Month: September 2024

  • India

    വന്ദേഭാരത് ഉദ്ഘാടന വേദിയില്‍ തിക്കും തിരക്കും, വനിതാ എംഎല്‍എ ട്രാക്കിലേക്ക് വീണു, രക്ഷപ്പെട്ടത് തലനാരിഴക്ക്

    ലഖ്‌നൗ: ആഗ്ര-വാരാണസി വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ബിജെപിയുടെ വനിതാ എംഎല്‍എ ട്രാക്കിലേക്ക് വീണു. ഇറ്റാവ എംഎല്‍എ സരിതാ ബദൗരിയയാണ് റെയില്‍വേ ട്രാക്കില്‍ വീണത് സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. വൈകുന്നേരം 6 മണിയോടെയായിരുന്നു സംഭവം. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിന്‍ വെര്‍ച്വല്‍ ഉദ്ഘാടനം ചെയ്തതിന് ശേഷമായിരുന്നു സംഭവം. ബിജെപി എംഎല്‍എ പ്ലാറ്റ്ഫോമില്‍ നില്‍ക്കുമ്പോള്‍ പച്ച കൊടി പിടിച്ച ഒരു കൂട്ടം ആളുകളില്‍ എത്തിയതോടെയാണ് തിരക്കുണ്ടായത്. 20175 എന്ന നമ്പറിലുള്ള ട്രെയിന്‍ ആഗ്രയില്‍ നിന്ന് റെയില്‍വേ മന്ത്രി രവ്നീത് സിംഗ് ബിട്ടു ഫ്‌ലാഗ് ഓഫ് ചെയ്തു. ഫ്‌ലാഗ് ഓഫ് പരിപാടിക്കായി കാത്തുനിന്നപ്പോള്‍ തിരക്കിനിടയില്‍ എംഎല്‍എ വീഴുകയായിരുന്നുവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. ഡോക്ടറെ കണ്ടശേഷം വീട്ടില്‍ വിശ്രമിക്കുകയാണെന്നും നിസാരമായ പരിക്കാണെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. സമാജ്വാദി പാര്‍ട്ടി എംപി ജിതേന്ദ്ര ദൗവാരെ, മുന്‍ ബിജെപി എംപി രാം ശങ്കര്‍, നിലവിലെ എംഎല്‍എ സരിതാ ബദൗരിയ എന്നിവരുള്‍പ്പെടെയുള്ള…

    Read More »
  • Crime

    മദ്യപിച്ചെത്തി അമ്മയെ കഴുത്തറത്ത് കൊലപ്പെടുത്താന്‍ ശ്രമം; ചടയമംഗലത്ത് യുവാവ് അറസ്റ്റില്‍

    കൊല്ലം: അമ്മയെ കഴുത്തറത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച മകന്‍ അറസ്റ്റിലായി. നിലമേല്‍ കൈതക്കുഴി ചരുവിള പുത്തന്‍വീട്ടില്‍ മനോജി(28)നെയാണ് ചടയമംഗലം പോലീസ് കസ്റ്റഡിയിലെടുത്തത്. മദ്യപിച്ചെത്തിയ മനോജ് അമ്മ സരസ്വതിയുമായി വഴക്കുണ്ടാക്കുകയും തുടര്‍ന്ന് കറിക്കത്തിയെടുത്ത് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു.ആക്രമണത്തില്‍ സരസ്വതിയുടെ കഴുത്തിനും കൈയ്ക്കും പരിക്കേറ്റു. ഇവരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തില്‍ അഞ്ചും കൈയില്‍ മൂന്നും തുന്നലുണ്ട്. സരസ്വതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ചടയമംഗലം പോലീസ് മനോജിന്റെപേരില്‍ കൊലപാതകശ്രമത്തിന് കേസെടുത്തു. മാതാവിനെ ആക്രമിക്കാന്‍ ശ്രമിക്കുന്നതു തടയാന്‍ചെന്ന നാട്ടുകാരെയും പ്രതി ആക്രമിച്ചു. ഇന്‍സ്പെക്ടര്‍ എന്‍.സുനീഷ്, എസ്.ഐ.മാരായ മോനിഷ്, ദിലീപ്, ജി.ഫ്രാങ്ക്‌ലിന്‍, സി.പി.ഒ. വിഷ്ണുദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

    Read More »
  • Kerala

    സൈക്കിള്‍ യാത്രികനെ ഇടിച്ചിട്ട ലോറി പിന്തുടര്‍ന്ന് പിടിച്ച് നടി നവ്യ നായര്‍

    ആലപ്പുഴ: പട്ടണക്കാട് ലോറിയിടിച്ച് പരിക്കേറ്റ സൈക്കിള്‍ യാത്രികന് തുണയായി നടി നവ്യ നായര്‍. പട്ടണക്കാട് അഞ്ചാം വാര്‍ഡ് ഹരിനിവാസില്‍ രമേശിന്റെ സൈക്കിളില്‍ ഇടിച്ച് നിര്‍ത്താതെ പോയ ലോറി പിന്തുടര്‍ന്ന് നിര്‍ത്തിച്ച നവ്യ ധീരതയുടെ പര്യായമായി. തുടര്‍ന്ന് അപകടവിവരം കൃത്യസമയത്ത് പൊലീസിലും അറിയിച്ച് ചികിത്സയും ഉറപ്പാക്കിയ ശേഷമാണ് നവ്യ മടങ്ങിയത്. മൈനാഗപ്പള്ളിയില്‍ യുവതിയുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ വാഹനം നിര്‍ത്താതെ പോയ സംഭവം വലിയ വിമര്‍ശനത്തിന് ഇടയാക്കുമ്പോഴാണ് നടി നവ്യയുടെ മാതൃകാ ഇടപെടല്‍. തിങ്കളാഴ്ച രാവിലെ 8.30 ഓടേ പട്ടണക്കാട് ഇന്ത്യന്‍ കോഫി ഹൗസിന് സമീപമാണ് അപകടം. ദേശീയപാത നവീകരണത്തിനായി തൂണുകളുമായി വന്ന ഹരിയാന രജിസ്ട്രേഷന്‍ ട്രെയിലറാണ് രമേശന്‍ സഞ്ചരിച്ച സൈക്കിളില്‍ ഇടിച്ചത്. നവ്യ സഞ്ചരിച്ച വാഹനം പിന്തുടര്‍ന്നപ്പോള്‍ ട്രെയിലര്‍ നിര്‍ത്തി. അപകടം നവ്യ കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിച്ചിരുന്നു. ഹൈവേ പൊലീസും പട്ടണക്കാട് എഎസ്ഐ ട്രീസയും സ്ഥലത്തെത്തി. ഡ്രൈവറെയുള്‍പ്പെടെ എസ്എച്ച്ഒ കെ എസ് ജയന്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയ ശേഷമാണ് നവ്യ യാത്ര തുടര്‍ന്നത്. ലോറി…

    Read More »
  • NEWS

    26.3 ഓവറില്‍ 87 റണ്‍സ് വഴങ്ങി ഒന്‍പതു വിക്കറ്റ്, കര്‍ണാടകയെ തകര്‍ത്തെറിഞ്ഞ് അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍

    ബംഗളൂരു: ഫസ്റ്റ് ക്ലാസ് സീസണു മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഗോവയ്ക്കായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് യുവതാരം അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍. ആഭ്യന്തര ക്രിക്കറ്റില്‍ ഗോവയുടെ താരമായ അര്‍ജുന്‍ കര്‍ണാടകയ്‌ക്കെതിരായ മത്സരത്തില്‍ നേടിയത് ഒന്‍പതു വിക്കറ്റ്. കര്‍ണാടകയിലെ ഡോ. കെ. തിമ്മപ്പയ്യ സ്മാരക ടൂര്‍ണമെന്റില്‍ കര്‍ണാടക ഇലവനെതിരെ 26.3 ഓവറുകള്‍ പന്തെറിഞ്ഞ അര്‍ജുന്‍ 87 റണ്‍സ് വഴങ്ങിയാണ് ഒന്‍പതു വിക്കറ്റുകള്‍ വീഴ്ത്തിയത്. കര്‍ണാടകയുടെ അണ്ടര്‍ 19, അണ്ടര്‍ 23 താരങ്ങളാണ് പ്ലേയിങ് ഇലവനില്‍ ഉണ്ടായിരുന്നത്. നികിന്‍ ജോസ്, ശരത് ശ്രീനിവാസ് എന്നിവരായിരുന്നു കര്‍ണാടക ടീമിലെ പ്രധാന താരങ്ങള്‍. ആദ്യ ഇന്നിങ്‌സില്‍ 36.5 ഓവറുകളില്‍നിന്ന് 103 റണ്‍സെടുത്ത് കര്‍ണാടക പുറത്തായി. അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ 41 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റുകളാണ് ഒന്നാം ഇന്നിങ്‌സില്‍ സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങില്‍ ഗോവ ഉയര്‍ത്തിയത് 413 റണ്‍സ്. അഭിനവ് തേജ്റാണ (109) സെഞ്ചറി നേടിയപ്പോള്‍ മന്‍തന്‍ ഗുട്കര്‍ ഗോവയ്ക്കായി അര്‍ധ സെഞ്ചറിയും (69) സ്വന്തമാക്കി. രണ്ടാം ഇന്നിങ്‌സില്‍ കര്‍ണാടക അടിച്ചെടുത്തത്…

    Read More »
  • Culture

    തൂശനിലയിട്ട് ഉപ്പിടാത്ത ചോറും 14 ഇനം വിഭവങ്ങളും; വയറുനിറച്ചുണ്ട് കുരങ്ങന്മാര്‍, മനം നിറഞ്ഞ് കുട്ടികളും

    കാസര്‍കോട്: കാഞ്ഞങ്ങാട് ഇടയിലക്കാട്ട് വാനരന്മാര്‍ക്ക് ഇത്തവണയും ഓണസദ്യയൊരുക്കി. ചോറിനൊപ്പം വിവിധ പഴങ്ങളും പച്ചക്കറികളുമാണ് സദ്യയില്‍ വിളമ്പിയത്. ഇടയിലക്കാട് കാവിന് സമീപം റോഡരികിലാണ് ഓണസദ്യയൊരുക്കിയത്. പച്ചക്കറിയും പഴങ്ങളും ചോറുമായി 15ഓളം വിഭവങ്ങളാണ് കുരങ്ങന്മാര്‍ക്കുള്ള സദ്യയില്‍ ഇലയില്‍ ഇടം പിടിച്ചത്. ഡെസ്‌ക്കില്‍ തൂശനില വിരിച്ച് ചോറ് വിളമ്പി. വാനരന്മാര്‍ക്കുള്ള സദ്യ ആയതു കൊണ്ട് തന്നെ കറികള്‍ക്ക് പകരം പഴങ്ങളും പച്ചക്കറികളും. പപ്പായ, സപ്പോട്ട, പേരയ്ക്ക, പാഷന്‍ ഫ്രൂട്ട്, മാങ്ങ, തണ്ണിമത്തന്‍, കൈതച്ചക്ക, നേന്ത്രപ്പഴം തുടങ്ങിയവ നിരന്നു. കക്കിരി, വെള്ളരി, ക്യാരറ്റ്, ബീറ്റ്‌റൂട്ട്, തക്കാളി, നെല്ലിക്ക എന്നിവയും ഉപ്പു ചേര്‍ക്കാത്ത ചോറിനൊപ്പം. കുരങ്ങന്മാര്‍ കുടുംബ സമേതം തന്നെ വിഭവ സമൃദ്ധമായ സദ്യ കഴിക്കാനെത്തി. പ്രദേശവാസിയായ ചാലില്‍ മാണിക്കമ്മ എന്ന വയോധിക കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായി കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കാറുണ്ട്. ഇവരുടെ വീട്ടില്‍ വച്ചാണ് പച്ചക്കറികളും പഴങ്ങളും തയ്യാറാക്കിയതെന്നാണ് പരിപാടിയുടെ സംഘാടകരിലൊരാളായ പി വേണുഗോപാലന്‍ പറയുന്നത്. ഇടയിലക്കാട് നവോദയ ഗ്രന്ഥാലയം ബാലവേദിയാണ് ഓണാഘോഷത്തിന്റെ ഭാഗമായി കുരങ്ങന്മാര്‍ക്ക് സദ്യയൊരുക്കിയത്.…

    Read More »
  • Movie

    ജോണ്‍, ആമിര്‍, ഹൃത്വിക്…; ‘ധൂം 4’ ല്‍ വില്ലന്‍ ആ തെന്നിന്ത്യന്‍ താരം?

    ബോളിവുഡില്‍ ഏറ്റവും ജനപ്രീതി നേടിയ ഫ്രാഞ്ചൈസികളില്‍ ഒന്നാണ് ധൂം. 2004 മുതല്‍ 2013 വരെയുള്ള കാലയളവില്‍ മൂന്ന് ചിത്രങ്ങളാണ് ഈ സിരീസിന്റെ ഭാഗമായി എത്തിയത്. മൂന്നും നിര്‍മ്മാതാക്കള്‍ക്ക് ലാഭം നേടിക്കൊടുത്ത ചിത്രങ്ങള്‍. നാലാം ഭാഗം ചിത്രീകരണം ആരംഭിക്കുന്നതിന് മുന്‍പുള്ള തയ്യാറെടുപ്പുകളിലുമാണ്. ഇപ്പോഴിതാ ധൂം 4 നെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് വലിയ ചര്‍ച്ചയാവുകയാണ്. ചിത്രത്തിലെ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരം ആരെന്ന റിപ്പോര്‍ട്ടുകളാണ് ഇത്. ജോണ്‍ അബ്രഹാം, ആമിര്‍ ഖാന്‍, ഹൃത്വിക് റോഷന്‍ തുടങ്ങിയവരായിരുന്നു ധൂം ഫ്രാഞ്ചൈസിയിലെ ആദ്യ മൂന്ന് ഭാഗങ്ങളില്‍ പ്രതിനായകന്മാരെങ്കില്‍ ഒരു തെന്നിന്ത്യന്‍ താരമായിരിക്കും നാലാം ഭാഗത്തില്‍ വില്ലന്‍ എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തമിഴ് താരം സൂര്യയുടെ പേരാണ് ഈ റിപ്പോര്‍ട്ടുകളില്‍ പറയപ്പെട്ടത്. എന്നാല്‍, ഈ വിവരം ശരിയല്ലെന്ന് പിങ്ക് വില്ലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റ് പ്രോജക്റ്റുകളുടെ തിരക്കുകളിലാണ് നിലവില്‍ സൂര്യയെന്നും. ശിവ സംവിധാനം ചെയ്യുന്ന കങ്കുവയാണ് സൂര്യയുടെ അടുത്ത റിലീസ്. ഫാന്റസി ആക്ഷന്‍ ഗണത്തില്‍ പെടുന്ന ചിത്രം വലിയ കാന്‍വാസില്‍…

    Read More »
  • Kerala

    കാന്‍സറിന് പിന്നാലെ വീടിന് ജപ്തി ഭീഷണിയും; നിര്‍ധന കുടുംബത്തിന് കൈത്താങ്ങായി സുരേഷ് ഗോപി

    ആലപ്പുഴ: ജപ്തി ഭീഷണി നേരിടുന്ന നിര്‍ധന കുടുംബത്തിന് സഹായ ഹസ്തവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ചേര്‍ത്തല പെരുമ്പളം സ്വദേശി രാജപ്പന്‍ എന്ന വ്യക്തിയുടെ വീടിന്റെ ആധാരമാണ് സുരേഷ് ഗോപി പണമടച്ച് തിരിച്ചെടുത്ത് നല്‍കിയത്. പൂച്ചാക്കല്‍ കേരള ബാങ്കില്‍ ഉണ്ടായിരുന്ന 1.70 ലക്ഷം രൂപയുടെ വായ്പ സുരേഷ് ഗോപിയുടെ ട്രസ്റ്റില്‍ നിന്നു നല്‍കിയാണ് ജപ്തി ഒഴിവാക്കിയത്. തിങ്കളാഴ്ച കൊച്ചിയില്‍ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സുരേഷ് ഗോപി രാജപ്പനും കുടുബത്തിനും ജപ്തി നടപടികള്‍ ഒഴിവാക്കിക്കൊണ്ടുള്ള രേഖകള്‍ കൈമാറുകയും ചെയ്തു. മത്സ്യത്തൊഴിലാളിയായ രാജപ്പന്റെ മകള്‍ രശ്മി കാന്‍സര്‍ വന്ന് മരിച്ചിരുന്നു. ഇതോടെ രശ്മിയുടെ രണ്ടു മക്കളുടെയും ഉത്തരവാദിത്തം രാജപ്പന്റെ ചുമലിലായി. ഇതിനിടെ രാജപ്പന്റെ ഭാര്യ മിനിക്കും കാന്‍സര്‍ സ്ഥിരീകരിച്ചു. എന്നാല്‍ അവിടെയും ദുരന്തങ്ങള്‍ അവസാനിച്ചില്ല. രശ്മിയുടെ മകള്‍ ആരഭിക്കും കാന്‍സറാണ്. ആരഭിയുടെ തുടര്‍ ചികിത്സയ്ക്ക് ആവശ്യമായ സഹായം നല്‍കാമെന്നും സുരേഷ് ഗോപി അറിയിച്ചിട്ടുണ്ട്. അവര്‍ക്ക് സമാധാനമായി കിടന്നുറങ്ങണം അതിനുള്ള സൗകര്യം ഒരുക്കാന്‍…

    Read More »
  • India

    ഡിന്നറിന് വീട്ടിലേക്ക് ക്ഷണിക്കും, ചെന്നാല്‍ കയറിപ്പിടിക്കും! ബോളിവുഡ് നടന്മാര്‍ക്കെതിരെ കങ്കണ

    ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പല ചലച്ചിത്ര ഇന്‍ഡസ്ട്രികളിലും ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഇപ്പോഴിതാ ബോളിവുഡിലും സ്ഥിതി വ്യത്യസ്തമല്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടിയും എം.പിയുമായ കങ്കണ റണൗട്ട്. ബോളിവുഡ് താരങ്ങളും വനിതാ സഹപ്രവര്‍ത്തകരെ ഒരുപാട് ചൂഷണം ചെയ്യുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. എങ്ങനെയാണ് ബോളിവുഡിലെ നായകന്മാര്‍ സ്ത്രീകളെ ഉപദ്രവിക്കുന്നതെന്നറിയാമോ എന്ന് കങ്കണ ചോദിച്ചു. ‘ഡിന്നറിന് വീട്ടിലേക്ക് വരണമെന്നാവശ്യപ്പെടും. മെസേജുകള്‍ അയയ്ക്കും. ചെല്ലുന്നവരെ ഉപദ്രവിക്കും.’ കങ്കണയുടെ വാക്കുകള്‍. കൊല്‍ക്കത്തയിലെ ജൂനിയര്‍ ഡോക്ടറുടെ കൊലപാതകത്തേക്കുറിച്ചും കങ്കണ സംസാരിച്ചു. ‘കൊല്‍ക്കത്തയിലെ ബലാത്സംഗ കൊലപാതകത്തിലേക്ക് നോക്കൂ. എനിക്കെതിരെയുള്ള ബലാത്സംഗ ഭീഷണി നോക്കൂ. സ്ത്രീകളെ നമ്മള്‍ ബഹുമാനിക്കുന്നില്ലെന്ന് എല്ലാവര്‍ക്കും അറിയാം. സിനിമാ മേഖലയും ഇക്കാര്യത്തില്‍ വ്യത്യസ്തമല്ല. പെണ്‍കുട്ടികളെ കോളേജ് പയ്യന്മാര്‍ കമന്റടിക്കും. സിനിമയിലെ നായകന്മാരും ഇതുപോലെയുള്ളവരാണ്. ജോലിസ്ഥലത്ത് ഒരു സ്ത്രീയെ എങ്ങനെയാണ് പരിഗണിക്കുന്നതെന്നും നമുക്കറിയാം.’ കങ്കണ കൂട്ടിച്ചേര്‍ത്തു. സംവിധാനംചെയ്ത് മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന ‘എമര്‍ജന്‍സി’യാണ് കങ്കണയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഇന്ദിരാ ഗാന്ധിയായാണ് ചിത്രത്തില്‍ കങ്കണയെത്തുന്നത്. സിഖ് സംഘടനകളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് എമര്‍ജന്‍സിയുടെ റിലീസ് കോടതി തടഞ്ഞിരിക്കുകയാണ്.

    Read More »
  • Kerala

    പ്രസംഗത്തിലും സഭ്യത വേണം; സിപിഎം ബ്രാഞ്ച് യോഗങ്ങളില്‍ വിമര്‍ശനം

    പത്തനംതിട്ട: പൊതുയോഗങ്ങളില്‍ നേതാക്കള്‍ സഭ്യമായ ഭാഷ ഉപയോഗിച്ചില്ലെങ്കില്‍ തിരിച്ചടിയാകുമെന്ന് സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളില്‍ വിമര്‍ശനം. നേതാക്കള്‍ ഉള്‍പ്പെടെ പലപ്പോഴും അതിരുവിട്ട പദപ്രയോഗങ്ങള്‍ നടത്തുന്നുണ്ടെന്നാണു കഴിഞ്ഞ ദിവസം കൊടുമണ്‍ മേഖലയില്‍ നടന്ന ബ്രാഞ്ച് യോഗങ്ങളില്‍ വിമര്‍ശനമുണ്ടായത്. വിവാദ വിഷയങ്ങളില്‍ സംസാരിക്കുമ്പോള്‍ ഭരണകക്ഷിയെന്ന നിലയില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന അഭിപ്രായവും യോഗങ്ങളിലുണ്ടായി. ഏഴംകുളം- കൈപ്പട്ടൂര്‍ റോഡിന്റെ ഓട നിര്‍മാണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധ പരിപാടികള്‍ നടത്തിയിരുന്നു. ഇതിനെ പ്രതിരോധിക്കാന്‍ വിളിച്ച യോഗത്തില്‍ സിപിഎം ഏരിയ സെക്രട്ടറി ഉള്‍പ്പെടെ മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്ന് വിമര്‍ശനമുണ്ടായി. രാഷ്ട്രീയമായി എതിര്‍ചേരിയില്‍ നില്‍ക്കുന്നവരുടെ കുടുംബാംഗങ്ങളെ വരെ മോശം വാക്കുകള്‍ ഉപയോഗിച്ച് വിശേഷിപ്പിച്ചെന്നും വിമര്‍ശനമുണ്ടായി. പ്രസംഗം കേട്ടു നില്‍ക്കുന്ന പ്രവര്‍ത്തകരെ രസിപ്പിക്കാന്‍ ഏതു രീതിയിലുമുള്ള ഭാഷാ പ്രയോഗങ്ങള്‍ നടത്തുന്നത് പാര്‍ട്ടിയുടെ നിലവാരമില്ലായ്മ വിളിച്ചോതുമെന്ന അഭിപ്രായമാണ് പൊതുവേ സമ്മേളനങ്ങളില്‍ ഉയര്‍ന്നത്. മേല്‍കമ്മിറ്റികളില്‍ നിന്ന് സംഘടനാ ജോലികള്‍ താഴെത്തട്ടിലെ പ്രവര്‍ത്തകരിലേക്ക് അടിച്ചേല്‍പിക്കുന്ന പ്രവണതയുണ്ടെന്നും തുടര്‍ച്ചയായി പിരിവിനായി ചെല്ലുമ്പോള്‍ ജനം പാര്‍ട്ടിയോട് അകലുകയാണുണ്ടാവുകയെന്നും ചില യോഗങ്ങളില്‍…

    Read More »
  • India

    ആസിഫ് ആലി ചിത്രത്തിലെ നായികയെ അറസ്റ്റ് ചെയ്ത് തടങ്കലില്‍ പാര്‍പ്പിച്ചു; മൂന്നു ഐ പി എസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

    വിജയവാഡ: അനധികൃതമായി അറസ്റ്റ് ചെയ്തെന്ന നടിയുടെ പരാതിയില്‍ ആന്ധ്രാപ്രദേശില്‍ മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥരെ ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ സസ്‌പെന്‍ഡു ചെയ്തു. മുന്‍ ഇന്റിലിജന്‍സ് മേധാവിയായ ഡി.ജി.പി റാങ്കിലുള്ള പി.സീതാറാമ ആഞ്ജനേയുലു, ഐ.ജി കാന്തി റാണ ടാറ്റ, എസ്.പി വിശാല്‍ ഗുന്നി എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. അഹമ്മദാബാദ് സ്വദേശിയായ നടിയും മോഡലുമായ കാദംബരി ജെത്വാനിയുടെ പരാതിയിലാണ് നടപടി. ബി. ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത ആസിഫ് അലി നായകനായ ഐ ലൗ മീ എന്ന ചിത്രത്തിലെ നായികമാരില്‍ ഒരാളായിരുന്നു ഇരുപത്തിയെട്ടുകാരിയായ കാദംബരി ജെത്വാനി. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവായ സിനിമാ നിര്‍മ്മാതാവിന്റെ വ്യാജ പരാതിയില്‍ നടിയെയും കുടുംബത്തെയും അറസ്റ്റ് ചെയ്ത് തടങ്കലില്‍ പാര്‍പ്പിച്ചെന്നാണ് പരാതി. ഈ വര്‍ഷം ഫെബ്രുവരിയിലാണ് സംഭവം. അന്ന് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസായിരുന്നു അധികാരത്തില്‍. ഭൂമി സമ്പാദിക്കുന്നതിന് നടി വ്യാജരേഖ ചമച്ച് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു നിര്‍മ്മാതാവിന്റെ പരാതി. ഇയാള്‍ക്കെതിരെ മുംബയില്‍ താന്‍ നല്‍കിയ പരാതിയുടെ പ്രതികാരനടപടിയാണ് ഇതെന്നും ആ…

    Read More »
Back to top button
error: