Month: September 2024

  • India

    എക്‌സൈസ് റിക്രൂട്ട്‌മെന്റിനിടെ മരണം 12 ആയി; ഉത്തേജക മരുന്ന് ഉപയോഗിച്ചതായി സംശയം

    റാഞ്ചി: ജാര്‍ഖണ്ഡിലെ എക്സൈസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് നടന്ന ശാരീരിക ക്ഷമതാ മത്സരത്തിനിടെ വീണ്ടും മരണം. ഇതോടെ ശാരീരിക ക്ഷമതാ മത്സരത്തിനിടെ മരിച്ച ഉദ്യോഗാര്‍ഥികളുടെ എണ്ണം 12 ആയി. ശാരീരിക ക്ഷമതാ വിലയിരുത്തുന്ന 10 കിലോമീറ്റര്‍ ഓട്ടത്തിന്റെ അവസാന ലാപ്പിലാണ് ഇന്നലെ മറ്റൊരു ഉദ്യോഗാര്‍ഥി കൂടി മരിച്ചത്. ഇതോടെ സെപ്റ്റം ബര്‍ 4 വരെ നടക്കേണ്ടിയിരുന്ന ശാരീരിക ക്ഷമതാ മത്സരങ്ങള്‍ മൂന്ന് ദിവസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍, ജാര്‍ഖണ്ഡ് സ്റ്റാഫ് സിലക്ഷന്‍ കമ്മിറ്റിയോട് ആവശ്യപ്പെട്ടു. ഉദ്യോഗാര്‍ഥികളില്‍ ചിലര്‍ ഉത്തേജകമരുന്ന് കഴിച്ചിരുന്നതായാണ് നിഗമനം. പ്രകടനശേഷി വര്‍ധിപ്പിക്കുന്നതിനായാണ് ഇവര്‍ ഇത്തരം മരുന്നുകള്‍ ഉപയോഗിച്ചിരുന്നതെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ച മിക്കവാറും ഉദ്യോഗാര്‍ഥികള്‍ക്കും താഴ്ന്ന രക്തസമ്മര്‍ദം രേഖപ്പെടുത്തിയിരുന്നതായും ഡാല്‍ടോന്‍ഗഞ്ചിലെ മെദിന്രായ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. അബോധാവസ്ഥയില്‍ പ്രവേശിപ്പിക്കപ്പെടുന്ന ഉദ്യോഗാര്‍ഥികളില്‍ പലരുടെയും അവയവങ്ങള്‍ തകരാറിലായിരുന്നെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അതിനിടെ, മുന്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ച ശാരീരിക ക്ഷമതാ പരിശോധനയ്ക്കുള്ള റിക്രൂട്ട്മെന്റ് നിയമങ്ങള്‍ ഉടനടി അവലോകനം ചെയ്യാന്‍…

    Read More »
  • Crime

    സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതി; നടന്‍ ബാബുരാജിനെതിരെ കേസെടുത്തു

    അടിമാലി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ നടന്‍ ബാബുരാജിനെതിരെ പൊലീസ് കേസെടുത്തു. യുവതി ഡിഐജിക്ക് ഓണ്‍ലൈനായി നല്‍കിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് ആലുവയിലെ വസതിയില്‍ വച്ച് ബാബുരാജ് പീഡിപ്പിച്ചെന്നാണ് പരാതി. യുവതിയുടെ മൊഴി ഓണ്‍ലൈനായി രേഖപ്പെടുത്തി. ‘ഡിഗ്രി പഠനത്തിന് ശേഷം ബാബുരാജിന്റെ മൂന്നാറിലെ റിസോര്‍ട്ടില്‍ റിസപ്ഷനിസ്റ്റായി ജോലി കിട്ടി. ബാബുരാജിന്റെ ജന്മദിന പാര്‍ട്ടി റിസോര്‍ട്ടില്‍ നടന്നപ്പോഴാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്. അഭിനയിക്കാനുള്ള താല്‍പര്യം മനസിലാക്കി ‘കൂദാശ’ എന്ന സിനിമയില്‍ ചെറിയൊരു വേഷം നല്‍കി. പുതിയൊരു സിനിമയുടെ ചര്‍ച്ചയ്ക്കെന്ന് പറഞ്ഞ് 2019ല്‍ ബാബുരാജ് ആലുവയിലെ വീട്ടിലേക്ക് ക്ഷണിച്ചു. സംവിധായകനും നിര്‍മാതാവും നടീനടന്മാരും അവിടെയുണ്ടെന്നാണ് പറഞ്ഞത്. എന്നാല്‍, വീട്ടിലെത്തിയപ്പോള്‍ ബാബുരാജും ജീവനക്കാരനും മാത്രമാണ് ഉണ്ടായിരുന്നത്. മറ്റാരുമില്ലേയെന്ന് ചോദിച്ചപ്പോള്‍ താഴത്തെ നിലയില്‍ കാത്തിരിക്കാന്‍ പറഞ്ഞു. പിന്നീട് മുറിലേക്ക് എത്തി അദ്ദേഹം എന്നെ പീഡനത്തിന് ഇരയാക്കി. പിറ്റേന്നാണ് പോകാന്‍ അനുവദിച്ചത്. പിന്നീട് ബാബുരാജിനെ കണ്ടിട്ടില്ല. ഇതിനിടെ ‘ബ്ലാക്ക്…

    Read More »
  • Crime

    അമ്മയുടെ കാമുകന്‍ ശ്വാസംമുട്ടിച്ചു കൊന്നു; ചേര്‍ത്തലയിലെ കുഞ്ഞിന്റെ കൊലപാതകത്തില്‍ പൊലീസ്

    ആലപ്പുഴ: ചേര്‍ത്തലയിലെ കുഞ്ഞിന്റെ കൊലപാതകത്തില്‍ പുതിയ വെളിപ്പെടുത്തല്‍. കുഞ്ഞിനെ കൊന്നത് മാതാവ് ആശയുടെ ആണ്‍സുഹൃത്തായ രതീഷ് ഒറ്റയ്ക്കാണെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന മൊഴി കളവാണെന്ന് പൊലീസ് അറിയിച്ചു. രതീഷ് കുഞ്ഞിനെ വീട്ടിലെത്തിച്ച് ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നു. ആശുപത്രിയില്‍ യുവതിക്കു കൂട്ടിരിപ്പുകാരനായി നിന്നതും രതീഷായിരുന്നു. ഭര്‍ത്താവാണെന്നു പറഞ്ഞാണ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരനായത്. ആശുപത്രി വിട്ട ആശ കുഞ്ഞിനെ ബിഗ്‌ഷോപ്പറിലാക്കി രതീഷിന് കൈമാറുകയായിരുന്നു. കുഞ്ഞിനെ അനാഥാലയത്തില്‍ നല്‍കുമെന്ന് രതീഷ് പറഞ്ഞതായാണ് ആശ മൊഴി നല്‍കിയത്. കൊല നടത്തിയ ശേഷമാണ് വിവരം ആണ്‍സുഹൃത്ത് തന്നോട് പറഞ്ഞതൊന്നും ആശ പൊലീസിനോട് പറഞ്ഞു.  

