Month: September 2024
-
Crime
കൊലക്കേസ് പ്രതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; സംഭവം ഇന്നു പരോള്‍ തീരാനിരിക്കെ
പത്തനംതിട്ട: കൊലപാതക കേസില്‍ പരോളിലിറങ്ങിയ യുവാവിനെ വീടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഏഴംകുളം പുതുമല പാറയില്‍ മേലേതില്‍ മനോജ്(39) നെയാണ് ശനിയാഴ്ച വൈകിട്ട് വീടിനുള്ളിലെ കിടപ്പു മുറിയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നാണ് പരോള്‍ കഴിഞ്ഞ് തിരികെ പോകേണ്ടിയിരുന്നത്. 2016ല്‍ പീതാംബരന്‍ എന്നയാളെ കൊലപ്പെടുത്തിയ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു ഇയാള്‍. ഓണത്തിനോടനുബന്ധിച്ചാണ് മനോജ് പരോളില്‍ ഇറങ്ങിയത്. ഭാര്യ: സുമി.മകള്‍: പൂജ. അതേസമയം, ബംഗളൂരുവില്‍ യുവതിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച സംഭവത്തിലെ പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുക്തി രഞ്ജന്‍ റായ് എന്നയാളാണ് ബിഹാര്‍ സ്വദേശിയായ മഹാലക്ഷ്മി (29)യെ കൊന്നതെന്നാണ് പോലീസ് സംശയിച്ചിരുന്നത്. തുടര്‍ന്ന് ഇയാള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഒഡീഷയിലെ ഭദ്രക് ജില്ലയില്‍ ഒരു മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യക്കുറിപ്പും പോലീസിനു ലഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് ഒരു ബാഗും നോട്ട്ബുക്കും സ്‌കൂട്ടിയും കണ്ടെടുത്തു. ഇയാളുടെ മൃതദേഹം കണ്ടെത്തിയപ്പോള്‍ റായി കൊലക്കേസ്…
Read More » -
Crime
മദ്യം കടത്തിയ കാര്‍ തടയുന്നതിനിടെ ഇടിച്ചുതെറിപ്പിച്ചു; പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
ന്യൂഡല്‍ഹി: അനധികൃതമായി മദ്യം കടത്തിയ കാറിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ഡല്‍ഹിയിലെ നംഗ്ലോയി സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ സന്ദീപാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടുകൂടിയായിരുന്നു അപകടം. കാറില്‍ മദ്യം കടത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതോടെ പ്രധാന റോഡില്‍ പരിശോധനയ്‌ക്കെത്തിയതായിരുന്നു ഉദ്യോഗസ്ഥന്‍. അമിത വേഗത്തിലെത്തിയ വാഗണാര്‍ കാര്‍ തടയാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. വാഹനം സന്ദീപിന്റെ പിറകിലിടിച്ച് പത്ത് മീറ്ററോളം വലിച്ചിഴയ്ക്കുകയായിരുന്നു. ഒടുവില്‍ നിര്‍ത്തിയിട്ടിരുന്ന മ?റ്റൊരു കാറില്‍ ചെന്നിടിക്കുകയായിരുന്നു.തലയ്ക്ക് ഗുരുതര പരിക്കേ?റ്റ ഉദ്യോഗസ്ഥനെ സോണിയ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി പശ്ചിം വിഹാറിലെ ബാലാജി ആശുപത്രിയിലേക്ക് മാ?റ്റുകയുമായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സന്ദീപിനെ ഇടിച്ചുതെറിപ്പിച്ച വാഹനം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഡ്രൈവര്‍ക്കായുളള തെരച്ചില്‍ നടക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
Read More » -
Kerala
നെഹ്‌റു ട്രോഫി ജലമേള വിജയികളെ സംബന്ധിച്ച് തര്‍ക്കം; 100 പേര്‍ക്കെതിരെ കേസ്
ആലപ്പുഴ: നെഹ്‌റു ട്രോഫി ജലമേള വിജയികളെ സംബന്ധിച്ചുണ്ടായ തര്‍ക്കത്തില്‍ 100 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. നെഹ്റു പവലിയന്‍ ഉപരോധിച്ചതിനും ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചതിനുമാണ് കേസ്. രണ്ടാം സ്ഥാനം നേടിയ വീയപുരം ചുണ്ടനിലെ തുഴച്ചില്‍ക്കാര്‍ ഉള്‍പ്പടെ നൂറുപേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. അഞ്ച് മൈക്രോ സെക്കന്‍ഡിന്റെ വ്യത്യാസത്തിലാണ് വീയപുരം ചുണ്ടന്‍ കരിച്ചാല്‍ ചുണ്ടനോട് പരാജയപ്പെട്ടത്. മത്സരശേഷം അക്രമാസക്തരായവര്‍ നെഹ്റു പവലിയനിലെ കസേരകള്‍ അടക്കം തകര്‍ത്തിരുന്നു. തങ്ങളാണ് വിജയികളെന്ന് വിബിസി കൈനകരി തുഴഞ്ഞ വീയപുരം അവകാശപ്പെടുന്നു. വിജയിയെ സംബന്ധിച്ച തര്‍ക്കം കോടതി കയറാന്‍ സാധ്യതയുണ്ട്.
