Month: December 2024
-
NEWS
ദുബായില്‍ ജോലി ലഭിച്ച് മണിക്കൂറുകള്‍ മാത്രം; ദോഹയില്‍ മലയാളി എഞ്ചിനീയര്‍ മരിച്ച നിലയില്‍
ദോഹ: മലയാളിയായ യുവ എഞ്ചിനീയറെ ഖത്തറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം പള്ളിനട സ്വദേശി റയീസ് നജീബ് (21) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരിച്ചത്. ഖത്തര്‍ ഇസ്ലാമിക് ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലി ചെയ്യുന്ന നജീബ് ഹനീഫയുടെയും ഖത്തര്‍ എനര്‍ജിയില്‍ ജോലി ചെയ്യുന്ന ഷഹീന നജീബിന്റെയും മകനാണ് റയീസ്. യുകെയില്‍ നിന്നും എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ശേഷം ദോഹയില്‍ തിരിച്ചെത്തിയ റയീസിന് ദുബായിലെ ഒരു കമ്പനിയില്‍ നിന്നും ജോലിക്കായി ഓഫര്‍ ലെറ്റര്‍ ലഭിച്ചിരുന്നു. ഇത് ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് റയീസിന്റെ മരണം സംഭവിക്കുന്നത്. സഹോദരന്‍ – ഫായിസ് നജീബ്, സഹോദരി – റൗദാ നജീബ്. കുടുംബം ഖത്തറിലാണ് താമസം. പ്രവാസി വെല്‍ഫെയര്‍ തിരുവനന്തപുരം ജില്ലാ പ്രവര്‍ത്തകനാണ് റയീസിന്റെ പിതാവ് നജീബ് ഹനീഫ. പ്രവാസി വെല്‍ഫെയര്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നസീര്‍ ഹനീഫ പിതൃ സഹോദരനാണ്. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പ്രവാസി വെല്‍ഫെയര്‍ റിപ്രാടിയേഷന്‍ വിംഗ് അറിയിച്ചു. റയീസ്…
Read More » -
Kerala
‘വര്‍ഗീസിന് ചോറിങ്ങും കൂറങ്ങും, ബിജെപിക്ക് വേണ്ടി വോട്ട് ചോദിച്ചയാള്‍’; തൃശൂര്‍ മേയര്‍ക്കെതിരെ ആഞ്ഞടിച്ച് വി.എസ് സുനില്‍കുമാര്‍
തൃശൂര്‍: കോര്‍പ്പറേഷന്‍ മേയര്‍ക്കെതിരെ ആഞ്ഞടിച്ച് സിപിഐ നേതാവ് വി.എസ് സുനില്‍കുമാര്‍. ക്രിസ്മസിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തൃശൂര്‍ മേയര്‍ എം.കെ വര്‍ഗീസിന്റെ വസതിയിലെത്തി കേക്ക് കൊടുത്തതിനെക്കുറിച്ചാണ് വി.എസ് സുനില്‍കുമാര്‍ പ്രതികരിച്ചത്. ‘ഇടതുപക്ഷത്തോടോ ഇടതുപക്ഷ രാഷ്ട്രീയ ബോധത്തോടോ ഒരു കൂറുമില്ലാത്ത ആളാണ് തൃശൂര്‍ മേയര്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കും ബിജെപി സ്ഥാനാര്‍ഥിക്കുമായാണ് നേരിട്ടും പരോക്ഷമായും മേയര്‍ പ്രവര്‍ത്തിച്ചത്. ഇടതുപക്ഷത്തിന്‍രെ ചെലവില്‍ ബിജെപിക്കായി പ്രവര്‍ത്തിക്കുയാണ് മേയര്‍.സംസ്ഥാന അധ്യക്ഷന്‍ വീട്ടില്‍ പോയി കേക്ക് കൊടുത്തതില്‍ തനിക്ക് ആശ്ചര്യമില്ല. നാളെ മേയര്‍ ബിജെപിയുടെ ആരാകുമെന്ന് പറയാനാവില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിക്കായി ഒരു വേദിയില്‍ പോലും മേയര്‍ പ്രത്യക്ഷപ്പെട്ടില്ല എന്ന് മാത്രമല്ല എന്‍ഡിഎ സ്ഥാനാര്‍ഥിയെ ബൂസ്റ്റ് ചെയ്യാനായി പദവി ദുരുപയോഗം ചെയ്തു. ചോറിവിടെയും കൂറവിടെയുമുള്ള വ്യക്തിയാണ് മേയര്‍. തങ്ങള്‍ ഒരിക്കലും മേയറെ അംഗീകരിച്ചിട്ടില്ലെന്നും, മേയറുമായി അഡ്ജസ്റ്റ് ചെയ്ത് പോകുകയാണെന്നും’- വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. സംസ്ഥാനത്ത് വേറെ എത്രയോ മേയര്‍മാരുണ്ടായിട്ടും തൃശൂരില്‍ മാത്രമെന്താണ് ബിജെപി സംസ്ഥാന…
Read More » -
Kerala
വെറ്ററിനറി സര്‍ജന്‍ മുതല്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ വരെ; അനര്‍ഹമായി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങിയ 116 ജീവനക്കാര്‍ക്ക് കൂടി സസ്പെന്‍ഷന്‍
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനര്‍ഹമായി കൈപ്പറ്റിയ 116 സര്‍ക്കാര്‍ ജീവനക്കാരെ കൂടി സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. റവന്യു, സര്‍വേ, മൃഗസംരക്ഷണം, ക്ഷീരവികസനം വകുപ്പുകളിലെ ജീവനക്കാരാണ് സസ്പെന്‍ഷനിലായത്. കൈപ്പറ്റിയ തുക 18 ശതമാനം പലിശ സഹിതം തിരിച്ചുപിടിക്കും. മൃഗസംരക്ഷണ വകുപ്പിലെ 74 ജീവനക്കാര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. പാര്‍ട്ട് ടൈം സ്വീപ്പര്‍മാരും അറ്റന്‍ഡര്‍മാരും മുതല്‍ വെറ്ററിനറി സര്‍ജന്‍ വരെയുള്ളവരാണ് പട്ടികയിലുള്ളത്. പലിശ ഉള്‍പ്പെടെ 24,97,116 രൂപയാണ് ഇവരില്‍നിന്ന് തിരിച്ചുപിടിക്കുക. ക്ഷീരവികസന വകുപ്പില്‍ പാര്‍ട്ട്ടൈം സ്വീപ്പര്‍, ക്ലീനര്‍, ക്ലര്‍ക്ക് തസ്തികകളിലെ നാല് ജീവനക്കാരെയാണ് സസ്പെന്‍ഡ് ചെയ്തത്. റവന്യു വകുപ്പില്‍ ക്ലര്‍ക്ക്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്, ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ്, പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികകളിലായി 34 പേര്‍ക്കെതിരെയാണ് നടപടിയെടുത്തത്. സര്‍വേ വകുപ്പില്‍ സര്‍വേയര്‍, ഡ്രാഫ്റ്റ്സ്മാന്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികകളില്‍ ജോലി ചെയ്യുന്ന നാലു പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. ഇവര്‍ അനര്‍ഹമായി കൈപ്പറ്റിയത് ആകെ 10,46,400 രൂപയാണ്. വിവിധ വകുപ്പുകളിലായുള്ള 1458 സര്‍ക്കാര്‍ ജീവനക്കാര്‍…
Read More » -
India
മന്‍മോഹന് ആദാരഞ്ജലിയര്‍പ്പിച്ച് രാജ്യം; 7 ദിവസം ദുഃഖാചരണം, സംസ്‌കാരം നാളെ
ന്യൂഡല്‍ഹി: ജനങ്ങളെ ശക്തരാക്കിയ നിയമനിര്‍മാണങ്ങളിലൂടെയും രാഷ്ട്രത്തിനു കരുത്തായ സാമ്പത്തിക നയരൂപീകരണത്തിലൂടെയും വേറിട്ട വഴി സൃഷ്ടിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് (92) ആദരാഞ്ജലികളുമായി രാജ്യം. എഐസിസി ആസ്ഥാനത്തെ പൊതുദര്‍ശനത്തിനുശേഷം ഔദ്യോഗിക ബഹുമതികളോടെ നാളെയാണു സംസ്‌കാരം. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ഇന്നലെ രാത്രി 9.51ന് ആയിരുന്നു അന്ത്യം. 2004 മുതല്‍ 2014 വരെ പ്രധാനമന്ത്രിയായിരുന്നു. ഏറെ നാളായി രോഗബാധിതനായിരുന്ന അദ്ദേഹം ഇന്നലെ വൈകിട്ട് ഏഴേമുക്കാലോടെ വസതിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഏഴു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്നത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി. രാവിലെ 11ന് കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേകയോഗം ചേരും. കര്‍ണാടകയിലെ ബെളഗാവിയില്‍ ഇന്നു നടത്താനിരുന്ന റാലി ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ എല്ലാ പരിപാടികളും ഉപേക്ഷിച്ചു. ജവാഹര്‍ലാല്‍ നെഹ്‌റുവിനു ശേഷം ഭരണത്തില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കി തുടര്‍ഭരണം നേടിയ ആദ്യ പ്രധാനമന്ത്രിയാണ് മന്‍മോഹന്‍സിങ്. രാഷ്ട്രത്തിനായുള്ള അദ്ദേഹത്തിന്റെ സേവനവും കളങ്കമില്ലാത്ത രാഷ്ട്രീയജീവിതവും എന്നും ഓര്‍മിക്കപ്പെടുമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞു. പ്രധാനമന്ത്രിയെന്ന നിലയില്‍ സാധാരണക്കാരുടെ…
Read More » -
Kerala
ഐഎഎസ് ചേരിപ്പോര് ശക്തമാകുന്നു; ചീഫ് സെക്രട്ടറിയോട് ചോദ്യങ്ങളുമായി എന്‍. പ്രശാന്ത്
തിരുവനന്തപുരം: പുതിയ തലത്തിലേക്കുയര്‍ന്ന് ഐഎഎസ് ചേരിപ്പോര്. ചാര്‍ജ് മെമ്മോയ്ക്ക് മറുപടി നല്‍കാതെ ചീഫ് സെക്രട്ടറിയോട് വിശദീകരണം ചോദിച്ച് എന്‍. പ്രശാന്ത് ഐഎഎസ്. ഏഴു കാര്യങ്ങള്‍ക്ക് ചീഫ് സെക്രട്ടറി മറുപടി നല്‍കണമെന്നാണ് എന്‍. പ്രശാന്ത് ചോദിച്ചത്. ഇതിനുശേഷം ചാര്‍ജ് മെമ്മോയ്ക്ക് മറുപടി നല്‍കാമെന്ന് പ്രശാന്ത് ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കെതിരെ ജയതിലകും ഗോപാലകൃഷ്ണനും പരാതി നല്‍കിയിട്ടില്ല പിന്നെ സര്‍ക്കാറെന്തിനാണ് സ്വന്തം നിലയ്ക്ക് മെമ്മോ നല്‍കുന്നത് എന്നതതാണ് ആദ്യ ചോദ്യം. സസ്പെന്‍ഡ് ചെയ്യുന്നതിനും ചാര്‍ജ് മെമ്മോ നല്‍കുന്നതിനും മുമ്പ് എന്തുകൊണ്ട് തന്റെ ഭാഗം കേട്ടില്ലെന്നും പ്രശാന്ത് ചോദിക്കുന്നു. ചാര്‍ജ് മെമ്മോകള്‍ക്കൊപ്പം വെച്ച തന്റെ ഫേസ്ബുക്ക് പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ട് ആരാണ് ശേഖരിച്ചത്, ഏത് ഉദ്യോഗസ്ഥനെയാണ് ഇതിന് ചുമതലപ്പെടുത്തിയത് എന്നതടക്കമുള്ള ചോദ്യങ്ങളാണ് പ്രശാന്ത് ഉന്നയിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥനെ വിമര്‍ശിച്ചു എന്നും സസ്പെന്‍ഷനില്‍ ആയ ശേഷം മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയെന്നും കുറ്റപ്പെടുത്തിയാണ് ചീഫ് സെക്രട്ടറി പ്രശാന്തിന് ചാര്‍ജ്ജ് മെമ്മോ അയച്ചത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.ജയതിലകിന്…
Read More » -
Crime
സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം; ‘ഉപ്പും മുളകും’ താരങ്ങള്‍ക്കെതിരെ കേസ്
കൊച്ചി: സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയില്‍ സീരിയല്‍ താരങ്ങള്‍ക്കെതിരെ കേസ്. നടന്‍മാരായ ബിജു സോപാനം, എസ് പി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. ഇരുവര്‍ക്കുമെതിരെ ഇന്‍ഫോ പാര്‍ക്ക് പൊലീസ് കേസെടുത്തു. സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികമായി അതിക്രമിച്ചു എന്നാണ് കേസ്. നടന്മാരില്‍ ഒരാളാണ് ലൈംഗികാതിക്രമം നടത്തിയത് എന്നാണ് പരാതിയില്‍ പറയുന്നത്. മറ്റൊരാള്‍ നടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിനു പിന്നാലെ രൂപംകൊണ്ട പ്രത്യേക അന്വേഷ സംഘത്തിനോടാണ് നടി പീഡന വിവരം പങ്കുവച്ചത്. എസ്‌ഐടിയുടെ നിര്‍ദേശം പ്രകാരം ഇന്‍ഫോ പാര്‍ക്ക് പൊലീസ് കേസെടുക്കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.
Read More » -
Crime
മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കം; യുവാവിനെ മര്‍ദിച്ച് കൊന്ന് ഭാരതപ്പുഴയില്‍ തള്ളി
തൃശൂര്‍: മയക്കുമരുന്നുസംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ മര്‍ദിച്ച് കൊന്ന് ഭാരതപ്പുഴയില്‍ തള്ളി. നിലമ്പൂര്‍ വഴിക്കടവ് കുന്നുമ്മല്‍ സൈനുല്‍ ആബിദ് (39) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് പുഴയില്‍ മൃതദേഹം കണ്ടെത്തിയത്. വിദഗ്ധ പരിശോധനയിലാണ് കൊലപാതകം തെളിഞ്ഞത്. ആറു പേരെ ചെറുതുരുത്തി പോലീസ് അറസ്റ്റു ചെയ്തു. ചെറുതുരുത്തി വെട്ടിക്കാട്ടിരി കലാമണ്ഡലത്തിനു സമീപം ലക്ഷംവീട് കോളനിയില്‍ പാളയംകോട്ടക്കാരന്‍ വീട്ടില്‍ ഷജീര്‍ (33), സഹോദരന്‍ റജീബ് (30), ചെറുതുരുത്തി പുതുശ്ശേരി കമ്പനിപ്പടി ചോമയില്‍ വീട്ടില്‍ സുബൈര്‍ (38), ചെറുതുരുത്തി ഗവ. ഹൈസ്‌കൂളിനു സമീപം കല്ലായിക്കുന്നത്ത് വീട്ടില്‍ അഷ്റഫ് (26), ചെറുതുരുത്തി പുതുശ്ശേരി പള്ളിത്താഴത്ത് വീട്ടില്‍ അബ്ദുള്‍ ഷെഹീര്‍ (29), പുതുശ്ശേരി കമ്പനിപ്പടി അന്തിയംകുളം വീട്ടില്‍ മുഹമ്മദ് ഷാഫി (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോടതി ഇവരെ റിമാന്‍ഡ് ചെയ്തു. മയക്കുമരുന്നു കേസുകള്‍ അടക്കം അനേകം കേസുകളില്‍ പ്രതിയാണ് ഇവര്‍. ചിലരെ കാപ്പ നിയമപ്രകാരം നാടു കടത്തിയിട്ടുണ്ട്. ചിലര്‍ ജയിലില്‍നിന്ന് അടുത്തിടെ ഇറങ്ങിയതാണ്. മൃതദേഹം കണ്ടെത്തിയ…
Read More » -
Crime
ആര്‍ജെ സിമ്രന്‍ സിങ് ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍; അവസാന പോസ്റ്റ് 13ന്, ദുരൂഹത?
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ നിന്നുള്ള ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ളുവന്‍സറും ആര്‍ജെയുമായ യുവതിയെ ഗുരുഗ്രാമിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സമൂഹമാധ്യമത്തില്‍ 7 ലക്ഷത്തിലധികം പേര്‍ പിന്തുടരുന്ന സിമ്രന്‍ സിങ്ങാണ് (25) മരിച്ചത്. ആര്‍ജെ സിമ്രാന്‍ എന്ന പേരില്‍ സമൂഹമാധ്യമത്തില്‍ വലിയ ആരാധകരുള്ള യുവതിയുടെ മരണത്തില്‍ ഹരിയാന പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. ‘ജമ്മുവിന്റെ ഹൃദയസ്പന്ദനം’ എന്ന പേരിലാണ് യുവതി ആരാധകര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. അതേസമയം, യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപണമുയരുന്നുണ്ട്. സമൂഹമാധ്യമത്തില്‍ വളരെ സജീവമായിരുന്ന സിമ്രന്റെ അവസാന പോസ്റ്റ് ഡിസംബര്‍ 13നായിരുന്നു. സിമ്രന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
Read More » -
India
ഡോ. മൻമോഹൻ സിംഗ് അന്തരിച്ചു: സിഖ് സമുദായത്തിൽ നിന്ന് പ്രധാനമന്ത്രിയായ ആദ്യ വ്യക്തി
ന്യൂഡൽഹി: മുന്‍പ്രധാനമന്ത്രിയും സാമ്പത്തികവിദഗ്ധനുമായ മന്‍മോഹന്‍ സിങ്(92) അന്തരിച്ചു. കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ (വ്യാഴം) വീട്ടില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ രാത്രി 8 മണിയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി 9.51ന് മരണം സ്ഥിരീകരിച്ചു. 2004 മേയ് 22 മുതല്‍ തുടര്‍ച്ചയായ 10 വര്‍ഷക്കാലം രാജ്യത്തിന്റെ പ്രധാനമന്ത്രിപദം അലങ്കരിച്ച അദ്ദേഹം നൂതന ഉദാരവത്കരണനയങ്ങളുടെ പതാകവാഹകനായിരുന്നു. സിഖ് സമുദായത്തിൽ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രി പദവിയിലെത്തിയ ആദ്യ വ്യക്തി എന്ന ചരിത്ര നേട്ടത്തിനുടമയായ മൻമോഹൻ സിംഗ്, കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും ഉത്തമ ഉദാഹരണമായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബിൽ 1932 സെപ്റ്റംബർ 26-ന് ഒരു സാധാരണ കുടുംബത്തിൽ ജനിച്ച മൻമോഹൻ സിംഗ്, ബാല്യത്തിൽ തന്നെ കടുത്ത വെല്ലുവിളികൾ നേരിട്ടു. ഇന്ത്യയുടെ വിഭജന സമയത്ത് കുടുംബത്തോടൊപ്പം ഇന്ത്യയിലേക്ക് പലായനം ചെയ്യേണ്ടി വന്നു. പ്രതിസന്ധികളെ അതിജീവിച്ച് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം പഞ്ചാബ് സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന്…
Read More » -
India
രോഗിയായ ഭാര്യയെ പരിചരിക്കാന്‍ വിആര്‍എസ് എടുത്തു, ഭര്‍ത്താവിന്റെ യാത്രയയപ്പ് ചടങ്ങിനിടെ ദാരുണ സംഭവം, ഭാര്യ മരിച്ചു
ജയ്പുര്‍: ഭാര്യയെ ശുശ്രൂഷിക്കാന്‍ ജോലിയില്‍ നിന്ന് നേരത്തെ വിരമിച്ച ഭര്‍ത്താവിന്റെ യാത്രയയപ്പ് ചടങ്ങിനിടെ ഭാര്യ കുഴഞ്ഞുവീണ് മരിച്ചു. ഇനിയുള്ള കാലം രോഗിയായ ഭാര്യയെ പരിചരിക്കാമെന്ന് കരുതിയാണ് ഭര്‍ത്താവ് വിആര്‍എസ് എടുത്തത്. അതിനിടെയാണ് ഭാര്യയുടെ ദാരുണ മരണം സംഭവിച്ചത്. വിരമിക്കാന്‍ മൂന്ന് വര്‍ഷം ബാക്കിയുള്ളപ്പോഴാണ് രാജസ്ഥാനിലെ കോട സ്വദേശിയായ ദേവേന്ദ്ര സന്താള്‍ വോളന്ററി റിട്ടയര്‍മെന്റ് എടുത്തത്. ഹൃദ്രോഗിയായ ഭാര്യ ടീനയെ പരിചരിച്ച് ഇനിയുള്ള കാലം എപ്പോഴും ഒപ്പമുണ്ടാകാനായിരുന്നു തീരുമാനം. സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പ്പറേഷനിലെ മാനേജരായിരുന്നു ദേവേന്ദ്ര സന്താള്‍. യാത്രയയപ്പ് ചടങ്ങിനായി ദേവേന്ദ്ര സന്താളിനൊപ്പം ഭാര്യ ടീനയും എത്തിയിരുന്നു. ഇരുവരെയും സഹപ്രവര്‍ത്തകര്‍ മാലയണിയിച്ച് വേദിയിലിരുത്തി. പെട്ടെന്ന് ടീനയ്ക്ക് തളര്‍ച്ച അനുഭവപ്പെട്ടു. ഉടന്‍ വെള്ളം കൊണ്ടുവരാന്‍ സന്താള്‍ അവിടെയുണ്ടായിരുന്നവരോട് ആവശ്യപ്പെട്ടു. അതിനിടെ ഇതൊന്നും അറിയാതെ ക്യാമറ നോക്കി ചിരിക്കാന്‍ ആവശ്യപ്പെട്ടവര്‍ക്ക് മുന്‍പില്‍ ടീന ചിരിച്ചു. പിന്നാലെ മേശയിലേക്ക് തല ചായ്ച്ചു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ടീനയുടെ മരണം സംഭവിച്ചു.
Read More »