KeralaNEWS

പറക്കമുറ്റാത്ത 2 മക്കളെ ഉപേക്ഷിച്ച് 25കാരി കാമുകനൊപ്പം ഒളിച്ചോടി, അമ്മയുടെ പരാതിയിൽ യുവതിയും കാമുകനും അറസ്റ്റിൽ

   കൊല്ലം: 5 വയസും 2 മാസവും പ്രായമുള്ള 2 മക്കളെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം ഒളിച്ചോടി. കൊല്ലം തഴവ കടത്തൂർ സ്വദേശി അശ്വതി എന്ന 25 വയസുകാരിയാണ് പുനലൂർ പിറവന്തൂർ സ്വദേശി യുവാവിനൊപ്പം മുങ്ങിയത്. പറക്കമുറ്റാത്ത 2 മക്കളെയും ഉപേക്ഷിച്ച് മകൾ നാടുവിട്ടു എന്ന് കാണിച്ച് യുവതിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു.   കരുനാഗപ്പള്ളി പൊലീസാണ് അശ്വതിയെ അറസ്റ്റ്  ചെയ്തത്.

കഴിഞ്ഞ 13ന് ആണ് യുവതി സ്വന്തം മക്കളെ ഉപേക്ഷിച്ച് പുനലൂർ പിറവന്തൂർ സ്വദേശിയായ ആൺസുഹൃത്തിനൊപ്പം നാടുവിട്ടത്. തുടർന്നാണ് യുവതിയുടെ അമ്മ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെത്തി മകളെ കാണാനില്ലെന്ന് പരാതി നൽകിയത്. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് യുവതിയേയും കാമുകനെയും അറസ്റ്റ് ചെയ്തു. ആശ്രിതരായ സ്വന്തം മക്കളെ നോക്കാൻ ബാദ്ധ്യതയുള്ള വ്യക്തിയായിരിക്കെ ഇതിന് തയ്യാറാകാതെ മുങ്ങിയതിനാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

Signature-ad

കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയതിന് ബാലനീതി വകുപ്പ് ചുമത്തിയാണ് 25കാരിയെ അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി പൊലീസ് ഇൻസ്‌പെക്ടർ വി.ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ കുരുവിള റഹിം, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഗ്രീഷ്മ എന്നിവരടങ്ങിയ സംഘമാണ് യുവതിയേയും കാമുകനേയും പിടികൂടിയത്.

Back to top button
error: