Month: January 2025
-
Kerala
നരഭോജി കടുവയുടെ വയറ്റില്‍ രാധയുടെ വസ്ത്രവും കമ്മലും മുടിയും; മരണകാരണം കഴുത്തിലുണ്ടായ മുറിവ്
വയനാട്: പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയുടെ വയറ്റില്‍ നിന്ന് കൊല്ലപ്പെട്ട രാധയുടെ വസ്ത്രം, കമ്മല്‍, മുടി എന്നിവ കണ്ടെത്തി. കടുവയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മരണകാരണം കടുവയുടെ കഴുത്തിലുണ്ടായ മുറിവെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് വീടിന് സമീപത്ത് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. രാധയെ കൊന്ന അതേ കടുവ തന്നെയാണിതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കടുവയുടെ കഴുത്തില്‍ ഏറ്റുമുട്ടലില്‍ സംഭവിച്ച നാല് മുറിവുകള്‍ ഉണ്ടായിരുന്നു. ഉള്‍വനത്തില്‍ വെച്ച് മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയപ്പോള്‍ ഉണ്ടായ മുറിവെന്നാണ് നിഗമനം. ഇന്നലെയുണ്ടായ ഏറ്റമുട്ടലിലാണ് കടുവയ്ക്ക് പരിക്കേറ്റത്. ഈ മുറിവുകള്‍ മരണകാരണമായെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍ പറഞ്ഞു. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് പിലാക്കാവില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. രാത്രി 12.30 തോടെയാണ് അവശനിലയിലായ കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. കാടിനുള്ളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കപ്പെട്ട സ്ഥലത്ത് ആയിരുന്നു കടുവയെ ആദ്യം അവശനിലയില്‍ കണ്ടത്. 2 മണിക്കൂര്‍ നേരം കടുവയ്ക്കു പിറകെ…
Read More » -
Crime
ചെന്താമര സൈക്കോ, പുതിയ ഉടുപ്പിട്ടാല്‍ പോലും പ്രശ്‌നമെന്നു നാട്ടുകാര്‍; പരാതി പോലീസ് അവഗണിച്ചെന്ന് സുധാകരന്റെ മകള്‍
പാലക്കാട്: നെന്മാറയില്‍ അമ്മയേയും മകനേയും വെട്ടിക്കൊന്ന പ്രതി ചെന്താമരയ്ക്കെതിരേ മുമ്പ് പരാതിപ്പെട്ടിരുന്നെങ്കിലും പോലീസ് ഗൗനിച്ചില്ലെന്ന ആരോപണവുമായി നാട്ടുകാരും കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ അഖിലയും. ഭാര്യ പിണങ്ങിപ്പോയതിനു കാരണം അയല്‍ക്കാരാണെന്ന തെറ്റിദ്ധാരണയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഇതേ വൈരാഗ്യത്തിന്റെ പുറത്താണ് 2019-ല്‍ സുധാകരന്റെ ഭാര്യ അജിതയെ ചെന്താമര കൊലപ്പെടുത്തിയതെന്നും നാട്ടുകാര്‍ പറയുന്നു. ചെന്താമര ആക്രമിക്കുമെന്ന ഭീതിയിലാണ് തങ്ങള്‍ കഴിഞ്ഞിരുന്നതെന്നും പ്രദേശവാസികള്‍ പറയുന്നു. രണ്ടു മാസം മുമ്പാണ് പ്രതിയായ ചെന്താമര ജാമ്യത്തിലിറങ്ങിയത്. ചെന്താമര മുമ്പ് പലതവണ ഭീഷണിപ്പെടുത്തിയിരുന്നതായി കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ പറയുന്നു. ചെന്താമരയെ പേടിച്ച് വീട്ടിലേക്ക് വരാറില്ലെന്നും മാറിത്താമസിക്കുകയായിരുന്നു എന്നും അഖില പറയുന്നു. സുധാകരന്‍ തമിഴ്‌നാട്ടില്‍ ഡ്രൈവറാണ്. ക്ഷേമനിധി പെന്‍ഷനുമായി ബന്ധപ്പെട്ട ആവശ്യത്തിനാണ് വീട്ടിലെത്തിയത്. ചെന്താമര ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ കഴിഞ്ഞ ഡിസംബര്‍ 29-ന് സുരക്ഷയാവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് പരാതി കാര്യമാക്കിയില്ല എന്നാണ് അഖിലയുടെ ആരോപണം. മാത്രമല്ല, പ്രതി ജനങ്ങള്‍ക്ക് ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടി നാട്ടുകാരുടെ ഒപ്പ് ശേഖരിച്ച് പോലീസിന് പരാതി നല്‍കിയിരുന്നതായി…
Read More » -
Kerala
കൂരാച്ചുണ്ടില്‍ അവിശ്വാസ പ്രമേയം പാസായി; പ്രസിഡന്റ് പോളി കാര്‍ക്കാട് പുറത്ത്
കോഴിക്കോട്: യുഡിഎഫ് ഭരിക്കുന്ന കോഴിക്കോട് കൂരാച്ചുണ്ട് പഞ്ചായത്തില്‍ അവിശ്വാസ പ്രമേയം പാസായി. കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്ത പഞ്ചായത്ത് പ്രസിഡന്റ് പോളി കാര്‍ക്കാട് പുറത്തായി. അവിശ്വാസ പ്രമേയത്തെ കോണ്‍ഗ്രസും ലീഗും സിപിഎമ്മും അടക്കം 13 ല്‍ 11 അംഗങ്ങള്‍ പിന്തുണച്ചു. യുഡിഎഫ് ധാരണപ്രകാരം ലീഗിനായി പ്രസിഡന്റ് സ്ഥാനം മാറാതിരുന്നതിനെ തുടര്‍ന്നാണ് അവിശ്വാസം പ്രമേയം അവതരിപ്പിച്ചത്. പോളി കാരക്കട എതിര്‍ചേരിയിലേക്ക് പോയാലും ഭരണം നിലനിര്‍ത്താനുള്ള ഭൂരിപക്ഷം പഞ്ചായത്തില്‍ യുഡിഎഫിനുണ്ട്. പോളി കാര്‍ക്കാട് പുറത്തായതോടെ ഇനി മുസ്ലിം ലീഗിലെ ഒ.കെ അഹമ്മദിനെ പ്രസിഡന്റാക്കി ഭരണം തിരിച്ചുപിടിക്കാനാണ് യുഡിഎഫ് നീക്കം. പ്രസിഡന്റ് സ്ഥാനം മാറണമെന്ന ഡിസിസി നിര്‍ദേശം അനുസരിക്കാത്തതിനെ തുടര്‍ന്ന് പോളിയെ കോണ്‍ഗ്രസ് സസ്‌പെന്ഡ് ചെയ്തിരുന്നു.
Read More » -
Kerala
വാല്‍പ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്; തുമ്പിക്കൈ കൊണ്ട് തട്ടി വീഴ്ത്തി കാല്‍ ചവിട്ടി ഒടിച്ചു
തൃശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്കേറ്റു. തേയില തോട്ടം തൊഴിലാളി അന്നലക്ഷ്മി എന്ന 67 കാരിക്കാണ് പരിക്കേറ്റത്. മാനമ്പിള്ളി ഫോറസ്റ്റ് റിസര്‍വിന് കീഴിലുള്ള ഇടിആര്‍ എസ്റ്റേറ്റില്‍ വെച്ചായിരുന്നു സംഭവം. ഇവിടെ 12 വീടുകള്‍ അടങ്ങിയ ലായം ഉണ്ടായിരുന്നു. ഇവിടേക്കാണ് കാട്ടാന എത്തിയത്. രാത്രി ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയപ്പോള്‍ അന്നലക്ഷ്മിയെ, ആന തുമ്പിക്കൈ കൊണ്ട് തട്ടി വീഴ്ത്തി കാല്‍ ചവിട്ടി ഒടിച്ചുവെന്നാണ് വിവരം. മറ്റു വീടുകളിലെ ആളുകള്‍ ഉണര്‍ന്ന് ബഹളം വെച്ചതിനെത്തുടര്‍ന്നാണ് കാട്ടാന പിന്‍വാങ്ങിയത്. അന്നലക്ഷ്മിയെ വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്ക് മാറ്റി. അന്നലക്ഷ്മിയുടെ ഇടുപ്പെല്ലിനും സാരമായ പരിക്കേറ്റിട്ടുണ്ട്.
Read More » -
Kerala
BJP പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റായി പ്രശാന്ത് ശിവന്‍ ചുമതലയേറ്റു, പരിപാടി ബഹിഷ്‌കരിച്ച് വിമതര്‍
പാലക്കാട്: രണ്ടുദിവസം നീണ്ട നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ബി.ജെ.പി. പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റായി പ്രശാന്ത് ശിവന്‍ ചുമതലയേറ്റു. പ്രശാന്ത് ശിവന്‍ ജില്ലാ പ്രസിഡന്റായി ചുമതലയേറ്റാല്‍ രാജിവെക്കുമെന്ന പാലക്കാട് നഗരസഭയിലെ ഒരു വിഭാഗം ബിജെപി കൗണ്‍സിലര്‍മാരുടെ ഭീഷണിക്കിടെയാണ് വരണാധികാരി പ്രമീള ദേവിക്ക് മുമ്പാകെയാണ് പ്രശാന്ത് ശിവന്‍ ചുമതലയേറ്റത്. നേതൃത്വം ഒരു തീരുമാനമെടുത്താല്‍ അത് നടപ്പാക്കാന്‍ അച്ചടക്കമുള്ള പ്രവര്‍ത്തകര്‍ക്ക് ഉത്തരവാദിത്തം ഉണ്ടെന്നും സംഘടനയെ എതിര്‍ക്കുന്നവര്‍ക്ക് പ്രവര്‍ത്തകര്‍ മറുപടി നല്‍കുമെന്നും വിമതരെ ലക്ഷ്യമിട്ട് സ്ഥാനമൊഴിഞ്ഞ ജില്ലാ പ്രസിഡന്റ് കെ. എം. ഹരിദാസ് പറഞ്ഞു. സ്ഥാനമേല്‍ക്കല്‍ ചടങ്ങ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അതേസമയം പരിപാടി നടക്കുന്നത് ജില്ലാ കേന്ദ്രത്തിലായിട്ടും നഗരസഭയിലെ മുഴുവന്‍ കൗണ്‍സിലര്‍മാരും എത്തിയില്ല. കഴിഞ്ഞ ദിവസം വിമതസ്വരം ഉയര്‍ത്തിയവരാണ് എത്താതിരുന്നത്. അതേസമയം പ്രശാന്ത് പ്രസിഡന്റാകുന്നതുമായി ബന്ധപ്പെട്ട് പാലക്കാട് ബിജെപിയിലുണ്ടായ അസ്വാരസ്യങ്ങള്‍ ആര്‍എസ്എസ് നേതൃത്വത്തിന്റെ അനുനയനീക്കത്തിനൊടുവില്‍ സമവായത്തിലെത്തിയെന്നാണ് വിവരം. രാജിവെയ്ക്കില്ലെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. പ്രശാന്ത് ശിവനെ ജില്ലാപ്രസിഡന്റായി പ്രഖ്യാപിക്കുന്ന…
Read More » -
Kerala
മുന്നണി മാറാന്‍ ബിഡിജെഎസ് ? ശനിയാഴ്ച അടിയന്തര യോഗം ചേര്‍ത്തലയില്‍
കോട്ടയം:മുന്നണിമാറ്റം ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം വിളിച്ച് ബിഡിജെഎസ്. ഫെബ്രുവരി ഒന്ന് ശനിയാഴ്ച ചേര്‍ത്തലയിലാണ് സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം ചേര്‍ന്ന് മുന്നണി മാറ്റം ചര്‍ച്ച ചെയ്യുന്നത്. സംസ്ഥാന ഭാരവാഹികളോടും 14 ജില്ലകളിലെയും പ്രസിഡന്റുമാരോടും യോഗത്തില്‍ പങ്കെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇന്നലെ കോട്ടയം ജില്ലാ ക്യാംപില്‍ മുന്നണിമാറ്റ പ്രമേയം വന്നതിനു പിന്നാലെയാണ് അടിയന്തര യോഗം. മുന്നണി വിടണം എന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമായി ഉയരുന്നുണ്ട്. 9 വര്‍ഷമായി ബിജെപിയിലും എന്‍ഡിഎയിലും അവഗണനയാണ് നേരിടുന്നതെന്നാണ് ബിഡിജെഎസ് നേതാക്കള്‍ ഉയര്‍ത്തുന്ന പരാതി. എന്‍ഡിഎയില്‍ തുടരേണ്ട ആവശ്യമില്ലെന്നും മറ്റു മുന്നണികളിലുള്ള സാധ്യത സംസ്ഥാന അധ്യക്ഷന്‍ പരിശോധിക്കണമെന്നുമാണ് കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടത്. അതേസമയം, മുന്നണി മാറ്റ ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്നും പാര്‍ട്ടി അവഗണന നേരിടുന്നില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി ‘മനോരമ ഓണ്‍ലൈനോ’ട് പറഞ്ഞു. കോട്ടയം ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കിയിട്ടില്ലെന്നാണ് തുഷാര്‍ പറയുന്നത്. ബിഡിജെഎസ് എന്‍ഡിഎയില്‍ ഉറച്ചുനില്‍ക്കുമെന്ന് കെ. സുരേന്ദ്രനും പറഞ്ഞു.
Read More » -
നാഥനില്ലാതെ ഡിസിസി; നിയമസഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ വാരിക്കുഴിയാകുമെന്ന് ഭയന്ന് കോണ്‍ഗ്രസ്
തൃശൂര്‍: ഡി സി സി പ്രസിഡന്റ് ഇല്ലാതായിട്ട് മാസങ്ങളായ തൃശൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനം സന്പൂര്‍ണമായി അവതാളത്തില്‍. നാഥനില്ലാ കളരിയായി മാറിയ തൃശൂരിലെ കോണ്‍ഗ്രസിന്റെ പരാജയം, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലെ അധികാര സാധ്യതയെത്തന്നെ അട്ടിമറിക്കുമെന്ന ആശങ്ക കോണ്‍ഗ്രസില്‍ ശക്തമാണ്. തൃശൂരില്‍ അഞ്ച് സീറ്റെങ്കിലും ജയിക്കാതെ സംസ്ഥാന ഭരണം യുഡിഎഫിന് സ്വപ്നം കാണാനാവില്ല. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ നിലവിലുള്ള ഒരു സീറ്റുതന്നെ നിലനിര്‍ത്തുന്നത് എങ്ങിനെയെന്നാണ് പാര്‍ട്ടിക്കുള്ളിലുയരുന്ന ചോദ്യം. കെ കരുണാകരനും സിഎന്‍ ബാലകൃഷ്ണനും കരുത്തരായി വിരാജിച്ച തൃശൂരില്‍ കോണ്‍ഗ്രസ് കൊടിയിറങ്ങുകയാണെന്ന് പറയാവുന്ന സ്ഥിതിയാണ്. 40 ശതമാനം ബൂത്തുകളിലും ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പാലമല്ലെന്ന് ഡിസിസി തന്നെ കണ്ടെത്തിയത്. നിലവില്‍ ഭാരവാഹി പട്ടികയിലുള്ളവരെ പാര്‍ട്ടി യോഗങ്ങളിലോ പരിപാടികളിലോ കാണാനാകില്ല. പാര്‍ട്ടി പരിപാടിക്ക് വരുന്നവരൊന്നും ഭാരവാഹികളുമല്ല. നേതാക്കളുടെ കസേരയില്‍ 20 വര്‍ഷത്തിലേറെയായി സ്ഥിരമായിരിക്കുന്നവരുണ്ട്. തൃശൂര്‍ ജില്ലയിലെ മണ്ഡലം (പഞ്ചായത്ത്) മുതല്‍ ഡിസിസി വരെ കോണ്‍ഗ്രസിന്റെ സ്ഥിതി ഇതാണ്. പാര്‍ട്ടിക്കാരായ ചിലരുടെ നിയന്ത്രണത്തില്‍ സഹകരണ ബാങ്കുകളോ മറ്റു സ്ഥാപനങ്ങളോ…
Read More » -
Kerala
നാലിടത്ത് വനിതകള്‍, ബിജെപി 27 ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു
തൃശൂര്‍: ബിജെപി 27 ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു. നാലിടത്ത് വനിതകളാണ് അധ്യക്ഷ. കാസര്‍കോട് എം എല്‍ അശ്വിനി, മലപ്പുറത്ത് ദീപ പുഴയ്ക്കല്‍, കൊല്ലത്ത് രാജി സുബ്രഹ്‌മണ്യന്‍, തൃശൂര്‍ നോര്‍ത്തില്‍ നിവേദിത സുബ്രഹ്‌മണ്യന്‍ എന്നിവരാണ് ജില്ലാ അധ്യക്ഷ സ്ഥാനത്ത് എത്തിയിട്ടുള്ളതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അറിയിച്ചു. തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് ബിജെപി ജില്ലാ പ്രസിഡന്റുമാര്‍. ജസ്റ്റിന്‍ ജേക്കബിനെ തൃശൂര്‍ സിറ്റി ജില്ലാ പ്രസിഡന്റായി നിയമിച്ചു. ബിജെപി ഭാരവാഹിത്വത്തില്‍ സ്ത്രീപ്രാതിനിധ്യം കൂടിയെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. 269 മണ്ഡലം പ്രസിഡന്റുമാരില്‍ 34 പേര്‍ വനിതകളാണ്. വേറെ ഏതുപാര്‍ട്ടിയില്‍ വനിതകള്‍ക്ക് ഇത്രയേറെ പ്രാതിനിധ്യമുണ്ടെന്ന് സുരേന്ദ്രന്‍ ചോദിച്ചു. സിപിഎമ്മില്‍ ആകെ രണ്ട് വനിതാ ഏരിയാ കമ്മിറ്റി സെക്രട്ടറിമാര്‍ മാത്രമാണുള്ളത്. കോണ്‍ഗ്രസിന് എത്ര വനിതകള്‍ ബ്ലോക്ക് പ്രസിഡന്റുമാരുണ്ടെന്ന് പരിശോധിച്ചു നോക്കൂവെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബിജെപിക്ക് ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നും 14 മണ്ഡലം പ്രസിഡന്റുമാരുണ്ട്. പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍പ്പെട്ട 32 മണ്ഡലം പ്രസിഡന്റുമാരുണ്ട്.…
Read More » -
Crime
70 വയസുകാരനെ പോസ്റ്റില്‍ കെട്ടിയിട്ട് ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയാക്കി
കോഴിക്കോട്: ജയില്‍വാസം അനുഭവിച്ച് പുറത്തുവന്ന 70 വയസുകാരന് നേരെ ആള്‍ക്കൂട്ട മര്‍ദ്ദനം. താമരശേരി പുതുപ്പാടി സ്വദേശി കുഞ്ഞുമൊയ്തീനെയാണ് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. ഇയാളെ വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ടാണ് ആളുകള്‍ ഉപദ്രവിച്ചത്. സ്ത്രീയോട് അപമര്യാദയായി സംസാരിച്ച കേസിലാണ് കുഞ്ഞുമൊയ്തീന്‍ ജയില്‍വാസം അനുഭവിച്ചത്. 75 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചു വീട്ടില്‍ വന്നത്. ഞായറാഴ്ചയായിരുന്നു സംഭവം. പരാതി നല്‍കിയവര്‍ തന്നെ ആക്രമിക്കുമെന്ന ഭയം കുഞ്ഞുമൊയ്തീനുണ്ടായിരുന്നു. അതിനാല്‍ കട്ടിപ്പാറ പഞ്ചായത്തിലുള്ള സഹോദരിയുടെ വീട്ടിലാണ് ഇയാള്‍ താമസിച്ചിരുന്നത്. എന്നാല്‍, അവിടെ ഞായറാഴ്ച വൈകിട്ടോടെ ഈ അക്രമസംഘമെത്തുകയായിരുന്നു. അവിടെയിട്ട് മര്‍ദ്ദിച്ചശേഷം വാഹനത്തില്‍ കയറ്റി അങ്ങാടിയില്‍ കൊണ്ടുവന്ന വൈദ്യുതപോസ്റ്റില്‍ കെട്ടിയിട്ടു വീണ്ടും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ താമരശേരി പോലീസ് കേസെടുത്തിട്ടുണ്ട്. ഇതിലുള്‍പ്പെട്ട അബ്ദുള്‍ റഹിമാന്‍ എന്നയാള്‍ മുന്‍ പോലീസ് ഉദ്യോഗസ്ഥനാണ്. താമരശേരി റൂറല്‍ എസ്.പി. നേരിട്ട് മുന്‍കൈയ്യെടുത്താണ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തുന്നത്. കുഞ്ഞുമൊയ്തീന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Read More » -
Crime
അഞ്ചു വര്‍ഷം മുന്‍പ് ഭാര്യയെ കൊലപ്പെടുത്തി; ജാമ്യത്തില്‍ ഇറങ്ങി അയല്‍വാസിയെയും അമ്മയെയും വെട്ടിക്കൊന്നു
പാലക്കാട്: നെന്മാറയില്‍ കൊലക്കേസ് പ്രതി അമ്മയെയും മകനെയും വെട്ടിക്കൊന്നു. പോത്തുണ്ടി സ്വദേശി സുധാകരനും (58) അമ്മ ലക്ഷ്മിയുമാണ് (76) മരിച്ചത്. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ ആയിരുന്ന ചെന്താമര എന്ന 58കാരന്‍ ആണ് ഇരുവരെയും കൊലപ്പെടുത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. അയല്‍വാസി കൂടിയായ ചെന്താമര വീടിന് മുന്നില്‍ വച്ചാണ് ഇരുവരെയും ആക്രമിച്ചത്. കേസില്‍ ജയിലില്‍ ആയിരുന്ന ചെന്താമര അടുത്തിടെയാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത് എന്നാണ് പൊലീസ് പറയുന്നത്. വാക്ക് തര്‍ക്കം, വ്യക്തി വൈരാഗ്യം എന്നിവ മൂലമാണ് കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യയെ പ്രതി വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ വിചാരണ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് പ്രതി ജാമ്യത്തില്‍ ഇറങ്ങിയത്. ഇതിന് പിന്നാലെയാണ് ഇരട്ടകൊലപാതകം. ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ചെന്താമരനെ അന്വേഷണത്തിന് ഒടുവില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
Read More »