    Read More »
  • Crime

    കാലിന് പരിക്കേറ്റ മയില്‍ വീട്ടുമുറ്റത്തെത്തി; കൊന്നു കറിവെച്ചു, അറസ്റ്റ്

    കണ്ണൂര്‍: മയിലിനെ കൊന്ന് കറിവെച്ചയാള്‍ അറസ്റ്റില്‍. തളിപ്പറമ്പ് സ്വദേശിയായ തോമസാണ് അറസ്റ്റിലായത്. കാലിന് പരിക്കേറ്റ് വീടിനു മുന്നില്‍ എത്തിയ മയിലിനെ എറിഞ്ഞ് വീഴ്ത്തിയാണ് പിടികൂടിയത്. തോമസിന്റെ വീട്ടില്‍ നിന്ന് മയില്‍ മാംസവും പിടിച്ചെടുത്തു. ഞായറാഴ്ച ഉച്ചയ്ക്കാണ് തോമസിന്റെ വീടിന് മുന്നില്‍ മയിലെത്തിയത്. കാലിന് പരിക്കുള്ളതിനാല്‍ നടക്കാന്‍ പ്രയാസപ്പെടുകയായിരുന്ന മയിലിന് നെരെ മരക്കൊമ്പ് എറിയുകയായിരുന്നു. ഏറ് കൊണ്ട മയില്‍ ചത്തു. മയിലിറച്ചി വൃത്തിയാക്കിയെടുത്ത് അവശിഷ്ടങ്ങള്‍ സമീപത്തെ ഉപയോഗശൂന്യമായ കിണറ്റില്‍ തള്ളി. തളിപ്പറമ്പ് റെയ്ഞ്ച് ഓഫീസര്‍ പി രതീശന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് തോമസിന്റെ വീട്ടിലെത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ദേശീയ പക്ഷിയായ മയിലിനെ കൊല്ലുന്നത് മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണെന്ന് വനംവകുപ്പ് അറിയിച്ചു.  

    Read More »
  • Kerala

    മുകേഷിന്റെയും മണിയന്‍പിള്ളയുടെയും ഹര്‍ജിയില്‍ വാദം തുടരും; ‘ആറാട്ടണ്ണന്‍’ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി

    കൊച്ചി: പീഡനക്കേസില്‍ നടനും എം.എല്‍.എ.യുമായ മുകേഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വീണ്ടും വാദം തുടരും. നടന്മാരായ മണിയന്‍പിള്ള രാജു, ഇടവേള ബാബു, ലോയേഴ്സ് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. വി.എസ്. ചന്ദ്രശേഖരന്‍ എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇതിനൊപ്പം വാദം തുടരും. സാമൂഹികമാധ്യമങ്ങളില്‍ ‘ആറാട്ടണ്ണന്‍’ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കിയും മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിട്ടുണ്ട്. ഇത് ആറിന് പരിഗണിക്കാന്‍ മാറ്റി. നടന്മാര്‍ ഉള്‍പ്പെട്ട ലൈംഗിക പീഡന പരാതിയില്‍ പ്രതികളുടെ അറസ്റ്റ് ഉടനില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി. പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കോടതി നടപടികള്‍ പരിഗണിച്ചായിരിക്കും ചോദ്യം ചെയ്യലടക്കമുണ്ടാവുകയെന്നും അന്വേഷണ ഉദ്യോഗസ്ഥ എ.ഐ.ജി. ജി. പൂങ്കുഴലി പറഞ്ഞു. സ്ത്രീകള്‍ ഉന്നയിച്ച പരാതികളില്‍ പരമാവധി തെളിവുകള്‍ ശേഖരിക്കുകയാണ്. വര്‍ഷങ്ങള്‍ പഴക്കമുള്ള സംഭവമായതിനാല്‍ ഒരുപാട് കാര്യങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട്. ചെയ്യാന്‍ സാധിക്കുമെന്നാണ് വിശ്വാസം. കേസിന്റെ ആദ്യഘട്ടം പൂര്‍ത്തിയായതായും അവര്‍ വ്യക്തമാക്കി. നടന്മാരായ മുകേഷ്, ഇടവേള ബാബു, അഡ്വ. വി.എസ്.…

    Read More »
  • Kerala

    കാലിലെ നീര് ഉളുക്കെന്ന് കരുതി, ചികിത്സിച്ചില്ല; പാമ്പുകടിയേറ്റ ആറാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

    ഇടുക്കി: കാലില്‍ കണ്ട നീര് കളിക്കുന്നതിനിടെ ഉളുക്ക് ഉണ്ടായി സംഭവിച്ചതെന്നു കരുതി ചികിത്സ തേടാതിരുന്നതിനെത്തുടര്‍ന്ന് ആറാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. വണ്ടിപ്പെരിയാര്‍ മഞ്ചുമല ആറ്റോരത്തെ പരേതരായ അയ്യപ്പന്റെയും സീതയുടെയും മകന്‍ സൂര്യ (11) ആണു മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടിക്കു പാമ്പുകടിയേറ്റതായി കണ്ടെത്തി. വണ്ടിപ്പെരിയാര്‍ ഗവ.യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണു സൂര്യ. കഴിഞ്ഞ 27നു സ്‌കൂളില്‍നിന്നു മടങ്ങിയയെത്തിയതു മുതല്‍ സൂര്യയുടെ കാലില്‍ നീരുണ്ടായിരുന്നു. അടുത്ത ദിവസങ്ങളില്‍ സ്‌കൂളില്‍ പോകാതെ വീട്ടില്‍ വിശ്രമിച്ചു. ഇതിനിടെ തിരുമ്മുചികിത്സയും നടത്തി. ഞായറാഴ്ച രാവിലെ ശരീരമാസകലം നീരു ബാധിച്ചതിനെത്തുടര്‍ന്നു വണ്ടിപ്പെരിയാര്‍ ഗവ. ആശുപത്രിയില്‍ എത്തിച്ചു. പിന്നീടു തേനി മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയെങ്കിലും അവിടെ എത്തിയ ഉടന്‍ മരിച്ചു. തുടര്‍ന്നു നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണു പാമ്പുകടിയേറ്റതായി കണ്ടെത്തിയത്. സംസ്‌കാരം നടത്തി.

    Read More »
  • Kerala

    മൂന്നാം വിക്കറ്റ്! അന്‍വറിന്റെ ഗുരുതര ആരോപണം; മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയെ മാറ്റിയേക്കും

    തിരുവനന്തപുരം: പിവി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും പി. ശശിയെ മാറ്റണമെന്ന നിലപാടില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ എത്തിയതായി റിപ്പോര്‍ട്ട്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനോട് ഗോവിന്ദന്‍ ആവശ്യപ്പെട്ടതായാണ് സൂചന. ശശിക്കെതിരേയും ഗുരുതര ആരോപണം അന്‍വര്‍ ഉന്നയിച്ചിരുന്നു. ഈ വിഷയത്തില്‍ ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട് സര്‍ക്കാര്‍. ഈ സാഹചര്യത്തില്‍ ശശിയേയും മാറ്റണമെന്ന ആവശ്യം ശക്തമാകുകയാണ്. പോലീസിനെ നിയന്ത്രിക്കുന്ന പൊളിട്ടിക്കല്‍ സെക്രട്ടറിയെന്ന പദവിയില്‍ ശശി ഇരിക്കുന്നത് അന്വേഷണത്തിനെതിരെ പ്രതിപക്ഷ വിമര്‍ശനത്തിന് കാരണമാകും. അതുകൊണ്ട് ശശിയേയും മാറ്റിയുള്ള അന്വേഷണം അനിവാര്യമെന്ന നിലപാടിലാണ് പാര്‍ട്ടി സെക്രട്ടറി. എന്നാല്‍ ഈ നിര്‍ദ്ദേശം മുഖ്യമന്ത്രി അംഗീകരിക്കുമോ എന്ന് അറിയില്ല. ശശിയെ നിയമിച്ചത് സിപിഎം സംസ്ഥാന സമിതിയാണ്. അതുകൊണ്ട് തന്നെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്യാതെ എങ്ങനെ ശശിയെ മാറ്റുമെന്ന ചോദ്യവും സജീവമാണ്. അതിനിടെ ശശിയുടെ ധിക്കാരവും അഹങ്കാരവും സഹിക്കാന്‍ കഴിയില്ലെന്ന് ഇടതുപക്ഷവുമായി ചേര്‍ന്ന് നില്‍ക്കുന്ന കാരാട്ട്…

    Read More »
  • Kerala

    ചേര്‍ത്തലയില്‍ നവജാത ശിശുവിനെ കാണാതായി; മക്കളില്ലാത്ത ദമ്പതികള്‍ക്ക് കൊടുത്തെന്ന് അമ്മ

    ആലപ്പുഴ: നവജാത ശിശുവിനെ കാണാതായി. പള്ളിപ്പുറം സ്വദേശിനി ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ ആണ്‍കുഞ്ഞിനെ പ്രസവിച്ച യുവതി ശനിയാഴ്ച കുഞ്ഞുമായി വീട്ടിലേക്കു പോയിരുന്നു. ആശപ്രവര്‍ത്തകര്‍ വീട്ടില്‍ അന്വേഷിച്ചു ചെന്നപ്പോഴാണു കുഞ്ഞിനെ കാണാനില്ലെന്നു പുറത്തറിഞ്ഞത്. ആശാപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ തൃപ്പൂണിത്തുറയിലെ മക്കളില്ലാത്ത ദമ്പതികള്‍ക്കു നല്‍കിയെന്നായിരുന്നു യുവതിയുടെ മറുപടി. ആശാപ്രവര്‍ത്തകര്‍ അറിയച്ചതു പ്രകാരം പൊലീസ് കേസെടുത്തു. യുവതി പ്രസവത്തിനായി ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് അവിടെ പോയില്ലെന്നും പരിചരിക്കാന്‍ മറ്റൊരാളെ നിര്‍ത്തിയിരുന്നെന്നും വിവരമുണ്ട്. യുവതിക്കു മറ്റു രണ്ടു മക്കളുണ്ട്. ഒരു കുട്ടിയെക്കൂടി വളര്‍ത്താനുള്ള സാമ്പത്തിക ശേഷിയില്ലെന്നു യുവതി വെളിപ്പെടുത്തിയതായി ആശാപ്രവര്‍ത്തകര്‍ പറയുന്നു. പൊലീസ് ആശുപത്രിയിലെത്തി വിവരങ്ങള്‍ ശേഖരിക്കുന്നു. യുവതിയുടെ മൊഴിയെടുക്കുമെന്നു പൊലീസ് പറഞ്ഞു. അതിനു ശേഷം തൃപ്പൂണിത്തുറയില്‍ അന്വേഷണം നടത്തിയേക്കും. കഴിഞ്ഞ 25ന് ആണു യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 26നു ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. 30നു ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും പണമില്ലാത്തതിനാല്‍ അന്നു പോയില്ല. 31നാണ് ആശുപത്രി വിട്ടത്.

    Read More »
  • NEWS

    ഉദ്ഘാടന ദിവസം സാധനങ്ങളെല്ലാം മോഷണം പോയി, കടകള്‍ നശിപ്പിച്ചു; പാകിസ്ഥാനിലെ മാളിന്റെ അവസ്ഥ

    ഇസ്ലാമാബാദ്: പുതുതായി തുറന്ന ഷോപ്പിംഗ് മാളിലേക്ക് വന്‍ ജനക്കൂട്ടം ഇടിച്ചുകയറി മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പാകിസ്ഥാനിലെ കറാച്ചിയിലാണ് സംഭവം. ‘ഡ്രീം ബസാര്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ മാളിന്റെ ഉടമ വിദേശത്ത് സ്ഥിരതാമസമാക്കിയ പാകിസ്ഥാനി വ്യവസായിയാണ്. ഉദ്ഘാടനതതിന്റെ ഭാഗമായി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പ്രത്യേക ഓഫറുകള്‍ വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് ആളുകള്‍ തള്ളിക്കയറിയത്. ഓഫറുകള്‍ ഉണ്ടെന്ന് അറിഞ്ഞതോടെ പതിനായിരക്കണക്കിന് ആളുകളാണ് മാളിലേക്ക് ആദ്യദിവസം തന്നെ എത്തിയത്. തുടര്‍ന്ന് അപ്രതീക്ഷിക രംഗങ്ങളാണ് ഉണ്ടായത്. തിരക്ക് നിയന്ത്രണാതീതമായി. മാളിനുള്ളിലും പുറത്തും വന്‍ ജനക്കൂട്ടമായി. കൂടുതല്‍ ആളുകള്‍ ഉള്ളിലേക്ക് പ്രവേശിക്കുന്നത് തടയാനായി മാളിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ശ്രമിച്ചെങ്കിലും അവരെയെല്ലാം തള്ളിമാറ്റിക്കൊണ്ടാണ് ജനങ്ങള്‍ ഇടിച്ചുകയറിയത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ചിലര്‍ കടകള്‍ നശിപ്പിക്കുന്നതും മറ്റ് ചിലര്‍ സാധനങ്ങള്‍ മോഷ്ടിക്കുന്നതും വീഡിയോയില്‍ കാണാം. വസ്ത്രങ്ങള്‍ തറയില്‍ ചിതറി കിടക്കുകയാണ്. മാളിന്റെ സെക്യൂരിറ്റി ഒരു വലിയ മരത്തടി ഉപയോഗിച്ച് ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുണ്ട്. വന്‍ തിക്കും തിരക്കും കാണാം. എന്നാല്‍, ഇതിനിടെ…

    Read More »
  • Kerala

    ‘എമര്‍ജന്‍സി’യുടെ റിലീസ് മാറ്റിവെച്ചു; ‘രാജ്യത്തിന്റെ അവസ്ഥയില്‍ നിരാശ’: കങ്കണ

    ന്യൂഡല്‍ഹി: അടിയന്താരവസ്ഥ പ്രമേയമാക്കി നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത് സംവിധാനം ചെയ്യുന്ന ‘എമര്‍ജന്‍സി’യുടെ റിലീസ് മാറ്റിവെച്ചു. സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡില്‍ നിന്ന് ചിത്രത്തിന് അനുമതി ലഭിക്കാത്തതിനാലാണ് റിലീസ് മാറ്റിയത്. സെപ്റ്റംബര്‍ ആറിനായിരുന്നു ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. ചിത്രത്തിലെ ഭാ?ഗങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ ഫിലിം ബോര്‍ഡ് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ചിത്രത്തിനെതിരെ ഒന്നിലധികം പരാതികള്‍ ലഭിച്ചതോടെയാണ് സിബിഎഫ്‌സിയുടെ നടപടി. ചിത്രത്തിന്റെ ‘അണ്‍കട്ട് വേര്‍ഷന്‍’ റിലീസ് ചെയ്യാനുള്ള വഴി തേടുകയാണെന്ന് താരം വെളിപ്പെടുത്തി. അതിനുവേണ്ടി കോടതിയില്‍ പോരാടുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ‘എന്റെ സിനിമയ്ക്കും അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. രാജ്യത്തിന്റെ അവസ്ഥയില്‍ തനിക്ക് നിരാശയുണ്ട്.’- കങ്കണ പറഞ്ഞു. ചിത്രത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ?ഗാന്ധിയുടെ വേഷത്തിലാണ് കങ്കണയെത്തുന്നത്. ‘എമര്‍ജന്‍സി’ നിരോധിക്കണമെന്ന ആവശ്യവുമായി സിഖ് സംഘടനകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. സിനിമയില്‍ സിഖുകാരെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്ജിപിസി) പ്രസിഡന്റ് ഹര്‍ജീന്ദര്‍ സിംഗ് ധാമിയാണ് സിനിമ നിരോധിക്കണമെന്ന് ആവശ്യവുമായി രംഗത്തെത്തിയത്. കങ്കണക്ക് നേരെ സിഖ് വിഘടനവാദ ഗ്രൂപ്പുകള്‍ വധഭീഷണി…

    Read More »
Back to top button
error: