CrimeNEWS

പാറശാലയില്‍ യുട്യൂബര്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍; മൃതദേഹത്തിന് 2 ദിവസം പഴക്കം

തിരുവനന്തപുരം: ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പാറശാല കിണറ്റുമുക്ക് സ്വദേശികളായ സെല്‍വരാജ് (45), ഭാര്യപ്രിയ (40) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സെല്‍വരാജിനെ തൂങ്ങിയ നിലയിലും ഭാര്യയെ കട്ടിലില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും യുട്യൂബറുമാണ്. വെള്ളിയാഴ്ച രാത്രിയിലും വിഡിയോ അപ്ലോഡ് ചെയ്തിരുന്നു.

Signature-ad

എറണാകുളത്ത് ജോലി ചെയ്യുന്ന മകനുമായി വെള്ളിയാഴ്ച ഇരുവരും ഫോണില്‍ സംസാരിച്ചിരുന്നു. മകന്‍ നാട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗേറ്റ് അടച്ച നിലയിലായിരുന്നു. വാതിലുകള്‍ തുറന്ന നിലയിലും. ബന്ധുക്കള്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചു. ആത്മഹത്യയെന്നാണ് പാറശാല പൊലീസിന്റെ പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: