Month: November 2024

  • Crime

    ട്രെയിനുകളില്‍ ഒറ്റയ്ക്കുള്ള യാത്രക്കാരെ നോട്ടമിട്ട് ബലാത്സംഗം; 30കാരന്റെ അറസ്റ്റ് തെളിയിച്ചത് നാല് കൊലപാതകങ്ങള്‍

    അഹമ്മദാബാദ്: ഗുജറാത്തില്‍ 19കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ 30കാരന്റെ അറസ്റ്റ് ചുരുളഴിച്ചത് മറ്റ് നാല് കൊലപാതകങ്ങളും. ഒരു മാസത്തിനിടെ വിവിധ സംസ്ഥാനങ്ങളിലായി ട്രെയിനുകള്‍ കേന്ദ്രീകരിച്ച് നടന്ന കൊലപാതകങ്ങളിലാണ് പ്രതിയുടെ പങ്ക് വ്യക്തമായത്. ഹരിയാനയിലെ രോഹ്തക് സ്വദേശിയായ രാഹുല്‍ കരംവീറാണ് ഈ കേസുകളിലെല്ലാം പ്രതി. 19കാരിയുടെ മരണത്തിന് പിന്നാലെ നടത്തിയ വ്യാപക തെരച്ചിലില്‍ നവംബര്‍ 24നാണ് രാഹുല്‍ പിടിയിലാകുന്നത്. 2000ത്തോളം സിസിടിവി ക്യാമറകളില്‍ നിന്നായി നിരവധി ദൃശ്യങ്ങള്‍ പൊലീസിന് തെളിവായി ലഭിച്ചിരുന്നു. ട്രെയിനുകള്‍ കേന്ദ്രീകരിച്ചാണ് രാഹുല്‍ കുറ്റകൃത്യങ്ങള്‍ നടത്തിയിരുന്നത്. സ്ത്രീകളുടെയും ഭിന്നശേഷിക്കാരുടെയും കോച്ചുകളാണ് പ്രധാനലക്ഷ്യം. ഒറ്റയ്ക്കുള്ള യാത്രക്കാരെ തെരഞ്ഞുപിടിച്ച് നോട്ടമിടും. പിന്നീട് തക്കം കിട്ടുമ്പോള്‍ ഇവരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തും. ഇയാള്‍ക്കെതിരെ മോഷണക്കേസും നിലവിലുണ്ട്. റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലുമൊക്കെ മാറിമാറി താമസിക്കുന്നതിനാല്‍ ഏറെ പണിപ്പെട്ടാണ് പ്രതിയെ ലോക്കല്‍-റെയില്‍വേ പൊലീസ് സംയുക്ത ഓപ്പറേഷനിലൂടെ കുടുക്കിയത്. ഗുജറാത്ത് കൂടാതെ കര്‍ണാടക, പശ്ചിമ ബംഗാള്‍, തെലങ്കാന, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും പ്രതിക്കെതിരെ…

    Read More »
  • Kerala

    15 ആനകളുമായി തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍ ശീവേലി; അകലം ഉറപ്പാക്കി വനംവകുപ്പ് ഉദ്യോഗസ്ഥര്‍

    കൊച്ചി: തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തില്‍ വൃശ്ചികോത്സവത്തിന്റെ ഭാഗമായി 15 ആനകളുമായി കാഴ്ചശീവേലി നടന്നു. ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് ആനകളെ എഴുന്നള്ളിച്ചത്. ആനകളെ രണ്ട് നിരയായി നിര്‍ത്തിയാണ് ശീവേലി നടന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആനകള്‍ തമ്മില്‍ മൂന്നു മീറ്ററിന്റെ അകലം ടേപ്പ് വെച്ച് അളന്ന് സ്ഥാനം തിട്ടപ്പെടുത്തിയത് അടിസ്ഥാനമാക്കിയാണ് ആനകളെ നിര്‍ത്തിയത്. നേരത്തെ ആനപ്പന്തലില്‍ 15 ആനകള്‍ അണിനിരക്കാറുണ്ടായിരുന്നു. ഹൈക്കോടതി ഉത്തരവ് പരിഗണിച്ച് ആനപ്പന്തലില്‍ ആറ് ആനകളെ മാത്രമാണ് നിര്‍ത്തിയത്. ബാക്കി 9 ആനകളെ ആനപ്പന്തലിന് പുറത്ത് രണ്ടു വരിയായി നിര്‍ത്തിയാണ് ശീവേലി നടന്നത്. ക്ഷേത്രം വലംവെയ്ക്കുമ്പോഴും ആ അകലം കൃത്യമായി പാലിക്കുന്നുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ആനകളും ആളുകളും തമ്മില്‍ അകലം സംബന്ധിച്ചും ഹൈക്കോടതി ഉത്തരവ് പ്രകാരം കര്‍ശന ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എഴുന്നള്ളിപ്പ് സമയത്ത് വടം കെട്ടിയാണ് ആളുകളെ നിയന്ത്രിച്ചത്. ആന എഴുന്നള്ളിപ്പില്‍ ഇളവ് തേടി നല്‍കിയ ഹര്‍ജിയില്‍ കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. 15 ആനകളെ തന്നെ എഴുന്നളളിക്കണമെന്ന് നിര്‍ബന്ധം…

    Read More »
  • Kerala

    എ.കെ.ജി സെന്ററില്‍ സരിന് വന്‍ സ്വീകരണം; ചുവപ്പ് ഷാള്‍ അണിയിച്ച് എം.വി ഗോവിന്ദന്‍

    തിരുവനന്തപുരം: പി. സരിന്‍ എ.കെ.ജി സെന്ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ കണ്ടു. ചുവപ്പ് ഷാള്‍ അണിയിച്ചാണ് എം.വി ഗോവിന്ദന്‍ സരിനെ സ്വീകരിച്ചത്. മന്തി സജി ചെറിയാന്‍, എം.കെ ബാലന്‍ തുടങ്ങിയവരും സരിനെ സ്വീകരിക്കാന്‍ എം.കെ.ജി സെന്ററിലെത്തിയിരുന്നു. ‘ഡോ.പി സരിന്‍ ആദ്യമായിട്ട് എ.കെ.ജി സെന്ററില്‍ എത്തിച്ചേരുകയാണ്. അദ്ദേഹത്തെ ഞങ്ങളെല്ലാം ആവേശത്തോടുകൂടി സ്വീകരിക്കുന്ന സമയമാണിത്. ഭാവിയിലെ രാഷ്ട്രീയ പ്രവര്‍ത്തനം സംബന്ധിച്ച് പാര്‍ട്ടിയും സരിനുമായിട്ടാലോചിച്ച് ആവശ്യമായ സംഘടനാപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ളവ തീരുമാനിക്കും. പാര്‍ട്ടിയുമായിട്ട് സഹകരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് സ്വഭിവികമായിട്ടും ആദ്യം സാധിക്കുക. പിന്നീടാണ് സംഘടനാ മെമ്പര്‍ഷിപ്പിലേക്കും പാര്‍ട്ടി മെമ്പര്‍ഷിപ്പിലേക്കുമൊക്കെ പൂര്‍ണമായും എത്താന്‍ സാധിക്കുക. മറ്റ് കാര്യങ്ങള്‍ സരിനുമായി ആലോചിച്ച് പാര്‍ട്ടി തീരുമാനിക്കും.’ -എം.വി ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടി സ്വതന്ത്രന്‍ പാര്‍ട്ടിയിലായില്ലേ എന്ന ചോദ്യത്തിന് പാര്‍ട്ടി സ്വതന്ത്രന്‍ പാര്‍ട്ടിയുമായി സഹകരിച്ചു മുന്നോട്ടുപോകും എന്നായിരുന്നു എം.വി ഗോവിന്ദന്റെ മറുപടി.  

    Read More »
  • Kerala

    സംഘനൃത്തത്തില്‍ തമ്മിലടി; വിധികര്‍ത്താക്കള്‍ ഓടി മുറിയില്‍ കയറി വാതിലടച്ചു, തിരുവനന്തപുരം ജില്ലാ കലോത്സവത്തില്‍ സംഘര്‍ഷം

    തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ നടക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തില്‍ സംഘര്‍ഷം. പെണ്‍കുട്ടികളുടെ സംഘനൃത്തത്തിന്റെ വിധി നിര്‍ണയത്തിന് എതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്. ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. വഴുതക്കാട് കാര്‍മല്‍ സ്‌കൂളിനായിരുന്നു ഒന്നാം സ്ഥാനം. ഇതിനെതിരെ കോട്ടണ്‍ഹില്‍ സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളുമാണ് പ്രതിഷേധിച്ചത്. കാര്‍മല്‍ സ്‌കൂളിനു ഒന്നാം സ്ഥാനം ലഭിക്കുമെന്നും വിധികര്‍ത്താക്കളെ മാറ്റണമെന്നും ആവശ്യപ്പെട്ട് കോട്ടണ്‍ഹില്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ നേരത്തെ തന്നെ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ വിധികര്‍ത്താക്കളെ അധികൃതര്‍ മാറ്റിയില്ല. ഇതിനുപിന്നാലെ മത്സരം കഴിഞ്ഞ് കാര്‍മല്‍ സ്‌കൂളിന് ഒന്നാംസ്ഥാനം ലഭിക്കുകയായിരുന്നു. മത്സരം കഴിഞ്ഞ് ഒരു മണിക്കൂറിനു ശേഷമാണ് വിജയികളെ പ്രഖ്യാപിച്ചത് എന്നാണ് കോട്ടണ്‍ഹില്‍ സ്‌കൂളിലെ വിദ്യാര്‍ഥിനികളുടെ മറ്റൊരു ആരോപണം. വിധികര്‍ത്താക്കള്‍ മാത്രം ഇരിക്കേണ്ടിടത്ത് സംഘാടകര്‍ ഉള്‍പ്പെടെ 7 പേര്‍ ഇരുന്നാണ് വിധി നിര്‍ണയിച്ചതെന്നും ഇതിന്റെ വിഡിയോ കൈവശമുണ്ടെന്നും വിദ്യാര്‍ഥിനികള്‍ പറയുന്നു. പ്രതിഷേധം ഉയര്‍ന്നതോടെ വിധികര്‍ത്താക്കള്‍ ഓടി മുകളിലെ മുറിയില്‍ കയറി വാതിലടച്ചു. കുട്ടികളും അധ്യാപകരും മൂന്നു മണിക്കൂറോളം…

    Read More »
  • Crime

    ബാലഭാസ്‌ക്കറിനെ കൊന്നത് തന്നെ, പിന്നില്‍ സ്വര്‍ണ്ണക്കടത്തു സംഘം; പെരിന്തല്‍മണ്ണ സ്വര്‍ണ്ണക്കവര്‍ച്ചയില്‍ മുന്‍ ഡ്രൈവര്‍ അറസ്റ്റിലാകുമ്പോള്‍ കൊലപാതക സാധ്യത ബലപ്പെടുന്നതായി പിതാവ്

    തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ സംശയങ്ങള്‍ തീരാതെ പിതാവ് ഉണ്ണി. പെരിന്തല്‍മണ്ണ സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ ബാലഭാസ്‌ക്കറിന്റെ മുന്‍ഡ്രൈവര്‍ അര്‍ജ്ജുന്‍ അറസ്റ്റിലായ പശ്ചാത്തലത്തിലാണ് കുടുംബം വീണ്ടും സംശയങ്ങളുമായി രംഗത്തുവരുന്നത്. മകന്‍ ബാലഭാസ്‌കറിനെ കൊലപ്പെടുത്തിയത് തന്നെയാണെന്ന് പിതാവ് ഉണ്ണി പറഞ്ഞു. അര്‍ജുന്‍ മുന്‍പേ കുറ്റവാളിയാണെന്നാണ് അറിയാന്‍ സാധിച്ചത്. ഇത് എന്റെ സംശയങ്ങള്‍ ശക്തമാകുന്നവുന്നെന്നും ഉണ്ണി പറഞ്ഞു. സിബിഐ അന്വേഷണത്തിലും തൃപ്തിയില്ല. സിബിഐ ഒന്നും തൊടാത്ത റിപ്പോര്‍ട്ട് ആണ് കൊടുത്തത്. ബാലുവിന്റെ മരണത്തിനു പിന്നില്‍ സ്വര്‍ണ്ണക്കടത്തു സംഘം തന്നെയാണെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ബാലുവിന്റെ മരണത്തില്‍ ഇതുവരെയും നീതി ലഭിച്ചിട്ടില്ല. എടിഎം കവര്‍ച്ച ഉള്‍പ്പടെ അര്‍ജുന്‍ നടത്തിയതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. അര്‍ജുന്‍ ബാല ഭാസ്‌കറിന്റെ കൂടെ എത്തുന്നത് ഒരു ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്ക്ക് പോയപ്പോള്‍ പരിചയപ്പെട്ടാന്നെും പിതാവ് ഉണ്ണി പറഞ്ഞു. പെരിന്തല്‍മണ്ണ കേസില്‍ അര്‍ജുന്‍ അറസ്റ്റിലായതോടെയാണ് ബാലഭാസ്‌ക്കറിന്റെ മരണം വീണ്ടും ചര്‍ച്ചകളില്‍ നിറയുന്നത്. ബാലഭാസ്‌കറിന്റേത് അപകടമരണമല്ലെന്നും സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്ക് ഇതില്‍ പങ്കുണ്ടെന്നുമായിരുന്നു നേരത്തെ ഉയര്‍ന്ന ആരോപണം.…

    Read More »
  • Local

    സബ്ജില്ലാ ശാസ്ത്രമേള: വിജയികള്‍ക്ക് ആദരം

    കരിങ്കുന്നം: സബ്ജില്ലാ ശാസ്ത്രമേളയിലും, കലോത്സവത്തിലും എല്‍.പി വിഭാഗത്തില്‍ ഓവറോള്‍ കിരീടം കരസ്ഥമാക്കിയകുരുന്നു പ്രതിഭകളെ ആദരിക്കുന്നതിന് കരിങ്കുന്നം ഗവണ്മെന്റ് എല്‍.പി സ്‌കൂളില്‍ ആഹ്ലാദോത്സവത്തോടനുബന്ധിച്ചു നടന്ന റാലി,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ തോമസ്ഫ്‌ലാഗ്ഓഫ് ചെയ്തു. ശാസ്ത്രമേളയിലും കലോത്സവത്തിലും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും, സാമൂഹ്യ ശാസ്ത്രമേളയില്‍ മൂന്നാം റണ്ണറപ്പുമാണ് കരിങ്കുന്നം എല്‍പി സ്‌കൂള്‍. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍വിജയികളായ കുട്ടികള്‍ക്ക്മൊമെന്റോയും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. തുടര്‍ന്ന് കലോത്സവത്തിലെ മികച്ച പ്രകടനം കാഴ്ച വച്ച ഇനങ്ങളുടെ അവതരണവും നടന്നു.

    Read More »
  • Kerala

    കരുനാഗപ്പള്ളി ലോക്കല്‍ സമ്മേളനങ്ങളില്‍ കയ്യാങ്കളി; സംസ്ഥാന കമ്മിറ്റി അംഗങ്ങളെ പൂട്ടിയിട്ടു

    കൊല്ലം: വിഭാഗീയത രൂക്ഷമായ കൊല്ലം കരുനാഗപ്പള്ളിയില്‍ സിപിഎം ലോക്കല്‍ സമ്മേളനങ്ങളില്‍ കയ്യാങ്കളി. കഴിഞ്ഞ ദിവസം നടന്ന കുലശേഖരപുരം നോര്‍ത്ത് സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ഉള്‍പ്പെടെ പൂട്ടിയിട്ടു. ഏകപക്ഷീയമായി ലോക്കല്‍ സെക്രട്ടറി ഉള്‍പ്പടെ ഉള്ളവരെ തീരുമാനിച്ചതിന് എതിരെയായിരുന്നു പ്രതിഷേധം. വിഭാഗീയതയെ തുടര്‍ന്ന് നിര്‍ത്തിവച്ച സിപിഎം ലോക്കല്‍ സമ്മേളനങ്ങള്‍ ആണ് കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിക്ക് കീഴില്‍ വീണ്ടും നടക്കുന്നത്. കഴിഞ്ഞ രണ്ടുദിവസത്തിനിടെ നടന്ന നാല് സമ്മേളനങ്ങള്‍ അലങ്കോലമായി. തൊടിയൂര്‍, കല്ലേലി ഭാഗം, കുലശേഖരപുരം വെസ്റ്റ്, കുലശേഖരപുരം നോര്‍ത്ത് ലോക്കല്‍ സമ്മേളനങ്ങള്‍ കയ്യാങ്കളിയിലാണ് കലാശിച്ചത്. കമ്മിറ്റി അംഗങ്ങളെയും ലോക്കല്‍ സെക്രട്ടറിയെയും ഏകപക്ഷീയമായി തീരുമാനിക്കുന്നു എന്ന് ആരോപിച്ച് ആണ് ഒരു വിഭാഗം പ്രതിഷേധം ഉയര്‍ത്തിയത്. കുലശേഖരപുരം നോര്‍ത്ത് സമ്മേളനം നടത്താന്‍ എത്തിയ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബി. സോമപ്രസാദ്, കെ. രാജഗോപാല്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം രാധാമണി എന്നിവരെ പ്രതിനിധികള്‍ പൂട്ടിയിട്ടു. ആരോപണ വിധേയനെ ലോക്കല്‍ സെക്രട്ടറി ആക്കിയതില്‍ പ്രതിഷേധിച്ചാണ് പ്രശ്‌നങ്ങളുടെ തുടക്കം. കുലശേഖരപുരം വെസ്റ്റിലും…

    Read More »
  • Kerala

    350 രൂപയുടെ ഓട്ടത്തിന് 420 രൂപ ചോദിച്ചു, മന്ത്രിക്ക് പരാതി; വീട്ടിലെത്തി പൊക്കി എംവിഡി, ഓട്ടോ ഡ്രൈവര്‍ക്ക് 5500 രൂപ പിഴ

    കൊച്ചി: അമിത ഓട്ടോ കൂലി വാങ്ങിയ ഡ്രൈവര്‍ക്ക് കിട്ടിയത് വന്‍ പണി. ഗതാഗതമന്ത്രിക്ക് പരാതി നല്‍കിയതിനു പിന്നാലെ വീട്ടിലെത്തി എംവിഡി പൊക്കുകയായിരുന്നു. പുതുവൈപ്പ് സ്വദേശിയായ ഓട്ടോഡ്രൈവര്‍ പ്രജിത്താണ് കുടുങ്ങിയത്. 50 രൂപ അധികം വാങ്ങിയതിന് 5500 രൂപയാണ് പിഴയായി നല്‍കേണ്ടിവന്നത്. കഴിഞ്ഞ ദിവസമാണ് പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്. പരാതിക്കാരനായ റോബി തോമസ് കുടുംബവുമൊത്ത് പുതുവൈപ്പ് ബീച്ചില്‍ നിന്ന് പാലാരിട്ടത്തേക്ക് പോകാന്‍ പ്രജിത്തിന്റെ ഓട്ടോ വിളിച്ചു. പതിമൂന്നര കിലോമീറ്റര്‍ ഓടിയതിന് 420 രൂപയാണ് ആവശ്യപ്പെട്ടത്. 350 രൂപയായിരുന്നു വാങ്ങേണ്ടിയിരുന്നത്. ഇതിന്റെ പേരില്‍ റോബി തോമസും പ്രജിത്തും തര്‍ക്കമായി. അവസാനം 400 രൂപ ഓട്ടോ കൂലി നല്‍കേണ്ടിവന്നു. തുടര്‍ന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന് ഇ മെയില്‍ വഴി പരാതി അയക്കുകയായിരുന്നു. പരാതി എംവിഡിക്ക് കൈമാറി. പിന്നാലെ പ്രജിത്തിന്റെ വീട്ടില്‍ എംവിഡി എത്തി. അമിത കൂലി ഈടാക്കിയതിനു കൂടാതെ ഓട്ടോയില്‍ രൂപമാറ്റം വരുത്തിയതിനും ചേര്‍ത്തായിരുന്നു പിഴയിട്ടത്.

    Read More »
  • Kerala

    സ്ത്രീകള്‍ ചിതറിയോടിയത് ആനയെ കണ്ട്, 14 മണിക്കൂര്‍ നീണ്ട തിരച്ചില്‍; ഒടുവില്‍ ആശ്വാസം

    എറണാകുളം: കോതമംഗലം കുട്ടമ്പുഴയില്‍ പശുക്കളെ തിരഞ്ഞു വനത്തിനുള്ളില്‍ പോയ മൂന്നു സ്ത്രീകളെയും കണ്ടെത്തി. പാറുക്കുട്ടി, മായ, ഡാര്‍ലി സ്റ്റീഫന്‍ എന്നിവരെയാണ് കണ്ടെത്തിയത്. വനത്തില്‍ നിന്നും 6 കിലോമീറ്റര്‍ അകലെ അറക്കമുത്തി ഭാഗത്ത് നിന്നാണു സ്ത്രീകളെ കണ്ടെത്തിയത്. ആശങ്ക നിറഞ്ഞ 14 മണിക്കൂറുകള്‍ക്കൊടുവിലാണ് മൂവരേയും കണ്ടെത്തിയ വിവരം ഫോറസ്റ്റ് അധികൃതര്‍ അറിയിച്ചത്. ബുധനാഴ്ചയാണ് ഇവരുടെ പശുവിനെ കാണാതായത്. മായ വ്യാഴാഴ്ച രാവിലെ പശുവിനെ അന്വേഷിച്ചുപോയി കണ്ടെത്താനാവാതെ വന്നതോടെയാണ് മൂന്ന് മണിയോടെ മറ്റ് രണ്ടുപേരെയും കൂട്ടി വീണ്ടും തേക്ക് പ്ലാന്റേഷനി (പഴയ മെഡിസിനല്‍ പ്ലാന്റേഷന്‍) ലെ മുനിപ്പാറ ഭാഗത്തുകൂടി പ്ലാന്റേഷനിലേക്ക് പോയത്. പശുവിനെ കണ്ടെത്തി മടങ്ങുന്നതിനിടെ തങ്ങള്‍ ആനയുടെ മുന്നിലകപ്പെട്ട് പേടിച്ച് ചിതറിയോടിയതായി മായ ഭര്‍ത്താവിനെ മൊബൈല്‍ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. വനാതിര്‍ത്തിയിലാണ് ഇവരുടെ വീട്. ഇതിനിടെ കാണാതായ പശു തിരിച്ചെത്തിയതോടെയാണ് വീട്ടുകാര്‍ ആശങ്കയിലായത്. മായയുടെ കൈവശമുള്ള മൊബൈലില്‍നിന്ന് വൈകിട്ട് 4.15 വരെ വീട്ടുകാരുമായി സംസാരിച്ചിരുന്നു. പാറപ്പുറത്ത് ഇരിക്കുകയാണെന്നും വരുമ്പോള്‍ ഒരുകുപ്പി വെള്ളവും കൊണ്ടുവരണമെന്നും…

    Read More »
  • Kerala

    കുട്ടേട്ടന്‍ പെട്ടൂട്ടോ!!! മഞ്ഞുമ്മല്‍ ബോയ്സ് 148 കോടിയിലേറെ വരുമാനമുണ്ടാക്കി; പറവ ഫിലിംസിലെ റെയ്ഡില്‍ കണ്ടെത്തിയത് 60 കോടിയുടെ നികുതി വെട്ടിപ്പ്; സൗബിന്‍ ഷാഹിറിനോട് വിശദീകരണം തേടും

    കൊച്ചി: പറവ ഫിലിംസില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ 60 കോടിയുടെ നികുതി വെട്ടിപ്പ് നടന്നതായി പ്രാഥമിക കണ്ടെത്തല്‍. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ വരുമാനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നികുതി വെട്ടിപ്പ് നടന്നതായി കണ്ടെത്തല്‍. സംഭവവുമായി ബന്ധപ്പെട്ട് നടനും നിര്‍മാതാവുമായിരുന്ന സൗബിന്‍ ഷാഹിറിനെ വിളിപ്പിച്ച് വിശദീകരണം തേടും. അതേസമയം, പരിശോധന അവസാനിച്ചിട്ടില്ലെന്നാണ് ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. റെയ്ഡില്‍ നിര്‍ണ്ണായക രേഖകളും കണ്ടെത്തിയതായി വിവരമുണ്ട്. മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ആദായനികുതി വിഭാഗം പരിശോധന നടത്തിയത്. സിനിമ 148 കോടിയിലേറെ രൂപ വരുമാനമുണ്ടാക്കി. എന്നാല്‍ 44 കോടി രൂപ ആദായനികുതി ഇനത്തില്‍ നല്‍കേണ്ടിയിരുന്നത് അടച്ചില്ല. 32 കോടി രൂപ ചെലവ് കാണിച്ചു. ഇത് കള്ളക്കണക്കേന്ന നിലപാടിലാണ് ആദായ നികുതി വകുപ്പ്. നികുതി റിട്ടേണ്‍ സമര്‍പ്പിച്ചിരുന്നില്ലെന്നും ആദായ നികുതി വകുപ്പ് പറയുന്നു. അതേസമയം, സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തത് സഹായി ഷോണ്‍ ആണെന്നാണ് സൗബിന്റെ വിശദീകരണം. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ…

    Read More »
Back to top button
error: