Month: November 2024
-
NEWS
ഹിസ്ബുള്ള കരാര്‍ ലംഘിച്ചാല്‍ ആ നിമിഷം വെടിപൊട്ടിക്കുമെന്ന് ഇസ്രായേല്‍; ഗാസ വെടിനിര്‍ത്തലിനായി ഈജിപ്ത്ഷ്യന്‍ പ്രതിനിധികള്‍ ഇസ്രായേലിലേക്ക്
ടെല്‍ അവീവ്: ഹിസ്ബുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ ആ നിമിഷം ശക്തമായി തിരിതച്ചടിക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രയേല്‍ സൈന്യം. കരാര്‍ ലംഘനത്തിന് തീകൊണ്ടായിരിക്കും മറുപടി നല്‍കുന്നതെന്നാണ് ഇസ്രയേലിന്റെ താക്കീത്. അതിര്‍ത്തി മേഖലയിലൂടെ ഹിസ്ബുള്ള ഭീകരര്‍ മടങ്ങിയെത്തുന്നത് കര്‍ശനമായി തടയണമെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. വെടിനിര്‍ത്തല്‍ കരാര്‍ നടപ്പിലാക്കുക എന്നതാണ് ഇസ്രയേല്‍ സൈന്യത്തിന്റെ ദൗത്യമെന്നും ഇതിന് തടസം നില്‍ക്കുന്നത് ആരായാലും അവരെ നേരിടുക തന്നെ ചെയ്യുമെന്നും സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേ സമയം ചില മേഖലകളില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിന് ശേഷവും ആക്രമിക്കാന്‍ ശ്രമിച്ച ഭീകരര്‍ക്ക് കനത്ത തിരിച്ചടി നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. നാല് ഹിസ്ബുള്ള പ്രവര്‍ത്തകരെ പിടികൂടിയതായും ഇസ്രയേല്‍ വ്യക്തമാക്കി. തെക്കന്‍ ലബനനിലെ അതിര്‍ത്തിയില്‍ പല സ്ഥലങ്ങ്‌ളിലും ഇപ്പോഴും മാര്‍ഗ തടസങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളതായും അവ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമായി പുരോഗമിക്കുന്നതായും ഹഗാരി അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ രാസായുധങ്ങള്‍…
Read More » -
LIFE
2025ല്‍ ധനയോഗം വരുന്ന നക്ഷത്രക്കാര്‍..
ഏതാണ്ട് ഒരു മാസം മാത്രം അകലെയാണ് 2025. പുതുവര്‍ഷം ശുഭഫലങ്ങളോടെ തങ്ങളെ തേടിയെത്തണം എന്നായിരിക്കും ഓരോരുത്തരുടേയും പ്രാര്‍ത്ഥനയും പ്രതീക്ഷയും. പലര്‍ക്കും പല ആഗ്രഹങ്ങളും കാണും. എന്നാല്‍ പൊതുവായി മിക്കവാറും പേര്‍ ആഗ്രഹിയ്ക്കുന്ന ഒന്നാകും ധനഭാഗ്യം. പുതുവര്‍ഷം തങ്ങളുടെ സാമ്പത്തികബുദ്ധിമുട്ടുകള്‍ മാറി ധനം വരണം എന്നാഗ്രഹിയ്ക്കുന്നവരാണ് പലതും. നാം ജോലി ചെയ്യുന്നതിന്റെ ആത്യന്തിക ഉദ്ദേശ്യവും ധനം എന്ന ഒരു പ്രധാന കാര്യം കൂടിയാണ്. ജ്യോതിഷപ്രകാരം ചില പ്രത്യേക നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷം ധനയോഗം പറയുന്നു. ഏതെല്ലാം നാളുകാരാണ് ഇതില്‍ പെടുന്നതെന്നറിയാം. അശ്വതി, ഭരണി ഇതില്‍ ആദ്യ നക്ഷത്രം അശ്വതിയാണ്. ഇവര്‍ക്ക് പൊതുവേ നല്ല ഫലമാണ് പുതുവര്‍ഷം പറയുന്നത്. അവര്‍ക്കുണ്ടാകാന്‍ പോകുന്ന പ്രധാന യോഗങ്ങളില്‍ പെടുന്ന ഒന്നാണ് ധനയോഗം. സാമ്പത്തികമായ ഉന്നതി ഈ നാളുകാര്‍ക്ക് ഫലമായി പറയുന്നു. ധനലാഭവും വസ്തുലാഭവുമെല്ലാം ഫലമായി പറയുന്നു. അടുത്ത നക്ഷത്രം ഭരണിയാണ്. ഭരണിക്കും പുതുവര്‍ഷം സമ്പന്നഭാഗ്യം, ധനയോഗം ഫലമായി പറയുന്നു. ഇവര്‍ക്കുണ്ടായിരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറിക്കിട്ടും. ധനം വന്നു ചേരും.…
Read More » -
Crime
അസം യുവതിയെ കൊലപ്പെടുത്തി മുങ്ങിയ മലയാളി കാമുകന്‍ കാണാമറയത്ത്; കണ്ണൂരിലെ വീട്ടിലും അന്വേഷണ സംഘമെത്തി, യുവാവിന് നാട്ടില്‍ സുഹൃദ് വലയം ഇല്ലെന്ന് പോലീസ്
ബംഗളൂരു: കാമുകിയായ അസം യുവതിയെ കുത്തിക്കൊലപ്പെടുത്തി ഒളിവില്‍ പോയ കണ്ണൂര്‍ സ്വദേശിയായ ആരവ് അനയ്നെ കണ്ടെത്താന്‍ കഴിയാതെ പോലീസ്. മൂന്നാം ദിവസവും ആരവിനെക്കുറിച്ച് പോലീസിന് കാര്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. യുവാവിനെ കണ്ടെത്താനായി രണ്ട് അന്വേഷണ സംഘങ്ങളാണ് കര്‍ണാടക പൊലീസ് രൂപീകരിച്ചിട്ടുള്ളത്. യുവാവിന്റെ മൊബൈല്‍ ഫോണ്‍ ്സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കാര്യമായ സുഹൃദം ബന്ധങ്ങളും ഇയാള്‍ക്കില്ല. ഇതാണ് അന്വേഷണ സംഘം നേരിടുന്ന വെല്ലുവിളി. ഒരു അന്വേഷണ സംഘം ആരവ് പോയിരിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലാണ് അന്വേഷണം നടത്തുന്നത്. കണ്ണൂരിലെ വീട്ടില്‍ അന്വേഷണ സംഘം എത്തിയിരുന്നു. ആരവിന്റെ മുത്തച്ഛന്‍ മാത്രമാണ് ഇവിടെയുള്ളത്. ആരവിന് കണ്ണൂരില്‍ കാര്യമായ സുഹൃദ് വലയമൊന്നുമില്ലെന്നും പൊലീസ് വ്യക്തമാക്തമാക്കുന്നു. മറ്റൊരു അന്വേഷ സംഘം ബംഗളൂരു കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. അസം സ്വദേശിനി മായ ഗൊഗോയാണ് (26) കൊല്ലപ്പെട്ടത്. ബംഗളൂരു ഇന്ദിര നഗറിലെ റോയല്‍ ലിവിങ്സ് അപ്പാര്‍ട്മെന്റിലാണ് കൊല നടന്നത്. ശനിയാഴ്ചയാണ് ഇവര്‍ സര്‍വിസ് അപ്പാര്‍ട്മെന്റില്‍ മുറിയെടുത്തത്. അന്ന് രാത്രി ആരവ് യുവതിയുടെ…
Read More » -
Kerala
ഭരണഘടനാ വിരുദ്ധ പരാമര്‍ശം; സജി ചെറിയാനെതിരായ അന്വേഷണത്തിന് തടയിട്ട് സര്‍ക്കാര്‍
തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ചെന്ന കേസില്‍ മന്ത്രി സജി ചെറിയാനെതിരായ തുടരന്വേഷണം തടഞ്ഞ് സര്‍ക്കാര്‍. ഇപ്പോള്‍ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് നിര്‍ദേശം നല്‍കി. സജി ചെറിയാന്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കും വരെ കാത്തിരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. മല്ലപ്പള്ളിയില്‍ ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ചെന്ന കേസില്‍ മന്ത്രി സജി ചെറിയാനെതിരെ തുടരന്വേഷണം വേണമെന്നാണ് സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. സജി ചെറിയാനെ വെള്ളപൂശിയുള്ള പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടായിരുന്നു ഇത്. സത്യസന്ധനായ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനെക്കൊണ്ട് ഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. എന്നാല്‍ വിധി വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും അന്വേഷണത്തിന് ഉത്തരവായില്ല. അന്വേഷണസംഘം രൂപീകരിക്കാന്‍ തയ്യാറാണെന്ന കാര്യം ക്രൈം ബ്രാഞ്ച് മേധാവി ഇന്നലെ സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അന്വേഷണം വേണ്ടെന്ന നിലപാടെടുത്ത് സര്‍ക്കാര്‍ ഈ നീക്കത്തിന് തടയിടുകയായിരുന്നു. ഇതിനിടെ സര്‍ക്കാരിനെതിരെ പരാതിക്കാരന്‍ രംഗത്തെത്തി. വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന നിലപാടായിരുന്നു ഗവര്‍ണറുടേത്. അപ്പീലിന് സജി…
Read More » -
Kerala
പതിനെട്ടാംപടിയിലെ ഫോട്ടോഷൂട്ട് അംഗീകരിക്കാനാകില്ല; മാളികപ്പുറത്തെ തേങ്ങ ഉരുട്ടല്‍ ആചാരമല്ലെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമലയിലെ ഫോട്ടോ ഷൂട്ട് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് അഭിനന്ദനാര്‍ഹമായ കാര്യങ്ങള്‍ പൊലീസ് ചെയ്യുന്നുണ്ട്. പതിനെട്ടാം പടിയില്‍ നിന്ന് ഫോട്ടോയെടുത്തത് മനഃപൂര്‍വമല്ലെങ്കില്‍പ്പോലും അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഭക്തരുടെ സുരക്ഷിതത്വ തീര്‍ത്ഥാടനത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു. ശബരിമലയുടെ സുരക്ഷാചുമതലയുള്ള എഡിജിപി എസ് ശ്രീജിത്ത് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി. പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ടുമായി ബന്ധപ്പെട്ട് എഡിജിപി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. മാളികപ്പുറത്ത് തേങ്ങ ഉരുട്ടല്‍ ആചാരമല്ലെന്നും, അത് അവസാനിപ്പിക്കേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ഇന്നലെ 74,463 പേര്‍ ഇന്നലെ ദര്‍ശനം നടത്തിയതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു. ശബരിമല ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്എപി ക്യാമ്പിലെ 23 പൊലീസുകാരാണ് നടയടച്ചശേഷം, ശ്രീകോവിലിന് പുറം തിരിഞ്ഞ് പതിനെട്ടാംപടിയുടെ താഴെ മുതല്‍ മുകളില്‍ വരെ വരിവരിയായി നിന്ന് ഫോട്ടോയെടുത്തത്. ഇത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവാദമായത്. ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്ത 23 പൊലീസുകാരെ നല്ലനടപ്പിനു ശിക്ഷിച്ചു. പൊലീസുകാര്‍ക്ക് കണ്ണൂര്‍ നാലാം ബറ്റാലിയനില്‍ തീവ്രപരിശീലനത്തിന് അയച്ചു.
Read More » -
Crime
ഗുരുവായൂരില്‍ സ്ത്രീകളെ ആക്രമിച്ച് മോഷണം; 2 മാസത്തിനിടെ കവര്‍ന്നത് 15 പവന്‍, പ്രതി പിടിയില്‍
തൃശൂര്‍: ഗുരുവായൂരില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന പ്രായമായ സ്ത്രീകളെ തള്ളിയിട്ടും വീടുകളില്‍ കയറി സ്ത്രീകളെ ആക്രമിച്ചും ആഭരണക്കവര്‍ച്ച പതിവാക്കിയയാള്‍ പിടിയില്‍. രണ്ടുമാസത്തിലേറെയായി പോലീസിന്റെ സൈ്വരം കെടുത്തിയിരുന്ന പ്രതി താനൂര്‍ സ്വദേശി മൂര്‍ക്കാടന്‍ പ്രദീപിനെ(45)യാണു ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കോഴിക്കോട് രാമനാട്ടുകരയിലാണിപ്പോള്‍ താമസം. ഗുരുവായൂരില്‍ മാത്രം വിവിധയിടങ്ങളില്‍നിന്ന് 15 പവനിലേറെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചിട്ടുണ്ട്. ഇതില്‍ 10 പവനോളം സ്വര്‍ണം കണ്ടെത്തി. മോഷ്ടിച്ചവ വില്‍ക്കാന്‍ സഹായിച്ച ബേപ്പൂര്‍ സ്വദേശി മണിയെ(51)യും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിവിധ സ്റ്റേഷനുകളില്‍ 17 മോഷണക്കേസുകളില്‍ പ്രതിയായ പ്രദീപ് ഏഴുമാസംമുമ്പാണ് ജയില്‍ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയത്. കഴിഞ്ഞയാഴ്ച ഗുരുവായൂര്‍ തെക്കേനടയില്‍ ഒരു സ്ത്രീയുടെ അഞ്ചുപവന്റെ താലിമാല കവര്‍ന്നു. അതേ ദിവസംതന്നെ പരിസരത്തെ വീടുകളില്‍ മോഷണത്തിന് ശ്രമിച്ചു. സി.സി.ടി.വി.യിലെ ദൃശ്യങ്ങള്‍വെച്ചുള്ള അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. സെപ്റ്റംബര്‍ 13-ന് ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഓച്ചിറ സ്വദേശിയുടെ രണ്ടരപ്പവന്‍ മാല, കൊല്ലം സ്വദേശിയുടെ ലോക്കറ്റുള്‍പ്പെടെ ഒന്നേമുക്കാല്‍ പവന്‍ മാല, അന്നുതന്നെ തിരുവെങ്കിടത്ത് ഒരു സ്ത്രീയുടെ…
Read More » -
Kerala
വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; കൊച്ചിയില്‍ 75 പേര്‍ ആശുപത്രിയില്‍
കൊച്ചി: വിനോദയാത്രയ്ക്കിടെ ഭക്ഷ്യവിഷബാധയേറ്റ സ്‌പെഷല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലുള്ള കാരുണ്യതീരം സ്‌പെഷല്‍ സ്‌കൂളില്‍ നിന്നും എറണാകുളത്തേക്ക് വിനോദയാത്രയ്ക്കു വന്ന കുട്ടികളും അനുഗമിച്ച കെയര്‍ടേക്കര്‍മാരുമാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയത്. 104 പേരടങ്ങിയ സംഘത്തിലെ 75 പേരാണ് രാത്രി പത്തരയോടെ മെഡിക്കല്‍ കോളജില്‍ എത്തിയത്. ഇവരെ പ്രത്യേകം സജ്ജീകരിച്ച വാര്‍ഡില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് മെഡിക്കല്‍ കോളജില്‍ ബന്ധപ്പെട്ട ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, അടിയന്തര ചികിത്സാ നടപടികള്‍ സ്വീകരിക്കാന്‍ ആശുപത്രി സൂപ്രണ്ട് ഡോ. ഗണേശ് മോഹനു നിര്‍ദേശം നല്‍കി. ചികിത്സയില്‍ കഴിയുന്നവരുടെ നില തൃപ്തികരമാണെന്ന് സൂപ്രണ്ട് അറിയിച്ചു.
Read More » -
Crime
നൈറ്റില്‍ നൈറ്റിയിട്ട് ക്ഷേത്രക്കവര്‍ച്ച; ‘നൈറ്റി’ അബ്ദുള്ള പിടിയില്‍
കോഴിക്കോട്: പേരാമ്പ്രയില്‍ വിചിത്ര വസ്ത്രം ധരിച്ചെത്തി ക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. തിരുവള്ളൂര്‍ സ്വദേശി ‘നൈറ്റി’ എന്നറിയപ്പെടുന്ന അബ്ദുള്ളയാണ് പിടിയിലായത്. രൂപവും ഭാവവും മാറ്റിയാണ് മോഷ്ടാക്കള്‍ പൊതുവേ മോഷണത്തിനിറങ്ങുന്നത്. മോഷണത്തിനെത്തിയ വീട്ടില്‍നിന്നും വസ്ത്രം മാറുന്ന സംഭവങ്ങളും ഉണ്ട്. എന്നാല്‍, പാന്റും അതിനു മേലെ മുണ്ടും പിന്നൊരു നൈറ്റിയും കൂടി ധരിച്ചായിരുന്നു അബ്ദുള്ളയുടെ മോഷണം. കഴിഞ്ഞ 19 നായിരുന്നു എരവട്ടൂര്‍ കുട്ടിച്ചാത്തന്‍ ക്ഷേത്രത്തില്‍ മോഷണം നടന്നത്. കവര്‍ച്ച നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നെങ്കിലും മുഖം മൂടിയ നിലയിലായിരുന്നു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലെത്തിച്ചത്. വിവിധ സ്റ്റേഷനുകളിലായി നിരവധി കളവുകേസുകളും ക്രിമിനല്‍ കേസുകളും അബ്ദുള്ളയുടെ പേരിലുണ്ട്. കഴിഞ്ഞ ദിവസം കൊല്ലം കാരിക്കുഴി നടരാജമൂര്‍ത്തി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ പിടിയിലായിരുന്നു. റിച്ചിന്‍(23), രാഹുല്‍(22), സെയ്ദാലി (20) എന്നിവരാണ് പിടിയിലായത്.
Read More » -
Kerala
കേരള സാരിയണിഞ്ഞ് പ്രിയങ്ക പാര്‍ലമെന്റില്‍; ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് സത്യപ്രതിജ്ഞ
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എം.പിയായി സത്യപ്രതിജ്ഞ ചെയ്തു. കേരള സാരി അണിഞ്ഞെത്തിയ പ്രിയങ്ക ഭരണഘടന ഉയര്‍ത്തിപ്പിടിച്ചാണ് സത്യവാചകം ചൊല്ലിയത്. വലിയ ആഘോഷത്തോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രിയങ്കയെ വരവേറ്റത്. വയനാട് ഉപതിരഞ്ഞെടുപ്പില്‍ നാല് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചാണ് പ്രിയങ്ക ലോക്സഭയിലെത്തിയത്. വ്യാഴാഴ്ച രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ നടന്നത്. ദുരന്ത ബാധിത മേഖലയ്ക്കുള്ള കേന്ദ്ര സഹായം ഉള്‍പ്പടെയുള്ള വയനാടിന്റെ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരിക്കും എംപി ആയതിന് ശേഷമുള്ള പ്രിയങ്കയുടെ ആദ്യ പ്രസംഗം. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി യോഗത്തില്‍ പ്രിയങ്ക ഗാന്ധി പങ്കെടുത്തു.
Read More »