KeralaNEWS

മലയാളികൾ സിംഹങ്ങൾ,  മുഖ്യമന്ത്രി ദീർഘവീക്ഷണമുള്ള വ്യക്തി: റിപ്പബ്ലിക് ദിനത്തിൽ കേരളത്തെയും പിണറായിയെയും പ്രശംസിച്ച് ഗവർണർ

  റിപ്പബ്ലിക് ദിനത്തിൽ കേരളത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും പ്രശംസിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. കേരളം ഒന്നിനും പിന്നിലല്ലെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘വികസിത് ഭാരതം’ എന്ന ആശയം വികസിത കേരളമില്ലാതെ സാക്ഷാത്കരിക്കാൻ  കഴിയാല്ലെന്നും തിരുവനതപുരത്ത് റിപ്പബ്ലിക് ദിന സന്ദേശത്തിൽ ഗവർണർ പറഞ്ഞു. എഴുതി തയ്യാറാക്കിയ പ്രസംഗം ഒഴിവാക്കിയാണ് ഗവർണർ റിപ്പബ്ലിക് ദിന സന്ദേശം നൽകിയത് എന്നത് ശ്രദ്ധേയമായിരുന്നു.

ഈ വിഷയം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തതായും അദ്ദേഹം വെളിപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തെക്കുറിച്ച് വ്യക്തമായ ദീർഘവീക്ഷണമുണ്ടെന്നും, വികസിത കേരളം എന്ന കാഴ്ചപ്പാടാണ് അദ്ദേഹത്തിനുള്ളതെന്നും ഗവർണർ കൂട്ടിച്ചേർത്തു. അഭിപ്രായ വ്യത്യാസങ്ങളും വിയോജിപ്പുകളും സ്വാഭാവികമാണെന്നും, അത് മനുഷ്യസഹജമാണെന്നും, കൃത്രിമ യന്ത്രങ്ങളല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എല്ലാവരും ഒരുമിച്ച് മുന്നോട്ട് പോകേണ്ടതിന്റെ പ്രാധാന്യവും ഗവർണർ ഊന്നിപ്പറഞ്ഞു.

Signature-ad

കേരളം ഒട്ടനവധി കാര്യങ്ങളിൽ മുൻപന്തിയിലാണെന്ന് ഗവർണർ തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. രാജ്യത്തെ ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്ക് കേരളത്തിനാണ്. കേരളത്തിലെ ജനങ്ങൾ മികച്ചവരാണ്, മലയാളികൾ സിംഹങ്ങളാണ്. കേരളം ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട്, ഇനിയും ഏറെ മുന്നേറാനുണ്ട്. അതിനായുള്ള യാത്രയിൽ എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കണമെന്നും ഗവർണർ ആഹ്വാനം ചെയ്തു.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന വർണാഭമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ദേശീയ പതാക ഉയർത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. വിവിധ സേനാവിഭാഗങ്ങളുടെ പരേഡിൽ ഗവർണർ അഭിവാദ്യം സ്വീകരിച്ചു. പ്രൗഢഗംഭീരമായിരുന്നു ചടങ്ങുകൾ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: