NEWSSocial Media

സ്വന്തം കാര്‍ഡ് ഉപയോഗിച്ചാല്‍ ഉടനെ കോള്‍, വീട്ടു ജോലിക്കാരനുള്ള ബഹുമാനം പോലുമില്ല; വിക്രം പറഞ്ഞത് സത്യം

യം രവി-ആരതി രവി വിവാഹ മോചനമാണ് തമിഴ് സിനിമാ ലോകത്തെ ഇപ്പോഴത്തെ സജീവ ചര്‍ച്ച. ഈ ബന്ധം തുടരാന്‍ താല്‍പര്യമില്ലെന്ന് ജയം രവി ഉറപ്പിച്ച് കഴിഞ്ഞു. എന്നാല്‍ ആരതി ഇതിന് തയ്യാറാകുന്നില്ല. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ജയം രവി പിരിയുന്നെന്ന് പ്രഖ്യാപിച്ചതെന്ന് ആരതി വാദിക്കുന്നു. ആരതിയുടെ അമിത നിയന്ത്രണമാണ് വിവാഹബന്ധത്തെ ബാധിച്ചതെന്ന് വാദമുണ്ട്. ഇതേക്കുറിച്ച് കഴിഞ്ഞ ദിവസം ആര്‍ജെ ഷാ എന്ന പ്രമുഖ തമിഴ് യൂട്യൂബറോട് ജയം രവി തുറന്ന് സംസാരിക്കുകയും ചെയ്തു.

നടന്‍ തന്നോട് ഇക്കാര്യങ്ങള്‍ തുറന്ന് പറയാനുള്ള കാരണം ആര്‍ജെ ഷാ വിശദീകരിക്കുന്നുണ്ട്. താന്‍ നേരിട്ട് സംസാരിക്കുന്നത് മക്കള്‍ കാണേണ്ടെന്ന് കരുതിയാണ് തന്നോട് ഇക്കാര്യങ്ങള്‍ സംസാരിക്കുന്നതെന്നും പറ്റുകയാണെങ്കില്‍ യൂട്യൂബ് ചാനലില്‍ ഇക്കാര്യങ്ങള്‍ പങ്കുവെക്കണമെന്നും ജയം രവി തന്നോട് ആവശ്യപ്പെട്ടെന്ന് ഷാ പറയുന്നു. ജയം രവി തന്നോട് തുറന്ന് പറഞ്ഞ കാര്യങ്ങളും ആര്‍ജെ ഷാ പങ്കുവെച്ചു.

Signature-ad

വീട്ട് ജോലിക്കാരന് ലഭിക്കുന്ന ബഹുമാനം പോലും തനിക്ക് ലഭിച്ചില്ലെന്ന് ജയം രവി തുറന്ന് പറഞ്ഞു. കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി എനിക്ക് ഒറ്റയ്ക്ക് ബാങ്ക് അക്കൗണ്ട് ഇല്ല. ആരതിക്കൊപ്പം ജോയിന്റ് അക്കൗണ്ടാണ്. ഞാന്‍ എവിടെ പോയി എന്ത് ചെലവഴിച്ചാലും മെസേജ് അവള്‍ക്ക് പോകും. ഒരു ഘട്ടത്തിനപ്പുറം ഇത് സഹിക്കാനായില്ല. അവള്‍ക്ക് എന്ത് വേണമെങ്കിലും വാങ്ങാം. ലക്ഷങ്ങളുടെ ബാഗും ചെരുപ്പും വാങ്ങാം. ഞാന്‍ വിദേശത്ത് പോകുമ്പോള്‍ കാര്‍ഡ് ഉപയോഗിച്ചാല്‍ ഉടനെ വിളിച്ച് ഇപ്പോള്‍ എന്തിനാണ് കാര്‍ഡ് ഉപയോഗിക്കുന്നത്, എന്താണ് കഴിക്കുന്നതെന്ന് ചോദിക്കും.

എന്റെ അസിസ്റ്റന്റ്‌സിനോട് വിളിച്ച് ചോദിക്കും. എനിക്കത് നാണക്കേടായി. ഒരു വലിയ സിനിമയില്‍ ഒപ്പം പ്രവര്‍ത്തിച്ചവര്‍ക്ക് ഞാന്‍ ട്രീറ്റ് കൊടുത്തു. ഞാന്‍ പേ ചെയ്തതിന് പിന്നാലെ അസിസ്റ്റന്റ്‌സിനോട് വിളിച്ച് എന്തിനാണ് പണം ചെലവഴിച്ചത്, ആരൊക്കെ വന്നു എന്നെല്ലാം ചോദിച്ചു. ഇതെല്ലാം തനിക്ക് വളരെ വിഷമമമുണ്ടാക്കി.

ഇന്‍സ്റ്റഗ്രാം പാസ് വേഡ് എന്റെ കൈയില്‍ ഇല്ല. വാട്‌സ്ആപ്പ് പ്രശ്‌നമാകുന്നതിനാല്‍ ആറ് വര്‍ഷം അതും ഉപയോഗിച്ചില്ല, ബ്രദര്‍ സിനിമയുടെ ഷൂട്ടിന് പോയപ്പോള്‍ മുറിയില്‍ ആരെങ്കിലുമുണ്ടോയെന്ന് കാണാന്‍ വീഡിയോ കോള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. പ്രശ്‌നങ്ങള്‍ കാരണം ഷൂട്ട് നിര്‍ത്തി വരേണ്ടി വന്നു. ആരതിയുടെ അമ്മയ്ക്ക് വേണ്ടി സിനിമകള്‍ ചെയ്തു. അത് നഷ്ടമാണെന്ന് പറഞ്ഞു. കണക്ക് നോക്കിയപ്പോള്‍ ലാഭമാണ്.

കടുത്ത സമ്മര്‍ദ്ദത്തിലായപ്പോഴാണ് താന്‍ വീട് വിട്ട് പോയതെന്ന് ജയം രവി തന്നോട് പറഞ്ഞെന്നും ആര്‍ജെ ഷാ പറയുന്നു. ഇദ്ദേഹത്തിന്റെ വാക്കുകള്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. ജയം രവി ആരതി രവിയുടെ നിയന്ത്രണത്തിലാണെന്ന് നടന്‍ വിക്രം നേരത്തെ തമാശ രൂപേണ സൂചിപ്പിച്ചിരുന്നു.

ഇരുവരും ഒരുമിച്ച് അഭിനയിച്ച പൊന്നിയിന്‍ സെല്‍വന്‍ എന്ന സിനിമയുടെ പ്രൊമോഷന്‍ സമയത്തായിരുന്നു ഇത്. പൊതുവെ ഞാന്‍ പഴ്‌സ് കൊണ്ട് നടക്കാറില്ല. ആവശ്യമുള്ളപ്പോള്‍ അസിസ്റ്റന്റ്‌സില്‍ നിന്നും വാങ്ങും. ഒരിക്കല്‍ ഞാനും ജയം രവിയും വിദേശത്ത് ഒരു പാര്‍ട്ടിക്ക് പോയി. എന്തെങ്കിലും പോക്കറ്റ് മണി കൈയിലുണ്ടോയെന്ന് ഞാന്‍ ചോദിച്ചു. ഇല്ല, ഭാര്യയില്‍ നിന്ന് വാങ്ങാറാണെന്നാണ് ജയം രവി പറഞ്ഞതെന്ന് അന്ന് വിക്രം തമാശയായി പറഞ്ഞു. നടന്‍ അന്ന് തമാശയായി പറഞ്ഞത് വാസ്തവമാണെന്ന് ഇന്ന് വ്യക്തമായെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: