Month: September 2024
-
Kerala
ജീവന് ഭീഷണിയുണ്ടെന്ന് പി.വി. അന്‍വര്‍; തോക്ക് ലൈസന്‍സിനായി അപേക്ഷ നല്‍കി
മലപ്പുറം: എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ തോക്ക് ലൈസന്‍സിന് അപേക്ഷ നല്‍കി പി.വി. അന്‍വര്‍ എംഎല്‍എ. എ.ഡി.ജി.പി.ക്ക് എതിരായ തുടര്‍ച്ചയായ വെളിപ്പെടുത്തലുകളെത്തുടര്‍ന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് പി.വി. അന്‍വര്‍ തോക്ക് ലൈസന്‍സിനായി മലപ്പുറം ജില്ലാ കളക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചത്. ജില്ലാ കളക്ടറുടെ ചേംബറില്‍ നേരിട്ടെത്തിയാണ് അദ്ദേഹം അപേക്ഷ നല്‍കിയത്. എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെതിരേ തിങ്കളാഴ്ചയും പി.വി. അന്‍വര്‍ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. സോളാര്‍ കേസ് അട്ടിമറിച്ചതിന് പിന്നില്‍ എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറാണെന്നും കവടിയാറില്‍ അദ്ദേഹം കൊട്ടാരം പോലെയുള്ള വലിയ വീട് നിര്‍മിക്കുന്നുണ്ടെന്നുമായിരുന്നു എം.എല്‍.എ.യുടെ പുതിയ ആരോപണം. സ്വര്‍ണക്കടത്തില്‍ അടക്കം എ.ഡി.ജി.പിക്ക് പങ്കുണ്ടെന്ന് ആവര്‍ത്തിച്ച എം.എല്‍.എ, തിങ്കളാഴ്ച മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്റേതെന്ന് അവകാശപ്പെടുന്ന പുതിയ ശബ്ദസന്ദേശവും പുറത്തുവിട്ടു. അതേസമയം, തന്റെ വെളിപ്പെടുത്തലുകള്‍ തത്കാലത്തേക്ക് നിര്‍ത്തുകയാണെന്നായിരുന്നു തിങ്കളാഴ്ച പി.വി. അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞത്. വെളിപ്പെടുത്തലിന്റെ ഒന്നാംഘട്ടം ഇവിടെ അവസാനിപ്പിക്കുകയാണ്. ചൊവ്വാഴ്ച മുഖ്യമന്ത്രിയെ കണ്ട് പരാതി കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read More » -
Kerala
എകെജി സെന്ററിന് മുന്നില്‍ സമരം നടത്തുന്നതില്‍ ഭിന്നത? മുകേഷിന്റെ രാജി ആവശ്യപ്പെട്ടുള്ള സ്ത്രീപക്ഷ പ്രവര്‍ത്തകരുടെ സത്യഗ്രഹം മാറ്റി
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിനെ തുടര്‍ന്ന് ലൈംഗിക പീഡന കേസില്‍ പ്രതിയായ മുകേഷ് എം.എല്‍.എയുടെ രാജി ആവശ്യപ്പെട്ട് സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ എകെജി സെന്ററിനു മുന്നില്‍ നടത്താനിരുന്ന സമരം മാറ്റി. തീരുമാനം വിപുലമായ സമരം ആലോചിക്കുന്നതിനാലെന്ന് വിശദീകരണം. മുകേഷിന്റെ ജാമ്യാപേക്ഷയില്‍ കോടതി നിലപാട് കൂടി അറിയേണ്ടതുണ്ട്. സമരത്തിന്റെ തീയതി പിന്നീട് അറിയിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. കെ.അജിത അടക്കമുള്ള പ്രവര്‍ത്തകരാണ് പ്രതിഷേധത്തിന്റെ സംഘാടകര്‍. സര്‍ക്കാര്‍ ചെയ്ത നല്ല പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ഇല്ലാതാക്കുന്നതാണ് മുകേഷിനെ സംരക്ഷിക്കുന്ന നിലപാട് എന്ന പ്രവര്‍ത്തകര്‍ പറയുന്നു. അതേസമയം, എകെജി സെന്ററിന് മുന്നില്‍ സമരം നടത്തുന്നതിനോട് ചില സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ക്ക് ഉണ്ടായ വിയോജിപ്പാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നും സൂചനയുണ്ട്. സ്ത്രീപക്ഷ പ്രവര്‍ത്തകരുടെ പ്രസ്താവന ബലാത്സംഗക്കേസില്‍ പ്രതിയായ എം.എല്‍.എ മുകേഷിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് പാര്‍ട്ടിക്കകത്തു നിന്നും മുന്നണിയിലെ സഖ്യകക്ഷിയായ സി.പി.ഐയില്‍ നിന്നും ശക്തമായ അഭിപ്രായം ഉണ്ടായിട്ടും അതിനു തയ്യാറാകാതിരിക്കുകയാണ് കേരളത്തിലെ സി.പി.എം. ബി.ജെ.പിയിലും കോണ്‍ഗ്രസിലും, ആം ആദ്മിയിലും തൃണമൂല്‍ കോണ്‍ഗ്രസിലുമൊക്കെ ബലാത്സംഗക്കുറ്റവാളികളും…
Read More » -
India
കൊടുംചൂടില്‍ കുഴഞ്ഞുവീണു; എക്‌സൈസ് കോണ്‍സ്റ്റബിള്‍ ശാരീരികക്ഷമതാ പരീക്ഷയ്ക്കിടെ 11 ഉദ്യോഗാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
റാഞ്ചി: എക്‌സൈസ് സേനയില്‍ ചേരാനുള്ള ശാരീരികക്ഷമതാ പരീക്ഷയ്ക്കിടെ 11 ഉദ്യോഗാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. ജാര്‍ഖണ്ഡിലെ എക്സൈസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ നടന്ന ടെസ്റ്റിനിടെയായിരുന്നു സംഭവം. 10 കി.മീ ദൂരം ഓട്ടമായിരുന്നു കായികക്ഷമതാ പരീക്ഷയിലെ ഒരു ഇനം. കടുത്ത ചൂടില്‍ ഇത്രയേറെ ദൂരം ഓടിയ ഉദ്യോഗാര്‍ഥികളില്‍ പലരും കുഴഞ്ഞുവീഴുകയും 11 പേര്‍ മരിക്കുകയുമായിരുന്നു. 100ലേറെ ഉദ്യോഗാര്‍ഥികളാണ് ഓട്ടത്തിനിടെ കുഴഞ്ഞുവീണത്. കടുത്ത ചൂടില്‍ മണിക്കൂറുകളോളം വരിനിന്നതും ആരോഗ്യാവസ്ഥ മോശമാക്കി. ആഗസ്റ്റ് 22 മുതല്‍ റാഞ്ചി, ഗിരിദിഹ്, ഹസാരിബാഗ്, പലാമു, ഈസ്റ്റ് സിങ്ഭും, സാഹേബ്ഗഞ്ച് ജില്ലകളിലെ ഏഴ് കേന്ദ്രങ്ങളിലാണ് ഫിസിക്കല്‍ ടെസ്റ്റ് നടന്നുവരുന്നത്. ഇതില്‍ പലാമുവില്‍ നാലു പേരും ഗിരിദിഹിലും ഹസാരിബാഗിലും രണ്ടു വീതം പേരും റാഞ്ചിയിലെ ജാഗുവാര്‍ സെന്റര്‍, ഈസ്റ്റ് സിങ്ഭുമിലെ മൊസാബാനി, സാഹേബ്ഗഞ്ച് എന്നിവിടങ്ങളില്‍ ഒരാള്‍ വീതവുമാണ് മരിച്ചതെന്ന് ഓപറേഷന്‍സ് വിഭാഗം ഐ.ജി അമോല്‍ വി. ഹോംകര്‍ അറിയിച്ചു. സംഭവത്തില്‍, അസ്വാഭാവിക മരണത്തിന് കേസെടുത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും ഐ.ജി പറഞ്ഞു. എല്ലാ കേന്ദ്രങ്ങളിലും…
Read More » -
Kerala
‘സോളാര്‍ കേസ് അട്ടിമറിച്ചത് അജിത് കുമാര്‍, കവടിയാറില്‍ കൊട്ടാരം പണിയുന്നു’; വീണ്ടും ആരോപണവുമായി അന്‍വര്‍
മലപ്പുറം: സോളാര്‍ കേസ് അട്ടിമറിച്ചതിന് പിന്നില്‍ എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറാണെന്ന് പി.വി. ആന്‍വര്‍ എം.എല്‍.എ. ഒരു പോലീസ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. എ.ഡി.ജി.പി. തിരുവന്തപുരം കവടിയാറില്‍ എം.എ. യൂസഫലിയുടെ വീടിനോട് ചേര്‍ന്ന് വലിയ കൊട്ടാരം പണിയുന്നുവെന്നും അന്‍വര്‍ ആരോപിച്ചു. ‘കേരളത്തിന്റെ ചരിത്രത്തില്‍ ഇടതുപക്ഷം ഏറ്റവും ശക്തമായ സമരം നടത്തിയ കേസായിരുന്നു സോളാര്‍ കേസ്. അതെങ്ങനെ അട്ടിമറിക്കപ്പെട്ടുവെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ തന്നോട് വെളിപ്പെടുത്തി. പാര്‍ട്ടിയേയും മുന്നണിയേയും പൊതുസമൂഹത്തേയും നന്നായി വഞ്ചിച്ച് കേസ് അട്ടിമറിച്ചു എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. അതിന്റെ പ്രധാന ഉത്തരവാദി എം.ആര്‍. അജിത് കുമാറാണെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥനാവാം അത്. ഇക്കാര്യത്തില്‍ അന്വേഷണം വരുമ്പോള്‍ അത് കണ്ടെത്തട്ടെ’, അന്‍വര്‍ പറഞ്ഞു. അജിത് കുമാര്‍ കവടിയാറില്‍ എം.എ. യൂസഫലിയുടെ ഹെലിപ്പാഡിന് തൊട്ടടുത്ത് വലിയ വീട് നിര്‍മിക്കുന്നുണ്ട്. 10 സെന്റ് അജിത് കുമാറിന്റെ പേരിലും 12 സെന്റ് സഹോദരന്റെ പേരിലും രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. 12,000 സ്‌ക്വെയര്‍…
Read More » -
India
മോദിയുടെ മാപ്പിലും രക്ഷയില്ല; ശിവാജിയുടെ പ്രതിമ തകര്‍ന്നത് രാഷ്ട്രീയ ആയുധമാക്കി ഇന്ത്യാമുന്നണി
മുംബൈ: സിന്ധുദുര്‍ഗില്‍ ഛത്രപതി ശിവാജിയുടെ പ്രതിമ തകര്‍ന്നുവീണ സംഭവം രാഷ്ട്രീയ ആയുധമാക്കി ഇന്ത്യാമുന്നണി. നിയമസഭാ തിരഞ്ഞെടുപ്പിനു രണ്ടു മാസം മാത്രം ശേഷിക്കെ, ശിവാജി പ്രതിമ തകര്‍ന്ന സംഭവത്തില്‍ എന്‍ഡിഎ സര്‍ക്കാരിനെതിരെ ജനവികാരം ആളിക്കത്തിക്കാനാണു നീക്കം. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ, കോണ്‍ഗ്രസ് മഹാരാഷ്ട്ര പിസിസി അധ്യക്ഷന്‍ നാനാ പഠോളെ എന്നിവരുടെ നേതൃത്വത്തില്‍ ഗേറ്റ്വേ ഓഫ് ഇന്ത്യയിലേക്കു നടത്തിയ മാര്‍ച്ചില്‍ പ്രതിപക്ഷ പ്രതിഷേധം ഇരമ്പി. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാര്‍ എന്നിവരുടെ ചിത്രങ്ങള്‍ അടങ്ങിയ ബാനറില്‍ ഉദ്ധവ് താക്കറെ അടക്കമുള്ള നേതാക്കള്‍ ചെരിപ്പുകൊണ്ട് അടിച്ചാണു പ്രതിഷേധിച്ചത്. ഇന്ത്യാമുന്നണി നേതാക്കള്‍ ശിവസേനാ വിമത നേതാവായ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ രാജി ആവശ്യപ്പെട്ടു. മഹാരാഷ്ട്രയില്‍ ഏറ്റവും ആദരിക്കപ്പെടുന്ന മറാഠാ ചക്രവര്‍ത്തിയാണു ശിവാജി. സംസ്ഥാന ജനസംഖ്യയുടെ 28 ശതമാനം വരുന്ന പ്രബല വിഭാഗമായ മറാഠകള്‍ നിര്‍ണായക വോട്ട് ബാങ്കാണ്. നവംബറില്‍ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ, മറാഠ വികാരം സര്‍ക്കാരിനെതിരാക്കാനുള്ള…
Read More » -
Kerala
എഡിജിപിയെ വേദിയിലിരുത്തി അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി; അസാധാരണ നടപടി
കോട്ടയം: എഡിജിപി: എംആര്‍ അജിത് കുമാറിനെതിരെ പിവി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളന വേദിയില്‍ എഡിജിപിയെ കൂടി വേദിയിലിരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഏതു കാര്യവും അതിന്റെ ശരിയായ മെറിറ്റില്‍ പരിശോധിക്കുന്ന നിലയാണ് സര്‍ക്കാരിനുള്ളത്. ഇക്കാര്യത്തില്‍ ഒരു മുന്‍വിധിയും സര്‍ക്കാരിനില്ല. ചില പ്രശ്നങ്ങള്‍ പൊതു സമൂഹത്തിന് മുന്നില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. അത് അതിന്റേതായ ഗൗരവം നിലനിര്‍ത്തിക്കൊണ്ടു തന്നെ അന്വേഷിക്കും. ഏറ്റവും ഉന്നതനായ പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ അന്വേഷിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പൊലീസ് സേനയില്‍ അച്ചടക്കം വളരെ പ്രധാനമാണ്. അച്ചടക്കത്തിന് നിരക്കാത്ത ഏതെങ്കിലും പ്രവൃത്തി ചെയ്താല്‍ ഒരുഘട്ടത്തിലും വെച്ചുപൊറുപ്പിക്കില്ല. അതുമായി ബന്ധപ്പെട്ട നടപടികള്‍ പ്രത്യേകമായി ഉണ്ടാകും. ഏതെങ്കിലും അച്ചടക്കത്തിന് നിരക്കാത്ത പ്രവൃത്തി കണ്ട് എനിക്കും ഇങ്ങനെ ആയിക്കളയാം എന്ന് ആരും ധരിച്ചേക്കരുത്. അതിന്റെ ഫലം തിക്തമായിരിക്കുമെന്ന് ഓര്‍മ്മ വേണം. മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. പൊലീസ് സേനയിലുള്ളവര്‍ അച്ചടക്കത്തിന്റെ…
Read More » -
India
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം: രണ്ട് പേര്‍ കൊല്ലപ്പെട്ടു, പത്തു പേര്‍ക്ക് പരിക്ക്, ഡ്രോണ്‍ ഉപയോഗിച്ചും ആക്രമണം
ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു. രണ്ട് പൊലീസുകാരും ഒരു മാദ്ധ്യമപ്രവര്‍ത്തകനുമുള്‍പ്പെടെ പത്ത് പേര്‍ക്ക് പരിക്ക്. വെടിവയ്പും സ്ഫോടനവും ഉണ്ടാകുകയായിരുന്നു. വെസ്റ്റ് ഇംഫാല്‍ ജില്ലയിലുണ്ടായ വെടിവയ്പില്‍ സുര്‍ബല എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇവരുടെ 12 വയസുള്ള മകള്‍ ചികിത്സയിലാണ്. ഇംഫാലിലെ കൗത്രുകിലാണ് ആക്രമണമുണ്ടായത്. കുക്കി വിഭാഗം ഹൈടെക് ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രണമണം നടത്തിയെന്നാണ് കരുതുന്നത്. ആയുധങ്ങള്‍ വഹിച്ച ഡ്രോണ്‍ കണ്ടതായും ഡ്രോണ്‍ ബോംബില്‍ നിന്നുള്ള ചീളുകള്‍ ഒരു പൊലീസുകാരന്റെ കാലില്‍ തട്ടിയതായും പൊലീസ് അറിയിച്ചു. ഇന്ന് ഉച്ച തിരിഞ്ഞ് 2.30ഓടെ പലയിടത്തും വെടിവയ്പ്പ് ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ഡ്രോണുകള്‍ ഉപയോഗിച്ച് ബോംബുകള്‍ വര്‍ഷിച്ചെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ജനവാസ മേഖലയില്‍ ഡ്രോണുകള്‍ ഉപയോഗിച്ചു ബോംബെറിഞ്ഞതു സ്ഥിതി ഗുരുതരമാക്കിയേക്കും. ഗ്രാമങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഡ്രോണ്‍ വീടിന് മുകളില്‍ ബോംബിടുന്നതിന്റേയും വീട്ടുകാര്‍ പ്രാണരക്ഷാര്‍ത്ഥം ഓടുന്നതിന്റേയും ദൃശ്യങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും ഗ്രാമവാസികള്‍ പറഞ്ഞു. ഒരു വീട് പൂര്‍ണമായും തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.…
Read More » -
Kerala
നെഹ്‌റു ട്രോഫി വള്ളംകളി; 28ന് നടത്താന്‍ ആലോചന
ആലപ്പുഴ: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ നെഹ്‌റു ട്രോഫി വള്ളംകളി നടത്താന്‍ ആലോചന. ഓണത്തിന് ശേഷം ഈ മാസം 28 ന് വള്ളംകളി നടത്തണമെന്നാവശ്യപ്പെട്ട് വള്ളംകളി സംരക്ഷണ സമിതി ഇന്ന് ആലപ്പുഴ കലക്ടര്‍ക്ക് നിവേദനം നല്‍കും. ഭൂരിപക്ഷ വള്ളംകളി ക്ലബ്ബുകളും 28 എന്ന തീയതി അംഗീകരിച്ചു. 24 -ാം തീയതിവരെ മറ്റു പ്രാദേശിക വള്ളംകളികളുണ്ട്. ഇതുമായി ബന്ധപ്പെട്ട് നെഹ്‌റു ട്രോഫി ബോട്ട് റേസ് (എന്‍ടിബിആര്‍) സൊസൈറ്റി ഇന്ന് എക്‌സിക്യൂട്ടീവ് യോ?ഗം ചേരാനും സാധ്യതയുണ്ട്. അതേസമയം വള്ളംകളി നടത്തിപ്പിനായി പ്രതിപക്ഷവും പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ്. ബുധനാഴ്ച മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷ് കുട്ടനാട് താലൂക്ക് ആസ്ഥാനത്ത് ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. ബോട്ട് ക്ലബുകള്‍ നെഹ്‌റു ട്രോഫി വള്ളംകളി നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നേരത്തെ നിവേദനം നല്‍കിയിരുന്നു. വള്ളംകളിക്കായി ഇതുവരെ നടത്തിയ ഒരുക്കങ്ങളുടെ പേരില്‍ സംഘാടകര്‍ക്കും ക്ലബുകള്‍ക്കും വലിയ ബാധ്യത ആണുള്ളത്. 80 ലക്ഷത്തോളം രൂപ ഇതിനോടകം ചെലവാക്കിയെന്നും കടം വാങ്ങിയും സ്വര്‍ണം പണയം വെച്ചുമാണ് ഈ തുക…
Read More » -
India
ഡല്‍ഹി വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്റെ വീട്ടില്‍ ഇ.ഡി; അറസ്റ്റിന് ശ്രമമെന്ന് ആം ആദ്മി പാര്‍ട്ടി
ന്യൂഡല്‍ഹി: ഡല്‍ഹി വഖഫ് ബോര്‍ഡ് ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആം ആദ്മി പാര്‍ട്ടി എം.എല്‍.എയുടെ വീട്ടില്‍. എ.എ.പി. എം.എല്‍.എയും ഡല്‍ഹി വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാനുമായ അമാനത്തുള്ള ഖാന്റെ വീട്ടിലാണ് ഇ.ഡി. പരിശോധന നടത്തിയത്. അദ്ദേഹം തന്നെയാണ് ഇ.ഡി. പരിശോധന സ്ഥിരീകരിച്ചത്. തന്റെ വീട്ടില്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ എത്തിയെന്നും അറസ്റ്റുചെയ്യാനാണ് വന്നതന്നെും അദ്ദേഹം എക്സില്‍ കുറിച്ചു. അമാനത്തുള്ള ഖാന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാനായിരിക്കെ അനധികൃത നിയമനവും സാമ്പത്തിക തിരിമറിയും നടത്തിയെന്ന ആരോപണം നേരിടുന്നുണ്ട്. ഇ.ഡി. സംഘം വീട്ടില്‍ പരിശോധന നടത്തി. വീട്ടില്‍നിന്ന് കണ്ടെടുത്ത രേഖകളും മറ്റും സംഘം പരിശോധിച്ചു. സുരക്ഷയ്ക്കായി ഡല്‍ഹി പോലീസും അര്‍ധസൈനിക വിഭാഗവും അമാനത്തുള്ള ഖാന്റെ വീട്ടിന് പുറത്ത് വിന്യസിച്ചിട്ടുണ്ട്. വീട്ടിലേക്കുള്ള വഴിയടക്കം ഇവരുടെ നിയന്ത്രണത്തിലാണ്. ഏകാധിപതിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ കളിപ്പാവയായ ഇ.ഡി. ഇന്ന് രാവിലെ വീട്ടിലെത്തി. തന്നേയും എ.എ.പി. നേതാക്കളേയും ദ്രോഹിക്കാനുള്ള ഒരു അവസരവും ഏകാധിപതി ഒഴിവാക്കുന്നില്ല. സത്യസന്ധമായി ജനങ്ങളെ സേവിക്കുന്നത് ഒരു തെറ്റാണോ?…
Read More » -
Kerala
മഴ കനക്കും: 8 ജില്ലകളില്‍ യെലോ അലര്‍ട്ട്
തിരുവനന്തപുരം:കേരളത്തില്‍ വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്നു കാലാവസ്ഥാ വകുപ്പ്. ഇന്ന് 8 ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണു മുന്നറിയിപ്പ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കും. കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും കര്‍ണാടക തീരത്ത് നാളെ വരെയും മീന്‍പിടിത്തം പാടില്ല. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചിലപ്പോള്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
Read More »