ആലപ്പുഴ: നെഹ്‌റു ട്രോഫി ജലമേള വിജയികളെ സംബന്ധിച്ചുണ്ടായ തര്‍ക്കത്തില്‍ 100 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. നെഹ്റു പവലിയന്‍ ഉപരോധിച്ചതിനും ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചതിനുമാണ് കേസ്. രണ്ടാം സ്ഥാനം നേടിയ വീയപുരം ചുണ്ടനിലെ തുഴച്ചില്‍ക്കാര്‍ ഉള്‍പ്പടെ നൂറുപേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
അഞ്ച് മൈക്രോ സെക്കന്‍ഡിന്റെ വ്യത്യാസത്തിലാണ് വീയപുരം ചുണ്ടന്‍ കരിച്ചാല്‍ ചുണ്ടനോട് പരാജയപ്പെട്ടത്. മത്സരശേഷം അക്രമാസക്തരായവര്‍ നെഹ്റു പവലിയനിലെ കസേരകള്‍ അടക്കം തകര്‍ത്തിരുന്നു. തങ്ങളാണ് വിജയികളെന്ന് വിബിസി കൈനകരി തുഴഞ്ഞ വീയപുരം അവകാശപ്പെടുന്നു. വിജയിയെ സംബന്ധിച്ച തര്‍ക്കം കോടതി കയറാന്‍ സാധ്യതയുണ്ട്.