Month: September 2024

  • India

    ആസിഫ് ആലി ചിത്രത്തിലെ നായികയെ അറസ്റ്റ് ചെയ്ത് തടങ്കലില്‍ പാര്‍പ്പിച്ചു; മൂന്നു ഐ പി എസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

    വിജയവാഡ: അനധികൃതമായി അറസ്റ്റ് ചെയ്തെന്ന നടിയുടെ പരാതിയില്‍ ആന്ധ്രാപ്രദേശില്‍ മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥരെ ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ സസ്‌പെന്‍ഡു ചെയ്തു. മുന്‍ ഇന്റിലിജന്‍സ് മേധാവിയായ ഡി.ജി.പി റാങ്കിലുള്ള പി.സീതാറാമ ആഞ്ജനേയുലു, ഐ.ജി കാന്തി റാണ ടാറ്റ, എസ്.പി വിശാല്‍ ഗുന്നി എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. അഹമ്മദാബാദ് സ്വദേശിയായ നടിയും മോഡലുമായ കാദംബരി ജെത്വാനിയുടെ പരാതിയിലാണ് നടപടി. ബി. ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത ആസിഫ് അലി നായകനായ ഐ ലൗ മീ എന്ന ചിത്രത്തിലെ നായികമാരില്‍ ഒരാളായിരുന്നു ഇരുപത്തിയെട്ടുകാരിയായ കാദംബരി ജെത്വാനി. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവായ സിനിമാ നിര്‍മ്മാതാവിന്റെ വ്യാജ പരാതിയില്‍ നടിയെയും കുടുംബത്തെയും അറസ്റ്റ് ചെയ്ത് തടങ്കലില്‍ പാര്‍പ്പിച്ചെന്നാണ് പരാതി. ഈ വര്‍ഷം ഫെബ്രുവരിയിലാണ് സംഭവം. അന്ന് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസായിരുന്നു അധികാരത്തില്‍. ഭൂമി സമ്പാദിക്കുന്നതിന് നടി വ്യാജരേഖ ചമച്ച് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു നിര്‍മ്മാതാവിന്റെ പരാതി. ഇയാള്‍ക്കെതിരെ മുംബയില്‍ താന്‍ നല്‍കിയ പരാതിയുടെ പ്രതികാരനടപടിയാണ് ഇതെന്നും ആ…

    Read More »
  • Kerala

    എഡിജിപിക്കെതിരെ വിജിലന്‍സ് അന്വേഷണം; ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ നടപടിയില്ല

    തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത്കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഡിജിപി ദര്‍വേഷ് സാഹിബ് നല്‍കിയ ശിപാര്‍ശയില്‍ നടപടിയെടുക്കാതെ ആഭ്യന്തര വകുപ്പ്. ഡിജിപി ശിപാര്‍ശ നല്‍കിയിട്ട് അഞ്ച് ദിവസം പിന്നിടുകയാണ്. എഡിജിപിയെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി നിരന്തരം ആവര്‍ത്തിക്കുമ്പോഴും അദ്ദേഹത്തിനെതിരെ ചെറുവിരലനക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. അനധികൃത സ്വത്ത് സമ്പാദനം, കൈക്കൂലി, ആഡംബര വീട് നിര്‍മാണം തുടങ്ങിയ കാര്യങ്ങളാണ് ഭരണപക്ഷ എംഎല്‍എ ആയ പി.വി അന്‍വര്‍ ഉന്നയിച്ചത്. അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ എസ്പിയായിരുന്ന സുജിത് ദാസിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ എഡിജിപിക്കെതിരെ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

    Read More »
  • Kerala

    തിരുവോണനാളില്‍ വ്യത്യസ്ത റോഡപകടങ്ങള്‍: ജീവന്‍ പൊലിഞ്ഞത് 16 പേര്‍ക്ക്

    തിരുവനന്തപുരം: തിരുവോണനാളില്‍ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലുണ്ടായ അപകടങ്ങളില്‍ ജീവന്‍ നഷ്ടമായത് 16 പേര്‍ക്ക്. വര്‍ക്കല കുരയ്ക്കണ്ണിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചത് ഉള്‍പ്പെടെ തിരുവനന്തപുരം ജില്ലയില്‍ മാത്രം അഞ്ചു അപകടങ്ങളിലായി ഏഴുപേരാണ് മരിച്ചത്. മൈനാഗപ്പള്ളി അപകടം കൂടാതെ കൊല്ലം ജില്ലയില്‍ മറ്റ് രണ്ട് അപകടങ്ങളില്‍ രണ്ടുപേര്‍ കൂടി മരിച്ചു. എറണാകുളം ജില്ലയില്‍ രണ്ടും പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ ഓരോ മരണങ്ങളുമുണ്ടായി. വര്‍ക്കലയില്‍ ഞായറാഴ്ച രാത്രി 11.15നായിരുന്നു അപകടം. വര്‍ക്കല ബീച്ച് ഭാഗത്തുനിന്ന് ഇടവ ഭാഗത്തേക്കു പോയ ബൈക്കും എതിരെ നിന്നുവന്ന മറ്റൊരു ബൈക്കുമാണു കൂട്ടിയിടിച്ചത്. ഇടവ വെണ്‍കുളം തോട്ടുമുഖം വലിയവിള അപര്‍ണ ഭവനില്‍ അനില്‍കുമാര്‍-ഉഷ ദമ്പതികളുടെ മകന്‍ ആദിത്യന്‍ (19), വെണ്‍കുളം മങ്ങാട്ടു ചെരുവിള രഞ്ചിദാസ് ഭവനില്‍ ദാസ്- കുമാരി ദമ്പതികളുടെ മകന്‍ ആനന്ദ് ദാസ് (18), എതിരെ വന്ന ബൈക്കിലുണ്ടായിരുന്ന വര്‍ക്കല മുണ്ടയില്‍ തോപ്പുവിളയില്‍ മോന്‍സി-ധനുജ ബാബു ദമ്പതികളുടെ മകന്‍ ജിഷ്ണു മോന്‍സി(19)…

    Read More »
  • Crime

    ഓണാഘോഷത്തിനെത്തിയ യുവാവ് ആറ്റില്‍വീണ് മരിച്ച സംഭവം കൊലപാതകം; പ്രതി അറസ്റ്റില്‍

    കൊല്ലം: ഓണാഘോഷത്തിനെത്തിയ യുവാവ് കുളത്തൂപ്പുഴയാറ്റില്‍വീണ് ഒഴുക്കില്‍പ്പെട്ടു മരിച്ച സംഭവം കൊലപാതകം. പ്രതിയായ യുവാവിനെ പോലീസ് പിടികൂടി. നിലമേല്‍ വലിയവഴി ഈട്ടിമൂട്ടില്‍ വീട്ടില്‍ മുജീബാ(39)ണ് കൊല്ലപ്പെട്ടത്. കുളത്തൂപ്പുഴ ഇ.എസ്.എം.കോളനി പൂമ്പാറ ബ്ലോക്ക് നമ്പര്‍ 47-ല്‍ മനോജാ(38)ണ് പിടിയിലായത്. കുളത്തൂപ്പുഴ നെടുവണ്ണൂര്‍ക്കടവ് മുത്തശ്ശിപ്പാലത്തിനു താഴെ ഉത്രാടദിനത്തിലായിരുന്നു സംഭവം. ആറ്റുതീരത്ത് കൂട്ടുകാരോടൊപ്പം സംഘം ചേര്‍ന്നു മദ്യപിക്കുകയായിരുന്ന മുജീബ് സമീപത്തുണ്ടായിരുന്ന മനോജ് ഉള്‍പ്പെട്ട മറ്റൊരു മദ്യപസംഘത്തിന്റെ കുടിവെള്ളം എടുത്തതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കം അടിപിടിയില്‍ കലാശിക്കുകയും മുജീബ് ആറ്റില്‍ വീഴുകയുമായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ആറ്റില്‍വീണു കാണാതായെന്നാണ് തുടക്കത്തില്‍ ഇവര്‍ പോലീസില്‍ മൊഴി നല്‍കിയത്. മൃതദേഹം കണ്ടെടുത്ത് പരിശോധിച്ചപ്പോള്‍ മുജീബിന്റെ മുഖത്തും കഴുത്തിലും മുറിവേറ്റ പാടുകളുണ്ടായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തറിയുന്നതും പ്രതി പിടിയിലായതും. ഫൊറന്‍സിക് വിഭാഗം പ്രദേശത്ത് പരിശോധന നടത്തുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. മുജീബിന്റെ പിതാവ്: സലിം. മാതാവ്: അനീഷാബീവി.

    Read More »
  • Crime

    പണം കൊടുത്ത് സര്‍ട്ടിഫിക്കറ്റിനായി സമീപിച്ചു, 20 കാരിയെ കാറിനുള്ളില്‍ പീഡിപ്പിച്ചു; ദൃശ്യങ്ങളും പകര്‍ത്തി

    ന്യൂഡല്‍ഹി: ആഗ്ര-ലക്നൗ എക്സ്പ്രസ്വേയില്‍ യുവതിയെ കാറിനുള്ളില്‍ രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്‌തെന്ന് പരാതി. ആഗ്ര സ്വദേശിനിയായ ഇരുപതു വയസ്സുകാരിയാണ് പീഡനത്തിന് ഇരയായത്. ദൃശ്യങ്ങള്‍ ക്യാമറയില്‍ ചിത്രീകരിച്ച ശേഷം യുവതിയെ ഇവര്‍ എക്സ്പ്രസ്വേയില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പരീക്ഷ എഴുതാതെ തന്നെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്യുന്ന സംഘമാണ് യുവതിയെ പീഡിപ്പിച്ചത്. സമൂഹമാധ്യമത്തില്‍ ഇത് സംബന്ധിച്ച് വന്ന പരസ്യം കണ്ടാണ് യുവതി ഇവരെ ബന്ധപ്പെട്ടത്. മേയ് 10നായിരുന്നു സംഭവം. 30,000 രൂപയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നാണ് ഫോണിലൂടെ പരിചയപ്പെട്ട രാകേഷ് കുമാര്‍ എന്ന വ്യക്തി യുവതിയോട് പറഞ്ഞത്. 15,000 രൂപ ആദ്യഘട്ടത്തില്‍ ഓണ്‍ലൈനായി അയച്ചു നല്‍കി. ബാക്കി തുകയുമായി യുവതിയോട് ആഗ്ര ലക്നൗ എക്‌സ്പ്രസ് വേയില്‍ എത്താനായിരുന്നു നിര്‍ദേശം. രാകേഷ് കുമാറിനൊപ്പം ശ്രീനിവാസ് വര്‍മയെന്ന വ്യക്തിയും ഇവിടെ ഉണ്ടായിരുന്നെന്നു യുവതി പറയുന്നു. കാറില്‍ കയറാന്‍ ആവശ്യപ്പെട്ട ശേഷം ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകുകയും ഇവിടെ വച്ച് യുവതിയെ ഇവര്‍ ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇതിനിടെ ബലാത്സംഗ…

    Read More »
  • Crime

    താളം തെറ്റിയ താരാട്ട്! കുതിരയുടെ ട്രെയ്നറായ ഡ്രൈവര്‍ക്കൊപ്പം 18 ാം വയസ്സില്‍ ഒളിച്ചോടി, ശ്രീക്കുട്ടിയുടെ മടക്കം കൈക്കുഞ്ഞുമായി

    തിരുവനന്തപുരം: മൈനാഗപ്പള്ളിയില്‍ വീട്ടമ്മയുടെ മരണത്തിനിടയാക്കിയ അപകടക്കേസില്‍ അറസ്റ്റിലായ ഡോ. ശ്രീക്കുട്ടിയുടെ കുടുംബം താളപ്പിഴകളുടെ രംഗവേദി! 18-ാം വയസില്‍ ഒളിച്ചോട്ടം. മടങ്ങിയെത്തിയത് കൈകുഞ്ഞുമായി. എം.ബി.ബി.എസ് പഠിച്ചെങ്കിലും ലഹരിക്ക് അടിമ. വഴിവിട്ട ബന്ധങ്ങളും താളംതെറ്റിയ കുടുംബ പശ്ചാത്തലവും അതിന് കൂട്ടായി. പ്രദേശവാസികള്‍ അത് സാക്ഷ്യപ്പെടുത്തുന്നു. നെയ്യാറ്റിന്‍കര തൊഴുക്കലിലെ ശ്രീക്കുട്ടിയുടെ വീട് ഇപ്പോള്‍ അമ്മ സുരഭിയുടെ നേതൃത്വത്തില്‍ ദുര്‍മന്ത്രവാദവും തുള്ളലും നടക്കുന്ന കേന്ദ്രമാണ്. നെയ്യാറ്റിന്‍കര വഴുതുര്‍ സ്വദേശിയായ ഷാജിയാണ് ശ്രീകുട്ടിയുടെ അച്ഛന്‍. ഷാജിയുടെ വീട്ടിലെ ജോലിക്കാരിയായിരുന്നു ശ്രീകുട്ടിയുടെ അമ്മ. ഷാജിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ഷാജിയുടെ ശരവണ മൊബൈല്‍സ് എന്ന സ്ഥാപനത്തിലെ പണവുമായാണ് വീട്ടിലെ കാര്‍ ഡ്രൈവറും കുതിരയുടെ ട്രെയിനറുമായിരുന്ന യുവാവിനൊപ്പം ശ്രീക്കുട്ടി ഒളിച്ചോടി ചെന്നൈയിലേക്ക് പോയത്. അധികം വൈകാതെ കൈക്കുഞ്ഞുമായി മടങ്ങിയെത്തി. തുടര്‍ന്ന് കോയമ്പത്തൂരില്‍ പോയി എം.ബി.ബി.എസ് പഠിച്ചു. ഉന്നതവിദ്യാഭ്യാസം നേടിയെങ്കിലും മുന്നോട്ടുള്ളത് നേര്‍വഴിയായിരുന്നില്ല. മുന്‍കാല സൗഹൃദങ്ങളും നല്ലതായിരുന്നില്ല. ഇതിനിടെ വിവാഹം കഴിഞ്ഞെങ്കിലും അതും വേര്‍പിരിഞ്ഞു. ഒരുവര്‍ഷം മുമ്പാണ് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ഗൈനക്കോളജി…

    Read More »
  • Kerala

    ഇതാ ഒരു വിജയ ഗാഥ: 3 വർഷം കൊണ്ട് 5.35 കോടി സബ്സ്ക്രൈബേഴ്സുമായി ഒന്നാം സ്ഥാനത്ത്…! അത്ഭുത നേട്ടവുമായി കണ്ണൂർ സ്വദേശി ബിജു

      യുട്യൂബും ഇൻസ്റ്റഗ്രാമും പോലുള്ള നവ മാധ്യമങ്ങൾ ലോകമെമ്പാടും  തരംഗമായി മാറി. ഇൻസ്റ്റഗ്രാം വീഡിയോകൾ മലയാളികൾക്ക് ഹരമായി തീർന്നിരിക്കുന്നു ഇന്ന്. സിനിമ, പാചകം, യാത്രകൾ, ലൈഫ് സ്റ്റൈൽ, കുടുംബ പ്രശ്നങ്ങൾ എന്നു വേണ്ട ജീവിതത്തിൻ്റെ സമസ്ത മേഖലകളിലേയ്ക്കും അതിക്രമിച്ചു കടക്കുന്നു യുട്യൂബ് ചാനലുകൾ. എന്റർടെയ്ൻമെന്റ് എന്നതിന് പുറമെ വൻ വരുമാന മാർ​ഗം കൂടിയായതിനാലാണ് ഭൂരിഭാ​ഗം പേരും യുട്യൂബിലേക്കും വ്ലോഗിങ്ങിലേക്കും പ്രവേശിക്കുന്നത്. സബ്സ്ക്രൈബേഴ്സിന്റെ കാര്യത്തിൽ മാത്രമല്ല വരുമാനത്തിലും കേരളത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു  ‘കെ എല്‍ ബ്രോ ബിജു ഋത്വിക്’ എന്ന യുട്യൂബ് ചാനൽ. ഇവരുടെ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം ഏതൊരു മലയാളിയേയും ഞെട്ടിക്കും. 55.3 മില്യൺ…! അതായത് 5.35 കോടി സബ്സ്ക്രൈബേഴ്സ്. അടുത്തിടെ റൂബി ക്രിയേറ്റർ അവാർഡും ഇവർക്ക്  ലഭിച്ചു. കണ്ണൂർ ജില്ലയിലെ പാവന്നൂർ സ്വദേശികളാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതരായ ഈ യുട്യൂബേഴ്സ്. ബിജുവും അമ്മയും മകൻ ഋത്വിക്കും ഭാര്യ കവിയും മരുമകളുമാണ് ‘കെ എല്‍ ബ്രോ ബിജു ഋത്വിക്’…

    Read More »
  • Kerala

    സുഹൃത്തുക്കളെ കാണാന്‍ പോകവേ ട്രെയിനില്‍നിന്ന് വീണു; ബംഗളൂരുവില്‍ കല്ലാര്‍ സ്വേദശിയായ യുവാവ് മരിച്ചു

    ബംഗളൂരു: ട്രെയിനില്‍നിന്നു വീണു പരുക്കേറ്റ മലയാളി യുവാവ് മരിച്ചു. ഇടുക്കി കല്ലാര്‍ പട്ടംകോളനി തൂക്കുപാലം എംജി മന്ദിരത്തില്‍ റിട്ട.പോസ്റ്റ്മാസ്റ്റര്‍ ജി.സുനിലിന്റെ മകന്‍ ദേവനന്ദന്‍ (24) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ബെംഗളൂരു സോലദേവനഹള്ളിക്കും ചിക്കബാനവാരക്കും ഇടയിലാണ് സംഭവം. ബെംഗളൂരുവിലെ സുഹൃത്തുക്കളെ കാണാനായി മജസ്റ്റിക്കില്‍നിന്ന് സോലദേവനഹള്ളിയിലേക്ക് പോകുന്നതിനിടെയാണ് അപകടം. ഗുരുതരമായി പരുക്കേറ്റ ദേവനന്ദനെ ആദ്യം ഹെസറഘട്ട റോഡിലെ സപ്തഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണു പ്രവേശിപ്പിച്ചത്. പിന്നീട് ഹെബ്ബാള്‍ ബാപ്റ്റിസ്റ്റ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഇന്നലെ പുലര്‍ച്ചെ മരിച്ചു. ആലുവ യുസി കോളജില്‍നിന്ന് ഇക്കണോമിക്‌സില്‍ ബിരുദാനന്തര ബിരുദം നേടിയ ദേവനനന്ദന്‍ സിവില്‍ സര്‍വീസ് പരിശീലനത്തിനുള്ള തയാറെടുപ്പിലായിരുന്നു. മൃതദേഹം ശിവാജിനഗര്‍ ബൗറിങ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം നാളെ തൂക്കുപാലത്തെ വീട്ടുവളപ്പില്‍. മാതാവ്: അനിതകുമാരി (പ്രധാന അധ്യാപിക, മണ്ണൂര്‍ എന്‍എസ്എസ് ഹൈസ്‌കൂള്‍), സഹോദരി: ഡോ.ദേവി സുനില്‍ (ജര്‍മനി).  

    Read More »
  • LIFE

    ചിന്തയെ ആദ്യം പ്രപ്പോസ് ചെയ്തത് മാങ്കൂട്ടത്തില്‍! തനിക്ക് വന്ന എല്ലാ പ്രപ്പോസലും ഓര്‍മ്മയുണ്ടെന്നു ചിന്തയും; ഒരു അപൂര്‍വ്വ പ്രപ്പോസലിന്റെ കഥ

    പ്രായം കൊണ്ട് എതാണ്ട് സമകാലീകരാണെങ്കിലും ആശയ പ്രത്യയശാസ്ത്ര പരമായി രണ്ട് രീതികള്‍ പിന്തുടരുന്നവരാണ് രാഹുല്‍ മാങ്കൂട്ടത്തിലും ചിന്ത ജെറോമും. അത്തരത്തിലുള്ള രണ്ട് പേര്‍ തമ്മില്‍ പ്രപോസ് ചെയ്താലോ?പരിണിതഫലം എന്തായാലും അത്തരത്തില്‍ ഒരു സംഭവം 7 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്നിട്ടുണ്ട്. കൃത്യമായി പറഞ്ഞാല്‍ 2017 രാഹുല്‍ മാങ്കുട്ടത്തില്‍ ചിന്ത ജെറോമിനെ പ്രപോസ് ചെയ്തിട്ടുണ്ട്.ഇരുവരുടെയും തുറന്നു പറച്ചിലിന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ തരംഗമാകുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയുടെ ഓണത്തല്ല് എന്ന പരിപാടിയില്‍ വെച്ചാണ് ചിന്തയെ രാഹുല്‍ പ്രൊപ്പോസ് ചെയ്ത സംഭവത്തെക്കുറിച്ച് ഇരുവരും സംസാരിച്ചത്. എന്താണ് ആ സംഭവത്തിന് പിന്നിലെ വാസ്തവം എന്ന് രാഹുല്‍ പറയുന്നുണ്ട്.2017 ലെ ആ സംഭവത്തെക്കുറിച്ച് രാഹുല്‍ വിശദമാക്കുന്നത് ഇങ്ങനെ..’ അന്ന് ചിന്തയുടെ വീട്ടില്‍ ആരോ ചിന്തയുടെ പ്രൊപ്പോസല്‍ ഏതൊ ഒരു കമ്യൂണിറ്റി മാട്രിമോണിയില്‍ ഇട്ടിരുന്നു.ഞാന്‍ വളരെ രസമായി അതിനെ ട്രോള്‍ ചെയ്തതായിരുന്നു.പക്ഷേ അന്ന് ഈ ട്രോളിന്റെ ഭാഷ ആളുകള്‍ക്ക് അത്ര പരിചതമായിരുന്നില്ല. എന്റെ ലൈഫിലെ ആദ്യത്തെ സൈബര്‍ അറ്റാക്ക്…

    Read More »
  • India

    കൊല്‍ക്കത്ത ബലാത്സംഗക്കൊല: മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി ജൂനിയര്‍ ഡോക്ടര്‍മാര്‍

    കൊല്‍ക്കത്ത: ആര്‍.ജി കാര്‍ മെഡി. കോളജിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ സര്‍ക്കാറുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി ഡോക്ടര്‍മാര്‍. മുഖ്യമന്ത്രി മമതാ ബാനര്‍ജി വിളിച്ച ചര്‍ച്ചയില്‍ 30 ജൂനിയര്‍ ഡോക്ടര്‍മാര്‍ പങ്കെടുക്കും. ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് ചര്‍ച്ച. ചര്‍ച്ച തല്‍സമയം സംപ്രേഷണം ചെയ്യണം, ഡിജിപിയെ മാറ്റണം എന്നതുള്‍പ്പെടെയുള്ള ആറ് ആവശ്യങ്ങളും ഡോക്ടര്‍മാര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ഇവ അംഗീകരിച്ചില്ലെങ്കില്‍ ചര്‍ച്ചയില്‍നിന്ന് ഇറങ്ങിപ്പോകുമെന്നും ജൂനിയര്‍ ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നുമാസമായി ഡോക്ടര്‍മാരുമായി സമവായത്തിനു ശ്രമിച്ചുവരികയായിരുന്നു മമത. എന്നാല്‍ ഡോക്ടര്‍മാര്‍ സമരവുമായി മുന്നോട്ടുപോവുകയായിരുന്നു. ഒടുവില്‍ മെഡിക്കല്‍ കോളജിലേക്ക് മമത നേരിട്ടെത്തുകയും തുറന്ന മനസോടെ ചര്‍ച്ചയ്ക്ക് പങ്കെടുക്കണമെന്ന് ആവശ്യപ്പെടുകയും ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഡോക്ടര്‍മാര്‍ വഴങ്ങിയത്. ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് പിന്തുണ അറിയിച്ച് സീനിയര്‍ ഡോക്ടര്‍മാര്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍ അറിയിച്ചത്. ബലാത്സം?ഗക്കൊലയില്‍ ഡോക്ടര്‍മാരുടെ സമരം തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യമേഖലയാകെ തകിടംമറിയുകയും സര്‍ക്കാരിന് സമ്മര്‍ദം ശക്തമാവുകയും ചെയ്തതോടെയാണ് ചര്‍ച്ചാനീക്കവുമായി മമത രംഗത്തുവന്നത്.…

    Read More »
Back to top button
error: