KeralaNEWS

പത്തനംതിട്ടയില്‍ കനാലില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി, മരിച്ചത് എസ്പിസി കേഡറ്റുകള്‍

പത്തനംതിട്ട: കിടങ്ങന്നൂരില്‍ ഇന്നലെ കാണാതായ പത്താം ക്‌ളാസ് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. അഭിരാജ്, അനന്തുനാഥ് എന്നിവരുടെ മൃതദേഹങ്ങളാണ് പിഎപി കനാലില്‍ നിന്ന് കണ്ടുകിട്ടിയത്. കിടങ്ങന്നൂര്‍ നാക്കാലിയ്ക്കല്‍ എസ്വിജിഎച്ച്എസ് വിദ്യാര്‍ത്ഥികളാണ്.

ഇന്ന് റിപ്പബ്‌ളിക് ദിന പരേഡില്‍ പങ്കെടുക്കേണ്ടിയിരുന്ന എസ്പിസി കേഡറ്റുകളായ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് ഇരുവരും കനാലില്‍ ഇറങ്ങിയത്. പിന്നാലെ കാണാതാവുകയായിരുന്നു. രാവിലെ അഗ്‌നിരക്ഷാസേന നടത്തിയ തെരച്ചിലിലാണ് 200 മീറ്റര്‍ അകലെ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൂന്ന് വിദ്യാര്‍ത്ഥികളാണ് കനാലില്‍ കുളിക്കാന്‍ എത്തിയത്. ഒരാള്‍ ഒഴുക്കില്‍പ്പെട്ടതോടെ മറ്റെയാള്‍ രക്ഷിക്കാനിറങ്ങിയതായിരുന്നു.

Back to top button
error: