കോഴിക്കോട് തിക്കോടിയിലെ ബീച്ചിൽ കുളിക്കാൻ ബറങ്ങിയപ്പോൾ തിരയിൽപ്പെട്ട് മരിച്ച 4 പേരുടെ പോസ്റ്റ്മോർട്ടം ഇന്ന്. മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടം നടത്തും.
ഇന്നലെ (ഞായർ) വൈകീട്ടാണ് വയനാട് കൽപ്പറ്റയിൽ നിന്നെത്തിയ വിനോദ സഞ്ചാരികൾ അപകടത്തിൽ പെട്ട് മരിച്ചത്.തിക്കോടി കല്ലകത്ത് ബീച്ചിൽ കുളിക്കാനിറങ്ങിയ 5 പേരാണ് തിരയിൽപ്പെട്ടത്. കൽപറ്റയിലെ ജിനേഷ്യത്തിൽ നിന്നുള്ള ട്രെയിനർമാർ ഉൾപ്പെടെ 26 അംഗ സംഘം വിനോദസഞ്ചാരത്തിൻ്റെ ഭാഗമായി കല്ലകത്ത് ബീച്ചിൽ എത്തിയതായിരുന്നു.
കൽപ്പറ്റ സ്വദേശി കളായ അനീസ, വാണി, ബിനീഷ്, ഫൈസൽ എന്നിവരാണ് മരിച്ചത്. രക്ഷപ്പെടുത്തിയ ജിൻഷ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി ഞായറാഴ്ച വൈകീട്ട് 5 മണിയോടെയാണ് സംഭവം.
ബീച്ചിൽ ഉണ്ടായിരുന്നവർ വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്ന് അഗ്നി രക്ഷാ സേനയും പൊലീസും ഉടൻ സ്ഥലത്ത് എത്തി. തിരയിൽപെട്ടവരെ പുറത്ത് എത്തിച്ചെങ്കിലും നാല് പേർ മുങ്ങിമരിച്ചു. അവധി ദിവസമായത് കൊണ്ട് തന്നെ ബീച്ചിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മൃതദേഹങ്ങൾ രാത്രി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിരുന്നു.