KeralaNEWS

ദാരുണം: തൃശൂർ തലോറിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

   തൃശൂർ ജില്ലയിലെ തലോറില്‍ യുവതിയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. തലോര്‍ വടക്കുമുറി പൊറുത്തുക്കാരന്‍ വീട്ടില്‍ ജോജു (50)ആണ് ഭാര്യ ലിഞ്ചു(36)വിനെ വെട്ടിക്കൊന്ന് വീട്ടില്‍ തൂങ്ങി മരിച്ചത്.

ഇന്നലെ (ചൊവ്വ) വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. കുടുംബവഴക്കിനെത്തുടര്‍ന്നാണ്  കൊലപാതകം എന്നാണ് വിവരം.  ഇരുവരും ആദ്യത്തെ ജീവിതപങ്കാളിയെ ഉപേക്ഷിച്ച ശേഷം രണ്ടാമതു വിവാഹം കഴിച്ചവരാണ്.

Signature-ad

ഒന്നരവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ലിഞ്ചു ബ്യൂട്ടിഷനാണ്. ഇന്നലെ വീട്ടില്‍ നിന്ന് ലിഞ്ചുവിൻ്റെ അലര്‍ച്ച കേട്ടപ്പോള്‍  കുടുംബവഴക്കിന്റെ ബഹളമാണെന്നാണ് നാട്ടുകാര്‍ കരുതിയത്. പിന്നീട് വീടിന്‍റെ ടറസില്‍ ജോജു തൂങ്ങിനില്‍ക്കുന്നത് കണ്ടപ്പോഴാണ് അയല്‍വാസികള്‍ പൊലീസിനെ വിളിച്ചത്.

ആദ്യത്തെ ജീവിത പങ്കാളിയില്‍ ഇരുവര്‍ക്കും മക്കളുണ്ട്. ലിഞ്ചുവിന്റെ മക്കളാണ് കൂടെയുള്ളത്. കുട്ടികള്‍ സ്കൂളില്‍ പോയ സമയത്തായിരുന്നു സംഭവം.
പുതുക്കാട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി നീക്കി.

Back to top button
error: