കോട്ടയം: പീരുമേട് സബ്ജയിലില്‍നിന്ന് കടന്ന പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി. ആനവിലാസം പുല്ലുമേട് കന്നിക്കല്‍ സ്വദേശി സാജനാണ് ജയില്‍ചാടിയത്. കുമളി പോലീസ് രജിസ്റ്റര്‍ചെയ്മ ഗാര്‍ഹികപീഡനക്കേസിലാണ് ഒക്ടോബര്‍ 11-ന് റിമാന്‍ഡിലായത്. പോക്‌സോ, മോഷണം തുടങ്ങി ഉപ്പു തറ പോലീസ് ചാര്‍ജുചെയ്ത കേ സുകളിലും പ്രതിയാണ്.
ശനിയാഴ്ച ഒരുമണിയോടെയാ യിരുന്നു സംഭവം. സബ്ജയിലിന് പുറത്തുള്ള കൃഷിയിടത്തില്‍ ജോലികള്‍ ചെയ്യുന്നതിനായി സാജന്‍ ഉള്‍പ്പെടെയുള്ള തടവുപുള്ളികളെ കൊണ്ടുപോയിരുന്നു. ജോലി ചെയ്യുന്നതിനിടെ ഇയാള്‍ ജയിലുദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കടക്കുകയായിരുന്നു. അടുത്തുള്ള കാട്ടിലേക്കാണ് ഓടിമറഞ്ഞത്. വിവരമറിഞ്ഞയുടന്‍ പോലീസ് തിരച്ചില്‍ തുടങ്ങി. ഇതിനിടെ ഇയാളുടെ ഫോട്ടോ, ഇട്ടിരുന്ന വസ്ത്രങ്ങള്‍ എന്നിവയടക്കമുള്ള വിവരങ്ങള്‍ സമൂഹമാധ്യമങ്ങളിലും നല്‍കി. ഇതാണ് പ്രതിയെ തിരിച്ചറി യാനിടയാക്കിയത്.
ഇയാള്‍ ജയില്‍പരിസരത്തുനിന്ന് കാട്ടിലൂടെ പീരുമേട്ടിലെത്തി ഓട്ടോറിക്ഷയില്‍ പാമ്പനാര്‍ ഭാഗത്തേക്ക് പോയതായി വിവരം കിട്ടി. മൂന്നുമണിയോടെ ഓട്ടോറിക്ഷ പഴയപാമ്പനാറില്‍ എത്തിയപ്പോള്‍, ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ഇയാളെ തിരിച്ചറിഞ്ഞു. സംശയം തോന്നിയ ഡ്രൈവര്‍മാര്‍ ഇയാളെ തടഞ്ഞുവെച്ച് പോലീസിന് കൈ മാറുകയായിരുന്നു. സാജന്റെപേ രില്‍, ജയില്‍ചാടിയതിന് കേസെ ടുത്ത് കോടതിയില്‍ ഹാജരാക്കി. കോടതി വീണ്ടും റിമാന്‍ഡ് ചെയ്തു.