Social MediaTRENDING

രണ്ടാം വിവാഹവും തകര്‍ന്നെന്നോ! നടി അപ്‌സര രത്‌നാകരനും ഭര്‍ത്താവും പിരിഞ്ഞോ എന്ന ചോദ്യത്തിന് പ്രതികരണം

സാന്ത്വനത്തിലെ ജയന്തിയെ മലയാളി പ്രേക്ഷകര്‍ക്ക് ഓര്‍മയില്ലാതിരിക്കാന്‍ വഴിയില്ല. അപ്‌സര രത്‌നാകരന്‍ എന്ന യുവ നടിയാണ് ഈ വേഷം ചെയ്തത്. താരത്തിന്റെ ബിഗ് ബോസ് പ്രവേശനവും അതുപോലെ തന്നെ ശ്രദ്ധ നേടിയിരുന്നു. 2021ല്‍ അപ്‌സരയുടെ വിവാഹം ഇതിനേക്കാളേറെ വാര്‍ത്താ തലക്കെട്ടുകളില്‍ ഇടം നേടി. രണ്ടു മതവിശ്വാസങ്ങളില്‍ പെട്ടവരായിരുന്നു അപ്‌സരയും അവരുടെ ഭര്‍ത്താവ് ആല്‍ബി ഫ്രാന്‍സിസും. അപ്‌സര സീരിയല്‍ ലോകത്തെ ശ്രദ്ധേയ താരമെങ്കില്‍, ആല്‍ബി അറിയപ്പെടുന്ന സീരിയല്‍ സംവിധായകനാണ്. സോഷ്യല്‍ മീഡിയയിലും അപ്‌സര ശ്രദ്ധേയയാണ്

ആല്‍ബിയുമായി നടിയുടെ രണ്ടാം വിവാഹമാണ്. വിവാഹശേഷം ആദ്യ വിവാഹത്തെക്കുറിച്ചും അവരുടെ വ്യക്തി ജീവിതത്തെക്കുറിച്ചുമെല്ലാം അത്യന്തം വിവാദമുണ്ടായ സാഹചര്യവും മലയാളികള്‍ കണ്ടതാണ്. ചില ചോദ്യങ്ങള്‍ക്ക് അവര്‍ നേരിട്ടെത്തി അഭിമുഖങ്ങളിലൂടെ മറുപടി കൊടുത്തു. വിവാഹം കഴിഞ്ഞ് നാല് വര്‍ഷം തികയറാവുന്ന സാഹചര്യത്തില്‍ അപ്‌സരയും ആല്‍ബിയും തമ്മില്‍ പിരിഞ്ഞോ എന്ന ചോദ്യം പ്രസക്തമാവുന്നു. അപ്‌സരയുടെ സോഷ്യല്‍ മീഡിയയിലെ ചില ആക്ടിവിറ്റികള്‍ നോക്കിയാണ് ചിലരുടെ കണ്ടെത്തല്‍. ഈ ചോദ്യം ഉയര്‍ന്നതും അപ്‌സര മറ്റൊരു അഭിമുഖത്തില്‍ മറുപടി നല്‍കിക്കഴിഞ്ഞു.

Signature-ad

അപ്‌സരയുടെ നിലവിലെ ഇന്‍സ്റ്റഗ്രാം പേജില്‍ 14.4 കെ ഫോളോവേഴ്‌സ് ആണുള്ളത്. ഇതില്‍ അപ്‌സര ആല്‍ബിയെയോ, ആല്‍ബി അപ്‌സരയെയോ ഫോളോ ചെയ്യുന്നില്ല എന്നതൊരു കാര്യം. അപ്‌സരയുടെ പേജ് നോക്കിയാല്‍ ഇതില്‍ ആല്‍ബിയുടെ ഒപ്പമുള്ള ചിത്രങ്ങളോ ദൃശ്യങ്ങളോ കാണാന്‍ സാധിക്കുന്നുമില്ല. എന്തുകൊണ്ടാണ് ഭാര്യയും ഭര്‍ത്താവും കൂടിയുള്ള ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്യുന്നില്ല എന്ന ചോദ്യം സ്വാഭാവികം. ഇത് തന്റെ പുതിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ആണെന്ന് അപ്‌സര പറയുന്നു. പഴയ അക്കൗണ്ടിന് എന്ത് സംഭവിച്ചു എന്നും താരം ചൂണ്ടിക്കാട്ടുന്നു

ആദ്യത്തെ അക്കൗണ്ട് ഹാക്ക് ആയി പോയത്രേ. അത് തിരിച്ചുപിടിക്കുന്നതിനു പകരം അപ്‌സര പുതിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ആരംഭിക്കുകയായിരുന്നു. ഇതില്‍ അപ്‌സര വളരെയധികം സജീവമായി നില്‍ക്കുന്നുണ്ട്. ആല്‍ബിയുടെ പേജ് ഇത്രകണ്ട് സജീവല്ല. മാസങ്ങള്‍ക്ക് മുന്‍പാണ് ഇതിലെ ഏറ്റവും ഒടുവിലത്തെ പോസ്റ്റ് വന്നിട്ടുള്ളത്ത്. അപ്‌സരയുടെ പേജില്‍ ആല്‍ബിയെ കാണാന്‍ കഴിയുന്നില്ല എങ്കിലും, അദ്ദേഹത്തിന്റെ പേജില്‍ ഭാര്യയുമൊത്തുള്ള ചിത്രങ്ങളും വീഡിയോസും കാണാം

ഒരിക്കല്‍ സ്വന്തം പേരിനൊപ്പം ഭര്‍ത്താവിന്റെ പേര് ചേര്‍ത്തുവെക്കാത്തതിനെ വിമര്‍ശിച്ചപ്പോഴും അപ്‌സര ഒരു മറുപടി കൊടുത്തിരുന്നു. രത്‌നാകരന്‍ തന്റെ പിതാവിന്റെ പേരാണ്. ഒരു പുരസ്‌കാരം ലഭിച്ചതും അതില്‍ അപ്‌സര രത്‌നാകരന്‍ എന്ന് പേരുവന്നതും ഭര്‍ത്താവുമായി ഡിവോഴ്‌സ് ആയോ എന്ന ചോദ്യം വന്നിരുന്നു. തന്റെ ഭര്‍ത്താവ് പോലും അദ്ദേഹത്തിന്റെ പേര് ചേര്‍ത്തുവെക്കണം എന്ന് നിര്‍ബന്ധം പിടിച്ചിരുന്നില്ല. ഒരു സ്ത്രീ വിവാഹം കഴിഞ്ഞാല്‍ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് ഭര്‍ത്താവിന്റെ പേരുവെക്കണം എന്ന് നിയമമുണ്ടോ എന്ന് അപ്‌സര തിരിച്ചു ചോദിച്ചിരുന്നു

 

 

Back to top button
error: