വാഷിങ്ടന്‍: ഗാസ മുനമ്പില്‍ നിന്നുള്ള അഭയാര്‍ഥികളെ ജോര്‍ദന്‍, ഈജിപ്റ്റ് ഉള്‍പ്പടെയുള്ള അറബ് രാജ്യങ്ങള്‍ ഇനിയും ഏറ്റെടുക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗാസഭവെടിപ്പാകണമെങ്കില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കണം. കഴിഞ്ഞ ദിവസം ജോര്‍ദന്‍ രാജാവ് അബ്ദുല്ല രണ്ടാമനുമായി നടത്തിയ ഫോണ്‍കോളില്‍ ഇക്കാര്യം താന്‍ സംസാരിച്ചു. ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്ത അല്‍-സിസിയുമായി ഇനി സംസാരിക്കുമെന്നും ട്രംപ് പറഞ്ഞു.
ഗാസ നൂറ്റാണ്ടുകളായി നിരവധി സംഘര്‍ഷങ്ങള്‍ നടക്കുന്ന പ്രദേശമാണെന്നു ട്രംപ് പറഞ്ഞു. നിരവധി പേരാണു മരിച്ചു വീഴുന്നത്. ആകെ തകര്‍ക്കപ്പെട്ടിരിക്കുകയാണ്. ആളുകള്‍ അവിടെ ജീവിക്കുന്നത് സങ്കീര്‍ണമായ അവസ്ഥയിലാണ്. അവരെ മാറ്റിപ്പാര്‍പ്പിക്കേണ്ടത് അനിവാര്യമായതിനാല്‍ അറബ് രാജ്യങ്ങളുമായി താന്‍ ചര്‍ച്ചകള്‍ നടത്തും. കുടിയേറ്റക്കാര്‍ക്കായി വീടുകള്‍ നിര്‍മിക്കുമെന്നും ട്രംപ് പറഞ്ഞു.