CrimeNEWS

ഹോണ്‍ മുഴക്കിയതുസംബന്ധിച്ച തര്‍ക്കം; ഗൃഹനാഥനെ തല്ലിച്ചതച്ച് തെമ്മാടിക്കൂട്ടം

തിരുവനന്തപുരം: യുവാക്കള്‍ സഞ്ചരിച്ച ബൈക്കിനുപിന്നാലെ സഞ്ചരിച്ച ബൈക്ക് യാത്രക്കാരന്‍ ഹോണ്‍ മുഴക്കിയത് സംബന്ധിച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ബൈക്ക് യാത്രക്കാരന് ക്രൂരമര്‍ദനം. ബൈക്ക് യാത്രക്കാരനായ മധ്യവയസ്‌കനെ മര്‍ദിച്ച സംഭവത്തില്‍ നാലുയുവാക്കളെ പാറശ്ശാല പോലീസ് പിടികൂടി.

ബാലരാമപുരം നെല്ലിവിള ഡി.വി. ജയ ഹൗസില്‍ സച്ചിന്‍ (25), കോഴോട് വടക്കേക്കര തേരിവിള വീട്ടില്‍ വിജിത്ത് (24), നെല്ലിവിള അബിന്‍ നിവാസില്‍ അഖില്‍ (22), ഉച്ചക്കട രേവതി ഭവനില്‍ ശ്യംലാല്‍ (22) എന്നിവരെയാണ് പിടികൂടിയത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒന്‍പതുമണിയോടുകൂടി ഉദിയന്‍കുളങ്ങരയില്‍വെച്ചാണ് സംഭവം. ചെങ്കല്‍ മേച്ചേരിവിള പ്രിയനിവാസില്‍ പ്രഭുകുമാര്‍ സഞ്ചരിച്ചിരുന്ന ബൈക്കിനു മുന്നിലായി രണ്ട് ബൈക്കുകളിലായി നാലുപേര്‍ അടങ്ങുന്ന യുവാക്കളുടെ സംഘം അഭ്യാസപ്രകടനം നടത്തുകയായിരുന്നു.

Signature-ad

മുന്നിലേക്കു കടക്കാന്‍ സാധിക്കാതെവന്നതോടെ പ്രഭുകുമാര്‍ ബൈക്കിന്റെ ഹോണ്‍ മുഴക്കിയതാണ് യുവാക്കളെ പ്രകോപിപ്പിച്ചത്.

ഹോണ്‍ മുഴക്കിയതില്‍ പ്രകോപിതരായ യുവാക്കള്‍ പ്രഭുകുമാറിനെ തടഞ്ഞുനിര്‍ത്തി വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു. ആക്രമണംകണ്ട് ഓടിയെത്തിയ പ്രദേശവാസികളാണ് പ്രഭുകുമാറിനെ രക്ഷപ്പെടുത്തിയത്. പിടിയിലായ യുവാക്കളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: