
കരിങ്കുന്നം: സബ്ജില്ലാ ശാസ്ത്രമേളയിലും, കലോത്സവത്തിലും എല്‍.പി വിഭാഗത്തില്‍ ഓവറോള്‍ കിരീടം കരസ്ഥമാക്കിയകുരുന്നു പ്രതിഭകളെ ആദരിക്കുന്നതിന് കരിങ്കുന്നം ഗവണ്മെന്റ് എല്‍.പി സ്‌കൂളില്‍ ആഹ്ലാദോത്സവത്തോടനുബന്ധിച്ചു നടന്ന റാലി,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ തോമസ്ഫ്‌ലാഗ്ഓഫ് ചെയ്തു. ശാസ്ത്രമേളയിലും കലോത്സവത്തിലും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും, സാമൂഹ്യ ശാസ്ത്രമേളയില്‍ മൂന്നാം റണ്ണറപ്പുമാണ് കരിങ്കുന്നം എല്‍പി സ്‌കൂള്‍. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍വിജയികളായ കുട്ടികള്‍ക്ക്മൊമെന്റോയും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. തുടര്‍ന്ന് കലോത്സവത്തിലെ മികച്ച പ്രകടനം കാഴ്ച വച്ച ഇനങ്ങളുടെ അവതരണവും നടന്നു.