പ്രതികളെ പിടികൂടാന്‍ ബന്ധുവീടുകളിലും ഇവര്‍ പോകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം ശാസ്താംകോട്ട പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ ആലപ്പുഴയില്‍നിന്നു എസ്എച്ച്ഒ കെ.ബി.മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു. കുന്നത്തൂര്‍ പടിഞ്ഞാറ് ഗോപി വിലാസം (ശിവരഞ്ജിനി) ഗോപുവിന്റെയും രഞ്ജിനിയുടെയും മകനും നെടിയിവിള വിജിഎസ്എസ് അംബികോദയം എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയുമായ ആദികൃഷ്ണനെ (15) ഡിസംബര്‍ 1ന് ഉച്ചയ്ക്കാണ് വീടിനുള്ളിലെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവസമയത്ത് ഭിന്നശേഷിക്കാരനായ ഇളയ സഹോദരന്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വിദ്യാര്‍ഥിയായ മകള്‍ക്കു സമൂഹമാധ്യമത്തിലൂടെ സന്ദേശം അയച്ചെന്ന പേരില്‍ ദമ്പതികള്‍ ആദികൃഷ്ണനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ…

    Read More »
  • Crime

    അപകടം കൈവരിയിലിരുന്ന് ഷഹാന ഫോണ്‍ ചെയ്യുന്നതിനിടെ, ജിപ്‌സം ബോര്‍ഡ് തകര്‍ത്ത് താഴേയ്ക്ക് വീണു

    എറണാകുളം: പറവൂര്‍ ചാലായ്ക്ക ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്നു വീണു മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. കണ്ണൂര്‍ ഇരിക്കൂര്‍ പെരുവിലത്തുപറമ്പ് നൂര്‍ മഹലില്‍ മജീദിന്റെയും സറീനയുടെയും മകള്‍ ഫാത്തിമത് ഷഹാന (21) ആണ് മരിച്ചത്. കോറിഡോറിനും ചുമരിനും ഇടയിലുള്ള വിടവിലൂടെ ഷഹാന അബദ്ധത്തില്‍ താഴേക്ക് വീണെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. കോറിഡോറില്‍ ഇരുമ്പ് കൈവരികളുണ്ട്. ഇതിന് സമീപത്ത് ഫയര്‍ സുരക്ഷാ സംവിധാനങ്ങള്‍ സജ്ജീകരിച്ച സ്ഥലം ജിപ്‌സം ബോര്‍ഡ് കൊണ്ടാണ് മറച്ചിരുന്നത്. അഞ്ചാം നിലയില്‍ താമസിച്ചിരുന്ന ഷഹാന, ഏഴാം നിലയിലെ കൈവരിക്കു മുകളില്‍ ഇരുന്നു ഫോണ്‍ ചെയ്തപ്പോള്‍ അപ്രതീക്ഷിതമായി താഴെ വീഴുകയായിരുന്നെന്ന് കോളജ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ജിപ്‌സം ബോര്‍ഡ് തകര്‍ത്താണ് ഷഹാന താഴേക്ക് വീണത്. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ കോറിഡോറില്‍ വച്ച് ശനിയാഴ്ച രാത്രി 11.5നാണ് അപകടമുണ്ടായത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ മരിച്ചു. മറ്റു കുട്ടികളും സംഭവം നടക്കുമ്പോള്‍ ഇവിടെയുണ്ടായിരുന്നു. ഫോണില്‍ സംസാരിക്കുന്നതിനിടെ…

    Read More »
  • Social Media

    അവന്‍മാരുടെ വീട്ടില്‍ കൊണ്ട് വെച്ചാല്‍ മതി; പാര്‍വതിക്ക് സുരേഷ് ഗോപിയുടെ മറുപടി

    ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുണ്ടാക്കിയ വിവാദങ്ങള്‍ അമ്മ സംഘടനയെ കൊണ്ട് ചെന്നെത്തിച്ചത് തകര്‍ച്ചയുടെ വക്കിലാണ്. അമ്മ ജനറല്‍ സെക്രട്ടറിയും പ്രസിഡന്റും ഉള്‍പ്പെടെ ഭാരവാഹികള്‍ നേതൃസ്ഥാനം ഒഴിഞ്ഞു. വിവാദങ്ങളില്‍ മറുപടി പോലും പറയാതെയാണ് നേതൃത്വം ഒഴിഞ്ഞത്. ഇതില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഉന്നയിച്ചത് നടി പാര്‍വതി തിരുവോത്തും മറ്റ് ഡബ്ല്യുസിസി അംഗങ്ങളുമാണ്. മാധ്യമങ്ങള്‍ ഒന്നടങ്കം അമ്മ സംഘടനയ്ക്കെതിരെ തിരിഞ്ഞു. തകര്‍ച്ചയില്‍ നിന്നും തിരിച്ച് വരാനുള്ള ശ്രമത്തിലാണ് സംഘടന. പ്രതിഛായ തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇപ്പോഴിതാ അമ്മ സംഘടനയെക്കുറിച്ച് പാര്‍വതി തിരുവോത്തും സുരേഷ് ഗോപിയും നടത്തിയ പരാമര്‍ശങ്ങളാണിപ്പോള്‍ ചര്‍ച്ചയാകുന്നത്. കഴിഞ്ഞ ദിവസം അമ്മ കുടുംബ സംഗമവേദിയില്‍ സുരേഷ് ഗോപി നടത്തിയ പരാമര്‍ശം പാര്‍വതി തിരുവോത്തിനെതിരെയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന അഭിപ്രായം. അടുത്തിടെ നടന്ന ഡബ്ല്യുഎല്‍എഫ് വേദിയില്‍ പാര്‍വതി സംഘടനയ്ക്കെതിരെ സംസാരിച്ചിരുന്നു. അമ്മ എന്ന് സംഘടനയെ വിളിക്കേണ്ടെന്നാണ് പാര്‍വതി പറഞ്ഞത്. എപ്പോഴും ആ തിരുത്തല്‍ വേണ്ടി വരുന്നുണ്ട്. ഒരു കൂട്ടായ്മയെയും പരിഹസിക്കാന്‍ വേണ്ടിയല്ല. വലിയൊരു പഠനമായിരുന്നു…

    Read More »
  • Crime

    കാഞ്ഞിരമറ്റത്ത് ന്യൂ ഇയര്‍ തലേന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; തര്‍ക്കത്തിനിടെ അടിയേറ്റ് യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

    കൊച്ചി: വാഹനങ്ങള്‍ തമ്മില്‍ കൂട്ടി ഇടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ അടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാഞ്ഞിരമറ്റം സ്വദേശി ഹനീഫയാണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇന്ന് വെളുപ്പിന് മരണപ്പെട്ടത്. ന്യൂ ഇയര്‍ തലേന്ന് എറണാകുളം കാഞ്ഞിരമറ്റത്ത് വെച്ചാണ് അപകടം സംഭവിച്ചത്. 31 ന് വൈകിട്ട് കാഞ്ഞിരമറ്റത്ത് വെച്ച് ഹനീഫയുടെ വാഹനം ഷിബു എന്നയാളുടെ വാഹനത്തില്‍ ഇടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെയാണ് ഹനീഫക്ക് മര്‍ദ്ദനമേറ്റത്. ഷിബുവിന്റെ അടിയേറ്റ് ആരോഗ്യ നില മോശമായിഹനീഫ കുഴഞ്ഞ് വീണു. ഷിബു തന്നെയാണ് ഒടുവില്‍ ഹനീഫയെ ആശുപത്രിയില്‍ ആക്കിയത്. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഹനീഫ ഇന്ന് വെളുപ്പിന് മരിക്കുന്നത്. നിലവില്‍ ദേഹോപദ്രവം ചെയ്തതിനു മുളന്തുരുത്തി പൊലീസ് ഷിബുവിനെതിരെ കേസെടുത്തിട്ടുണ്ട്. കൊലപാതകം എന്നു ഉറപ്പിക്കാന്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വരണമെന്നും, റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

    Read More »
Back to top button
error: