KeralaNEWS

അടൂരിൽ 17കാരിയെ പതിവായി ലൈംഗികമായി പീഡിപ്പിച്ചു, ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു: 4 പ്രതികൾക്കു പിന്നാലെ മന്ത്രവാദിയും അറസ്റ്റിൽ

    അടൂരിൽ 17കാരിയെ ബന്ധുക്കളും സുഹൃത്തുക്കളും സഹപാഠികളും നിരന്തരം പീഡിപ്പിച്ച സംഭവത്തിൽ മന്ത്രവാദി അറസ്റ്റിൽ. 7ാം ക്ലാസിൽ പഠിക്കുമ്പോൾ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് മന്ത്രവാദി ആദിക്കാട്ടു കുളങ്ങര സ്വദേശി ബദർ സമനെ (62)  നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്.

പഠനത്തിൽ ശ്രദ്ധയില്ല എന്ന് പറഞ്ഞ് മാതാപിതാക്കളാണ് പെൺകുട്ടിയെ ഇയാളുടെ അടുത്ത് എത്തിച്ചത്. മാതാപിതാക്കളെ മുറിക്കു പുറത്തു നിർത്തിയായിരുന്നു ഇയാൾ പീഡനം നടത്തിയത്. പെൺകുട്ടിയുടെ മൊഴി പ്രകാരം 9 കേസാണ് രജിസ്റ്റർ ചെയ്തത്. ഒരു കേസ് നൂറനാട് പൊലീസിന് കൈമാറി. ഈ കേസിൽ നേരത്തെ 4 പേരെ അടൂർ പൊലീസ് പിടികൂടിയിരുന്നു.

Signature-ad

സ്കൂളിൽ ശിശുക്ഷേമസമിതി നടത്തിയ കൗൺസലിങ്ങിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. പിടികൂടിയ 4 പ്രതികളിൽ 2 പേരെ വെള്ളി രാത്രിയും മറ്റുള്ളവരെ ശനിയാഴ്ചയുമാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞവർഷം ഏപ്രിലിൽ കുട്ടിയുമായി പ്രണയത്തിലായശേഷം ജൂലൈയിൽ കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറി ഉപദ്രവിച്ച സാജൻ (24), കാറിൽ ബലമായി പിടിച്ചുകയറ്റി മിത്രപുരത്ത് എത്തിച്ച് പീഡിപ്പിച്ച ആദർശ് (25) എന്നിവർ ആദ്യം പിടിയിലായി. സ്വന്തം വീടുകളിൽ നിന്നും ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പെൺകുട്ടിയുമായി അടുപ്പത്തിലായി കഴിഞ്ഞ സെപ്റ്റംബറിൽ സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി ഒരു വീട്ടിൽവച്ച് പീഡിപ്പിച്ച കേസിൽ സച്ചിൻ കുറുപ്പ് (25), മറ്റൊരു കേസിലെ പ്രതി കൃഷ്ണാനന്ദ് (21) എന്നിവരെയാണ് ശനിയാഴ്ച പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സ്കൂളിൽ തുടർച്ചയായി എത്താതിരുന്നതിനെ തുടർന്ന് അധ്യാപിക അന്വേഷിച്ചപ്പോൾ കുട്ടിയുടെ നഗ്നഫോട്ടോകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നതിലെ വിഷമമാണ് കാരണമെന്ന് ബോധ്യപ്പെട്ടു. സ്കൂൾ കൗൺസലർ മുഖാന്തിരം കാര്യങ്ങൾ മനസ്സിലാക്കിയ അധ്യാപിക പ്രിൻസിപ്പലിനെ വിവരം അറിയിക്കുകയും തുടർന്ന് ശിശുക്ഷേമസമിതിക്ക് വിവരം കൈമാറുകയായിരുന്നു. തുടർന്നാണ് അടൂർ പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്.
തന്നെ ലൈംഗികമായി പീഡിപ്പിച്ചത് ബന്ധുക്കളും സുഹൃത്തുക്കളും സഹപാഠികളുമാണെന്ന് കുട്ടി അപ്പോഴാണ്  വെളിപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: