അണലികളെ കൂടുതലായി കണ്ടുവരുന്നത് ഈ രണ്ട് മാസങ്ങളില്‍; മറ്റൊരു പാമ്പിനുമില്ലാത്ത പ്രത്യേകത, കടിച്ചാല്‍ മരണമുറപ്പ്
പാമ്പുകളില്‍ ഏറ്റവും അപകടകാരിയെന്ന വിശേഷണം അണലിക്ക് മാത്രമാണ് സ്വന്തം. വളരെ വേഗത്തില്‍ അപ്രതീക്ഷിതമായിട്ടായിരിക്കും അണലിയുടെ ആക്രമണമുണ്ടാകുകയെന്നതാണ് അതിന് കാരണം. മാത്രവുമല്ല. കടി കിട്ടിയാല്‍ മരണം ഉറപ്പെന്നാണ് അണലിയെ കുറിച്ച് പറയാറുള്ളത്. 360 ഡിഗ്രിയില്‍ വളരെ വേഗത്തില്‍ തിരിയാനുള്ള ശേഷി അണലിക്ക് ഉണ്ട്. നമ്മുടെ നാട്ടിലും വളരെ കൂടുതലായി കണ്ടുവരുന്ന പാമ്പ് വര്‍ഗങ്ങളില്‍ ഒന്നാണ് അണലി.
ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് അണലികളെ കൂടുതലായി കണ്ടുവരുന്നത്. ഈ മാസങ്ങളിലാണ് അണലികള്‍ സാധാരണയായി ഇണചേരാറുള്ളത്. ഒരു പെണ്‍ പാമ്പിന് പിന്നാലെ മൂന്നോ നാലോ ആണ്‍ പാമ്പുകളുണ്ടാകും. പെണ്‍ പാമ്പുകളെ തേടിയുള്ള ആണ്‍ പാമ്പുകളുടെ സഞ്ചാരം ഈ മാസങ്ങളിലാണ് കൂടുതലായുള്ളത്. ഈ സമയത്താണ് വീടുകളില്‍ കൂട്ടിയിട്ടിരിക്കുന്നതും അലക്ഷ്യമായി ഉപേക്ഷിച്ചിരിക്കുന്ന സാധനങ്ങളും വൃത്തിയാക്കി സൂക്ഷിക്കേണ്ടത്. ഇല്ലെങ്കില്‍ ഇവിടങ്ങളില്‍ പാമ്പുകള്‍ക്ക് ഒളിച്ചിരിക്കാന്‍ സൗകര്യമുണ്ടാകും.
ഭക്ഷണ അവശിഷ്ടങ്ങള്‍ വീടിന് പുറത്ത് വലിച്ചെറിയുന്നത് പോലും ഒഴിവാക്കണം. ഒളിച്ചിരുന്ന് ഇര പിടിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന സ്വഭാവമുള്ള പാമ്പുകളാണ് അണലികള്‍. മൂര്‍ഖന്‍ ഉള്‍പ്പെടെയുള്ള മറ്റ് പാമ്പുകള്‍ മനുഷ്യന്റെയോ മറ്റ് ജീവികളുടേയോ കാലൊച്ച കേട്ടാല്‍ പ്രദേശത്ത് നിന്ന് മാറും എന്നാല്‍ അണലികള്‍ അങ്ങനെ ഭയന്ന് പിന്‍മാറാതെ എന്താണ് സംഭവിക്കുന്നതെന്ന് ഒളിച്ചിരുന്ന് വീക്ഷിക്കും.
മണ്ണിന്റെ നിറത്തിനോട് സാമ്യമുള്ള ഇവയുടെ നിറവും തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. മണ്ണില്‍ ഒരു അണലി പാമ്പ് പതുങ്ങിയിരുന്നാല്‍ കണ്ടുപിടിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അറിയാതെ ചവിട്ടിയാല്‍ കടി ഉറപ്പാണ്. ഡോക്ടര്‍മാര്‍ പോലും പറയുന്നത് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ ആളുകളെ രക്ഷിക്കാന്‍ കഴിയും പക്ഷേ അണലിയുടെ കടിയേറ്റാല്‍ ജീവന്‍ രക്ഷിച്ചെടുക്കുക വളരെ പ്രയാസകരമാണെന്നാണ്.