Read More » -
Kerala
24 മണിക്കൂറും കാവല്‍; അന്‍വറിന്റെ വീടിന് സുരക്ഷ, ഉത്തരവിട്ട് ജില്ലാ പൊലീസ് മേധാവി
മലപ്പുറം: പി വി അന്‍വര്‍ എംഎല്‍എയുടെ വീടിന് സുരക്ഷയൊരുക്കാന്‍ തീരുമാനം. ഇതുസംബന്ധിച്ച് ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു. പി വി അന്‍വര്‍ ഡിജിപിക്ക് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പൊണ് അന്‍വര്‍ ഡിജിപിക്ക് അപേക്ഷ നല്‍കിയത്. എടവണ്ണ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഒതായിയില്‍ അന്‍വറിന്റെ വീടിനു സമീപത്ത് സുരക്ഷക്കായി പൊലീസ് പിക്കറ്റ് പോസ്റ്റ് ഒരുക്കും. ഒരു ഓഫീസര്‍, മൂന്ന് സിപിഒ എന്നിവരെ 24 മണിക്കൂര്‍ ഡ്യൂട്ടിക്ക് നിയോഗിച്ചു. രണ്ട് സേനാംഗങ്ങളെ ഡിഎച്ച്ക്യൂവില്‍ നിന്നും ഒരു ഓഫീസറെയും ഒരു സിപിഒ എന്നിവരെ നിലമ്പൂര്‍ സബ് ഡിവിഷനില്‍ നിന്നും ഒരു ഉദ്യോഗസ്ഥന്‍ നിര്‍ബന്ധമായും എടവണ്ണ പൊലീസ് സ്റ്റേഷനില്‍ നിന്നും ഉണ്ടായിരിക്കണമെന്നും മലപ്പുറം ജില്ലാ പൊലീസ് മേധാവി ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ ദിവസം നിലമ്പൂരില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ സിപിഎം പ്രവര്‍ത്തകര്‍ കൊലവിളി മുദ്രാവാക്യം മുഴക്കിയിരുന്നു. ‘കൈയും കാലും വെട്ടി ചാലിയാര്‍ പുഴയില്‍ എറിയുമെന്നായിരുന്നു’…
Read More » -
Crime
വ്യാപാരിയെ അക്രമിച്ച് നാല് കിലോ സ്വര്‍ണം കവര്‍ന്നു; 24 മണിക്കൂറിനിടയില്‍ വിവിധയിടങ്ങളില്‍ അക്രമം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്വര്‍ണവ്യാപാരിയെ അക്രമിച്ച് നാല് കിലോ സ്വര്‍ണം കവര്‍ന്നു. 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ വിവിധയിടങ്ങളില്‍ വെടിയുതിര്‍ത്ത സംഭവത്തിന് പിന്നാലെയാണ് വ്യാപാരിയെ അക്രമിച്ച് 3.5 കോടിയോളം വിലമതിക്കുന്ന സ്വര്‍ണം കവര്‍ന്നത്. സെന്‍ട്രല്‍ ഡല്‍ഹിയിലെ കരോള്‍ബാഗിലെ വ്യാപാരിയെ അക്രമിച്ചാണ് സ്വര്‍ണം തട്ടിയെടുത്തത്. വെള്ളിയാഴ്ച രാത്രിയില്‍ നോര്‍ത്ത് ഡല്‍ഹിയിലെ ഗുലാബി ബാഗില്‍ ഓട്ടോയില്‍ യാത്രചെയ്യുകയായിരുന്നു വ്യാപാരി. യാത്രാമധ്യേ ബൈക്കിലെത്തിയ ആള്‍ കവര്‍ച്ച നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം നടത്തിവരികയാണെന്നും പോലീസ് വ്യക്തമാക്കി. വെള്ളിയാഴ്ച സൗത്ത് ഡല്‍ഹിയില്‍ ആഢംബര കാര്‍ ഷോറൂമിലെത്തിയ രണ്ട പേര്‍ വെടിയുതിര്‍ത്ത് ഷോറൂമിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അഞ്ച് കോടി രൂപ ആവശ്യപ്പെട്ടാണ് ഇവര്‍ അക്രമം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ തിലക് നഗറിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Read More » -
NEWS
ഹിസ്ബുല്ല മേധാവിയുടെ രക്തത്തിന് പകരം ചോദിക്കുമെന്ന് ഇറാന്‍; പരമോന്നത നേതാവ് രഹസ്യകേന്ദ്രത്തില്‍
ടെഹ്‌റാന്‍: തെക്കന്‍ ലബനനിലെ ബെയ്‌റൂട്ടില്‍ നടത്തിയ ബോംബാക്രമണത്തില്‍ ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റല്ലയെ ഇസ്രയേല്‍ വധിച്ചതിനു പിന്നാലെ, സുരക്ഷ പരിഗണിച്ച് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ (85) രഹസ്യകേന്ദ്രത്തിലേക്കു മാറ്റി. ഇസ്രയേല്‍ വിരുദ്ധ പക്ഷത്തുള്ള ഗാസയിലെ ഹമാസ്, ലബനനിലെ ഹിസ്ബുല്ല, യെമനിലെ ഹൂതികള്‍ എന്നീ 3 സായുധസംഘടനകള്‍ക്കും ഇറാന്റെ പിന്തുണയുണ്ട്. ടെഹ്‌റാന്‍ സന്ദര്‍ശനത്തിനിടെ ജൂലൈ 31ന് ആണ് ഹമാസ് മേധാവി ഇസ്മായില്‍ ഹനിയ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ചത്തെ ബോംബാക്രമണങ്ങള്‍ക്കു പിന്നാലെ ബെയ്‌റൂട്ടില്‍ ഇറാന്റെ വിമാനമിറങ്ങുന്നത് ഇസ്രയേല്‍ വിലക്കിയിരുന്നു. അതേസമയം, നസ്‌റല്ലയെ വധിച്ചതിനു പ്രതികാരം ചെയ്യാതിരിക്കില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി പ്രഖ്യാപിച്ചു. ഹസന്‍ നസ്‌റല്ലയുടെ മരണത്തെ തുടര്‍ന്ന് ഇറാനില്‍ അഞ്ചു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഇറാനും ഹിസ്ബുല്ലയ്ക്കും കനത്ത തിരിച്ചടിയേകിയാണ് ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റല്ലയെ (64) ഇസ്രയേല്‍ കൊലപ്പെടുത്തിയത്. ഹിസ്ബുല്ല നേതൃനിരയില്‍ ഇസ്രയേല്‍ വധിക്കുന്ന ഏറ്റവും ഉയര്‍ന്ന നേതാവാണ് ഹസന്‍ നസ്‌റല്ല. കഴിഞ്ഞ ദിവസത്തെ അക്രമണത്തില്‍ സതേണ്‍ ഫ്രന്റ്…
Read More » -
Kerala
ഫോണ്‍ ചോര്‍ത്തി, മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; അന്‍വറിനെതിരെ കേസെടുത്ത് പൊലീസ്
തിരുവനന്തപുരം: ഫോണ്‍ ചോര്‍ത്തിയെന്ന പരാതിയില്‍ നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിനെതിരെ പൊലീസ് കേസെടുത്തു. കോട്ടയം സ്വദേശി തോമസ് പീലിയാനിക്കലിന്റെ പരാതിയിലാണ് കറുകച്ചാല്‍ പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 192 വകുപ്പ് അനുസരിച്ചാണ് കേസ്. എല്‍ഡിഎഫ് വിട്ട അന്‍വര്‍ ഇന്ന് നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് രാഷ്ട്രീയ വിശദീകരണം നടത്താനിരിക്കെയാണ് പൊലീസ് കേസെടുത്തത്. അന്‍വറിനെതിരെ മുന്‍പ് ഉയര്‍ന്ന ആരോപണങ്ങളില്‍ ശക്തമായ പൊലീസ് നടപടിയുണ്ടാകുമെന്നതിന്റെ സൂചനയായി കേസ്. പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തി സമൂഹത്തില്‍ പ്രശ്‌നമുണ്ടാക്കാന്‍ പി.വി.അന്‍വര്‍ ശ്രമിച്ചു എന്നാണ് പരാതി. ഫോണ്‍ സംഭാഷണം മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായും പരാതിയില്‍ പറയുന്നുണ്ട്. ” പൊതുസുരക്ഷയെ ബാധിക്കത്ത വിധത്തില്‍ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടെയും മറ്റും ഫോണ്‍ വിവരങ്ങള്‍ ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനത്തില്‍ നിയമവിരുദ്ധമായി കടന്നു കയറി ചോര്‍ത്തി. അത് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യമായി വെളിപ്പെടുത്തി പൊതുജനങ്ങള്‍ക്കിടയില്‍ പരസ്പരം പകയും ഭീതിയും ഉണ്ടാകുന്നതിനും കലാപം ഉണ്ടാക്കുന്നതിനും വേണ്ടി മാധ്യമങ്ങളെ കണ്ടു”എഫ്‌ഐആറില്‍ പറയുന്നു. മലപ്പുറം മുന്‍ എസ്പി സുജിത് ദാസുമായുള്ള ഫോണ്‍ സംഭാഷണവും ചില…
Read More » -
Kerala
പുഷ്പന് വിടനല്‍കാന്‍ നാട്; വിലാപയാത്ര ആരംഭിച്ചു
കോഴിക്കോട്: ഇന്നലെ അന്തരിച്ച കൂത്തുപറമ്പ് സമരത്തിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പന് വിട നല്‍കാനൊരുങ്ങി നാട്. കോഴിക്കോട്ടുനിന്ന് തലശ്ശേരിയിലേക്ക് മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആരംഭിച്ചു. കോഴിക്കോട് യൂത്ത് സെന്ററില്‍ നിരവധി പേര്‍ അന്ത്യോപചാരമര്‍പ്പിച്ചു. യാത്രക്കിടെ നിരവധി സ്ഥലങ്ങളില്‍ ജനങ്ങള്‍ക്ക് പുഷ്പന്റെ മൃതദേഹം കാണാന്‍ അവസരമൊരുക്കും. എലത്തൂരിലാണ് ആദ്യം ആംബുലന്‍സ് നിര്‍ത്തുക. അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ നരിവധി പേരാണ് പാതയോരങ്ങളില്‍ തടിച്ചുകൂടിയിട്ടുള്ളത്. തലശ്ശേരി ടൗണ്‍ ഹാളിലും ചൊക്ലി രാമവിലാസം സ്‌കൂളിലും പൊതുദര്‍ശനത്തിന് സൗകര്യമൊരുക്കും. തുടര്‍ന്ന് വൈകിട്ട് അഞ്ചിന് ചൊക്ലിയിലെ വീട്ടുപരിസരത്ത് സംസ്‌കരിക്കും. കൂത്തുപറമ്പ് വെടിവെപ്പില്‍ ?ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായിരുന്ന പുഷ്പന്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്. ആഗസ്റ്റ് രണ്ടിന് വൈകിട്ടാണ് അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഹൃദയാഘാതമുണ്ടായതിനെതുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്ന് പതിറ്റാണ്ടു നീണ്ട കിടപ്പുജീവിതത്തിനൊടുവിലാണ് അന്ത്യം സംഭവിക്കുന്നത്. 1994 നവംബര്‍ 25ന് കേരളത്തെ നടുക്കിയ കൂത്തുപറമ്പ് പൊലീസ് വെടിവയ്പ്പില്‍ അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടപ്പോള്‍ വെടിയേറ്റ്…
Read More » -
Kerala
സ്‌കൂള്‍ സമയത്ത് ഒരു യോഗവും വേണ്ട, പിടിഎ, സ്റ്റാഫ് മീറ്റിങ്ങുകള്‍ വിലക്കി സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ പഠനസമയം തടസപ്പെടുത്തിക്കൊണ്ടുള്ള യാതൊരു പരിപാടികളും ഇനി സ്‌കൂളുകളില്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. പിടിഎ, സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി (എസ്എംസി.), അധ്യാപകയോഗങ്ങള്‍, യാത്രയയപ്പ് തുടങ്ങിയവ സ്‌കൂള്‍ പ്രവൃത്തിസമയത്ത് നടത്തുന്നത് പഠനസമയത്തിന് നഷ്ടമുണ്ടാക്കുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. സ്‌കൂളുകളില്‍ നിന്ന് വിരമിക്കുന്ന ജീവനക്കാര്‍ക്കുള്ള യാത്രയയപ്പ് യോഗങ്ങളും അനുബന്ധ പരിപാടികളും പ്രവൃത്തി സമയത്തിന് മുമ്പോ അതിനു ശേഷമോ നടത്തണം. അധ്യയന സമയം കുട്ടികളുടെ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കായിതന്നെ പ്രയോജനപ്പെടുത്തണം. യോഗങ്ങളും മറ്റു പരിപാടികളും നടത്തുന്ന കാരണം അധ്യയന സമയം നഷ്ടമാകുന്നെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഇനി ഏതെങ്കിലും രീതിയില്‍ അടിയന്തരമായി മീറ്റിങ്ങുകള്‍ നടത്തേണ്ടി വന്നാല്‍ വിദ്യാഭ്യാസ ഓഫീസറുടെ അനുമതി നിര്‍ബന്ധമാണെന്നും ഉത്തരിവിലുണ്ട്. മീറ്റിങ് കാരണം നഷ്ടപ്പെടുന്ന സമയത്തിനു പകരം സമയം കണ്ടെത്തുകയും വേണം. ഉത്തരവ് പാലിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.
Read More » -
Crime
ഹോണ്‍ മുഴക്കിയതുസംബന്ധിച്ച തര്‍ക്കം; ഗൃഹനാഥനെ തല്ലിച്ചതച്ച് തെമ്മാടിക്കൂട്ടം
തിരുവനന്തപുരം: യുവാക്കള്‍ സഞ്ചരിച്ച ബൈക്കിനുപിന്നാലെ സഞ്ചരിച്ച ബൈക്ക് യാത്രക്കാരന്‍ ഹോണ്‍ മുഴക്കിയത് സംബന്ധിച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ബൈക്ക് യാത്രക്കാരന് ക്രൂരമര്‍ദനം. ബൈക്ക് യാത്രക്കാരനായ മധ്യവയസ്‌കനെ മര്‍ദിച്ച സംഭവത്തില്‍ നാലുയുവാക്കളെ പാറശ്ശാല പോലീസ് പിടികൂടി. ബാലരാമപുരം നെല്ലിവിള ഡി.വി. ജയ ഹൗസില്‍ സച്ചിന്‍ (25), കോഴോട് വടക്കേക്കര തേരിവിള വീട്ടില്‍ വിജിത്ത് (24), നെല്ലിവിള അബിന്‍ നിവാസില്‍ അഖില്‍ (22), ഉച്ചക്കട രേവതി ഭവനില്‍ ശ്യംലാല്‍ (22) എന്നിവരെയാണ് പിടികൂടിയത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒന്‍പതുമണിയോടുകൂടി ഉദിയന്‍കുളങ്ങരയില്‍വെച്ചാണ് സംഭവം. ചെങ്കല്‍ മേച്ചേരിവിള പ്രിയനിവാസില്‍ പ്രഭുകുമാര്‍ സഞ്ചരിച്ചിരുന്ന ബൈക്കിനു മുന്നിലായി രണ്ട് ബൈക്കുകളിലായി നാലുപേര്‍ അടങ്ങുന്ന യുവാക്കളുടെ സംഘം അഭ്യാസപ്രകടനം നടത്തുകയായിരുന്നു. മുന്നിലേക്കു കടക്കാന്‍ സാധിക്കാതെവന്നതോടെ പ്രഭുകുമാര്‍ ബൈക്കിന്റെ ഹോണ്‍ മുഴക്കിയതാണ് യുവാക്കളെ പ്രകോപിപ്പിച്ചത്. ഹോണ്‍ മുഴക്കിയതില്‍ പ്രകോപിതരായ യുവാക്കള്‍ പ്രഭുകുമാറിനെ തടഞ്ഞുനിര്‍ത്തി വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു. ആക്രമണംകണ്ട് ഓടിയെത്തിയ പ്രദേശവാസികളാണ് പ്രഭുകുമാറിനെ രക്ഷപ്പെടുത്തിയത്. പിടിയിലായ യുവാക്കളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read More »