മുംബൈ: വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഇന്ത്യയില്‍ താമസിച്ചതിന് ബംഗ്ലാദേശി രതിച്ചിത്ര വീഡിയോ താരം ആരോഹി ബര്‍ദെ എന്നറിയപ്പെടുന്ന റിയ ബര്‍ദെ അറസ്റ്റില്‍. മുംബൈയിലെ ഉല്‍ഹാസ് നഗറില്‍ നിന്നാണ് ആരോഹിയെ ഹില്‍ ലൈന്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ബംഗ്ലാദേശി കുടുംബം വ്യാജ രേഖകളുപയോഗിച്ച് രാജ്യത്ത് അനധികൃതമായി താമസിക്കുന്നുവെന്ന വിവവരത്തിന്റെ അടിസ്ഥാനത്തിയാലിയിരുന്നു പരിശോധന. തുടര്‍ന്ന് പോണ്‍ വീഡിയോ താരത്തെ അമരാവതിയില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. റിയയ്ക്കും കൂടെ ഉണ്ടായിരുന്ന നാലുപേര്‍ക്കുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.