Month: November 2024

  • Social Media

    സുഹൃത്ത് കാരണം തേടി വന്ന സൗഭാഗ്യങ്ങള്‍ റിസബാവ തട്ടിത്തെറിപ്പിച്ചു, അവസാന കാലത്ത് കടബാധ്യതയും!

    മലയാള സിനിമയിലെ എന്നും ഓര്‍ക്കുന്ന വില്ലന്‍ കഥാപാത്രങ്ങളുടെ കൂട്ടത്തില്‍ ഇപ്പോഴുമുണ്ട് നടന്‍ റിസബാവ അനശ്വരമാക്കിയ ജോണ്‍ ഹോനായ് എന്ന കഥാപാത്രം. മലയാളത്തിലെ സുന്ദര വില്ലന്മാരുടെ ഗണത്തിലാണ് അദ്ദേഹത്തിന് സ്ഥാനം. നൂറിലേറെ മലയാളം ചിത്രങ്ങളില്‍ റിസബാവ അഭിനയിച്ചിട്ടുണ്ട്. 2021 ല്‍ അമ്പത്തിനാലാം വയസിലാണ് അസുഖങ്ങള്‍ മൂലം റിസബാവ അന്തരിച്ചത്. തോപ്പുംപടി സ്വദേശിയായ റിസബാവയെ വൃക്ക സംബന്ധമായ രോഗങ്ങളും അലട്ടിയിരുന്നു. സിനിമകളില്‍ മാത്രമല്ല നിരവധി സീരിയലുകളിലും നടന്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തെറ്റായ ചില തീരുമാനങ്ങളുടെ പേരില്‍ റിസബാവയ്ക്കുണ്ടായ ചില നഷ്ടങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകനും നടനും നിര്‍മാതാവുമായ ആലപ്പി അഷ്റഫ്. സുഹൃത്ത് കാരണം തേടി വന്ന സൗഭാഗ്യങ്ങളെ റിസബാവ തട്ടിത്തെറിപ്പിച്ചു എന്നാണ് ആലപ്പി അഷ്റഫ് സ്വന്തം യുട്യൂബ് ചാനലില്‍ പങ്കിട്ട പുതിയ വീഡിയോയിലൂടെ പറഞ്ഞത്. ആലപ്പി അഷ്റഫിന്റെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം… ‘ഇന്‍ ഹരിഹര്‍ നഗര്‍’ എന്ന സിനിമയിലൂടെ കടന്നുവന്ന് മലയാളികളുടെ മനസിനെ കീഴടക്കിയ സുന്ദരനായ വില്ലനായിരുന്നു റിസബാവ. ഇന്ത്യ മുഴുവന്‍ ആരാധകരെ നേടാനും…

    Read More »
  • Crime

    പണം നല്‍കാത്തതിന് യുവതിയെ വീട്ടില്‍കയറി പീഡിപ്പിച്ചു; പ്രതി പിടിയില്‍

    പത്തനംതിട്ട: കൂടലില്‍ പണം കടം നല്‍കാത്തതിന് വീട്ടില്‍കയറി യുവതിയെ പീഡിപ്പിച്ചു. തിങ്കളാഴ്ച പകല്‍ മൂന്നരയ്ക്കായിരുന്നു സംഭവം. പ്രതി അരുവാപ്പുലം അതിരുങ്കല്‍ മുറ്റാക്കുഴി ഷാജിഭവനം വീട്ടില്‍ ബി. സജി (35)യെ കൂടല്‍ പോലീസ് അറസ്റ്റുചെയ്തു. അടുക്കളയില്‍ ജോലിയിലായിരുന്ന യുവതിയോട് സജി പണം കടം ചോദിച്ചു. ഇല്ലെന്നു പറഞ്ഞതിനെത്തുടര്‍ന്നായിരുന്നു പീഡനം. യുവതി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. തണ്ണിത്തോട് പോലീസ് ഇന്‍സ്‌പെക്ടര്‍ വി.കെ. വിജയരാഘവന്റെ നേതൃത്വത്തില്‍ പ്രതിയെ മുറ്റാക്കുഴിയില്‍ നിന്നും കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കി. കോന്നി ഡിവൈ.എസ്.പി. ടി. രാജപ്പന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. എസ്.ഐമാരായ ലുലു രവീന്ദ്രന്‍, അനില്‍കുമാര്‍, എസ്.സി.പി.ഒ.മാരായ അജേഷ്, ശരത് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

    Read More »
  • Health

    മുപ്പത് കഴിഞ്ഞവര്‍ തീര്‍ച്ചയായും ചെയ്തിരിക്കണം…

    പ്രായമാകുന്നത് അനുസരിച്ച് ആരോഗ്യം ശ്രദ്ധിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ചര്‍മ്മ സംരക്ഷണവും. പ്രത്യേകിച്ച് 30 വയസ് ഒക്കെ കഴിയുമ്പോളേക്കും തീര്‍ച്ചയായും ശരിയായ ഒരു ചര്‍മ്മ സംരക്ഷണ രീതിയൊക്കെ പിന്തുടരേണ്ടത് വളരെ പ്രധാനമാണ്. സ്ത്രീകളും പുരുഷന്മാരും ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ചര്‍മ്മത്തില്‍ ചുളിവുകളും വരകളും വീഴാനും ചര്‍മ്മത്തിന്റെ മൊത്തത്തിലുള്ള ഭംഗി ഇല്ലാതാക്കാനുമൊക്കെ ഇത് കാരണമാകും. പ്രായമാകുന്നത് അനുസരിച്ച് ചര്‍മ്മത്തിലെ കൊളാജന്‍ നഷ്ടപ്പെടുകയും ഇത് പിന്നീട് ചര്‍മ്മത്തിന്റെ യുവത്വം ഇല്ലാതാക്കുകയുമൊക്കെ ചെയ്യുന്നു. ആന്റി ഓക്‌സിഡന്റ് സിറം 30 കഴിയുമ്പോള്‍ തീര്‍ച്ചയായും ഉപയോഗിക്കേണ്ടതാണ് വൈറ്റമിന്‍ സി സിറം. പ്രത്യേകിച്ച് രാവിലെ സമയങ്ങളില്‍ വൈറ്റമിന്‍ സി ഉപയോഗിക്കാന്‍ ശ്രമിക്കുക. ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളും അതുപോലെ അന്തരീക്ഷ മലിനീകരണം മൂലം ചര്‍മ്മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളുമൊക്കെ വേഗത്തില്‍ ഇല്ലാതാക്കാന്‍ വൈറ്റമിന്‍ സി സഹായിക്കും. ചര്‍മ്മത്തിന് തിളക്കം നല്‍കാനും നിറ വ്യത്യാസം മാറ്റാനുമൊക്കെ കറുത്ത പാടുകള്‍ കുറയ്ക്കാനുമൊക്കെ വളരെ നല്ലതാണ് സിറം. രാവിലെ സണ്‍ സ്‌ക്രീന്‍ ഉപയോഗിക്കുന്നത് സണ്‍…

    Read More »
  • Kerala

    കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ല; ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയ നടി സുപ്രീം കോടതിയില്‍

    ന്യൂഡല്‍ഹി: കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ച് ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയ നടി സുപ്രീം കോടതിയില്‍. ഭാവിയില്‍ അതിക്രമങ്ങളുണ്ടാകരുതെന്ന താല്‍പര്യം മുന്‍നിര്‍ത്തിയാണ് ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയതെന്നും നടി കോടതിയെ അറിയിച്ചു. മൊഴിയുടെ അടിസ്ഥാനത്തില്‍ സംഭവവുമായി ബന്ധമില്ലാത്തവരെ പോലും എസ്ഐടി ബുദ്ധിമുട്ടിക്കുന്നു. കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചിട്ടും തുടര്‍നടപടിയെടുത്തില്ലെന്നും നടി ഹര്‍ജിയില്‍ പറയുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കാനുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നതിനിടെയാണ് നടി സുപ്രീം കോടതിയെ സമീപിച്ചത്. നിര്‍മാതാവായ സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നത്. ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയ ഒരു അതിജീവിത നല്‍കിയ ഹര്‍ജിയും സുപ്രീം കോടതി ഒപ്പം പരിഗണിക്കും. ജസ്റ്റിസുമാരായ വിക്രം നാഥ്, പ്രസന്ന ബി.വരാലെ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

    Read More »
  • LIFE

    ജ്യോതികയെ വിറപ്പിച്ച സ്റ്റൈലന്‍ വില്ലത്തി, രാക്കിളിപ്പാട്ടിലെ ‘ഗീത’യെന്ന ഇഷിതയുടെ വിശേഷങ്ങള്‍!

    ജ്യോതികയും ഷര്‍ബാനി മുഖര്‍ജിയും തബുവും കെപിഎസി ലളിതയും സുകുമാരിയുമെല്ലാം തകര്‍ത്ത് അഭിനയിച്ച സിനിമയാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത രാക്കിളിപ്പാട്ട്. സാമൂഹിക പ്രസക്തിയില്‍ നിന്ന് മാറി പെണ്‍ സൗഹൃദങ്ങളുടെ രസകരമായ നിമിഷങ്ങളിലൂടെ കടന്നുപോയ സിനിമയായിട്ടാണ് രാക്കിളിപ്പാട്ടിനെ പ്രേക്ഷകര്‍ കാണുന്നത്. കാമ്പസ് സൗഹൃദങ്ങള്‍ ജീവിതത്തിലെന്നും ഒരു മുതല്‍ക്കൂട്ടാണെന്ന് പറഞ്ഞുവെക്കുന്ന സിനിമ. ജോസഫൈനും രാധികയും അവരുടെ ഗ്യാങ്ങിന്റെ ഹോസ്റ്റലിലേയും കോളേജിലേയും തമാശകള്‍, ആഘോഷങ്ങള്‍ എതിര്‍ ഗ്യാങ്ങുമായിട്ടുള്ള പോരുകള്‍ എല്ലാം സ്ത്രീ സൗഹൃദങ്ങള്‍ അതികം കാണാത്ത സിനിമാ കഥകളില്‍ പുതിയ അനുഭവം സമ്മാനിക്കുന്ന ഒന്നായിരുന്നു. സ്ത്രീകളുടെ സൗഹൃദം കുടുംബജീവിതത്തിലേക്ക് കടക്കുന്നതോടെ അറ്റുപോകുമെന്ന നിരാശാജനകമായ വസ്തുത സിനിമയിലെ ഒരു ഡയലോഗിലൂടെ പറയുന്നുണ്ട്. എന്നാല്‍ അങ്ങനെ അറ്റുപോകാന്‍ പാടില്ലായെന്നും ഏത് സാഹചര്യത്തിലും ഒപ്പം നില്‍ക്കുന്ന കൂട്ടുകാരികളെ ചേര്‍ത്ത് പിടിക്കണമെന്നും സിനിമ ഒടുവില്‍ പറഞ്ഞ് വെക്കുന്നു. ഇന്നും മലയാളി പ്രേക്ഷകര്‍ക്ക് റിപ്പീറ്റ് അടിച്ച് കാണുന്ന സിനിമകളില്‍ ഒന്ന് കൂടിയാണ് രാക്കിളിപ്പാട്ട്. ചിത്രത്തിലെ ഗാനങ്ങളെല്ലാം വന്‍ ഹിറ്റായിരുന്നു. സിനിമയില്‍ നായികമാരായി എത്തിയ ജ്യോതികയേയും…

    Read More »
  • Crime

    34 വര്‍ഷത്തിനുശേഷം മാനസാന്തരപ്പെട്ട് പുറത്തിറങ്ങി, ആത്മകഥയും ചര്‍ച്ചയായി; സിദ്ദിഖ് വീണ്ടും അഴിക്കുള്ളില്‍

    കണ്ണൂര്‍: ജയിലില്‍ നല്ല പാഠങ്ങള്‍ പഠിച്ച് നല്ല പിള്ളയായി പുറത്തിറങ്ങിയ സിദ്ദിഖ് സ്വന്തം പണി മറന്നില്ല. കണ്ണൂര്‍ തളാപ്പിലെ സി.എസ്.ഐ പള്ളിയില്‍ നടത്തിയ മോഷണത്തില്‍ പിടിയിലായ സിദ്ദിഖ് വീണ്ടും കണ്ണൂര്‍ ജയിലിലായി. ജയിലില്‍ നിന്നു പഠിച്ച പാചകവിദ്യയും എഴുത്തുകാരനെന്ന മേല്‍വിലാസവും ഇയാള്‍ക്ക് വെളിച്ചം പകര്‍ന്നില്ല. 34 വര്‍ഷം നീണ്ട ജയില്‍വാസത്തിനു ശേഷം മാനസാന്തരപ്പെട്ട് എട്ടുമാസം മുന്‍പ് പുറത്തിറങ്ങിയ ഈ അറുപതുകാരന്‍ കഴിഞ്ഞ ദിവസമാണ് വീണ്ടും ജയിലിലായത്. തലശ്ശേരി തിരുവങ്ങാട് ജൂബിലി റോഡില്‍ അരയാംകൊല്ലം വീട്ടില്‍ എ.കെ. സിദ്ദിഖ് ജയിലില്‍ വച്ച് എഴുതി പ്രസിദ്ധീകരിച്ച ‘ഒരു കള്ളന്റെ ആത്മകഥ’ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ‘ഇനി കള്ളനെന്ന് വിളിക്കരുത്’ എന്ന് അഭ്യര്‍ത്ഥിച്ച ഇയാള്‍ കുടുംബജീവിതം ആഗ്രഹിക്കുന്നുവെന്നും ജോലി ചെയ്തു ജീവിക്കുന്നതിനൊപ്പം പുസ്തകരചനയും തുടരുമെന്നായിരുന്നു ജയില്‍ ഉദ്യോഗസ്ഥര്‍ക്കും മാദ്ധ്യമങ്ങള്‍ക്കും നല്‍കിയ ഉറപ്പ്. ഒരു കള്ളന്‍ പറയുന്നതുകൊണ്ട് അവിശ്വസിക്കേണ്ടതില്ല എന്ന മുന്‍കൂര്‍ ജാമ്യത്തോടെയായിരുന്നു സിദ്ദിഖിന്റെ എഴുത്ത്. പുതിയ ജീവിത സാഹചര്യമൊരുക്കാന്‍ ജയില്‍ ജീവനക്കാര്‍ പിന്തുണയും നല്‍കിയിരുന്നു. ഒടുവില്‍ ജയിലില്‍നിന്നിറങ്ങിയ…

    Read More »
  • India

    ട്രെയിനിലെ ‘ബ്ലാങ്കറ്റുകള്‍’ മാസത്തില്‍ ഒരിക്കല്‍ അലക്കും! വിശദീകരണവുമായി റെയില്‍വേ മന്ത്രി

    ന്യൂഡല്‍ഹി: ട്രെയിനില്‍ യാത്രക്കാര്‍ക്കു നല്‍കുന്ന പുതപ്പുകള്‍ മാസത്തില്‍ ഒരിക്കല്‍ മാത്രമാണ് അലക്കുന്നതെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. രാജസ്ഥാനിലെ ഗംഗാനഗറില്‍നിന്നുള്ള കോണ്‍ഗ്രസ് എംപിയായ കുല്‍ദീപ് ഇന്‍ഡോറയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ലോക്സഭയിലായിരുന്നു കുല്‍ദീപ് റെയില്‍വേ ശുചിത്വത്തെ കുറിച്ചുള്ള ചോദ്യമുയര്‍ത്തിയത്. അടിസ്ഥാന ശുചിത്വ മാനദണ്ഡം പുലര്‍ത്തുന്ന കിടക്കകള്‍ക്കുകൂടി യാത്രക്കാര്‍ പണം നല്‍കുന്നുണ്ടെന്നും എന്നാല്‍, മാസത്തില്‍ ഒരിക്കല്‍ മാത്രമാണോ കമ്പിളി പുതപ്പുകള്‍ അലക്കുന്നതെന്നുമായിരുന്നു ചോദ്യം. ഇതിനോട് എഴുതിനല്‍കിയ മറുപടിയിലാണു മന്ത്രി പ്രതികരിച്ചത്. മറുപടിയില്‍ പറയുന്നത് ഇങ്ങനെയാണ്: ‘നിലവിലെ നിര്‍ദേശങ്ങള്‍ പ്രകാരം ഇന്ത്യന്‍ റെയില്‍വേയില്‍ ഉപയോഗിക്കുന്ന പുതപ്പുകള്‍ ഭാരം കുറഞ്ഞവയാണ്. അതുകൊണ്ട് അലക്കാനും എളുപ്പമാണ്. സുഖപ്രദമായ യാത്രാനുഭവം പകരുന്നതുമാണിത്.’ യാത്രക്കാരുടെ സൗകര്യവും സുരക്ഷയും ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികളെ കുറിച്ചും മന്ത്രി വിവരിക്കുന്നുണ്ട്. മെച്ചപ്പെട്ട നിലവാരം ഉറപ്പാക്കാനായി ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സ്(ബിഐഎസ്) നിര്‍ദേശിക്കുന്നതനുസരിച്ചുള്ള ലിനന്‍ തുണികളാണ് ഉപയോഗിക്കുന്നത്. ശുചിത്വമുള്ള തുണികളുടെ ലഭ്യത ഉറപ്പാക്കാനായി വാഷിങ് മെഷീനുകളും സംവിധാനിച്ചിട്ടുണ്ട്. നിര്‍ദേശിക്കപ്പെട്ട…

    Read More »
  • Crime

    കോല്‍ക്കളി വീഡിയോ വൈറലായി; പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പല്ല് അടിച്ചുകൊഴിച്ച് പ്ലസ് ടുക്കാര്‍

    കോഴിക്കോട്: കുറ്റ്യാടി സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പല്ല് അടിച്ചുകൊഴിച്ച് പ്ലസ് ടു വിദ്യാര്‍ഥികള്‍. സംഭവത്തില്‍ 12 സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. ചൊവാഴ്ച സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്ന വഴി ഇരുപതോളം സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് പ്ലസ് വണ്‍ വിദ്യാര്‍ഥി ഇഷാമിന്റെ ആരോപണം. പരുക്കേറ്റ ഇഷാമിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നുമ്മല്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിലെ കോല്‍ക്കളിയില്‍ മത്സരിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ അവരുടെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ റീലായി പോസ്റ്റ് ചെയ്തതാണ് ആക്രമണത്തിനിടയാക്കിയത്. ജൂനിയര്‍ വിദ്യാര്‍ഥികള്‍ അവരുടെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത റീലിനു കാഴ്ചക്കാര്‍ കൂടിയതോടെ ഇത് പിന്‍വലിക്കാര്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടെങ്കിലും ജൂനിയേഴ്‌സ് തയാറായില്ല. രണ്ടു ദിവസംമുന്‍പ് ഈ വിഷയത്തില്‍ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ച് വഴക്കിട്ടിരുന്നു. അധ്യാപകര്‍ ഇടപെട്ടാണ് അന്ന് സംഘര്‍ഷം ഒഴിവാക്കിയത്. ആക്രമണവുമായി ബന്ധപ്പെട്ട് കുറ്റ്യാടി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 14 വിദ്യാര്‍ഥികളെ…

    Read More »
  • Crime

    സനൂഫിനെതിരെ പീഡന കേസ് കൊടുത്തിട്ടുള്ള രണ്ടു തവണ വിവാഹ മോചിത; 89 ദിവസം ജയിലില്‍ കിടന്ന് പുറത്തിറങ്ങിയ പ്രതിയും ഇരയും സുഹൃത്തുക്കളായി; കൊലപാതകത്തിലെത്തിയ ‘സൗഹൃദം’ ചര്‍ച്ചകളില്‍

    കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ലോഡ്ജിനുള്ളില്‍ മലപ്പുറം സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ പ്രതി അബ്ദുള്‍ സനൂഫ് കേരളം വിട്ടു. ഇതിന് സനൂഫ് ഉപയോഗിച്ചത് സുഹൃത്തിന്റെ കാറാണെന്ന് പൊലീസ് കണ്ടെത്തി. വാടകയ്‌ക്കെടുത്ത കാറിലായിരുന്നു കൊല്ലപ്പെട്ട യുവതിയുമായി പ്രതി ലോഡ്ജില്‍ എത്തിയതും പിന്നീട് മുങ്ങിയതും. പ്രതിയുടെ സുഹൃത്തിന്റെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. മലപ്പുറം വെട്ടത്തൂര്‍ പട്ടിക്കാട് സ്വദേശി ഫസീലയെ ലോഡ്ജിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്. ഫസീലയെ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്. ഫസീലയ്‌ക്കൊപ്പം ലോഡ്ജില്‍ താമസിച്ചിരുന്ന അബ്ദുള്‍ സനൂഫിനെ തേടി പോലീസ് അന്വേഷണം തുടങ്ങി. ഇതിനിടെയാണ് കാറിന്റെ വിവരങ്ങള്‍ കിട്ടുന്നത്. തൃശൂര്‍ തിരുവല്ലാമല്ല സ്വദേശിയാണ് അബ്ദുള്‍ സനൂഫ്. പ്രതിക്ക് പാസ്‌പോര്‍ട്ട് ഇല്ലെന്നും പൊലീസ് കണ്ടെത്തി. 35 കാരിയായ ഫസീലയും സനൂഫും ഞായറാഴ്ച രാത്രി 11 മണിക്കാണ് എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ മൂന്ന് ദിവസത്തേക്ക് മുറിയെടുത്തത്. ചൊവ്വാഴ്ച രാവിലെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ലോഡ്ജ് ജീവനക്കാര്‍ ചൊവ്വാഴ്ച…

    Read More »
  • Kerala

    ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ബിഎംഡബ്ല്യു കാറും എ.സി. വീടും; വിജിലന്‍സ് അന്വേഷണത്തിന് ധനവകുപ്പ്

    തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ പെന്‍ഷനില്‍ ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെ കൂടുതല്‍ നടപടികളുമായി ധനവകുപ്പ്. വന്‍ ക്രമക്കേട് കണ്ടെത്തിയ മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ നഗരസഭയില്‍ തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍ദേശം നല്‍കി. പെന്‍ഷന്‍ അര്‍ഹത സംബന്ധിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍, വരുമാന സര്‍ട്ടിഫിക്കറ്റ് അനുവദിച്ച റവന്യു ഉദ്യോഗസ്ഥര്‍, പെന്‍ഷന്‍ അനുവദിച്ചു നല്‍കിയ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് അന്വേഷണത്തിനും കടുത്ത നടപടിക്കും നിര്‍ദേശിച്ചിരിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന തുടര്‍നടപടികള്‍ അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യാനും ധനവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അന്വേഷണ പുരോഗതി ഓരോ മാസവും വിലയിരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കോട്ടക്കല്‍ നഗരസഭയിലെ ഏഴാം വാര്‍ഡിലെ പെന്‍ഷന്‍ ഗുണഭോക്താക്കളെ സംബന്ധിച്ച് മലപ്പുറം ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിന്റെ തുടര്‍ച്ചയായാണ് വിജിലന്‍സ് ആന്റി കറപ്ക്ഷന്‍ ബ്യൂറോയുടെ അന്വേഷണം. ഏഴാം വാര്‍ഡിലെ 42 ഗുണഭോക്താക്കളുടെ അര്‍ഹത സംബന്ധിച്ച പരിശോധനയില്‍ 38 പേരും അനര്‍ഹരാണെന്ന് കണ്ടെത്തിയിരുന്നു. ഒരാള്‍ മരണപ്പെട്ടു. ബി.എം.ഡബ്ല്യു. കാര്‍ ഉടമകള്‍…

    Read More »
Back to top button
error: