KeralaNEWS

നാണംകെട്ട് കേരളം; തേക്കടിയില്‍ കടയുടമ ഇസ്രയേല്‍ സഞ്ചാരികളെ അപമാനിച്ച് ഇറക്കിവിട്ടു

ഇടുക്കി: ‘അതിഥി ദേവോ ഭവ’ എന്നാണ് ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളത്തിന്റെ ആപ്തവാക്യം. കോവിഡ് കാലത്തെ വലിയ ക്ഷീണത്തിന് ശേഷം വിദേശ ടൂറിസ്റ്റുകളുടെ ഒഴുക്ക് വീണ്ടും തുടങ്ങിയിരിക്കുകയാണ്. അതിനിടെയാണ് നാടിന്റെ പൊതുമനസിന് ചേരാത്ത സംഭവം തേക്കടിയില്‍ ഉണ്ടായത്.

ഇസ്രയേലില്‍ നിന്ന് തേക്കടി കാണാനെത്തിയ സഞ്ചാരികളെ കടയുടമകള്‍ അപമാനിച്ചുവിട്ടു. കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന കശ്മീര്‍ സ്വദേശികളാണ് ഇസ്രയേലുകാരെ കടയില്‍ നിന്ന് ഇറക്കി വിട്ടത്.

Signature-ad

സാധനങ്ങള്‍ വാങ്ങാനെത്തിയവര്‍ ഇസ്രയേല്‍ സ്വദേശികള്‍ ആണെന്നറിഞ്ഞതോടെ അപമാനിച്ച് ഇറക്കിവിടുകയായിരുന്നു. സമീപത്തെ മറ്റു കടയുടമകള്‍ പ്രശ്നത്തില്‍ ഇടപെട്ടതോടെ ഇസ്രയേല്‍ സഞ്ചാരികളോട് ഇവര്‍ മാപ്പ് പറഞ്ഞ് പ്രശ്‌നം അവസാനിപ്പിക്കുകയായിരുന്നു.

മറ്റുകടയുടമകള്‍ പ്രശ്നത്തില്‍ ഇടപെട്ട് അതിഥികളായ ഇസ്രയേലികളോട് മാപ്പ് പറഞ്ഞ് പ്രശ്നം അവസാനിപ്പിച്ചത് തന്നെ വലിയ കാര്യമാണ്. ഹമാസ്- ഇസ്രയേല്‍ സംഘര്‍ഷ പശ്ചാത്തലത്തിലാവാം കടയുടമകളുടെ മോശം പെരുമാറ്റമെന്ന് കരുതുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: